രാജ്യത്ത് വിവിധ രോഗങ്ങള്‍ വ്യാപിക്കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫസര്‍ ബ്രെഡാ സ്മൈത്ത്. കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്നും ഇനി കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ മറ്റു കുട്ടികളിലെ വ്യാപിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രോഗലക്ഷണങ്ങളെന്തെങ്കിിലുമുള്ള കുട്ടികളെ സ്കൂളുകളിലേയ്ക്കോ ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളിലേയ്ക്കോ അയക്കാതെ വീടുകളില്‍ തന്നെ ഇരുത്തണമെന്നും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്നുമാണ് പ്രധാന നിര്‍ദ്ദേശം. കോവിഡ് , ഫ്ളു, ആര്‍എസ്വി എന്നിവയാണ് ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്നത്. രോഗവ്യാപനത്തില്‍ കുറവുണ്ടെന്നാണ് സൂചനകളെങ്കിലും ആളുകള്‍ കൈ സോപ്പിട്ടു കഴുകുകയും പൊതുവിടങ്ങളില്‍ മാസ്ക് ധരിക്കുകയും ചെയ്ത് സുരക്ഷ ഉറപ്പാക്കണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു. Share This News
അയര്‍ലണ്ടിലെ ആശുപത്രികളില്‍ അധിക ബെഡുകള്‍ വേണമെന്ന് ആവശ്യം
വിവധ വൈറസുകള്‍ ഒന്നിച്ചു നടത്തുന്ന ആക്രമണങ്ങളില്‍ രോഗ വ്യാപനം രൂക്ഷമാകുമ്പോള്‍ അയര്‍ലണ്ടിലെ വിവിധ ആശുപത്രികള്‍ രോഗികളുടെ തിരക്കില്‍ വലയുകയാണ്. പല ആശുപത്രികളും കിടക്കകള്‍ ലഭിക്കാനില്ലാത്ത അവസ്ഥയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. അയര്‍ലണ്ടിലെ ആശുപത്രികളിലെ ബെഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യമാണ് ആരോഗ്യ മേഖലയിലെ വിദഗ്ദര്‍ മുന്നോട്ട് വയ്ക്കുന്നത്. ട്രോളികളിലും ആശുപത്രി വരാന്തകളിലും നഴ്സിംഗ് സ്റ്റേഷനിലെ കസേരകളിലും രോഗികള്‍ കഴിയുന്ന അവസ്ഥ അങ്ങേയറ്റം നിരാശജനകമാണെന്നും അവര്‍ അര്‍ഹിക്കുന്ന സേവനം രോഗികള്‍ക്കള്‍ക്ക് ലഭിക്കാന്‍ ആശുപത്രികളില്‍ ബെഡ്ഡുകള്‍ ആവശ്യമാണെന്നും രോഗവ്യാപനമുള്ള സാഹചര്യങ്ങളില്‍ ഇത് അന്ത്യന്താപേക്ഷിതമാണെന്നും വിദഗ്ദര്‍ പറയുന്നു. എല്ലാ ആശുപത്രികളിലും കൂടി 5000 ബെഡുകളെങ്കിലും അധികമായി ക്രമീകരിക്കണമെന്ന ആവശ്യമാണ് വിദഗ്ദര്‍ ഉയര്‍ത്തുന്നത്. ബ്യുമൗണ്ട് ഹോസ്പിറ്റലിലെ എമര്‍ജന്‍സി മെഡിസിന് കണ്‍സല്‍ട്ടന്റ് പെഡാര്‍ ഗിലിഗാനെ ഉദ്ധരിച്ച് അയര്‍ലണ്ടിലെ ദേശീയ മാധ്യമങ്ങളാണ് ഇത്തരമൊരു ആവശ്യം ഉയരുന്നകാര്യം റിപ്പോര്‍ട്ട് ചെയ്തത്. Share This News
വര്‍ദ്ധിപ്പിച്ച ചൈല്‍ഡ് കെയര്‍ സബ്സിഡി നിലവില്‍ വന്നു
രാജ്യത്ത് വര്‍ദ്ധിപ്പിച്ച ചൈല്‍ഡ് കെയര്‍ സബ്സിഡി നിലവില്‍ വന്നു. ജനുവരി രണ്ട് മുതലാണ് നിലവില്‍ വന്നത്. ആറുമാസം മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ഇത് ലഭിക്കുന്നത്. മണിക്കൂറിന് 0.90 സെന്റിന്റെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോ ഇനി മണിക്കൂറിന് ലഭിക്കുക 1.40 യൂറോയായിരിക്കും. രജിസ്ട്രേഡ് ആയിട്ടുള്ള എയര്‍ലി ലേണിംഗ് ആന്‍ഡ് ചൈല്‍ഡ് കെയര്‍ പ്രൊവൈഡേഴ്സ് വഴി കുട്ടികള്‍ എയര്‍ലി ലേിംഗ് സൗകര്യമൊരുക്കുന്ന മാതാപിതാക്കള്‍ക്കാണ് ഇത് ലഭിക്കുക. ഈ സ്ഥാപനങ്ങള്‍ നാഷണല്‍ ചൈല്‍ഡ് കെയര്‍ സ്കീമിലും രജിസ്റ്റര്‍ ചെയ്തിരിക്കണം. ശിശു പരിപാലനത്തില്‍ സബ്സിഡി വര്‍ദ്ധിപ്പിച്ചതോടെ കുടുംബങ്ങളുടെ ഈയിനത്തിലുള്ള ചെലവ് 25 ശതമാനം കുറയുമെന്നാണ് സര്‍ക്കാര്‍ നിഗമനം. ഫീസ് വര്‍ദ്ധിപ്പിച്ച് സബ്സിഡി കൈക്കലാക്കാന്‍ ആരും ശ്രമിക്കാതിരിക്കുന്നതിനായി ഈ വിദ്യാഭ്യാസ വര്‍ഷം ഫീസ് വര്‍ദ്ധിപ്പിക്കരുതെന്ന നിബന്ധനയും സര്‍ക്കാര്‍ വെച്ചിട്ടുണ്ട.് സബ്സിഡി ലഭിക്കാന്‍ വേണ്ടി പേപ്പര്‍ വര്‍ക്കുകള്‍ ചെയ്യേണ്ടത് സ്ഥാപനങ്ങളായതിനാല്‍ രക്ഷിതാക്കള്‍ക്ക് ഇക്കാര്യത്തിലും ബുദ്ധിമുട്ട്…
ആശുപത്രികളില്‍ തിരക്കേറുന്നു ; ബെഡ് കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന
അയര്‍ലണ്ടിലെ ആശുപത്രികള്‍ കടുത്ത സമ്മര്‍ദ്ദത്തില്‍. നിലവിലെ സംവിധാനങ്ങള്‍ക്ക് താങ്ങാവുന്നതിലുമപ്പുറം തിരക്കാണ് ആശുപത്രികളില്‍. കോവിഡ്, ഫ്ളു, ആര്‍എസ്വി, ഇങ്ങനെ വിവധ രോഗങ്ങളാണ് ആളുകളെ അലട്ടുന്നത്. ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലെ എത്തുന്നവര്‍ക്ക് പോലും കൃത്യമായ സേവനം നല്കാന് കഴിയാത്ത അവസ്ഥയാണ്. കൂടുതല്‍ ആളുകളെ നിയമിച്ചും മറ്റു വിഭാഗങ്ങളില്‍ നിന്നുള്ളവരെ അത്യാഹിത വിഭാഗങ്ങളിലേയ്ക്കടക്കം മാറ്റിയുമാണ് ഇപ്പോള്‍ പല ആശുപത്രികളും മുന്നോട്ട് പോകുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി പുറത്തു വിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം 931 രോഗികളാണ് ബെഡ് കാത്തുകഴിയുന്നത്. ഡിസംബര്‍ 19 ന് ഇത് 760 ആയിരുന്നു. ഇവിടെ നിന്നും 171 കേസുകളുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ആരോഗ്യ മേഖലയിലെ അവസ്ഥ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യമന്ത്രി ക്യാബിനറ്റിന് മുന്നില്‍ വെക്കും ഇതിന് ശേഷം വെള്ളിയാഴ്ച എച്ച്എസ്ഇ മാനേജ്മെന്റുമായി ചര്‍ച്ച നടക്കും Share This News
അയര്‍ലണ്ടില്‍ വീടുകളുടെ വിലയില്‍ വന്‍ വര്‍ദ്ധനവ്
അയര്‍ലണ്ടില്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് വീടുകള്‍ വാങ്ങാന്‍ വന്‍ തുക ചെലവാക്കേണ്ടി വരുന്നുവെന്നാണ് കണക്കുകള്‍. പ്രമുഖ പ്രോപ്പര്‍ട്ടി വെബ്സൈറ്റായ MYHOME.ie ആണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. ശരാശരി വാര്‍ഷിക വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2009 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയിലാണ് 2022 ല്‍ കച്ചവടം നടന്നത്. അയര്‍ലണ്ടില്‍ ശരാശരി വാര്‍ഷിക വരുമാനം 48000 യൂറോയാണെങ്കില്‍ 2022 ല്‍ നടന്ന കച്ചവടങ്ങളില്‍ വീടിന്റെ ശരാശരി വില 370000 യൂറോയാണ്. അതായത് വാര്‍ഷിക വരുമാനത്തിന്റെ 7.7 ഇരട്ടി. അടുത്ത വര്‍ഷവും ഹൗസ് പ്രൈസ് ഇന്‍ഫ്ളേഷനില്‍ 4 ശതമാനതത്തിന്റെ വര്‍ദ്ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. Share This News
സൂക്ഷിച്ച് വാഹനമോടിക്കുക ; 2022 ലെ അപകട കണക്കുകള്‍ ഇങ്ങനെ
അയര്‍ലണ്ടില്‍ കടന്നു പോയ വര്‍ഷം റോഡപകടങ്ങളും അതുമൂലമുള്ള മരണങ്ങളും വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍. 2021 നെ അപേക്ഷിച്ച് അപകട മരണങ്ങളില്‍ 13 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. റോഡ് സേഫ്റ്റി അതോറിറ്റി പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 149 റോഡപകടങ്ങളാണ് കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ നടന്നത്. ഈ അപകടങ്ങളില്‍ 155 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. 2021 ല്‍ 124 റോഡപകടങ്ങളില്‍ നിന്നായി 137 പേരായിരുന്നു കൊല്ലപ്പെട്ടത്. റോഡപകടങ്ങളില്‍ കൊല്ലപ്പെട്ട കാല്‍നട യാത്രക്കാരുടെ എണ്ണവും ഞെട്ടിക്കുന്നതാണ് 2022 ല്‍ 41 കാല് നടയാത്രക്കാരാണ് മരിച്ചത്. 2021 ല്‍ ഇത് 21 ആയിരുന്നു. 2022 ല്‍ വാഹനാപകടങ്ങളില്‍ മരിച്ച ഡ്രൈവര്‍മാരുടെ എണ്ണം 60 ആണ് കഴിഞ്ഞ വര്‍ഷം ഇത് 70 ആയിരുന്നു. യാത്രക്കാരായിട്ടുള്ള 22 പേരാണ് അപകടങ്ങളില്‍ കൊല്ലപ്പെട്ടത്. എഴ് സൈക്കിള്‍ യാത്രികരും അപകടങ്ങളില്‍ മരിച്ചു. ഡിസംബര്‍ 29 വരെയുള്ള കണക്കുകള്‍ പ്രകാരം…
കോവിഡ് : ആശുപത്രിയില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തില്‍ കുറവ്
വിന്റര്‍ വൈറസുകള്‍ രാജ്യത്തിന്റെ ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തുന്നതിനിടെ ആശ്വാസ വാര്‍ത്ത കോവിഡ് ബാധിച്ച് ആശുപത്രികളില്‍ കഴിയുന്നവരുടെ എണ്ണം അനുദിനം കുറഞ്ഞു വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡിസംബര്‍ 28 ന് 737 പേരായിരുന്നു ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം ഇത് 667 ആണ് കഴിഞ്ഞ ആഴ്ച മുപ്പതിലധികം ആളുകള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴിത് 28 ആണ്. ആശുത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവ് വരുന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണെന്ന് എച്ച്എസ്ഇ പറയുന്നു. കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളിലെ സമ്മര്‍ദ്ദം കുറയുന്നതിനും കാരണമായിട്ടുണ്ട്. Share This News
സാമൂഹ്യ സുരക്ഷാ പദ്ധതിയിലെ വര്‍ദ്ധനവുകള്‍ നിലവില്‍ വന്നു
കഴിഞ്ഞ ബഡ്ജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ നിലവില്‍ വന്നു. സെപ്റ്റംബറിലെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്ന വിവിധ പദ്ധതികളലെ വര്‍ദ്ധനവുകള്‍ വിവരിച്ചു കൊണ്ട് സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി പുതുവര്‍ഷ ദിനത്തില്‍ പുതിയ പ്രസ്താവന ഇറക്കിയിട്ടുണ്ട്. പുതിയ ആനുകൂല്ല്യങ്ങള്‍ 1.5 മില്ല്യണിലധികം ആളുകള്‍ക്ക് ഗുണം ചെയ്യും. പെന്‍ഷന്‍കാര്‍, പരിചരണം നല്കുന്നവര്, വൈകല്യമുള്ളവര്‍, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ എന്നിവര്‍ക്കുള്ള പിന്തുണ മെച്ചപ്പെടുത്തുന്നത് ഈ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. ഓരോ ആഴ്ചയിലേയും പേയ്മെന്റുകളില്‍ 12 യൂറോയുടെ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. വര്‍ക്കിംഗ് ഫാമിലി പേയ്മെന്റ് ലഭിക്കുന്നതിനുള്ള വരുമാന പരിധി 40 യൂറോയാണ് വര്‍ദ്ദിപ്പിച്ചിരിക്കുന്നത്. വികലാംഗര്‍ക്ക് നല്കുന്ന സഹായത്തില്‍ ആഴ്ചയില്‍ 25 യൂറോയുടെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഫ്യുവല്‍ അലവന്‍സ് സ്കീമിലെ മാറ്റങ്ങളും നിലവില്‍ വന്നു. Share This News
വൈറസ് വ്യാപനത്തെ ചെറുക്കാന്‍ ഏല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് എച്ച്എസ്ഇ
വര്‍ഷാവസാനത്തില്‍ അപ്രതീക്ഷിതമായി വിവിധ വൈറസുകള്‍ രോഗം പടര്‍ത്തുകയാണ്. മിക്കവാറും എല്ലാ അശൂപത്രികളിലും നല്ല തിരക്കാണ്. വിവിധ ആശുപത്രികള്‍ ഇതിനകം തന്നെ അതിന്റെ പരമാവധിയില്‍ എത്തിക്കഴിഞ്ഞു. കോവിഡ് രോഗികളുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ രോഗികള്‍ക്ക് പരമാവധി സേവനം നല്കാന് ആരോഗ്യമേഖല ഒറ്റക്കെട്ടായി നല്‍കണമെന്നും പൊതു – സ്വകാര്യ വേര്‍തിരിവുകളില്ലാതെ ആശുപത്രികള്‍ പ്രവര്‍ത്തിക്കണമെന്നും പരസ്പര സഹകരണം അനിവാര്യമാണെന്നും എച്ച്എസ്ഇ പറഞ്ഞു. അത്യാഹിത വിഭാഗങ്ങളില്‍ എത്തുവര്‍ക്കായി ആശുപത്രികള്‍ മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളിലെ അടിയന്തരമല്ലാത്ത ആവശ്യങ്ങള്‍ മാറ്റിവച്ച് പ്രവര്‍ത്തിക്കണമെന്നും എച്ച്എസ്ഇ ആവശ്യപ്പെട്ടു. രോഗവ്യാപനത്തില്‍ സര്‍ക്കാരിന് എല്ലാ പിന്തുണയും നല്കി ഒപ്പമുണ്ടാകുമെന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന് വ്യക്തമാക്കിയിട്ടുണ്ട.് Share This News
ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാന്‍ അവസരം ഇന്നുകൂടി
2018 ല്‍ അധികമായി അടച്ച നികുതിയും നികുതിയിനത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്ല്യങ്ങളും ഉള്‍പ്പെടെ ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ഇന്നു രാത്രി 12 മണിവരെ മാത്രമാണ് ഇതിനുള്ള അവസരം. എന്നാല്‍ അവസാന നിമിഷം വരെ കാത്തിരുന്നാല്‍ എന്തെങ്കിലും സാങ്കേതിക തകരാറുകള്‍ ഉണ്ടായാല്‍ ഇതിനുള്ള അവസരം നഷ്ടമാവുകയും ചെയ്യും. 2018 ലെ ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാനുള്ള അവസരമാണ് ഇന്ന് അവസാനിക്കുന്നത്. അയര്‍ലണ്ടില്‍ നാല് വര്‍ഷമാണ് അധിക നികുതി തിരികെ ലഭിക്കുന്നതിന് അനുവദിച്ചിരിക്കുന്നത്. 2019 ല്‍ അധിക നികുതി ലഭിക്കാനുള്ളവര്‍ക്ക് അടുത്ത വര്‍ഷം ഡിസംബര്‍ 31 വരെ സമയമുണ്ട്. അതിനാല്‍ ഇങ്ങനെ റീഫണ്ട് ലഭിക്കാനുള്ളവര്‍ സമയം കളയാതെ എത്രയും വേഗം ഇതാനായുള്ള ക്ലെയിം സമര്‍പ്പിക്കണം. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന റിമോട്ട് വര്‍ക്കിംഗ് റിലീഫ് , റെന്റ് ടാക്സ് റീ ഫണ്ട് എന്നിവയ്ക്കും ഇന്നു തന്നെ ക്ലെയിം സമര്‍പ്പിക്കണം.…