സ്റ്റാംമ്പ്‌ വില വര്‍ദ്ധിപ്പിച്ച് An Post

സ്റ്റാംപ് വിലയില്‍ വര്‍ദ്ധനവ് ഏര്‍പ്പെടുത്തി An Post. അടുത്തമാസം ഒന്നാം തിയതി മുതലാണ് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നത് ഡൊമസ്റ്റിക് പോസ്റ്റുകള്‍ക്ക് ഉപയോഗിക്കുന്ന സ്റ്റാംപുകളുടെ വിലയിലാണ് വര്‍ദ്ധനവ്. 10 സെന്റാണ് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വര്‍ദ്ധനവ് നിലവില്‍ വരുന്നതോടെ 1.25 യൂറോ ആയിരുന്ന സ്റ്റാംപ് വില എട്ട് ശതമാനം വര്‍ദ്ധിച്ച് 1.35 യൂറോ ആകും. എന്നാല്‍ അന്താരാഷ്ട്ര പോസ്റ്റുകള്‍കൃക്കുള്ള സ്റ്റാംപിന്റെ വില 2.20 യൂറോയായി തുടരും. ഇക്കഴിഞ്ഞ ഒക്ടോബറില്‍ An Post ഡിജിറ്റല്‍ സ്റ്റാംപ് പുറത്തിറക്കിയിരുന്നു. ഇതിന്റെ വിലയും രണ്ട് യൂറോയായി തുടരും. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇതിന് മുമ്പ് സ്റ്റാംപിന്‍െ വില വര്‍ദ്ധിപ്പിച്ചത്. അന്ന് ഡൊമസ്റ്റിക് സ്റ്റാംപിന്റെ വില 15 സെന്റും അന്താരാഷ്ട്ര സ്റ്റാംപിന്റെ വില 20 സെന്റുമായിരുന്നു വര്‍ദ്ധിപ്പിച്ചത്. ഇന്ധനവില, ഓപ്പറേഷന്‍ കോസ്റ്റ് എന്നിവയടക്കം വര്‍ദ്ധിച്ചതിനാലാണ് സ്റ്റാംപ് വിലയില്‍ വര്‍ദ്ധനവ് വരുത്തുന്നതെന്നാണ് An Post നല്‍കുന്ന വിശദീകരണം. Share This…

Share This News
Read More

മോണ്‍സ്റ്റര്‍ എനര്‍ജി ഡ്രിങ്ക്‌സ് നിര്‍മ്മാതാക്കള്‍ അയര്‍ലണ്ടില്‍ ജോലിക്കാരുടെ എണ്ണം ഇരട്ടിയാക്കുന്നു

മോണ്‍സ്റ്റര്‍ എനര്‍ജി ഡ്രിങ്ക്‌സിന്റെ നിര്‍മ്മാതാക്കളായ മോണ്‍സ്റ്റര്‍ ബീവറേജ് കോര്‍പ്പറേഷന്‍ കൂടുതല്‍ ജോലിക്കാരെ നിയമിക്കുന്നു. കില്‍ഡെയര്‍ കൗണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഫ്രൂട്ട്‌സ് ആന്‍ഡ് ഫ്ളേവേഴ്‌സ് അയര്‍ലണ്ടിലേയ്ക്കാണ്‌ നിയമനം. ഇവിടെ നിര്‍മ്മാണ ഫാക്ടറി വികസിപ്പിക്കുന്നതിനായുള്ള പദ്ധതി കൗണ്ടി കൗണ്‍സിലിന് മുന്നില്‍ വെച്ചു കഴിഞ്ഞു. നിലവില്‍ 48 ജോലിക്കാരാണ് ഇവിടെയുള്ളത്. ഇത് 100 ആക്കി ഉയര്‍ത്താനാണ് പദ്ധതി. കില്‍ഡെയറിലെ ടൗണ്‍ പാര്‍ക്ക് ഇന്‍ഡസ്ട്രിയല്‍ ഏരിയായിലാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. കില്‍ഡെയര്‍ കൗണ്ടി കൗണ്‍സിലില്‍ നിന്നും അനുമതി ലഭിച്ചാല്‍ ഉടന്‍ ഫാക്ടറിയുടെ വികസനത്തിന്റെ ഭാഗമായുള്ള നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇതിനു ശേഷമാകും നിയമനങ്ങള്‍ നടക്കുക. Share This News

Share This News
Read More

റെന്റ് ടാക്‌സ് ക്രെഡിറ്റ് ഈ മാസം

രാജ്യത്ത് വാടക നല്‍കി താമസിക്കുന്ന ആളുകള്‍ക്ക് സര്‍ക്കാര്‍ കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച റെന്റ് ക്രെഡിറ്റ് ഈ മാസം ലഭിക്കും. 2022 ലെ ടാക്‌സ് ക്രെഡിറ്റാണ് ഇപ്പോള്‍ ലഭിക്കുന്നത്. വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കായി വാടക നല്‍കുന്ന മാതാപിതാക്കള്‍ക്കും ടാക്‌സ് ക്രെഡിറ്റ് ലഭിക്കും . 500 യൂറോ നേരിട്ട് ബാങ്ക് അക്കൗണ്ടിലേയ്ക്കാണ് ലഭിക്കുന്നത്. വിവാഹം കഴിഞ്ഞ ദമ്പതികള്‍ക്ക് 1000 യൂറോ ലഭിക്കും. വീടുകള്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്ന വ്യക്തികള്‍ RTB യില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നത് മാത്രമാണ് ഏക നിബന്ധന. ഭൂരിഭാഗം വീട്ടുടമകളും ഇങ്ങനെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിനാല്‍ വാടകകാര്‍ക്ക് ടാക്‌സ് ക്രെഡിറ്റ് ലഭിക്കുന്നതില്‍ മറ്റ് പ്രശ്‌നങ്ങളുണ്ടാകില്ല. തങ്ങള്‍ വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിന്റെ അഡ്രസും വീട്ടുമടമയുടെ PPS നമ്പറും RTB രജിസ്‌ട്രേഷന്റെ കണ്‍ഫര്‍മേഷനും നല്‍കിയാണ് റെന്റ് ക്രെഡിറ്റിന് അപേക്ഷിക്കേണ്ടത്. Share This News

Share This News
Read More

കെയറര്‍മാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും നഴ്‌സാകാം ; പുതിയ സ്‌കീമുമായി എച്ച്എസ്ഇ

അയര്‍ലണ്ടില്‍ കെയറര്‍മാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും നഴ്‌സായി മാറാന്‍ അവസരം. ഇങ്ങനെയുള്ളവര്‍ക്ക് എച്ച്എസ്ഇ സ്‌പോണ്‍സര്‍ഷിപ്പില്‍ നഴ്‌സിംഗ് കോഴ്‌സ് പഠിച്ച് നഴ്‌സുമാരോ അല്ലെങ്കില്‍ മിഡൈ്വഫുമാരോ ആയി മാറാം. രണ്ടു വര്‍ഷത്തിലധികമായി കെയററായോ സപ്പോര്‍ട്ട് സ്റ്റാഫായോ ജോലി ചെയ്യുന്നവര്‍ക്കാണ് അവസരം. 23 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് അവസരം ലഭിക്കുക. ഇവര്‍ രാജ്യത്തെ ഏതെങ്കിലും സ്ഥാപനങ്ങളില്‍ നഴ്‌സിംഗ് കോഴ്‌സിന് അഡ്മിഷന്‍ നേടിയശേഷമാണ് സ്‌പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കേണ്ടത്. പഠനത്തോടൊപ്പം നിലവിലെ ജോലി തുടരാനും അടിസ്ഥാന ശമ്പളം ലഭിക്കാന്‍ അവസരമുണ്ടാവുകയും ചെയ്യും. ഇങ്ങനെ എച്ച്എസ്ഇ സ്‌പോണ്‍സര്‍ഷിപ്പില്‍ കോഴ്‌സ് പഠിച്ച് നഴ്‌സോ മിഡ്‌വൈഫോ ആയി മാറുന്നവര്‍ എച്ച്എസ്ഇ യില്‍ അഞ്ച് വര്‍ഷത്തെ ബോണ്ട് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://healthservice.hse.ie/about-us/onmsd/cpd-for-nurses-and-midwives/onmsd-sponsorship-schemes/public-health-service-employees.html Share This News

Share This News
Read More

പ്രൈവറ്റ് ആശുപത്രികളിലെ ബെഡുകളും പരമാവധി ഉപയോഗിക്കാന്‍ എച്ച്എസ്ഇ ഒരുങ്ങുന്നു

അയര്‍ലണ്ടില്‍ പ്രൈവറ്റ് ആശുപത്രികളിലെ ബെഡുകളും പരമാവധി ഉപയോഗിക്കാന്‍ എച്ച്എസ്ഇ ഒരുങ്ങുന്നു. അത്യാഹിത വിഭാഗങ്ങളിലടക്കം തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മന്ത്രിസഭാ തലത്തിലും ഇത്തരമൊരു നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഇതിനകം തന്നെ 185 ബെഡുകള്‍ പ്രൈവറ്റ് ആശുപത്രികളുടേത് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. രോഗികള്‍ ട്രോളികളിലും വീല്‍ ചെയറുകളിലും നഴ്‌സിംഗ് സ്‌റ്റേഷനുകളിലെ കസേരകളിലും കഴിയേണ്ട അവസ്ഥ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രൈവറ്റ് ആശുപത്രികളുടെ ബെഡുകള്‍ പരമാവധി ഉപയോഗിക്കാനും രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും എച്ച്എസ്എഇ തീരുമാനിച്ചത്. നിലവിലെ പ്രശ്‌നങ്ങളെ നേരിടാന്‍ സര്‍ക്കാരിന് എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്.   Share This News

Share This News
Read More

റോയല്‍ ഇവന്റ്‌സ് സംഗീത സായാഹ്നം ; ആവേശം കൊടുമുടി കയറ്റാന്‍ എംജി ശ്രീകുമാറും ജാസി ഗിഫ്റ്റും

അയര്‍ലണ്ട് മലയാളകളുടെ പോയ വര്‍ഷം അവിസ്മരണയമാക്കയത് റോയല്‍ ഇവന്റ്‌സാണ്. സ്വാദിഷ്ടമായ വിഭങ്ങളിലൂടെയും ഒപ്പം റിമി ടോമിയും കൂട്ടരും നിറഞ്ഞാടിയ റിം ജിം 2022 ലൂടെയും മലയാളികളുടെ ഹൃദയം കീഴടക്കാന്‍ റോയല്‍ ഗ്രൂപ്പിന് കഴിഞ്ഞു. റിം ജിം 2022 ന്റെ വിജയത്തിന് ശേഷം മറ്റൊരു മെഗാ ഇവന്റുമായി എത്തുകയാണ് റോയല്‍ ഇന്‍ന്റ്‌സ് മാര്‍ച്ച് മൂന്നിന് നടക്കുന്ന ഈ സംഗീത സായാഹ്നത്തില്‍ അയര്‍ലണ്ട് മലയാളികളെ ആവേശം കൊള്ളിക്കാന്‍ എത്തുന്നത് സാക്ഷാല്‍ എംജി ശ്രീകുമാറും കൂട്ടരുമാണ്. എംജി ശ്രീകുമാറിനൊപ്പമെത്തുന്നതാകട്ടെ ലജ്ജാവതി എന്ന ഒററ ഗാനം കൊണ്ട് സംഗീതപ്രേമികളുടെ മനസ്സില്‍ ഇടം നേടിയ പ്രമുഖ ഗായകനും സംഗീത സംവീധായകനുമായ ജാസി ഗിഫ്റ്റ്, ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാര്‍ സിംഗറിലെ അവിസ്മരണീയ പ്രകടനത്തിലൂടെ അത്ഭുതം സൃഷ്ടിച്ച മെറിന്‍ ഗ്രിഗറി എന്നിവരാണ്. ഇവര്‍ക്കൊപ്പം പ്രമുഖ ഗായിക ക്രിസ്റ്റികലാ , അനൂപ് കോവളം , കിച്ചു, കെവിന്‍, ശ്യാം…

Share This News
Read More

ആമസോണ്‍ 18000 ജീവനക്കാരെ പിരിച്ചു വിടും

ആഗോള ഇ വാണിജ്യ ഭീമനായ ആമസോണ്‍ 18,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നു. അനിശ്ചിത സമ്പദ്വ്യവസ്ഥ കണക്കിലെടുത്ത് 18,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാന്‍ പദ്ധതിയിടുന്നതായി ആമസോണ്‍ സിഇഒ ആന്‍ഡി ജാസി പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ വിധ ആനുകൂല്യങ്ങളോടും കൂടിയാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് ആന്‍ഡി ജാസി പറഞ്ഞു. ഏതൊക്കെ രാജ്യങ്ങളിലുള്ള ജീവനക്കാരെയാണ് പിരിച്ചുവിടുന്നതെന്ന് ആമസോണ്‍ വ്യക്തമാക്കിയിട്ടില്ല. ആമസോണ്‍ സ്റ്റോര്‍ ജീവനക്കാരെയാണ് കൂട്ടപ്പിരിച്ചുവിടല്‍ പ്രധാനമായും ബാധിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 18 മുതല്‍ പിരിച്ചുവിടല്‍ സംബന്ധിച്ച് ജീവനക്കാരെ അറിയിക്കും. കമ്പനിയുടെ ആറ് ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. മൂന്ന് ലക്ഷം ജിവനക്കാരാണ് ആമസോണിനുള്ളത്. ആമസോണ്‍ ജീവനക്കാരെ പിരിച്ചു വിടുമെന്ന് കഴിഞ്ഞ നവംബര്‍ മുതല്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് കൃത്യമായ കണക്കുകള്‍ പുറത്തു വിടുന്നത്. Share This News

Share This News
Read More

ഡണ്‍ഗാര്‍വന്‍ മലയാളി അസ്സോസിയേഷന്‍ രൂപീകരണവും കിസ്തുമസ് പുതുവത്സരാഘോഷവും നടന്നു

ഡണ്‍ഗാര്‍വന്‍ മലയാളി അസ്സോസിയേഷന്‍ ( DMA ) രൂപീകരണവും കിസ്തുമസ് പുതുവത്സരാഘോഷവും സംയുക്തമായി ആഘോഷിക്കുകയുണ്ടായി. അയര്‍ലെണ്ടിലെ പ്രമുഖ ടൂറിസം ഹബ്ബുകളിലൊന്നായ ഡണ്‍ഗാര്‍വന്‍ പട്ടണത്തില്‍ DMA എന്ന പേരില്‍ ആദ്യമായി മലയാളികളുടെ അസ്സോസിയേഷന്‍ ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടു. അസ്സോസിയേഷന്‍ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്നും നയിക്കുവാന്‍ James Simon ( President ) Kiran G plathottam ( Vice President ) Milin Joy ( Secretary ) Geeba Joy ( Join Secretary ) Manu George ( Treasure ) Mothi Thomas ( Program Coordinator ) എന്നിവരെ തിരഞ്ഞെടുക്കുകയും, അവര്‍ക്ക് അനുമോദന പൂച്ചെണ്ടുകള്‍ നല്‍കുകയുണ്ടായി. DMA യുടെ ആദ്യത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങള്‍ Dungarvan Gold Coast Golf Reosrt ല്‍ ജനുവരി 4 ന് 5 മണിമുതല്‍ 10 മണിവരെ ഡണ്‍ഗാര്‍വനില്‍ നിന്നുള്ള…

Share This News
Read More

രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ചീഫ് മെഡിക്കല്‍ ഓഫീസര്‍

രാജ്യത്ത് വിവിധ രോഗങ്ങള്‍ വ്യാപിക്കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫസര്‍ ബ്രെഡാ സ്‌മൈത്ത്. കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്നും ഇനി കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ മറ്റു കുട്ടികളിലെ വ്യാപിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രോഗലക്ഷണങ്ങളെന്തെങ്കിിലുമുള്ള കുട്ടികളെ സ്‌കൂളുകളിലേയ്‌ക്കോ ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളിലേയ്‌ക്കോ അയക്കാതെ വീടുകളില്‍ തന്നെ ഇരുത്തണമെന്നും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്നുമാണ് പ്രധാന നിര്‍ദ്ദേശം. കോവിഡ് , ഫ്‌ളു, ആര്‍എസ്‌വി എന്നിവയാണ് ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്നത്. രോഗവ്യാപനത്തില്‍ കുറവുണ്ടെന്നാണ് സൂചനകളെങ്കിലും ആളുകള്‍ കൈ സോപ്പിട്ടു കഴുകുകയും പൊതുവിടങ്ങളില്‍ മാസ്‌ക് ധരിക്കുകയും ചെയ്ത് സുരക്ഷ ഉറപ്പാക്കണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു. Share This News

Share This News
Read More

അയര്‍ലണ്ടിലെ ആശുപത്രികളില്‍ അധിക ബെഡുകള്‍ വേണമെന്ന് ആവശ്യം

വിവധ വൈറസുകള്‍ ഒന്നിച്ചു നടത്തുന്ന ആക്രമണങ്ങളില്‍ രോഗ വ്യാപനം രൂക്ഷമാകുമ്പോള്‍ അയര്‍ലണ്ടിലെ വിവിധ ആശുപത്രികള്‍ രോഗികളുടെ തിരക്കില്‍ വലയുകയാണ്. പല ആശുപത്രികളും കിടക്കകള്‍ ലഭിക്കാനില്ലാത്ത അവസ്ഥയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. അയര്‍ലണ്ടിലെ ആശുപത്രികളിലെ ബെഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യമാണ് ആരോഗ്യ മേഖലയിലെ വിദഗ്ദര്‍ മുന്നോട്ട് വയ്ക്കുന്നത്. ട്രോളികളിലും ആശുപത്രി വരാന്തകളിലും നഴ്‌സിംഗ് സ്റ്റേഷനിലെ കസേരകളിലും രോഗികള്‍ കഴിയുന്ന അവസ്ഥ അങ്ങേയറ്റം നിരാശജനകമാണെന്നും അവര്‍ അര്‍ഹിക്കുന്ന സേവനം രോഗികള്‍ക്കള്‍ക്ക് ലഭിക്കാന്‍ ആശുപത്രികളില്‍ ബെഡ്ഡുകള്‍ ആവശ്യമാണെന്നും രോഗവ്യാപനമുള്ള സാഹചര്യങ്ങളില്‍ ഇത് അന്ത്യന്താപേക്ഷിതമാണെന്നും വിദഗ്ദര്‍ പറയുന്നു. എല്ലാ ആശുപത്രികളിലും കൂടി 5000 ബെഡുകളെങ്കിലും അധികമായി ക്രമീകരിക്കണമെന്ന ആവശ്യമാണ് വിദഗ്ദര്‍ ഉയര്‍ത്തുന്നത്. ബ്യുമൗണ്ട് ഹോസ്പിറ്റലിലെ എമര്‍ജന്‍സി മെഡിസിന്‍ കണ്‍സല്‍ട്ടന്റ് പെഡാര്‍ ഗിലിഗാനെ ഉദ്ധരിച്ച് അയര്‍ലണ്ടിലെ ദേശീയ മാധ്യമങ്ങളാണ് ഇത്തരമൊരു ആവശ്യം ഉയരുന്നകാര്യം റിപ്പോര്‍ട്ട് ചെയ്തത്. Share This News

Share This News
Read More