ഐറീഷ് റെയില്‍ ട്രെയിന്‍ ഡ്രൈവേഴ്സിനെ റിക്രൂട്ട് ചെയ്യുന്നു. ഡബ്ലിനിലേയ്ക്കും മറ്റ് നിരവധി കൗണ്ടികളിലേയ്ക്കുമാണ് നിയമനം. പ്രതിവര്‍ഷം 63000 യൂറോ വരെയാണ് ശമ്പളം വാഗ്ദാനം ചെയ്യുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ആഴ്ചാവസാനങ്ങളില്‍ ഉള്‍പ്പെടെ ഏത് ഷിഫ്റ്റിലും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം. യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രയൊരുക്കുക എന്നതാണ് പ്രധാന ഉത്തരവാദിത്വം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഭാവിയില്‍ സൂപ്പര്‍വൈസര്‍, മാനേജര്‍ തസ്തികകളില്‍ നിയമനം ലഭിക്കാന്‍ സാധ്യത ഉണ്ട്. Dublin (Includes Connolly, Heuston and DART locations), Ballina, Cork, Galway, Limerick, Portlaoise and Waterford എന്നിവിടങ്ങളിലേയ്ക്കാണ് ഇപ്പോള്‍ നിയമനം നടത്തുന്നത്. യൂറോപ്യന്‍ ട്രെയിന്‍ ഡ്രൈവര്‍ ലൈസന്‍സും കുറഞ്ഞത് ഒമ്പത് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നത്. 20 വയസ്സാണ് കുറഞ്ഞ പ്രായപരിധി. താഴെ പറയുന്ന ഗുണങ്ങളും അഭികാമ്യമാണ്. Excellent Communication Skills Calm in an Emergency Follow Rules and Procedures Conscientious Customer…
ഡബ്ലിന്‍ ബസ് മെക്കാനിക്കുകളെ നിയമിക്കുന്നു
ഡബ്ലിന്‍ ബസ് മെക്കാനിക്കുകളെ നിയമിക്കുന്നു. 46,478.17 യൂറോ മുതല്‍ 55,263.62 യൂറോ വരെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളം. നിയമനം ലഭിക്കുന്നവര്‍ ഏത് ഷിഫ്റ്റിലും ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം. ഒരു വര്‍ഷത്തെ കരാര്‍ നിയമനവും സ്ഥിര നിയമനവും നടത്തുന്നുണ്ട്. തസ്തികയിലേയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യതകള്‍ താഴെ പറയുന്നു. National Craft Certificate for the trade of Heavy/light Vehicle Mechanic awarded by SOLAS/Department of Education following the successful completion of a recognised SOLAS apprenticeship ORAdvanced Certificate – Craft awarded by FETAC following the successful completion of a recognised SOLAS apprenticeship Driving Licence requirements: A Valid, Clean Category B Irish Driving Licence – held for a minimum of…
വീണ്ടും പിരിച്ചുവിടലിനൊരുങ്ങി മെറ്റയും ലിങ്ക്ഡിനും
വീണ്ടും പിരിച്ചു വിടലിനൊരുങ്ങി പ്രമുഖ കമ്പനികളായ മെറ്റയും ലിങ്ക്ഡിനും. തങ്ങളുടെ റ്ിക്രൂട്ട്മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ആളുകളെ കുറയ്ക്കനാണ് ലിങ്ക്ഡിന്റെ പദ്ധതി. ആഗോള തലത്തില്‍ തന്നെ നടപടി വന്നേക്കും ഡബ്ലിന്‍ ഓഫീസില്‍ നിന്നും പിരിച്ചു വിടല്‍ ഉണ്ടായേക്കും. എന്നാല്‍ ആഗോളതലത്തില്‍ എത്രപേരെ പിരിച്ചുവിടുമെന്നോ അയര്‍ലണ്ടില്‍ എത്രപേര്‍ക്ക് ജോലി നഷ്ടമായേക്കുമെന്നോ ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. റിക്രൂട്ട്മെന്റ് ഡിവിഷനില്‍ നിന്നും ആളെ കുറയ്ക്കുമെങ്കിലും മറ്റ് വിഭാഗങ്ങളില്‍ റിക്രൂട്ട്മെന്റ് നടത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഫേസ് ബുക്കിന്റെ പേരന്റ് കമ്പനിയായ മെറ്റയും അടുത്തഘട്ടം പിരിച്ചുവിടലിനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായാണ് കമ്പനിയുടെ അടുത്ത സാമ്പത്തീക വര്‍ഷത്തേയ്ക്കുള്ള ബഡ്ജറ്റ് താമസിപ്പിക്കുന്നതെന്നും വിവരമുണ്ട്. നവംബറില്‍ 11000 പേരെ പിരിച്ചു വിടുന്ന കാര്യം കമ്പനി സ്ഥിരീകരിച്ചിരുന്നു. Share This News
അയര്‍ലണ്ടില്‍ അഞ്ചില്‍ മൂന്നു പേര്‍ക്കും മാസവസാനം പോക്കറ്റ് കാലി
വിലക്കയറ്റത്തിന്റേയും ജീവിത ചെലവിന്റേയും തീവ്രത അയര്‍ലണ്ടില്‍ എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഒരു പഠന റിപ്പോര്‍ട്ട്. Deloitte Global State of the Consumer Tracker ആണ് പഠനം നടത്തി ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ഇവരുടെ സര്‍വ്വേയില്‍ പങ്കെടുത്ത അഞ്ചില്‍ മൂന്നു പേരും പറയുന്നത് തങ്ങളുടെ കൈവശം മാസാവസാനം പണമൊന്നും ഇല്ലെന്നാണ്. കഴിഞ്ഞ വര്‍ഷം ജീവിത ചെലവ് വളരെയധികം വര്‍ദ്ധിച്ചെന്നും വരുന്ന ഒരു വര്‍ഷം കൊണ്ടെങ്കിലും തങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പലരും അഭിപ്രായപ്പെട്ടു. വരുന്ന നാല് മാസത്തേയ്ക്ക് അപ്രതീക്ഷിതമായ ഒരു ചെലവ് വന്നാല്‍ തങ്ങള്‍ക്ക് അത് താങ്ങാനാവില്ലെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. ജീവിത ചെലവുകളുടെ ആധിക്യം മൂലം ബുദ്ധിമുട്ടുന്നവരാണ് സാധരണക്കാരിലും ഇടത്തരക്കാരിലും ഏറെയന്ന് ഈ റിപ്പോര്‍ട്ട് പുറത്തു വന്നതില്‍ നിന്നും കൂടുതല്‍ വ്യക്തമാകുന്നു. സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളാണ് ഒരു പരിധി…
അയര്‍ലണ്ടിലേയ്ക്കുള്ള വരവറിയിച്ച് ജാസി ഗിഫ്റ്റ്
അയര്‍ലണ്ട് ആവേശപൂര്‍വ്വം കാത്തിരിക്കുന്ന റോയല്‍ കേറ്ററിംഗ് അണിയിച്ചൊരുക്കുന്ന മ്യൂസിക്കല്‍ ഈവനിംഗിലേയ്ക്ക് വരവറിയിച്ചുകൊണ്ടുള്ള മലയാളികളുടെ ഇഷ്ടഗായകന് ജാസി ഗിഫ്റ്റിന്റെ പ്രമൊ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ലജ്ജാവതി എന്ന ഒററ ഗാനം കൊണ്ട് സംഗീതപ്രേമികളുടെ മനസ്സില്‍ ഇടം നേടിയ പ്രമുഖ ഗായകനും സംഗീത സംവീധായകനുമാണ് ജാസി ഗിഫ്റ്റ്, എംജി ശ്രീകുമാര്‍ അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലെ 43-ആം വര്‍ഷത്തിലൂടെ കടന്നുപോകുന്നതിന്റെ സന്തോഷവും കൂടിയാണ് ഈ ആഘോഷത്തിലൂടെ പങ്കുവെയ്ക്കുന്നത്. 2023 മാര്‍ച്ച് മൂന്നിന് നടക്കുന്ന സംഗീത സായാഹ്നത്തിലാണ് അയര്‍ലണ്ട് മലയാളികളെ ആവേശം കൊള്ളിക്കാന്‍ സാക്ഷാല്‍ എംജി ശ്രീകുമാറും കൂട്ടരും എത്തുന്നത് . റോയല്‍ ഇവെന്റ്സ് നമുക്ക് മുന്നിലേയ്ക്ക് എത്തിക്കുന്ന ഈ സംഗീത സായാഹ്നം സ്പോസര്‍ ചെയ്തിരിക്കുന്നത് ഡെയിലി ഡിലൈറ്റ്സും, കോ-സ്പോണ്സര് ചെയ്തിരിക്കുന്നത് ‘മയില്‍’ ബ്രാന്‍ഡുമാണ്. അയര്‍ലണ്ട് മലയാളികളുടെ പോയ വര്‍ഷം അവിസ്മരണയമാക്കിയത് റോയല്‍ ഇവന്റ്സാണ്. സ്വാദിഷ്ടമായ വിഭങ്ങളിലൂടെയും ഒപ്പം റിമി ടോമിയും കൂട്ടരും…
നിക്ഷേപകര്‍ക്കുള്ള ഗോള്‍ഡന്‍ വിസ നിര്‍ത്തലാക്കി അയര്‍ലണ്ട്
അപ്രതീക്ഷിതമായി സുപ്രധാന തീരുമാനവുമായി അയര്‍ലണ്ട് സര്‍ക്കാര്‍. നിക്ഷേപകര്‍ക്കുള്ള ഗോള്‍ഡന്‍ വിസ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആ വിസയില്‍ ചൈനയില്‍ നിന്നും ആളുകളുടെ തള്ളിക്കയറ്റം ഉണ്ടാകുന്നു എന്ന നിഗമനത്തെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ കുറെ നാളുകളായി ഈ വിസ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും ബന്ധപ്പെട്ട മന്ത്രി വ്യക്തമാക്കി. രണ്ട് മില്ല്യണ്‍ യൂറോ ആസ്തിയുള്ളവര്ക്കായിരുന്നു ഈ വിസ നല്‍കിയിരുന്നത്. ഒരു മില്ല്യണ്‍ യൂറോ അയര്‍ലണ്ടില്‍ നിക്ഷേപം നടത്തണമെന്നായിരുന്നു നിബന്ധന. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കിയിരുന്നത്. ചൈനയില്‍ നിന്നടക്കം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷകരുടെ കുത്തൊഴുക്കാണ് ഉണ്ടായത്. 2012 ലായിരുന്നു സര്‍ക്കാര്‍ ഗോള്ന് വിസ ആരംഭിച്ചത്. ഇമിഗ്രന്റ് ഇന്‍വസ്റ്റര്‍ പ്രോഗ്രാം എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. സാമൂഹ്യമായും സാമ്പത്തീകമായും സാംസ്കാരികമായും പദ്ധതി അയര്‍ലണ്ടിന് ഗുണം ചെയ്യുന്നുണ്ടോ എന്ന പരിശോധനയായിരുന്നു സര്‍ക്കാര്‍ നടത്തിയത് എന്നാല്‍ ഇനി ഇത്…
Aer Lingus ഡബ്ലിന്‍ എര്പോര്ട്ടിലേയ്ക്ക് ജോലിക്കാരെ നിയമിക്കുന്നു
പ്രമുഖ വിമാന സര്‍വ്വീസ് കമ്പനിയായ Aer Lingus ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്ക് ജോലിക്കാരെ നിയമിക്കുന്നു. കമ്പനിയുടെ ഗ്രൗണ്ട് ഓപ്പറേഷന് ഡിപ്പാര്‍ട്ട്മെന്റിലേയ്ക്ക് ബാഗേജ് ഹാന്ഡ്ലേഴ്സിനെയാണ് നിയമിക്കുന്നത്. വിമാനത്തില്‍ നിന്നും പുറത്തേയ്കക്കും വിമാനത്തിലേയ്ക്കുമുള്ള ലഗേജുകളുടെ Sorting, Tracking, Transporting എന്നിവയാണ് പ്രധാന ജോലികള്‍. കോണ്‍ട്രാക്ട് വ്യവസ്ഥയിലാണ് നിയമനം , ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ് എയര്‍പോര്‍ട്ടിലെ ജോലിയായതിനാല്‍ തന്നെ അഞ്ച് വര്‍ഷത്തെ Security Check നിര്‍ബന്ധമാണ്. ഏത് ഷിഫ്റ്റിലും ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം. മണിക്കൂറിന് 15.5 യൂറോയാണ് ശമ്പളം എന്നാല്‍ ജൂലൈ മാസം മുതല്‍ ഇത് 15.81 യൂറോയാകും. ഓവര്‍ ടൈം അനുവദനീയമാണ്. വര്‍ഷം 32 ദിവസത്തെ ശമ്പളത്തോട് കൂടിയ അവധിയും ലഭിക്കും. നിയമിക്കപ്പെടുന്നവര്‍ക്ക് എയര്‍പോര്‍ട്ടില്‍ സൗജന്യ പാര്‍ക്കിങ്ങും ഒപ്പം കുറഞ്ഞ നിരക്കില്‍ കമ്പനിയുടെ വിമാനങ്ങളില്‍ യൂറോപ്പിലേയ്ക്കും നോര്‍ത്ത് അമേരിക്കയിലേക്കുമുള്ള യാത്രകളും അനുവദിക്കുന്നതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍…
അയര്‍ലണ്ടിന് പ്രിയം ഇന്ത്യക്കാരെ തന്നെ ; ജനുവരിയില്‍ ഏറ്റവുമധികം വര്‍ക്ക് പെര്‍മിറ്റ് നല്‍കിയത് ഇന്ത്യക്കാര്‍ക്ക്
ഒരു രാജ്യം തങ്ങളുടെ രാജ്യത്തേയ്ക്ക് മറ്റുരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസയും വര്‍ക്ക് പെര്‍മിറ്റുകളും അനുവദിക്കുന്നത്. നിലവില്‍ ആ രാജ്യത്ത് നിന്നും തങ്ങളുടെ രാജ്യത്ത് താമസിക്കുന്ന ആളുകളുടെ ജോലി നൈപുണ്യവും സ്വഭാവവും സംസ്കാരവും ഒക്കെ കൃത്യമായി പഠിച്ചിട്ട് തന്നെയാണ്. ഇതിനാല്‍ തന്നെ നിലവില്‍ അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന് അഭിമാനിക്കാം. കാരണം. അയര്‍ലണ്ടിന് ഇന്ത്യയോടും ഇന്ത്യക്കാരോടും പ്രിയമേറുന്നെങ്കില് അതിന് കാരണം ഈ ഇന്ത്യന്‍ സമൂഹമാണ്. 2023 ജനുവരിയില്‍ അയര്‍ലണ്ട് അനുവദിച്ച വര്‍ക്ക് പെര്‍മിറ്റുകളില്‍ ഏറ്റവും കൂടുതല്‍ നല്‍കിയത് ഇന്ത്യക്കാര്‍ക്കാണ്. ആകെ 2525 വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിച്ചപ്പോള്‍ അതില്‍ 1059 ഉം ഇന്ത്യക്കാണ് ലഭിച്ചത്. സൗത്ത് ആഫ്രിക്കക്ക് 101, പാകിസ്ഥാന് 110, ചൈനയ്ക്ക് 106 ഫിലിപ്പിന്‍സിന് 227 , ബ്രസീലിന് 187 എന്നിങ്ങനെ ലഭിച്ചപ്പോളാണ് ആകെ അനുവദിച്ചതില്‍ നല്ലൊരുശതമാനം ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് ലഭിച്ചത്. വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചതില്‍ കൂടുതലും ആരോഗ്യപ്രവര്‍ത്തകരായിരുന്നു എന്നും…
സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ദീര്‍ഘിപ്പിച്ചേക്കും ; സൂചന നല്കി പ്രധാനമന്ത്രി
രാജ്യത്ത് വിലവര്‍ദ്ധനവിലും ജീവിത ചെലവിലും കാര്യമായ കുറവ് ഉണ്ടാകാത്ത സാഹചര്യത്തില്‍ ആശ്വാസ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചേക്കുമെന്ന് സൂചന. പ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുപ്പെത്തിയത്. നിലവിലുള്ള ചില പദ്ധതികളുടെ കാലാവധി ദീര്‍ഘിപ്പിക്കുകയോ അല്ലെങ്കില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയോ ചെയ്തേക്കും. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ മന്ത്രിമാര്‍ സഖ്യകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിവരികയാണെന്നും അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ലെന്നും എന്നാല്‍ തീരുമാനം ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. വിലവര്‍ദ്ധനവില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആശ്വാസ നടപടികള്‍ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പ്രധാനമന്ത്രി ആദ്യമായാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കുന്നത്. Share This News
പുതുതായി 700 പേരെ നിയമിക്കാനൊരുങ്ങി Lidle Ireland
ആഗോള തലത്തില്‍ ഐടി കമ്പനികളടക്കം പിരിച്ചു വിടലിന്റെ വഴിയെ മുന്നോട്ടു പോകുമ്പോള്‍ തൊഴില്‍ മേഖലയ്ക്ക് ആശ്വാസ വാര്‍ത്തയുമായി അയര്‍ലണ്ടിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ Lidle Ireland . പുതുതായി 700 പേരെ നിയമിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കമ്പനിയെ ഉദ്ധരിച്ച് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എന്‍ര്‍പ്രൈസ് ,ട്രേഡ് ആന്‍ഡ് എംപ്ലോയ്മെന്റാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. ഓപ്പറേഷണല്‍ വിഭാഗത്തിലേയ്്ക്കും ഓഫീസുകളിലേയ്ക്കുമുള്ള നിയമനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കമ്പനിയുടെ 176 സ്റ്റോറുകളിലേയ്ക്കും മൂന്ന് ഡിസ്ട്രിബ്യൂഷന്‍ സെന്ററുകളിലേയ്ക്കും ഡബ്ലിനിലെ ഹെഡ് ഓഫിസിലേയ്ക്കുമാണ് നിയമനം. കമ്പനി പുതുതായി 14 മില്ല്യണ്‍ യൂറോയാണ് ബിസിനസില്‍ നിക്ഷേപിക്കുന്നത്. മാര്‍ച്ച് ഒന്നുമുതല്‍ കമ്പനി സമ്പള വര്‍ദ്ധനവും പ്രഖ്യാപിച്ചിട്ടുണ്ട്. 7.5 ശതമാനമാണ് വര്‍ദ്ധനവ്. ഓരോ ജീവനക്കാര്‍ പ്രതിവര്‍ഷം 2000 മുതല്‍ 2500 യൂറോയുടെ വരെ വര്‍ദ്ധനവുണ്ടാകും. നിയമനങ്ങളുമായി ബന്ധപ്പെടട്ട വിവരങ്ങള്‍ കമ്പനി വെബ്സൈറ്റില്‍ ഉടന്‍ തന്നെ നല്‍കുന്നതാണ്. Share This…