ഇത്തവണ മറ്റു രാജ്യങ്ങളില്‍ നിന്നും ഐറീഷ് പൗരത്വം ലഭിച്ചത് 3914 പേര്‍ക്ക്. രണ്ട് ദിവസങ്ങളിലായി നടന്ന സിറ്റിസണ്‍ഷിപ്പ് സെറിമണികളിലാണ് ഇവര്‍ ഔദ്യോഗകമായി അയര്‍ലണ്ട് പൗരന്മാരായത്. 139 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പുതുതായി പൗരത്വം ലഭിച്ചത്. ഈ ആഴ്ച നടന്ന സിറ്റിസണ്‍ഷിപ്പ് സെറിമണികളില്‍ പൗരത്വം ലഭിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 329 പേര്‍ക്കാണ് ഇന്ത്യയില്‍ നിന്നും പൗരത്വം ലഭിച്ചത്. 410 പേര് യുകെയില്‍ നിന്നും അയര്‍ലണ്ട് പൗരത്വം സ്വീകരിച്ചു. 331 പേര്‍ക്ക് പൗരത്വം ലഭിച്ച പോളണ്ടാണ് രണ്ടാം സ്ഥാനത്ത്. പൗരത്വം ലഭിച്ചവരുടെ എണ്ണത്തില്‍ ആദ്യ പത്തില്‍ വരുന്ന മറ്റുരാജ്യങ്ങളുടെ കണക്കുകള്‍ ഇങ്ങനെയാണ്. Romania (279), Pakistan (202), Brazil (201), Nigeria (177), Syrian Arab Republic (136), Philippines (126), and the United States of America (100). Share This News
Read Moreഡബ്ലിന്‍ ബസ് വിളിക്കുന്നു ; ശമ്പളം 90000 യൂറോ
അയര്‍ലണ്ടിന്റെ പൊതുഗതാഗത രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന ഡബ്ലിന്‍ ബസില്‍ ഒഴിവ്. പബ്ലിക് അഫയേഴ്സ് മാനേജറുടെ തസ്തികയിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 90,000 യൂറോ എന്ന അത്യാകര്‍ഷകമായ ശമ്പളമാണ് ഈ തസ്തികയിലേയ്ക്ക് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. നിയമനം ലഭിക്കുന്നവര്‍ക്ക് ഇത് സ്ഥിരം ജോലിയായിരിക്കും ആറ് മാസത്തെ പ്രൊബേഷന്‍ ഉണ്ടാകും. പബ്ലിക് അഫയേഴ്സ് , കമ്മു്യൂണിക്കേഷന് എന്നിവയുമായി ബന്ധപ്പെട്ട് ഏറെ ഉത്തരവാദിത്വങ്ങളുള്ള ജോലിയായിരിക്കും ഇത്. കമ്മ്യൂണിക്കേഷനിലോ അല്ലെങ്കില്‍ പൊളിറ്റിക്കല്‍ കമ്മ്യൂണിക്കേഷനിലോ 3rd ലെവല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അഞ്ച് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ സമാന തസ്തികയില്‍ പ്രവര്‍ത്തി പരിചയവും ആവശ്യമാണ്. ജൂണ്‍ 25 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി. കൂടുതല്‍ വിവരങ്ങള്‍ കമ്പനിയുടെ വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ്. Share This News
Read Moreകേരളാ ഹൗസ് കാര്‍ണിവലില്‍ വിശ്വാസിന്റെ പൊന്‍തിളക്കം !
ഡബ്ലിന്‍ : വിശ്വാസ് ഫുഡ്സിന്റെ പൊന്‍തിളക്കവുമായി കേരളാ ഹൗസ് കാര്‍ണിവെല്‍. ജൂണ്‍ 17-ന് നടന്ന കേരളാ ഹൗസ് കാര്‍ണിവലിലാണ് അയര്‍ലണ്ട് മലയാളികളുടെ ഇഷ്ട ബ്രാന്‍ഡായ വിശ്വാസ് തിളങ്ങി നിന്നത്. വിശ്വാസ് പ്രോഡക്ട് യൂറോപ്യന്‍ മാര്‍ക്കറ്റില്‍ എത്തിയിട്ട് പത്ത് വര്‍ഷം തികഞ്ഞതിന്റെ ആഘോഷം കൂടിയായിരുന്നു കാര്‍ണിവെലില്‍ കണ്ടത്. കാര്‍ണിവലില്‍ എല്ലാ വര്‍ഷവും നടത്തപ്പെടുന്ന കുക്കറിഷോ’ക്ക് ഇത്തവണ ആകര്‍ഷകമായ സമ്മാനങ്ങള്‍ ടീം വിശ്വാസ് ഒരുക്കിയിരുന്നു . ഒന്നാം സമ്മാനം നേടിയവര്‍ക്ക് ഒരു പവന് ഗോള്‍ഡും കാരംസ് ബോര്‍ഡും നല്കി. രണ്ടാം സ്ഥാനത്ത് എത്തിയ വിജയിക്ക് 250 യൂറോ ക്യാഷ് പ്രൈസും കാരംസ് ബോര്‍ഡും ,മൂന്നാം സമ്മാനം 150 യൂറോ ക്യാഷ് പ്രൈസും കാരംസ് ബോര്‍ഡും ആയിരുന്നു നല്‍കിയത്. കേരളാ ഹൗസ് കാര്‍ണിവലില്‍ എത്തിയ എല്ലാവര്ക്കും വിശ്വാസ് ഫുഡ്സ് സൗജന്യമായി സ്നാക്കുകള്‍ വിതരണം ചെയ്തു. യൂറോപ്യന്‍ മാര്‍ക്കറ്റിലും ഐറീഷ് മാര്‍ക്കറ്റിലും ഗുണമേന്മയുള്ള…
Read Moreകോര്‍ക്കില്‍ 300 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ‘ Deloitte ‘
കോര്‍ക്ക് കേന്ദ്രമായി 300 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ കമ്പനിയായ ‘Deloitte’ . പ്രഫഷണല്‍ സര്‍വ്വീസ്, കണ്സല്ട്ടിംഗ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ‘ Deloitte’. ഓഡിറ്റ് , അഷ്വറന്‍സ്, ടാക്സ് ആന്‍ഡ് ലീഗല്‍, കണ്സല്ട്ടിംഗ് , ഫിനാന്‍ഷ്യല്‍ അഡൈ്വസിംഗ് ,റിസ്ക് അഡൈ്വസിംഗ് എന്നീ മേഖലകളിലാണ് ഒഴിവുകള്‍. പ്രവൃത്തി പരിചയമുള്ളവര്‍ക്കായുള്ള സീനിയര്‍ ലെവല്‍ മുതല്‍ ഗ്രാജ്വേറ്റ് ലെവല്‍ വരെ നിയമനങ്ങള്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. കോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ടെക്നോളജി ആന്‍ഡ് അനലറ്റിക്കല്‍ ഹബ്ബിലാണ് കൂടുതല്‍ ഒഴിവുകളും അടുത്ത മൂന്ന വര്‍ഷം കൊണ്ട് ഒഴിവുകള്‍ നികത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഒഴിവുകള്‍ സംബന്ധിച്ച വിവിരങ്ങള്‍ കമ്പനിയുടെ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്. https://www2.deloitte.com/ie/en.html# Share This News
Read Moreഗുണമേന്മയിൽ വിശ്വാസ് ഫുഡ് പ്രോഡക്ടസ്
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന് ഒന്നടങ്കം ഉയർന്ന ക്വാളിറ്റിയുള്ള ഇന്ത്യൻ ഫുഡ് പ്രോഡക്റ്റുകൾ എത്തിച്ചു കൊണ്ടിരിക്കുന്ന വിശ്വാസ് ഗുണമേന്മയിലും ക്വാളിറ്റിയിലും അന്നും ഇന്നും മുൻപന്തിയിൽ തന്നെ. ചില ഓൺലൈൻ മാധ്യമങ്ങളിൽ ഒരു പ്രത്യേക ബ്രാൻഡിന്റെ അരിയ്ക്ക് മാത്രം യുറോപ്യൻ യൂണിയൻറെ അംഗീകാരം ലഭിച്ചു എന്ന രീതിയിൽ കഴിഞ്ഞ ദിവസം ഒരു വ്യാജവാർത്ത പ്രസിദ്ധീകരിക്കുകയുണ്ടായി എന്നറിയുന്നു. എന്നാൽ ഇതിന്റെ സത്യാവസ്ഥ മറ്റൊന്നാണ്. യൂറോപ്യൻ യൂണിയൻറെ അംഗീകാരമില്ലാതെ ഒരു ഉൽപ്പന്നങ്ങളും വിദേശത്തേക്ക് കയറ്റി അയക്കുവാൻ സാധിക്കുകയില്ല എന്നുള്ളതാണ് വാസ്തവം. കോട്ടയ്ക്കൽ മലബാർ, വിശ്വാസ്, ഡബിൾ ഹോഴ്സ് തുടങ്ങിയവയെല്ലാം യൂറോപ്യൻ യൂണിയൻറെ അംഗീകാരം ലഭിച്ച മികച്ച ഉല്പന്നങ്ങളാണ്. വിശ്വാസ് ഈ വാർത്തയെതുടർന്ന് അതാത് ഓൺലൈൻ മാധ്യമങ്ങളെ ബന്ധപ്പെട്ടതിനെത്തുടർന്ന് അവർ ആ വാർത്ത പിന്നീട് തിരുത്തുകയും ചെയ്തിരുന്നു. വർഷങ്ങളായി യൂറോപ്യന്‍ യൂണിയന്റെ ഗുണമേന്മ സര്‍ട്ടിഫിക്കറ്റോടുകൂടി അയർലണ്ടിലെ ഇന്ത്യക്കാർക്കായി നിരവധി ഫുഡ്…
Read Moreഒന്നിലധികം ജോലികള്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു
അയര്‍ലണ്ടില്‍ ഒന്നിലധികം ജോലികള്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. ഇന്നും ഇന്നലെയുമല്ല കഴിഞ്ഞ ഇരുപത് വര്‍ഷമായി ഈ കണക്കുകള്‍ അനുദിനം വര്‍ദ്ധിച്ച് വരികയാണ്. Department of Enterprice Trade and Employment ആണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം അവസാനം 15 നും 64 നും ഇടയില്‍ പ്രായമുള്ള 80,000 ആളുകള്‍ രണ്ടോ അതിലധികമോ ജോലികള്‍ ചെയ്യുന്നുണ്ട്. 2002 ല്‍ ഇത് ഏകദേശം 30,000 പേരായിരുന്നു. 20 വര്‍ഷം കൊണ്ടാണ് 50000 പേരുടെ വര്‍ദ്ധനവ് ഉണ്ടായത്. 65 വയസ്സിന് മുകളിലുള്ള 4000 പേര് ഒന്നിലധികം ജോലികള്‍ ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. രാജ്യത്ത് വിവിധ ജോലികള്‍ ചെയ്യുന്ന ആളുകളില്‍ 1.9 ശതമാനം പേരായിരുന്നു 2002 ല്‍ ഒന്നിലധികെ ജോലികള്‍ ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 3.2 ശതമാനമാണ്. രാജ്യത്തെ തൊഴില്‍ മേഖല കോവിഡ് മഹാമാരി…
Read Moreയൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് കൂട്ടി
പലിശ നിരക്കില്‍ വീണ്ടും വര്‍ദ്ധനവ് വരുത്തി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. 0.25 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ പലിശ നിരക്ക് 3.5 ശതമാനത്തിലെത്തി. 2022 ജൂലൈ മുതലുള്ള കണക്കുകളെടുത്താല്‍ തുടര്‍ച്ചയായി എട്ടാം തവണയാണ് പലിശ നിരക്ക് ഉയര്‍ത്തുന്നത്. തുടര്‍ന്നും പലിശ വര്‍ദ്ധനവ് ഉണ്ടായേക്കുമെന്ന സൂചനയും സെന്‍ട്രല്‍ ബാങ്ക് നല്‍കിയിട്ടുണ്ട്. യൂറോ കറന്‍സിയായി ഉപയോഗിക്കുന്ന 20 രാജ്യങ്ങളെയാണ് ഇസിബിയുടെ തീരുമാനം ബാധിക്കുക. ഇത് വായ്പകളുടെ പലിശയേയും ബാധിക്കും ഓരോ ബാങ്കുകളാവും ഇത് സംബന്ധിച്ച് തീരുമാനമെടുക്കുക. അടുത്തമാസം 27 നാണ് ഇസിബിയുടെ പലിശ നിരക്ക് സംബന്ധിച്ച അടുത്ത യോഗം. Share This News
Read Moreപുതിയ മൂന്ന് കിടിലന്‍ ഫീച്ചറുകളുമായി വാട്സാപ്പ്
വാട്സാപ്പ് ചാനല്‍ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ സൗകര്യമാണിത്. ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ചാനലുകള്‍ സ്ബ്സ്ക്രൈബ് ചെയ്യാനും അതുവഴി ലഭിക്കുന്നു അപ്ഡേറ്റുകള് അറിയാനും സാധിക്കും. നിലവില്‍ കൊളംബിയയിലും സിംഗപ്പൂരിലുമാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് വിപണികളില്‍ താമസിയാതെ ഇത് അവതരിപ്പിക്കുമെന്നും മെറ്റ വ്യക്തമാക്കി. അഡ്മിന്മാര്ക്ക് മാത്രമേ ഇതുവഴി അപ്ഡേറ്റുകള്ക്ക് പങ്കുവെക്കാനാവു. ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബസ്ക്രൈബര്മാരോട് പറയാനുള്ള കാര്യങ്ങള്‍ക്ക് വങ്കുവെക്കാനുള്ള ഒരു വണ്‍വേ കമ്മ്യൂണിക്കേഷന്‍ സൗകര്യമാണിത്. ചിത്രങ്ങള്‍ ,വീഡിയോ, സ്റ്റിക്കറുകള്‍ തുടങ്ങിയവയെല്ലാം ചാനലില്‍ പങ്കുവെക്കാം. ഇന്‍വൈറ്റ് ലിങ്ക് മുഖേനയോ വാട്സാപ്പില്‍ തന്നെ തിരഞ്ഞു കൊണ്ടോ ഉപയോക്താക്കള്‍ക്ക് ചാനല്‍ വരിക്കാരാകാം. എച് ഡ ി ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ അയക്കാനും പുതിയ അപ്ഡേറ്റില്‍ സാധിക്കും. അതേ സമയം സ്വകാര്യതക്ക് യാതൊരു തരത്തിലുള്ള ഭീഷണികളും ഇല്ല. വീഡിയോ കോളിനിടയില്‍ സ്ക്രീന്‍ഷോട്ട് പങ്കിടുന്ന പുതിയ ഓപ്ക്ഷനും വാട്സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്..…
Read Moreകെയര്‍ അസിസ്റ്റന്റാവാന്‍ സുവര്‍ണ്ണാവസരം ; റിക്രൂട്ട്മെന്റ് ഓപ്പണ്‍ ഡേ ശനിയാഴ്ച
ഹോം കെയര്‍ മേഖലയില്‍ കെയര്‍ അസിസ്റ്റന്റ് ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് സുവര്‍ണ്ണാവസരം. അയര്‍ലണ്ടിലെ പ്രമുഖ നേഴ്സിംഗ് കമ്പനികളിലൊന്നായ Be Independent Home Care ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ജൂണ്‍ 17 ശനിയാഴ്ചയാണ് ഓപ്പണ്‍ റിക്രൂട്ട്മെന്റ് ഡേ. യോഗ്യരായവര്‍ക്ക് അന്ന് തന്നെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനും അവസരമുണ്ടായിരിക്കും. ഡബ്ലിന്‍ മേഖലയില്‍ private homecare, overnight care, dementia care, palliative care എന്നിവയാണ് കമ്പനി നല്കുന്ന സേവനങ്ങള്‍. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്ഥിരം ജോലി, മികച്ച ശമ്പളം, പരിശീലനം എന്നിവയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മണിക്കൂറിന് 14 യൂറോ മുതല്‍ 16 യൂറോ വരെയാണ് ശമ്പളം. കെയര്‍ അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യതകള്‍ താഴെ പറയുന്നു. Cheerful, caring, positive and dependable personality. Prior Experience in providing home care. Have FETAC 5, (or an equivalent qualification…
Read More400 പേരെ നിയമിക്കാനൊരുങ്ങി പ്രമുഖ ടെക് കമ്പനി
അയര്‍ലണ്ടില്‍ 100 പേര്‍ക്ക് തൊഴിലവസരമൊരുക്കി പ്രമുഖ ടെക് കമ്പനിയായ Service NOw. ഡിജിറ്റല്‍ വര്‍ക്ക് ഫ്ളോ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് Service Now. പ്രമുഖ ടെക്നോളജി കമ്പനിയില്‍ പിരിച്ചു വിടലുകള്‍ നടക്കുമ്പോള്‍ അയര്‍ലണ്ടിന് ആശ്വാസ വാര്‍ത്തയാണ്. Service Now നല്‍കിയിരിക്കുന്നത്. നിയമനനടപടികള്‍ ഉടന്‍ ആരംഭിക്കും മൂന്നു വര്‍ഷമായിട്ടാകും മുഴുവന്‍ നിയമനങ്ങളും പൂര്‍ത്തിയാവുക. ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ സെയില്‍സ്, റിസേര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് , എഞ്ചിനിയറിംഗ് എന്നീ മേഖലകളിലായിരിക്കും നിയമനം നടക്കുക. മെറ്റാ , ഗൂഗിള്‍ എന്നീ കമ്പനികളില്‍ നിന്നും ജോലി നഷ്ടപ്പെട്ടവരില്‍ പ്രതിഭാശാലികളായവര്‍ക്ക് തങ്ങള്‍ അവസരം നല്‍കുമെന്നും മുന്‍ പരിചയമില്ലാത്തവര്‍ക്കും അപേക്ഷിക്കാമെന്നും കമ്പനി വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. Share This News
Read More