പലിശ നിരക്കില് വീണ്ടും വര്ദ്ധനവ് വരുത്തി യൂറോപ്യന് സെന്ട്രല് ബാങ്ക്. 0.25 ശതമാനത്തിന്റെ വര്ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ പലിശ നിരക്ക് 3.5 ശതമാനത്തിലെത്തി. 2022 ജൂലൈ മുതലുള്ള കണക്കുകളെടുത്താല് തുടര്ച്ചയായി എട്ടാം തവണയാണ് പലിശ നിരക്ക് ഉയര്ത്തുന്നത്.
തുടര്ന്നും പലിശ വര്ദ്ധനവ് ഉണ്ടായേക്കുമെന്ന സൂചനയും സെന്ട്രല് ബാങ്ക് നല്കിയിട്ടുണ്ട്. യൂറോ കറന്സിയായി ഉപയോഗിക്കുന്ന 20 രാജ്യങ്ങളെയാണ് ഇസിബിയുടെ തീരുമാനം ബാധിക്കുക. ഇത് വായ്പകളുടെ പലിശയേയും ബാധിക്കും ഓരോ ബാങ്കുകളാവും ഇത് സംബന്ധിച്ച് തീരുമാനമെടുക്കുക.
അടുത്തമാസം 27 നാണ് ഇസിബിയുടെ പലിശ നിരക്ക് സംബന്ധിച്ച അടുത്ത യോഗം.