കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന് ഒന്നടങ്കം ഉയർന്ന ക്വാളിറ്റിയുള്ള ഇന്ത്യൻ ഫുഡ് പ്രോഡക്റ്റുകൾ എത്തിച്ചു കൊണ്ടിരിക്കുന്ന വിശ്വാസ് ഗുണമേന്മയിലും ക്വാളിറ്റിയിലും അന്നും ഇന്നും മുൻപന്തിയിൽ തന്നെ.
ചില ഓൺലൈൻ മാധ്യമങ്ങളിൽ ഒരു പ്രത്യേക ബ്രാൻഡിന്റെ അരിയ്ക്ക് മാത്രം യുറോപ്യൻ യൂണിയൻറെ അംഗീകാരം ലഭിച്ചു എന്ന രീതിയിൽ കഴിഞ്ഞ ദിവസം ഒരു വ്യാജവാർത്ത പ്രസിദ്ധീകരിക്കുകയുണ്ടായി എന്നറിയുന്നു. എന്നാൽ ഇതിന്റെ സത്യാവസ്ഥ മറ്റൊന്നാണ്. യൂറോപ്യൻ യൂണിയൻറെ അംഗീകാരമില്ലാതെ ഒരു ഉൽപ്പന്നങ്ങളും വിദേശത്തേക്ക് കയറ്റി അയക്കുവാൻ സാധിക്കുകയില്ല എന്നുള്ളതാണ് വാസ്തവം. കോട്ടയ്ക്കൽ മലബാർ, വിശ്വാസ്, ഡബിൾ ഹോഴ്സ് തുടങ്ങിയവയെല്ലാം യൂറോപ്യൻ യൂണിയൻറെ അംഗീകാരം ലഭിച്ച മികച്ച ഉല്പന്നങ്ങളാണ്. വിശ്വാസ് ഈ വാർത്തയെതുടർന്ന് അതാത് ഓൺലൈൻ മാധ്യമങ്ങളെ ബന്ധപ്പെട്ടതിനെത്തുടർന്ന് അവർ ആ വാർത്ത പിന്നീട് തിരുത്തുകയും ചെയ്തിരുന്നു.
വർഷങ്ങളായി യൂറോപ്യന് യൂണിയന്റെ ഗുണമേന്മ സര്ട്ടിഫിക്കറ്റോടുകൂടി അയർലണ്ടിലെ ഇന്ത്യക്കാർക്കായി നിരവധി ഫുഡ് പ്രോഡക്റ്റുകളാണ് വിശ്വാസ് നിരന്തരം അയർലണ്ടിലെ വിവിധ ഇന്ത്യൻ ഗ്രോസറി ഷോപ്പുകളിൽ വിതരണം ചെയ്യുന്നത്.
യൂറോപ്യൻ യൂണിയൻറെ അംഗീകാരമില്ലാതെ ഒരു ഉൽപ്പന്നങ്ങളും അയർലണ്ടിലേക്ക് കയറ്റി അയക്കുവാൻ സാധിക്കുകയില്ല. കോട്ടയ്ക്കൽ, മലബാർ, വിശ്വാസ്, ഡബിൾ ഹോഴ്സ് എന്നിവയെല്ലാം യൂറോപ്യൻ യൂണിയൻറെ അംഗീകാരം ലഭിച്ച മികച്ച ഉല്പന്നങ്ങളാണ്.
യൂറോപ്യൻയൂണിയൻ വിപണികളിൽ, 2021 ജൂലൈ മാസം മുതൽ സുഗന്ധവ്യഞ്ജനങ്ങളും, അരിയുൽപ്പന്നങ്ങളും ഇറക്കണമെങ്കിൽ പുതിയ ഗുണനിലവാരമുള്ള ടെസ്റ്റുകൾ പാസാകണം. അത്തരത്തിൽ ഇരുപത് കണ്ടെയ്നറുകൾ ഗുണനിലവാര ടെസ്റ്റുകൾ പാസായി വിപണിയിൽ ഇറക്കിയ ബ്രാൻഡുകളാണ് കോട്ടയ്ക്കൽ മലബാർ, ഡബിൾ ഹോഴ്സ്, വിശ്വാസ് തുടങ്ങിയവ.
സ്പൈസ് പൗഡറുകൾ, മസാലകൾ, കറി പൗഡറുകൾ, സ്നാക്സ്, ബ്രേക്ഫാസ്റ്റ് പൗഡറുകൾ, ഫ്രോസൺ ബ്രെഡ്ഡുകൾ, ഫ്രോസൺ സ്നാക്സ്, ഫ്രോസൺ വെജിറ്റബ്ൾസ്, അച്ചാറുകൾ, ജാമുകൾ, റെഡിമെയ്ഡ് ഫ്രോസൺ ഫുഡ് ഐറ്റംസ് തുടങ്ങി എണ്ണിയാൽ തീരാത്തത്ര വിവിധ ഭക്ഷണ പദാർത്ഥങ്ങളും ഭക്ഷണ കൂട്ടുകളും വർഷങ്ങളായി അയർലണ്ടിലെ മലയാളികൾക്കും മറ്റുള്ളവർക്കും എത്തിച്ചുകൊണ്ടിരിക്കുന്ന വിശ്വാസ് എന്നും ഗുണമേന്മയിൽ മുൻപിൽ തന്നെ.