സെന്റ് പാട്രിക് ഡേ ആഘോഷങ്ങളില്‍ പങ്കാളികളായി സ്റ്റെപ്‌സൈഡിലെ ഇന്ത്യന്‍ സമൂഹവും

അയര്‍ലണ്ടിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് സെന്റ് പാട്രിക്‌സ് ഡേ ആഘോഷം. തെരുവുകളെ വര്‍ണ്ണച്ചാര്‍ത്തണയിക്കുന്ന ഈ ആഘോഷത്തെ ഏറെ ആവേശത്തോടെയാണ് എല്ലാ വര്‍ഷവും അയര്‍ലണ്ട് ജനത വരവേല്‍ക്കുന്നത്. ഐറിഷ് പൗരന്‍മാര്‍ ഉള്ള രാജ്യങ്ങളിലെല്ലാം ഇത്തവണ സെന്റ് പാട്രിക്‌സ് ഡേ ആഘോഷങ്ങള്‍ ഉണ്ടായിരുന്നു എന്നാണ്  പുറത്തു വന്ന വാര്‍ത്തകള്‍. എന്നാല്‍ അയര്‍ലണ്ടില്‍ എത്തുന്ന വിദേശ സമൂഹവും ഈ ആഘോഷങ്ങള്‍ ഇപ്പോള്‍ തങ്ങളുടേത് കൂടിയാക്കി മാറ്റുന്ന കാഴ്ചകളാണ് എങ്ങും കാണുന്നത്. തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ കൈത്താങ്ങായ അയര്‍ലണ്ടിനോടും അവരുടെ സംസ്‌കാരത്തോടും ആഘോഷങ്ങളോടും ഉള്ള ബഹുമാനം കൂടിയാണ് വിദേശസമൂഹം ഇതിലൂടെ പ്രകടമാക്കുന്നത്. ഇതിന് ഉത്തമ ഉദാഹരണമായിരുന്നു സ്റ്റെപാസൈഡില്‍ നടന്ന സെന്റ് പാട്രിക്‌സ് ഡേ ആഘോഷങ്ങള്‍. കേരളീയര്‍ അടക്കമുള്ള ഇന്ത്യന്‍ സമൂഹം പാട്രിക്‌സ് ഡേ പരേഡില്‍ പങ്കാളികളായി. ഡാന്‍സും പാട്ടും ആഘോഷങ്ങളുമായി ഇന്ത്യന്‍ സമൂഹം പരേഡില്‍ നിറഞ്ഞാടുന്ന കാഴ്ചയാണ് കണ്ടത്. ഇവര്‍ ഐറീഷ് ദേശീയ…

Share This News
Read More

പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്

യൂറോ സോണില്‍ വീണ്ടും പലിശ നിരക്കുകള്‍ ഉയര്‍ത്തി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് . 50 ബേസിക് പോയിന്റുകളാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇന്‍ഫ്‌ളേഷനെ പിടിച്ചു നിര്‍ത്തി മാര്‍ക്കറ്റിനെ സ്റ്റേബിളാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്‍ട്രല്‍ ബാങ്കിന്റെ നടപടി. നിക്ഷേപ പലിശ 2.5 ശതമാനത്തില്‍ നിന്നും മൂന്നു ശതമാനമായാണ് ഉയര്‍ത്തിയത്. റി ഫിനാന്‍സിംഗ് ഓപ്പറേഷന്‍സിന്റെ നിരക്ക് 3 ല്‍ നിന്നും 3.5 പോയിന്റായി ഉയര്‍ത്തിയിട്ടുണ്ട്. മാര്‍ച്ച് 22 മുതലാണ് പുതിയ നിരക്കുകള്‍ നിലവില്‍ വരുന്നത്. പലിശ നിരക്കുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. Share This News

Share This News
Read More

സിറ്റിസണ്‍ഷിപ്പ് സെറിമണികള്‍ ജൂണ്‍ 19 , 20 തിയതികളില്‍

പുതുതായി അയര്‍ലണ്ട് പൗരത്വം ലഭിക്കുന്നവര്‍ക്കുള്ള സിറ്റിസണ്‍ഷിപ്പ് സെറിമണികള്‍ ജൂണ്‍ മാസത്തില്‍ നടത്തും. ജൂണ്‍ 19 , 20 തിയതികളിലാണ് പരിപാടി നടക്കുക. കെറിയിലെ Killarney കണ്‍വെന്‍ഷന്‍ സെന്ററിലാണ് സെറിമണി നടക്കുക. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ പ്രോഗ്രാമിലേയ്ക്കുള്ള ക്ഷണം വരും ദിവസങ്ങളില്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ലഭിക്കുന്നതാണ്. പരിപാടിക്ക് എത്തുന്നവര്‍ ഐഡന്റിറ്റി തെളിയിക്കുന്നതിനായി തങ്ങളുടെ ഒര്‍ജിനല്‍ പാസ്‌പോര്‍ട്ട് കൊണ്ടുവരേണ്ടതാണ്. ഇത് സാധിക്കാത്തവര്‍ മറ്റെന്തെങ്കിലും വാലിഡ് ഐഡി പ്രൂഫ് ഹാജരാക്കണം. പങ്കെടുക്കുന്നവര്‍ക്ക് സത്യപ്രതിജ്ഞ എടുക്കേണ്ടതാണ്. ഇതിനുശേഷം സര്‍ട്ടിഫികക്കറ്റ് ഓഫ് നാച്ചുറൈസേഷന്‍ പോസ്റ്റ് വഴി അയച്ചു നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക. https://www.irishimmigration.ie/how-to-become-a-citizen/citizenship-ceremonies/ https://www.killarneyconventioncentre.ie/citizenship-ceremonies/ Share This News

Share This News
Read More

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ഓഫീസര്‍മാരെ നിയമിക്കുന്നു

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ഓഫീസര്‍മാരെ നിയമിക്കുന്നു. ഉയര്‍ന്ന ശമ്പളത്തിലാണ് നിയമനം. മണിക്കൂറിന് 15.34 യൂറോയാണ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്. ഏപ്രീല്‍ മാസം മുതല്‍ ഇത് 15.88 യൂറോയാകും. പ്രതിവര്‍ഷം 31993 യൂറോ ഇപ്പോള്‍ ലഭിക്കും. ഭാവിയില്‍ ഇത് 45295 യൂറോ വരെയാകാനുള്ള സാധ്യത ഉണ്ട്. സെക്യൂരിറ്റി ജോലിയില്‍ മുന്‍ പരിചയമില്ലാവര്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കമ്പനി ട്രെയിനിംഗ് നല്‍കുന്നതാണ്. മൂന്നു വിധത്തിലുള്ള കരാറിലാണ് നിയമനം. ആഴ്ചയില്‍ കുറഞ്ഞത് 40 മണിക്കൂര്‍ ജോലി ചെയ്യേണ്ട കരാറും കുറഞ്ഞത് 30 മണിക്കൂര്‍ ജോലി ചെയ്യേണ്ട കരാറും ഉണ്ട്. ഇതില്‍ ഏത് തെരഞ്ഞെടുത്താലും ഏഴ് ദിവസത്തെ റോസ്റ്ററില്‍ ഏത് ഷിഫ്റ്റും ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം. ആഴ്ചയില്‍ 20 മണിക്കൂര്‍ ജോലി ചെയ്യാവുന്ന കരാര്‍ ഉണ്ട്. ഇത് വെള്ളി , ശനി ഞായര്‍ ദിവസങ്ങളിലായിരിക്കും ജോലി ചെയ്യേണ്ടി വരിക. അപേക്ഷ നല്‍കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും…

Share This News
Read More

വീണ്ടും പുരസ്‌കാര തിളക്കത്തില്‍ പിങ്ക് സാള്‍ട്ട് റെസ്റ്റോറന്റ്

അയര്‍ലണ്ടിലെ ഇന്ത്യന്‍ റസ്‌റ്റോറന്റുകളില്‍ പ്രമുഖവും രുചി വൈവിദ്ധ്യം കൊണ്ട് അയര്‍ലണ്ട് മലയാളികള്‍ അടക്കമുള്ളവരുടെ മനസ്സില്‍ ഇടം നേടുകയും ചെയ്ത പേരാണ് പിങ്ക് സാള്‍ട്ട് റെസ്റ്റോറന്റ്. അര്‍ഹയ്ക്കുള്ള അംഗീകാരം എന്ന നിലയില്‍ വീണ്ടും പുരസ്‌കാരം തേടിയെത്തിയിരിക്കുകയാണ് പിങ്ക് സാള്‍ട്ടിനെ. റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് അയര്‍ലണ്ട് (RAI) നല്‍കുന്ന ബെസ്റ്റ് റെസ്റ്റോറന്റ് മാനേജര്‍ -2023 അവാര്‍ഡാണ് പിങ്ക് സാള്‍ട്ടിനെ തേടിയെത്തിയിരിക്കുന്നത്. പിങ്ക് സാള്‍ട്ട് റെസ്‌റ്റോറന്റിന് ഈ അവാര്‍ഡ് ലഭിക്കുന്നത് ഇതാദ്യമല്ല 2020 ലും ഈ അവാര്‍ഡിന് അര്‍ഹരായത് പിങ്ക് സാള്‍ട്ടായിരുന്നു. 2022 ലെ ഐറീഷ് റെസ്റ്റോറന്റ് അവാര്‍ഡില്‍ ബെസ്റ്റ് വേള്‍ഡ് കുസിന്‍ അവാര്‍ഡ് ലഭിച്ചത് പിങ്ക് സാള്‍ട്ട് റെസ്റ്റോറന്റിനായിരുന്നു. മുമ്പ് Indian Curry Awards ന്റെ Best New Comer അവാര്‍ഡുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ പിങ്ക് സാള്‍ട്ടിന് ലഭിച്ചിരുന്നു. https://www.facebook.com/100040012615335/posts/pfbid0A8Zsk1pHJtwLozBdZ3uGv99smZMx6QKbKzVEAHbeupNCFakmqbcN3N26Coias894l/?d=w Share This News

Share This News
Read More

നാഷണല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പാര്‍ക്കിംഗ് ചാര്‍ജുകളില്‍ മാറ്റം

നാഷണല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ പാര്‍ക്കിംഗ് ചാര്‍ജുകളില്‍ മാറ്റം. ഒരു ദിവസം പരമാവധി 10 യൂറോയാണ് ചാര്‍ജ് ഈടാക്കാവുന്നത്. പാര്‍ക്കിംഗ് ഏരിയായുടെ പുതിയ ടെന്‍ഡര്‍ രേഖകളെ ഉദ്ധരിച്ച് അയര്‍ലണ്ടിലെ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡബ്ലിനിലെ സെന്റ് ജയിംസ് ഹോസ്പിറ്റല്‍ പാര്‍ക്കിംഗ് ഏരിയായുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഏറെ നാളായി ചര്‍ച്ചയിലായിരുന്നു. ഇക്കാര്യത്തിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. 994 പാര്‍ക്കിംഗ് സ്‌പെയ്‌സുകളാണ് ഇവിടെ ഉള്ളത്. ഇതില്‍ 575 സ്‌പെയ്‌സുകള്‍ക്ക് മാത്രമാണ് ഫീസ് ഈടാക്കാവുന്നത്. ബാക്കി വരുന്ന 419 സ്‌പെയ്‌സുകള്‍ ജീവനക്കാര്‍ക്കും സോഷ്യല്‍ കെയര്‍ സൗകര്യങ്ങള്‍ക്കുമായി മാറ്റിവെയ്ക്കണമെന്നും ഇതു സംബന്ധിച്ച മന്ത്രിതല ഉത്തരവില്‍ ഉണ്ട.് Share This News

Share This News
Read More

ലോണുകളുടേയും നിക്ഷേപങ്ങളുടേയും പലിശ ഉയര്‍ത്തി EBS

  ലോണുകളുടേയും നിക്ഷേപങ്ങളുടേയും പലിശ നിരക്കില്‍ മാറ്റം വരുത്തി പ്രമുഖ ധനകാര്യ സ്ഥാപനമായ EBS. നിശ്ചിത നിരക്കിലുള്ള ലോണുകളുടെ പലിശയാണ് ഉയര്‍ത്തിയിരിക്കുന്നത്. റസിഡന്‍ഷ്യല്‍ ആവശ്യങ്ങള്‍ക്ക് വീടുകള്‍ വാങ്ങുന്ന ഫിക്‌സഡ് റേറ്റ് ലോണുകളുടേയും വാങ്ങി വാടകയ്ക്ക് നല്‍കുന്ന ഫിക്‌സഡ് റേറ്റ് ലോണുകളുടേയും പലിശ നിരക്കിലാണ് വര്‍ദ്ധനവ്. ശരാശരി 0.59 ശതമാനം വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. ഇന്നു മുതലാണ് മാറ്റം നിലവില്‍ വരുന്നത്. പുതുക്കിയ നിരക്കുകള്‍ ചുവടെ ചേര്‍ക്കുന്നു. ഒപ്പം നിക്ഷേപങ്ങളുടെ നിരക്കിലും ചെറിയ തോതിലുള്ള മാറ്റങ്ങള്‍ ഉണ്ട് വിശദാംശങ്ങള്‍ ചുവടെ കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.ebs.ie/mortgages/fixed-rate-mortgage-change   Share This News

Share This News
Read More

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ചർച്ചിൽ പുതിയ നേതൃത്വം സ്ഥാനമേറ്റു .

ലിമെറിക്ക്: ലിമെറിക്ക് സെന്റ് മേരീസ് സിറോ മലബാർ ചർച്ചിൽ 2023 -2025  വർഷത്തേക്കുള്ള ഭരണസമിതി ചാർജെടുത്തു. കൈക്കാരന്മാർ ആയി ബിനോയി കാച്ചപ്പിള്ളി, ആന്റോ ആന്റണി എന്നിവരും ,സെക്രട്ടറി ആയി സിബി ജോണിയും ,പി .ആർ.ഒ ആയി സുബിൻ മാത്യൂസും ,21 പാരിഷ് കൗൺസിൽ അംഗങ്ങളും ആണ് ചാർജ്ജെടുത്തത്. ശനിയാഴ്ച നടന്ന വിശുദ്ധ കുർബാന മദ്ധ്യേ ചാപ്ലയിൻ ഫാ.പ്രിൻസ് സക്കറിയ മാലിയിലിന്റെ സാന്നിധ്യത്തിൽ കൈക്കാരന്മാർ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു . ദൈവവിശ്വാസത്തിൽ ഊന്നി നിന്നുകൊണ്ട് ലിമെറിക്ക് സീറോ മലബാർ ചർച്ചിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും, കൂടുതൽ ജനപങ്കാളിത്തത്തോടെ പ്രവർത്തിക്കാനും പുതിയ കമ്മിറ്റിക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നതായും ,കഴിഞ്ഞ രണ്ടുവർഷക്കാലം സ്തുത്യർഹമായ സേവനം നടത്തിയ കൈക്കാരന്മാർക്കും, കമ്മറ്റി അംഗങ്ങൾക്കും നന്ദി പറയുന്നതായും ഫാ.പ്രിൻസ് മാലിയിൽ അറിയിച്ചു. വാർത്ത : സുബിൻ മാത്യൂസ് (പി.ആർ.ഒ) Share This News

Share This News
Read More

ഗോൾവേയിൽ   ചിത്രരചന/ കളറിംഗ് , ടേബിൾ ക്വിസ്സ് മത്സരങ്ങൾ .

കുട്ടികളുടെ നൈസർഗികവും കലാപരവുമായ കഴിവുകളെ കണ്ടെത്തുന്നതിനും  പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗോൾവേയിലെ  മലയാളികളുടെ  സാംസ്കാരിക സംഘടനയായ ജി ഐ സി സി ( Galway Indian Cultural Community) നടത്തുന്ന മൂന്നാമത് INSPIRATION ചിത്രരചന, കളറിംഗ്  മത്സരങ്ങൾ 2023 ഏപ്രിൽ 1 ശനിയാഴ്ച ഗോൾവേ ഈസ്റ്റിലുള്ള Castlegar  GAA  Club – ൽ വെച്ചു നടത്തപ്പെടുന്നു. രാവിലെ 10  മുതൽ 2 മണി വരെയാണു മത്സരങ്ങൾ നടത്തപ്പെടുക . INSPIRATION – 2023 – ൽ കൂട്ടികൾക്കായി സ്കൂൾ നിലവാരത്തിലുള്ള ആനുകാലിക വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള  ടേബിൾ ക്വിസ് മത്സരവും കൂടെ നടത്തപ്പെടുന്നു. വിവിധ വിഭാഗങ്ങളിലായി 5 മുതൽ 15  വയസു വരെയുള്ള കുട്ടികൾക്കായി മത്സരങ്ങൾ  സംഘടിപ്പിക്കുന്നു. Age 5 & 6 (Category  A – Crayons ), Age 7 & 8 ( CAT- B -Colour…

Share This News
Read More