പണപ്പെരുപ്പം കുറയുന്നു ; വിലക്കയറ്റം തുടരുന്നു

പണപ്പെരുപ്പം കുറയുന്നത് വിലക്കയറ്റത്തെ നേരിയ തോതിലെങ്കിലും പിന്നോട്ട് വലിക്കേണ്ടതാണ് എന്നാല്‍ അയര്‍ലണ്ടില്‍ പണപ്പെരുപ്പം കുറയുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെങ്കിലും തങ്ങളുടെ നിത്യചെലവില്‍ അണുവിട കുറവുണ്ടാകുന്നില്ലെന്നാണ് ജനസംസാരം. അയര്‍ലണ്ടിലെ കാര്യമെടുത്താല്‍ ഫെബ്രുവരിയില്‍ 8.5 ശതമാനമായിരുന്ന പണപ്പെരുപ്പം മാര്‍ച്ചില്‍ 7.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ 11 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഊര്‍ജ്ജത്തിന്റെയും ഭക്ഷണ ഉത്പ്പന്നങ്ങളുടേയും ഒഴിവാക്കിയാണ് ഈ കണക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷത്തില്‍ നിരവധി തവണയാണ് ഊര്‍ജ്ജത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടേയും വില വര്‍ദ്ധനവ് ഉണ്ടായത്. എന്നാല്‍ ഊര്‍ജ്ജത്തിന്റെ മൊത്തവില കുറഞ്ഞിട്ടും യുക്രൈന്‍ യുദ്ധത്തിന്റെ ആദ്യനാളുകളിലെ പ്രതിസന്ധി യൂറോപ്പ് തരണം ചെയ്തിട്ടും വിലക്കുറവ് മാത്രം സംഭവിച്ചിട്ടില്ല. Share This News

Share This News
Read More

പലിശനിരക്കുകള്‍ വലിയതോതില്‍ കുറഞ്ഞേക്കുമെന്ന് ഐഎംഎഫ്

ആഗോളതലത്തില്‍ പലിശ നിരക്കുകള്‍ വലിയ തോതില്‍ കുറഞ്ഞേക്കുമെന്ന് നാഷണല്‍ മോണിറ്ററി ഫണ്ട്. നിലവിലെ ഉയര്‍ന്ന പലിശ നിരക്കുകള്‍ കോവിഡ് കാലത്തിന് മുമ്പത്തെ അവസ്ഥയിലേയ്ക്ക് കുറഞ്ഞേക്കുമെന്നാണ് ഐഎംഎഫ് നല്‍കുന്ന സൂചന. വലിയ തോതില്‍ ഉയര്‍ന്ന പണപ്പെരുപ്പത്തെ പിടിച്ചു നിര്‍ത്തുന്നതാനായായിരുന്നു സമ്പദ് വ്യവസ്ഥകള്‍ പലിശ നിരക്ക് ഉയര്‍ത്തിയത്. എന്നാല്‍ പണപ്പെരുപ്പം നിയന്ത്രണവിധേയമായി വരുന്നതിന്റെ സൂചനകളാണ് വിവിധയിടങ്ങളില്‍ നിന്നും പുറത്തു വരുന്നത്. ഈ സാഹചര്യത്തില്‍ പലിശനിരക്കുകള്‍ കുറയുമെന്നാണ് നിഗമനം. ഇപ്പോഴത്തെ പലിശനിരക്കുകളിലെ വര്‍ദ്ധനവ് ഒരു താത്ക്കാലിക പ്രതിഭാസമാണെന്നും ഐഎംഎഫ് പറയുന്നു. ആഗോളതലത്തില്‍ പലിശനിരക്കുകള്‍ കുറഞ്ഞാല്‍ അത് യൂറോപ്യന്‍ സമ്പദ്വ്യവസ്ഥയ്ക്കും ഗുണം ചെയ്യുമെന്നും അയര്‍ലണ്ടിലും പലിശനിരക്കുകള്‍ കുറയുമെന്നും വിദഗ്ദര്‍ പറയുന്നു. imf intrest rate Share This News

Share This News
Read More

അഞ്ച് കമ്പനികളിലായി നിരവധി ഒഴിവുകള്‍ പ്രഖ്യാപിച്ച് IDA അയര്‍ലണ്ട്

വിവിധ കമ്പനികളിലായി 100 ഒഴിവുകള്‍ പ്രഖ്യാപിച്ച് ഇന്‍സ്ട്രിയല്‍ ഡവലപ്പ്‌മെന്റ് ഏജന്‍സി (IDA) അയര്‍ലണ്ട്. ഡബ്ലിന്‍, ഗാല്‍വേ , കോര്‍ക്ക് എന്നിവിടങ്ങളിലായി അഞ്ച് കമ്പനികളിലാണ് ഒഴിവുകള്‍. നൂറോളം ഒഴിവുകളിലേയ്ക്ക് ഉടന്‍ നിയമനം നടക്കുമെന്നാണ് IDA യുടെ പ്രഖ്യാപനം ടെക്‌നോളജി , മെഡിക്കല്‍ സര്‍വ്വീസ് , സോഫ്‌റ്റ്വെയര്‍ ഡവലപ്പ്‌മെന്റ് , സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, എഞ്ചിനിയറിംഗ് , ഡോറ്റാ അനലറ്റിക്‌സ് എന്നി മേഖലകളിലാണ് ഒഴിവുകള്‍. ടോട്ടല്‍ പ്രോസസിംഗ്, അലയന്‍സ് സ്റ്റാറ്റര്‍ജീസ്, QbDivision, Xenon arc, Movano Health എന്നീ കമ്പനികളിലാണ് ഒഴിവുകള്‍. നിയമന നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും കമ്പനിയുടെ വെബ്‌സൈറ്റുകള്‍ വഴി ജോലിക്ക് അപേക്ഷിക്കാവുന്നതാണെന്നും IDA അറിയിച്ചു. Share This News

Share This News
Read More

ജോയിന്റ് അക്കൗണ്ട് സൗകര്യവുമായി റെവല്ല്യൂട്ട്

പ്രമുഖ മണി ട്രാന്‍സ്ഫര്‍ ആപ്പായ റെവല്ല്യൂട്ട് ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ സേവനങ്ങള്‍ ഒരുക്കുന്നു. ജോയിന്റ് അക്കൗണ്ട് സൗകര്യമാണ് കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. റെവല്ല്യൂട്ട് ആപ്പില്‍ ഇനി ഉപഭോക്താക്കള്‍ക്ക് ജോയിന്റ് അക്കൗണ്ടുകള്‍ ആരംഭിക്കാം. ഇങ്ങനെ ജോയിന്റ് അക്കൗണ്ടുകള്‍ തുറക്കുന്നവര്‍ സുഹൃത്തുക്കളോ , കുടുംബാംഗങ്ങളോ അല്ലെങ്കില്‍ ബിസിനസ്സ് പങ്കാളികളോ ആകാം. പോയ്‌മെന്റ് സംബന്ധിച്ച ആശയവിനിമയത്തിനായി ഗ്രൂപ്പ് ചാറ്റ് സംവിധാനവും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ജോയിന്റ് അക്കൗണ്ടുകള്‍ തുടങ്ങാനാവുന്നില്ലെന്നത് പലര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇക്കഴിഞ്ഞ ആഴ്ചയാണ് കമ്പനി ഐറീഷ് ഉപഭോക്താക്കള്‍ക്ക് ഐറീഷ് IBAN സംവിധാനം കൊണ്ടുവന്നത്. ബിസിനസ് വിപുലീകരിക്കുക കൂടുതല്‍ ആളുകളെ റെവല്ല്യൂട്ട് ആപ്പ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് കമ്പനി പുതിയ സൗകര്യങ്ങള്‍ അവതരിപ്പിക്കുന്നത്. Share This News

Share This News
Read More

ചൈല്‍ഡ് ബെനഫിറ്റ് ബോണസ് ലഭിക്കുന്നതിനുള്ള തിയതി പ്രഖ്യാപിച്ചു

സര്‍ക്കാരിന്റെ സ്പ്രിംഗ് കോസ്റ്റ് ഓഫ് ലീവിംഗ് പാക്കേജിന്റെ ഭാഗമായുള്ള സ്പ്രിംഗ് ചൈല്‍ഡ് ബെനഫിറ്റ് ബോണസായ 100 യൂറോ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നതിനുള്ള തിയതി പ്രഖ്യാപിച്ചു. ജൂണ്‍ ആറോട് കൂടി ഈ ആനുകൂല്ല്യം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ വെല്‍ഫെയര്‍ ബോണസായ 200 യൂറോയും രണ്ടാഴ്ചയ്ക്കുള്ളില്‍ വിതരണം ആരംഭിക്കും. ഏപ്രില്‍ 24 മുതല്‍ ഇതിന്റെ വിതരണം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതോടൊപ്പം ബാക്ക് ടു സ്‌കൂള്‍ പേയ്‌മെന്റും ജൂണ്‍ മാസത്തോടെ അര്‍ഹതപ്പെട്ടവര്‍കക്ക് ലഭിക്കും. Share This News

Share This News
Read More

45 പുതിയ ഡ്രൈംവിംഗ് ടെസ്റ്റേഴ്‌സിനെ റിക്രൂട്ട് ചെയ്യുന്നു

രാജ്യത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്ക് കാലതാമസമുണ്ടാകുന്നു എന്ന പരാതി പരിഹരിക്കുന്നതിനായി പുതിയ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. പുതുതായി 75 ഡ്രൈവര്‍ ടെസ്റ്റേഴ്‌സിനെ റിക്രൂട്ട് ചെയ്യുന്നതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഈ നിയമനങ്ങള്‍കൂടി പൂര്‍ത്തിയാകുന്നതോടെ പുതുതായി നിയമിക്കപ്പെടുന്ന ഡ്രവര്‍ ടെസ്റ്റേഴ്‌സിന്റെ എണ്ണം 200 ആയി ഉയരും. നേരത്തെ സര്‍ക്കാര്‍ അനുവദിച്ച 30 ടെസ്റ്റേഴ്‌സ് ഉള്‍പ്പെടെയാണ് ഇത്. ഇവരെ കഴിഞ്ഞമാസം മുതല്‍ വിന്യസിച്ച് തുടങ്ങി. പുതിയ ടെസ്റ്റേഴ്‌സിനെ ഓപ്പണ്‍ ക്യാമ്പയിന്‍ വഴിയാണ് നിയമിക്കുക.. നിയമന നടപടികള്‍ ഇന്നലെ മുതല്‍ ആരംഭിച്ചു. പുതുതായി നിയമിക്കപ്പെടുന്നവരെ പരിശീലനത്തിന് ശേഷം ഒക്ടോബറോടെ ജോലിയില്‍ പ്രവേശിപ്പിക്കാമെന്ന് അധികൃതര്‍ കരുതുന്നത്. പുതിയ ടെസ്റ്റേഴിന്റെ നിയമനം പൂര്‍ത്തിയാകുന്നതോടെ ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നവരുടെ കാലതാമസം കുറയുമെന്നാണ് കരുതുന്നത്. നിയമനം ആഗ്രഹിക്കുന്നവര്‍ക്കും ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടാവുന്നതാണ്. എന്‍സിടി മെക്കാനിക്ക്‌സിനെ നിയമിക്കുന്ന കാര്യത്തില്‍ ഇപ്പോഴും പ്രായോഗിക ബുദ്ധിമുട്ട് നിലനില്‍ക്കുകയാണ്. ഈ തസ്തികയിലേയ്ക്ക് യൂറോപ്യന്‍ യൂണിയന്…

Share This News
Read More

എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ തിരക്കൊഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് എച്ച്എസ്ഇ

രാജ്യത്തെ ആശുപത്രികളില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലെ തിരക്ക് ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന ആവശ്യവുമായി എച്ച്എസ്ഇ. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ തിരക്കേറുന്നത് മൂലം ആവശ്യക്കാര്‍ക്ക് ചികിത്സ ലഭിക്കാന്‍ ഏറെ കാലതാമസം ഉണ്ടാകുന്ന സാഹചര്യത്തിലാണ് എച്ച്എസ്ഇയുടെ ഇടപെടല്‍. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലെത്തുന്ന രോഗികള്‍ മറ്റെല്ലാവഴികളും തേടിയശേഷമായിരിക്കണം എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിക്കേണ്ടതെന്ന് എച്ച്എസ്ഇ നിര്‍ദ്ദേശിച്ചു. ഉദാഹരണത്തിന് തങ്ങളുടെ ശാരീരിക പ്രശ്‌നങ്ങള്‍ എന്താണോ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റിനെ ആദ്യം സമീപിക്കണമെന്നും ഇങ്ങനെ സാധ്യമല്ലാത്ത സാഹചര്യങ്ങളില്‍ മാത്രം എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിക്കണമെന്നും എച്ചഎസ്ഇ പറയുന്നു. എത്തുന്ന ആളുകളെ ഏത് വിഭാഗത്തിലേയ്ക്ക് വിടണമെന്ന് തീരുമാനിക്കുന്ന കാര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരും ജാഗ്രത പാലിക്കണമെന്നും എച്ച്എസ്ഇ പറയുന്നു. ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുന്നവരെ വീടുകളിലേയ്ക്ക് മാറ്റണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. അവധി ദിനങ്ങള്‍ക്ക് ശേഷമുള്ള ദിവസങ്ങളില്‍ ആശുപത്രികളിലും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലും തിരക്ക് ഏറെ വര്‍ദ്ധിക്കുകയും ജീവന് ഭീഷണിയുള്ള അവസ്ഥകളില്‍ കൂടി കടന്നുപോകുന്ന ആളുകള്‍ക്ക് പോലും ചികിത്സ വൈകുകയും…

Share This News
Read More

Revolut ആപ്പ് ഉപയോഗിക്കുന്നവര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് നിര്‍ദ്ദേശം

പ്രമുഖ മണിട്രാന്‍സ്ഫര്‍ ആപ്പായ റെവലൂട്ട് ഉപയോഗിക്കുന്നവര്‍ക്ക് സുപ്രധാന നിര്‍ദ്ദേശവുമായി കമ്പനി. അക്കൗണ്ടുകളില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ തങ്ങളുടെ അക്കൗണ്ട് വിവരങ്ങളും മറ്റ് കാര്യങ്ങളും എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യണമെന്നുമാണ് ആവശ്യം. കമ്പനി അയര്‍ലണ്ടിലെ ഉപഭോക്താക്കള്‍ക്ക് ഐറീഷ് ഐബാന്‍ നല്‍കുന്നതിന്റെ ഭാഗമായാണ് അപ്‌ഡേഷന്‍. ഇതുവരെ ലിത്വാനിയന്‍ ഐബാനായിരുന്നു ഇവര്‍ക്ക് നല്‍കിയിരുന്നത് അയര്‍ലണ്ടില്‍ നിരവധിയാളുകളാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. ഐറീഷ് ഐബാന്‍ നമ്പര്‍ ലഭിക്കുന്നതിനാല്‍ ഇനി ഈ ആപ്പ് വഴിയുള്ള പണമിടപാടുകള്‍ കൂടുതല്‍ എളുപ്പമാകും. Share This News

Share This News
Read More

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിരവധി ഒഴിവുകള്‍

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഒഴിവുകള്‍. വിവധ തസ്തികകളിലേയ്ക്കാണ് ഇപ്പോള്‍ നിയമനം നടക്കുന്നത്. വിവിധ സീസണല്‍ ജോലികള്‍, സെക്യൂരിറ്റി, എയര്‍പോര്‍ട്ട് ഡെലിവറി ടീം മെമ്പര്‍, ക്ലീനിംഗ് ടീം മെമ്പര്‍, എന്നിവ അടക്കം നിരവധി ഒഴിവുകളിലേയ്ക്കാണ് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ആഴ്ചയില്‍ 30 മണിക്കൂര്‍ മുതല്‍ മുതല്‍ 40 മണിക്കൂര്‍ വരെയുള്ള കോണ്‍ട്രാക്ടുകളും ആഴ്ചാവസാനങ്ങളില്‍ മാത്രമായി 20 മണിക്കൂറിന്റെ കോണ്‍ട്രാക്ടുകളും ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനവും ഉയര്‍ന്ന ശമ്പളവുമാണ് എയര്‍പോര്‍ട്ട് അധികൃതര്‍ വാഗ്ദാനം ചെയ്യുന്നത്. താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. https://www.daa.ie/careers/job-vacancies/ Share This News

Share This News
Read More

തൊഴിലന്വേഷകര്‍ക്ക് വഴികാട്ടിയാകാന്‍ കരിയര്‍ എക്‌സിബിഷന്‍

അയര്‍ലണ്ടിലെ പ്രമുഖ റിക്രൂട്ട്‌മെന്റ് കണ്‍സല്‍ട്ടന്‍സിയായ recruitment.ie കരിയര്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. തൊഴിലന്വേഷകര്‍ക്ക് വഴികാട്ടിയാകുന്ന നിരവധി പ്രോഗ്രാമുകളാണ് എക്‌സിബിഷന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 22 ന് Corke Park ലെ Hogan Suite ലാണ് കരിയര്‍ എക്‌സിബിഷന്‍ നടക്കുന്നത്. രാവിലെ 10 മണിമുതലാണ് നടപടി വെകുന്നേരം 4 മണിക്ക് അവസാനിക്കും. ഇന്റര്‍വ്യൂ സ്‌കില്‍സ് , സി.വി. സ്‌കില്‍സ് എന്നിവയില്‍ പ്രത്യേക പരിശനം നല്‍കുകയും ജോലി അന്വേഷിക്കുന്നതിനായി സോഷ്യല്‍ എങ്ങനെ ഉപയോഗിക്കാം എന്നത് സംബന്ധിച്ചും കരിയര്‍ ക്ലിനിക്കല്‍ പരിശീലനം നല്‍കും. തൊഴില്‍ ദാതാക്കളുമായി നേരിട്ട് കാണാനുള്ള സൗകര്യവും കരിയര്‍ എക്‌സിബിഷനില്‍ ഉണ്ടായിരിക്കും.. സൗജന്യപ്രവേശനത്തിനുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി………. ഇവിടെ ക്ലിക്ക് ചെയ്യുക.…………….. Share This News

Share This News
Read More