സര്ക്കാരിന്റെ സ്പ്രിംഗ് കോസ്റ്റ് ഓഫ് ലീവിംഗ് പാക്കേജിന്റെ ഭാഗമായുള്ള സ്പ്രിംഗ് ചൈല്ഡ് ബെനഫിറ്റ് ബോണസായ 100 യൂറോ അര്ഹതപ്പെട്ടവര്ക്ക് ലഭിക്കുന്നതിനുള്ള തിയതി പ്രഖ്യാപിച്ചു. ജൂണ് ആറോട് കൂടി ഈ ആനുകൂല്ല്യം അര്ഹതപ്പെട്ടവര്ക്ക് ലഭിക്കുമെന്നാണ് സര്ക്കാര് അറിയിച്ചിരിക്കുന്നത്.
സോഷ്യല് വെല്ഫെയര് ബോണസായ 200 യൂറോയും രണ്ടാഴ്ചയ്ക്കുള്ളില് വിതരണം ആരംഭിക്കും. ഏപ്രില് 24 മുതല് ഇതിന്റെ വിതരണം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതോടൊപ്പം ബാക്ക് ടു സ്കൂള് പേയ്മെന്റും ജൂണ് മാസത്തോടെ അര്ഹതപ്പെട്ടവര്കക്ക് ലഭിക്കും.