യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തിയതിന് പിന്നാലെ നിര്‍ണ്ണായക നീക്കവുമായി AIB. ബാങ്കിന്റെ വിവിധ വായ്പകളുടെ പലിശ നിരക്ക് ഉയര്‍ത്തി. ഫിക്സഡ് ആന്‍ഡ് വേരിയബിള്‍ ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട എല്ലാ വായ്പകളുടേയും പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. ശരാശരി 0.46 ശതമാനമാണ് പലിശ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. ജൂണ്‍ 30 മുതലാണ് ഫിക്സഡ് മോര്‍ട്ട്ഗേജുകളുടെ പുതുക്കിയ നിരക്കുകള്‍ പ്രാബല്ല്യത്തില്‍ വരുന്നത്. വേരിയബിള്‍ മോര്‍ട്ട്ഗേജുകളുടെ പുതുക്കിയ നിരക്ക് ഓഗസ്റ്റ് മാസത്തില്‍ പ്രാബല്ല്യത്തില്‍ വരും. പുതുക്കിയ നിരക്കുകള്‍ സംബന്ധിച്ച് കസ്റ്റമേഴ്സിന് കത്തുകള്‍ അയച്ചു വരികയാണെന്നും ബാങ്ക് അധികൃതകര്‍ അറിയിച്ചു. Share This News
സ്ഥിര നിക്ഷേപ പലിശ ഉയര്‍ത്തി ബാങ്ക് ഓഫ് അയര്‍ലണ്ട്
സ്ഥിര നിക്ഷേപങ്ങള്‍ക്ക് ചെറിയ തോതില്‍ പലിശ ഉയര്‍ത്തി ബാങ്ക് ഓഫ് അയര്‍ലണ്ട്. ഒരു വര്‍ഷത്തെ ടേം ഡെപ്പോസിറ്റിന്റെ പലിശയാണ് ഉയര്‍ത്തിയിരിക്കുന്നത്. 0.5 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. വ്യ്ക്തികളുടെ അക്കൗണ്ടുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ക്കും ഇത് ബാധകമാണ്. ഒരു വര്‍ഷത്തെ ഫിക്സഡ് ടേം ഡെപ്പോസിറ്റുകള്‍ക്ക് ഇതോടെ 1.25 ശതമാനം പലിശ ലഭിക്കും. കഴിഞ്ഞ ദിവസം സൂപ്പര്‍ സേവര്‍ എന്ന പേരില്‍ കഴിഞ്ഞ ദിവസം ബാങ്ക് ഓഫ് അയര്‍ലണ്ട് പ്രഖ്യാപിച്ച സേവിംഗ്സ് പദ്ധതിയുടെ നിരക്ക് 1.5 ശതമാനമാണ്. Share This News
വിദ്യാര്‍ത്ഥികള്‍ക്കായി കോസ്റ്റ് ഓഫ് ലീവിംഗ് ഗൈഡുമായി ഡബ്ലിന്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റി
വിദ്യാര്‍ത്ഥികള്‍ക്കായി പഠന – ജീവിത ചെലവുകള്‍ സംബന്ധിച്ച കോസ്റ്റ് ഓഫ് ലീവിംഗ് ഗൈഡ് പുറത്തിറക്കി ഡബ്ലിന്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റി. വിദ്യാര്‍ത്ഥി ജീവിതവുമായി ബന്ധപ്പെട്ട് ആകെയുണ്ടാകുന്ന ചെലവുകളുടെ പൂര്‍ണ്ണരൂപം ഈ ഗൈഡില്‍ നിന്നും ലഭിക്കും. അയര്‍ലണ്ടിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും വിദേശത്ത് നിന്നും അയര്‍ലണ്ടിലെത്തി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചെലവ് സംബന്ധിച്ച് വിവരം ലഭിക്കുന്നതിനും സാമ്പത്തീക കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നതിനും ഇത് മൂലം സാധിക്കും. rent, utilities, the student charge, food, travel, books, class materials, clothing, medical expenses, mobile costs, social life, and miscellaneous expenses. എന്നീങ്ങനെ എല്ലാ വിധത്തിലുള്ള ചെലവുകളും ഉള്‍പ്പെടുത്തിയാണ് ബുകക്ക് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വീടുകളില്‍ നിന്നും മാറി നിന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസം ചെലവ് കണക്ക് കൂട്ടുന്നത്. 1566 യൂറോയാണ്. ഒരു വര്‍ഷം ഇത് 14904 യൂറോ വരും. എന്നാല്‍ സ്വന്തം…
ഷോപ്പിംഗ് മാളുകളില്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ല
ഗിഫ്റ്റ് കാര്‍ഡുകള്‍ കൈവശമുള്ളവര്‍ക്ക് തിരിച്ചടി. അയര്‍ലണ്ടിലെ ചില പ്രമുഖ ഷോപ്പിംഗ് മാളുകള്‍ തങ്ങളുടെ ഗിഫ്റ്റ് കാര്‍ഡുകള്‍ ഇനി സ്വീകരിക്കില്ലെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. Liffey Valley Shopping Centre, The Square Tallagth (Dublin), Mahon Point Shopping Centre(Cork) എന്നിവരാണ് ഇപ്പോള്‍ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. UAB PAYRNET എന്ന പേയ്മെന്റ് സ്ഥാപനമാണ് ഗിഫ്റ്റ് കാര്‍ഡുകള്‍ ഇഷ്യു ചെയ്യുന്നത്. നിയമലംഘനങ്ങളുടെ പേരില്‍ ബാങ്ക് ഓഫ് ലിത്വാനിയ കഴിഞ്ഞ ദിവസം ഇവരുടെ ലൈസന്‍സ് റദ്ദു ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഷോപ്പിംഗ് മാളുകള്‍ തീരുമാനം പ്രഖ്യാപിച്ചത്. ലിത്വാനിയ ബാങ്കിന്റെ നടപടിക്ക് പിന്നാലെ. UAB PAYRNET ഇഷ്യു ചെയ്ത കാര്‍ഡുകളില്‍ ജാഗ്രത വേണമെന്ന് അയര്‍ലണ്ട് സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. യൂറോപ്പിലും അയര്‍ലണ്ടിലും നിരവധി സ്ഥാപനങ്ങള്‍ക്കായി ഇവര്‍ ഗിഫ്റ്റ് വൗച്ചറുകള്‍ ഇഷ്യു ചെയ്തിട്ടുണ്ട്. ഇതിനാല്‍ തന്നെ കൂടുതല്‍ ഷോപ്പിംഗ് മാളുകള്‍ വരും…
ആദ്യ തവണ വാങ്ങലുകാര്‍ക്കുള്ള ലോണ്‍ അപ്രൂവല്‍ നിരക്കില്‍ വര്‍ദ്ധനവ്
ആദ്യതവണ വാങ്ങലുകാര്ക്കായുള്ള ലോണുകള്‍ക്ക് അംഗീകാരം നല്കുന്നതില് മെയ്മാസത്തില്‍ കണാനായത് വന്‍ തിരക്ക്. ആദ്യ തവണ വാങ്ങലുകാരുടെ ലോണ്‍ അപ്രൂവല്‍ നിരക്കില്‍ 26.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് മെയ്മാസത്തില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് ഇതേ കണക്കുകള്‍ പ്രകാരം എട്ട് ശതമാനം കുറവായിരുന്നു. മെയ്മാസത്തില്‍ ആകെ 4,928 വായ്പകള്‍ക്കാണ് അപ്രൂവല്‍ നല്‍കിയത്. ഇതില്‍ 3170 എണ്ണം അതായത് 64.3 ശതമാനം ആദ്യ തവണ വാങ്ങലുകാരുടേതാണ്. ബാങ്കിങ് ആന്‍ഡ് പേയ്മെന്റ് ഫെഡറേഷന് അയര്‍ലണ്ടാണ് ഈ കാര്യം പുറത്തു വിട്ടത്. എല്ലാ മേഖലകളിലേയ്ക്കും കൂടുതല്‍ വാങ്ങലുകാരെത്തുന്നതും ഇവരുടെ വായ്പാ അപേക്ഷകള്‍ അംഗീകരിക്കപ്പെടുന്നതും സമ്പദ് വ്യവസ്ഥ കൂടുതല്‍ ശക്തിപ്പെടുന്നതിന്റെ സൂചനയാണെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. ഇത് ബാങ്കിംഗ് , ഹൗസിംഗ് സെക്ടറുകള്‍ക്ക് കൂടുതല്‍ കരുത്താവുമെന്നും സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നു. Share This News
അയര്‍ലണ്ട് പാസ്പോര്‍ട്ടിന്റെ രൂപവും ഭാവവും മാറുന്നു
അയര്‍ലണ്ട് പാസ്പോര്‍ട്ടിന്റെ രൂപവും ഭാവവും മാറുന്നു. ഇതിനായുള്ള നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകരാം നല്‍കുകയും ഇതിനായുള്ള കമ്മിറ്റി ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇനി ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായ സ്വീകരണമാണ് നടക്കുക. രാജ്യത്തിന്റെ Natural Environment നു മുന്‍ഗണന നല്കുന്ന രീതിയിലുള്ള ഡിസൈനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. അയര്‍ലണ്ടിന്റെ സംസ്കാരവും മൂല്ല്യങ്ങളും ലോകത്തോട് വിളിച്ചു പറയുന്നതായിരിക്കും പുതിയ ഡിസൈനെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടുതല്‍ ഏറ്റവും പുതിയ സുരക്ഷാ ക്രമീകരണങ്ങളും പാസ്പോര്ട്ടിലുണ്ടാവും. ഈ വര്‍ഷം അവസാനത്തോടെ പുതിയ പാസ്പോര്‍ട്ട് നിര്‍മ്മാതാവിനെ നിയമിക്കും 2025 അവസാനത്തോടെ പുതിയ പാസ്പോര്‍ട്ട് ജനങ്ങളിലേയ്ക്ക് 2025 ല്‍ എത്തും. Share This News
അയര്‍ലണ്ടില്‍ ഭവനവില കുറയുന്നതായി സൂചനകള്‍
അയര്‍ലണ്ടിലെ ആളുകളെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണ് ഭവന വില. എന്നാല്‍ വീടുകള്‍ക്ക് ദൗര്‍ലഭ്യം തുടരുമ്പോഴും ഭവന വിലകള്‍ കുറയുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. പ്രമുഖ പ്രോപ്പര്‍ട്ടി വെബ്സൈറ്റായ Draft.ie പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം മുമ്പുണ്ടായിരുന്നതിനെക്കാള്‍ 0.5 ശതമാനമാണ് ഭവനവില കുറഞ്ഞത്. ഇപ്പോഴുള്ള ശരാശരി വില 320,793 ആണ്. വിവിധ കൗണ്ടികളിലേയും സിറ്റികളിലേയും കണക്കുകള്‍ വേര്‍തിരിച്ചും നല്‍കിയിട്ടുണ്ട്. ഏറ്റവുമധികം വില കുറഞ്ഞത് കോര്‍ക്ക് സിറ്റിയിലാണ്. ഇവിടെ 3.3 ശതമാനം വില കുറഞ്ഞ് നിലവിലെ ശരാശരി വില 320,793 യൂറോയാണ്. എന്നാല്‍ ലിമറിക്കില്‍ വില വര്‍ദ്ധിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇവിടെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും മുമ്പുണ്ടായിരുന്നതിനേക്കാള്‍ 1.1 ശതമാനം വില വര്‍ദ്ധിച്ച് ശരാശരി വില 253581 യൂറോയാണ്. വീടുകളുടെ ദൗര്‍ലഭ്യം തുടരുന്നുണ്ടെങ്കിലും ഉടന്‍ വില വര്‍ദ്ധിക്കാന്‍ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന…
കൂടുതല്‍ തൊഴിലുകളില്‍ യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചേക്കും ; നടപടികള്‍ ആരംഭിച്ചു
അയര്‍ലണ്ട് കുടിയേറ്റം സ്വപ്നം കാണുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ശുഭാപ്തി വിശ്വാസം നല്കുന്ന വാര്‍ത്തായാണ് പുറത്തു വരുന്നത്. യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങള്ളില് നിന്നുള്ളവര്‍ക്ക് ഏതൊക്കെ തൊഴില്‍ മേഖലകളില്‍ വര്‍ക്ക് പെര്‍മിറ്റ് അനനുവദിക്കണം എന്നകാര്യത്തില്‍ സര്‍ക്കാര്‍ പുനപരിശോധനയ്ക്ക് ഒരുങ്ങുകയാണ്. ഇക്കാര്യം സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിലേയ്ക്ക് ഇതുമായി ബന്ധപ്പെട്ടവരില്‍ നിന്നും സര്‍ക്കാര്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ചില തൊഴിലുകളില്‍ അയര്‍ലണ്ടില്‍ നിന്നോ അല്ലെങ്കില്‍ യൂറോപ്പില്‍ നിന്നോ ജോലിക്കാരെ കണ്ടെത്താന്‍ തൊഴിലുടമകള്‍ക്ക് സാധിക്കുന്നില്ല. എന്നാല്‍ നിയമ തടസ്സമുള്ളതിനാല്‍ യൂറോപ്പിന് പുറത്ത് നിന്നും റിക്രൂട്ട് ചെയ്യാനും സാധിക്കില്ല. ഇത് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം, Critical Skills Occupations List , Ineligible Occupations List for employment permits. എന്നീ വിഭാഗങ്ങളില്‍ നിലവിലുള്ള തൊഴില്‍ മേഖലകളെ സംബന്ധിച്ചാണ് പുനപരിശോധന നടക്കുന്നത്. Employers, representative…
ബാഗേജ് ഡെലിവറി സുഗമമാക്കാന്‍ പുത്തന്‍ സംവിധാനവുമായി ഡബ്ലിന്‍ എയര്‍പോര്‍ട്ട്
കഴിഞ്ഞ ആറ് മാസത്തോളമായി യൂറോപ്പിലെ മറ്റ് എയര്‍പോര്‍ട്ടുകളെ അപേക്ഷിച്ച് ഏറ്റവും വേഗത്തില്‍ യാത്രക്കാരുടെ ലഗേജുകള്‍ കൈമാറുന്ന വിമാനത്താവളങ്ങളിലൊന്നാണ് ഡബ്ലിന്‍ എയര്‍പ്പോര്‍ട്ട്. വിമാനം ലാന്‍ഡ് ചെയ്താല്‍ ആദ്യ ലഗേജ് യാത്രക്കാരന്റെ കൈവശമെത്തുന്ന ശരാശരി സമയം ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ 18 മിനിറ്റാണ്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം യൂറോപ്പിലെ മറ്റ് എയര്‍പോര്‍ട്ടുകളില്‍ ശരാശരി സമയം 40 മിനിറ്റാണ്. കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ തയ്യാറായിരിക്കുകയാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട്. 200 മില്ല്യണ്‍ യൂറോ മുടക്കിയാണ് പുതിയ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. 14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള conveyer belst ആണ് ഇതിന്റെ പ്രധാന ഭാഗം. കോവിഡ് കാലത്ത് എയര്‍പോര്‍ട്ട് ശൂന്യമായിരുന്ന സമയത്താണ് ഇതിന്റെ പണികള്‍ ആരംഭിച്ചത്. നിലവിലുണ്ടായിരുന്ന സിസ്റ്റത്തിലെ 95 ശതമാനവും മാറ്റി പുതിയയവ സ്ഥാപിച്ചു. ബാഗേജ് ഡെലിവറി സിസ്റ്റം ഇപ്പോള്‍ പൂര്‍ണ്ണമായും യൂറോപ്യന്‍ സിവില്‍ ഏവിയേഷന്‍ സ്റ്റാന്‍ഡേര്‍ഡിലേയ്ക്ക് മാറിയെന്നും യാത്രക്കാര്‍ക്ക് ഇതിന്റെ വിത്യാസം അനുഭവിച്ചറിയാന്‍ കഴിയുമെന്നും…
ഫുഡ് ഫെസ്റ്റിനൊരുങ്ങി കാവന് ഇന്ത്യന്‍ അസോസിയേഷന്
അയര്‍ലണ്ട് മലയാളികള്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിക്കാന്‍ കാവന് ഇന്ത്യന്‍ അസോസിയേഷന് അണിയിച്ചൊരുക്കുന്ന ഫുഡ് ഫെസ്റ്റ് 2023 ജൂണ്‍ 28 ബുധനാഴ്ച നടക്കും. വൈകുന്നേരം ആറ് മണിക്ക് Ballinagh Community ഹാളിലാണ് നടക്കുന്നത്. ഫുഡ് ഫെസ്റ്റ് എന്നതിനപ്പുറം വര്‍ണ്ണശബളമായ പരിപാടികളാണ് നടക്കുന്നത്. സോൾ ബീറ്റ്സ് മ്യൂസിക്കല്‍ ബാന്‍ഡ് അണിയിച്ചൊരുക്കുന്ന ഗാനമേളയാണ് ഫുഡ്ഫെസ്റ്റിനോടനുബന്ധിച്ച് നടക്കുന്ന ആകര്‍ഷകമായ പരിപാടി. ഫുഡ്ഫെസ്റ്റിനോടനുബന്ധിച്ച് വൈവിദ്ധ്യമായ ഫുഡ് സ്റ്റാളുകളാണ് ഒരുങ്ങുന്നത്. ദോശയുടെ തമിഴ് പെരുമയും രുചിയും ആവോളം ആസ്വദിക്കാനുള്ള അവസരവും ഫുഡ് ഫെസ്റ്റിലുണ്ട്. ഡബ്ലിന്‍ കേന്ദ്രീകരിച്ച് തമിഴ്നാട് സ്വദശേികളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ‘ ദോശ ദോശ ‘ യാണ് വായില്‍ കപ്പലോടും രുചികളോടുകൂടിയ വിത്യസ്തങ്ങളായ ദോശയുമായി എത്തുന്നത്. ഫുഡ് ഫെസ്റ്റിലേയ്ക്കുള്ള പ്രവേശനം സൗജന്യമാണ്. അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിലായി ആറ് ശാഖകളുള്ള പ്രസിദ്ധമായ ഇന്ത്യൻ റെസ്റ്ററന്റായ സ്പൈസ് ഇന്ത്യയുടെ സ്പെഷ്യൽ സ്റ്റോറും കാവൻ ഇന്ത്യൻ അസോസിയേഷന്റെ ഈ…