ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് തൊഴിലിടങ്ങളില്‍ നിയന്ത്രണം വേണമെന്ന് ആവശ്യം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്ന് വിവിധ മേഖലകളില്‍ പിടിമുറുക്കി കൊണ്ടിരിക്കുകയാണ്. മനുഷ്യ നിര്‍മ്മിതമാണെങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കൃത്യതയും വേഗതയും മനുഷ്യനേക്കാളും മുന്നിലാണെന്ന് പറയാതെ വയ്യ. ഇതിനാല്‍ തന്നെ വിവിധ കമ്പനികള്‍ ഇതിനകം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചു തുടങ്ങി അല്ലെങ്കില്‍ എങ്ങനെ തങ്ങളുടെ വ്യവസായത്തില്‍ ഇത് ഫലപ്രദമായി ഉപയോഗിക്കാം എന്നത് സംബന്ധിച്ച് പഠനം തുടങ്ങി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തൊഴിലിടങ്ങള്‍ കയ്യേറുന്നതോടെ തൊഴിലവസരങ്ങള്‍ കുറയുമോ എന്ന ആശങ്ക ആദ്യം മുതല്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ പരസ്യമാക്കിയിരിക്കുകയാണ് The Irish Congress of Trade Unions. തൊഴിലിടങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് നിയന്ത്രണം കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇവര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജോലിക്കാരിലുണ്ടാക്കുന്ന ഇംപാക്ടിനെക്കുറിച്ച് പഠിക്കുന്ന Oireachtas Enterprise Committee ക്കു മുന്നിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ അത്തരമൊരു ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും AI തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ മാത്രമെ ഉപകരിക്കൂ എന്നും വിദഗ്ദര്‍…

Share This News
Read More

അയര്‍ലണ്ടില്‍ ഭക്ഷ്യോത്പന്നങ്ങളുടെ വില ഉയര്‍ന്നു തന്നെ

അയര്‍ലണ്ടില്‍ ഭക്ഷ്യോത്പന്നങ്ങളുടെ വില ഉയര്‍ന്നു തന്നെ നില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. Competition and Consumer Protection Commission (CCPC) നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തു വന്നിരിക്കുന്നത്. ആഗോള കാഴ്ച്ചപാടില്‍ അയര്‍ലണ്ടിലെ ഭക്ഷ്യ വില ഉയര്‍ന്നു തന്നെയാണെന്നും എന്നും ഭക്ഷ്യവസ്തുക്കളുടെ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പനയില്‍ ആരോഗ്യകരമായ മത്സരം മാത്രമാണ് നടക്കുന്നതെന്നും ഇത് ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യുന്നുണ്ടെന്നും സ്വാഭാവികമായ വിലവര്‍ദ്ധനവല്ലാതെ അന്യായമായ വിലവര്‍ദ്ധനവ് ഒരിടത്തും ഇല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പണപ്പെരുപ്പം കുറയുമ്പോഴും വിലക്കുറവ് ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ഒരര്‍ത്ഥത്തില്‍ ശരിവയ്ക്കുകയാണ് റിപ്പോര്‍ട്ട്. വ്യവസായ മന്ത്രി Simon Coveney യുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് CCPC ഈ വിഷയത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. Share This News

Share This News
Read More

അയര്‍ലണ്ടില്‍ 290 പേര്‍ക്ക് തൊഴിലവസരങ്ങളുമായി അമേരിക്കന്‍ സെമി കണ്ടക്ടര്‍ കമ്പനി

അയര്‍ലണ്ടില്‍ വമ്പന്‍ നിക്ഷേപ പദ്ധതിയുമായി അമേരിക്കന്‍ സെമികണ്ടക്ടര്‍ കമ്പനിയായ AMD 135 മില്ല്യണ്‍ യൂറോയുടെ നിക്ഷേപത്തിനാണ് കമ്പനി പദ്ധതിയിടുന്നത്. 290 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. കോര്‍ക്കിലും ഡബ്ലിനിലുമാവും അവസരങ്ങള്‍. നാല് വര്‍ഷങ്ങള്‍ കൊണ്ടാവും 135 മില്ല്യണ്‍ നിക്ഷേപിക്കുക. സ്റ്റാറ്റര്‍ജിക് റിസേര്‍ച്ച് , പ്രൊജക്ട് ഡവലപ്പ്‌മെന്റ് മേഖലകളിലാവും നിക്ഷേപം നടത്തുക. എഞ്ചിനിയറിംഗ് , റിസേര്‍ച്ച് , സപ്പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയിലാവും കൂടുതല്‍ പുതിയ നിയമനങ്ങള്‍ നടക്കുക. 1994 മുതല്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന Xilinx എന്ന കമ്പനിയെ ഏറ്റെടുത്തു കൊണ്ടാണ് 2022 ല്‍ AMD അയര്‍ലണ്ടിലെത്തുന്നത്. ഒഴിവുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. Share This News

Share This News
Read More

ഇത്തവണ ഐറീഷ് പൗരത്വം ലഭിച്ചവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനം ഇന്ത്യക്ക്

ഇത്തവണ മറ്റു രാജ്യങ്ങളില്‍ നിന്നും ഐറീഷ് പൗരത്വം ലഭിച്ചത് 3914 പേര്‍ക്ക്. രണ്ട് ദിവസങ്ങളിലായി നടന്ന സിറ്റിസണ്‍ഷിപ്പ് സെറിമണികളിലാണ് ഇവര്‍ ഔദ്യോഗകമായി അയര്‍ലണ്ട് പൗരന്‍മാരായത്. 139 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പുതുതായി പൗരത്വം ലഭിച്ചത്. ഈ ആഴ്ച നടന്ന സിറ്റിസണ്‍ഷിപ്പ് സെറിമണികളില്‍ പൗരത്വം ലഭിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 329 പേര്‍ക്കാണ് ഇന്ത്യയില്‍ നിന്നും പൗരത്വം ലഭിച്ചത്. 410 പേര്‍ യുകെയില്‍ നിന്നും അയര്‍ലണ്ട് പൗരത്വം സ്വീകരിച്ചു. 331 പേര്‍ക്ക് പൗരത്വം ലഭിച്ച പോളണ്ടാണ് രണ്ടാം സ്ഥാനത്ത്. പൗരത്വം ലഭിച്ചവരുടെ എണ്ണത്തില്‍ ആദ്യ പത്തില്‍ വരുന്ന മറ്റുരാജ്യങ്ങളുടെ കണക്കുകള്‍ ഇങ്ങനെയാണ്. Romania (279), Pakistan (202), Brazil (201), Nigeria (177), Syrian Arab Republic (136), Philippines (126), and the United States of America (100). Share This News

Share This News
Read More

ഡബ്ലിന്‍ ബസ് വിളിക്കുന്നു ; ശമ്പളം 90000 യൂറോ

അയര്‍ലണ്ടിന്റെ പൊതുഗതാഗത രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന ഡബ്ലിന്‍ ബസില്‍ ഒഴിവ്. പബ്ലിക് അഫയേഴ്‌സ് മാനേജറുടെ തസ്തികയിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 90,000 യൂറോ എന്ന അത്യാകര്‍ഷകമായ ശമ്പളമാണ് ഈ തസ്തികയിലേയ്ക്ക് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. നിയമനം ലഭിക്കുന്നവര്‍ക്ക് ഇത് സ്ഥിരം ജോലിയായിരിക്കും ആറ് മാസത്തെ പ്രൊബേഷന്‍ ഉണ്ടാകും. പബ്ലിക് അഫയേഴ്‌സ് , കമ്മു്യൂണിക്കേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട് ഏറെ ഉത്തരവാദിത്വങ്ങളുള്ള ജോലിയായിരിക്കും ഇത്. കമ്മ്യൂണിക്കേഷനിലോ അല്ലെങ്കില്‍ പൊളിറ്റിക്കല്‍ കമ്മ്യൂണിക്കേഷനിലോ 3rd ലെവല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അഞ്ച് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ സമാന തസ്തികയില്‍ പ്രവര്‍ത്തി പരിചയവും ആവശ്യമാണ്. ജൂണ്‍ 25 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി. കൂടുതല്‍ വിവരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്. Share This News

Share This News
Read More

കേരളാ ഹൗസ് കാര്‍ണിവലില്‍ വിശ്വാസിന്റെ പൊന്‍തിളക്കം !

ഡബ്ലിന്‍ : വിശ്വാസ് ഫുഡ്സിന്റെ പൊന്‍തിളക്കവുമായി കേരളാ ഹൗസ് കാര്‍ണിവെല്‍. ജൂണ്‍ 17-ന് നടന്ന കേരളാ ഹൗസ് കാര്‍ണിവലിലാണ് അയര്‍ലണ്ട് മലയാളികളുടെ ഇഷ്ട ബ്രാന്‍ഡായ വിശ്വാസ് തിളങ്ങി നിന്നത്. വിശ്വാസ് പ്രോഡക്ട് യൂറോപ്യന്‍ മാര്‍ക്കറ്റില്‍ എത്തിയിട്ട് പത്ത് വര്‍ഷം തികഞ്ഞതിന്റെ ആഘോഷം കൂടിയായിരുന്നു കാര്‍ണിവെലില്‍ കണ്ടത്. കാര്‍ണിവലില്‍ എല്ലാ വര്‍ഷവും നടത്തപ്പെടുന്ന കുക്കറിഷോ’ക്ക് ഇത്തവണ ആകര്‍ഷകമായ സമ്മാനങ്ങള്‍ ടീം വിശ്വാസ് ഒരുക്കിയിരുന്നു . ഒന്നാം സമ്മാനം നേടിയവര്‍ക്ക് ഒരു പവന്‍ ഗോള്‍ഡും കാരംസ് ബോര്‍ഡും നല്‍കി. രണ്ടാം സ്ഥാനത്ത് എത്തിയ വിജയിക്ക് 250 യൂറോ ക്യാഷ് പ്രൈസും കാരംസ് ബോര്‍ഡും ,മൂന്നാം സമ്മാനം 150 യൂറോ ക്യാഷ് പ്രൈസും കാരംസ് ബോര്‍ഡും ആയിരുന്നു നല്‍കിയത്. കേരളാ ഹൗസ് കാര്‍ണിവലില്‍ എത്തിയ എല്ലാവര്‍ക്കും വിശ്വാസ് ഫുഡ്സ് സൗജന്യമായി സ്‌നാക്കുകള്‍ വിതരണം ചെയ്തു. യൂറോപ്യന്‍ മാര്‍ക്കറ്റിലും ഐറീഷ് മാര്‍ക്കറ്റിലും ഗുണമേന്മയുള്ള…

Share This News
Read More

കോര്‍ക്കില്‍ 300 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ‘ Deloitte ‘

കോര്‍ക്ക് കേന്ദ്രമായി 300 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ കമ്പനിയായ ‘Deloitte’ . പ്രഫഷണല്‍ സര്‍വ്വീസ്, കണ്‍സല്‍ട്ടിംഗ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ‘ Deloitte’. ഓഡിറ്റ് , അഷ്വറന്‍സ്, ടാക്‌സ് ആന്‍ഡ് ലീഗല്‍, കണ്‍സല്‍ട്ടിംഗ് , ഫിനാന്‍ഷ്യല്‍ അഡൈ്വസിംഗ് ,റിസ്‌ക് അഡൈ്വസിംഗ് എന്നീ മേഖലകളിലാണ് ഒഴിവുകള്‍. പ്രവൃത്തി പരിചയമുള്ളവര്‍ക്കായുള്ള സീനിയര്‍ ലെവല്‍ മുതല്‍ ഗ്രാജ്വേറ്റ് ലെവല്‍ വരെ നിയമനങ്ങള്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. കോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി ആന്‍ഡ് അനലറ്റിക്കല്‍ ഹബ്ബിലാണ് കൂടുതല്‍ ഒഴിവുകളും അടുത്ത മൂന്ന വര്‍ഷം കൊണ്ട് ഒഴിവുകള്‍ നികത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഒഴിവുകള്‍ സംബന്ധിച്ച വിവിരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതാണ്. https://www2.deloitte.com/ie/en.html# Share This News

Share This News
Read More

ഗുണമേന്മയിൽ വിശ്വാസ് ഫുഡ് പ്രോഡക്ടസ്

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന് ഒന്നടങ്കം ഉയർന്ന ക്വാളിറ്റിയുള്ള ഇന്ത്യൻ ഫുഡ് പ്രോഡക്റ്റുകൾ എത്തിച്ചു കൊണ്ടിരിക്കുന്ന വിശ്വാസ് ഗുണമേന്മയിലും ക്വാളിറ്റിയിലും അന്നും ഇന്നും മുൻപന്തിയിൽ തന്നെ. ചില ഓൺലൈൻ മാധ്യമങ്ങളിൽ ഒരു പ്രത്യേക ബ്രാൻഡിന്റെ അരിയ്ക്ക് മാത്രം യുറോപ്യൻ യൂണിയൻറെ അംഗീകാരം ലഭിച്ചു എന്ന രീതിയിൽ കഴിഞ്ഞ ദിവസം ഒരു വ്യാജവാർത്ത പ്രസിദ്ധീകരിക്കുകയുണ്ടായി എന്നറിയുന്നു. എന്നാൽ ഇതിന്റെ സത്യാവസ്ഥ മറ്റൊന്നാണ്. യൂറോപ്യൻ യൂണിയൻറെ അംഗീകാരമില്ലാതെ ഒരു ഉൽപ്പന്നങ്ങളും വിദേശത്തേക്ക് കയറ്റി അയക്കുവാൻ സാധിക്കുകയില്ല എന്നുള്ളതാണ് വാസ്തവം. കോട്ടയ്ക്കൽ മലബാർ, വിശ്വാസ്, ഡബിൾ ഹോഴ്സ് തുടങ്ങിയവയെല്ലാം യൂറോപ്യൻ യൂണിയൻറെ അംഗീകാരം ലഭിച്ച മികച്ച ഉല്പന്നങ്ങളാണ്. വിശ്വാസ് ഈ വാർത്തയെതുടർന്ന് അതാത് ഓൺലൈൻ മാധ്യമങ്ങളെ ബന്ധപ്പെട്ടതിനെത്തുടർന്ന് അവർ ആ വാർത്ത പിന്നീട് തിരുത്തുകയും ചെയ്തിരുന്നു. വർഷങ്ങളായി യൂറോപ്യന്‍ യൂണിയന്റെ ഗുണമേന്മ സര്‍ട്ടിഫിക്കറ്റോടുകൂടി അയർലണ്ടിലെ ഇന്ത്യക്കാർക്കായി നിരവധി ഫുഡ്…

Share This News
Read More

ഒന്നിലധികം ജോലികള്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

അയര്‍ലണ്ടില്‍ ഒന്നിലധികം ജോലികള്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. ഇന്നും ഇന്നലെയുമല്ല കഴിഞ്ഞ ഇരുപത് വര്‍ഷമായി ഈ കണക്കുകള്‍ അനുദിനം വര്‍ദ്ധിച്ച് വരികയാണ്. Department of Enterprice Trade and Employment ആണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം അവസാനം 15 നും 64 നും ഇടയില്‍ പ്രായമുള്ള 80,000 ആളുകള്‍ രണ്ടോ അതിലധികമോ ജോലികള്‍ ചെയ്യുന്നുണ്ട്. 2002 ല്‍ ഇത് ഏകദേശം 30,000 പേരായിരുന്നു. 20 വര്‍ഷം കൊണ്ടാണ് 50000 പേരുടെ വര്‍ദ്ധനവ് ഉണ്ടായത്. 65 വയസ്സിന് മുകളിലുള്ള 4000 പേര്‍ ഒന്നിലധികം ജോലികള്‍ ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. രാജ്യത്ത് വിവിധ ജോലികള്‍ ചെയ്യുന്ന ആളുകളില്‍ 1.9 ശതമാനം പേരായിരുന്നു 2002 ല്‍ ഒന്നിലധികെ ജോലികള്‍ ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 3.2 ശതമാനമാണ്. രാജ്യത്തെ തൊഴില്‍ മേഖല കോവിഡ് മഹാമാരി…

Share This News
Read More

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് കൂട്ടി

പലിശ നിരക്കില്‍ വീണ്ടും വര്‍ദ്ധനവ് വരുത്തി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. 0.25 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ പലിശ നിരക്ക് 3.5 ശതമാനത്തിലെത്തി. 2022 ജൂലൈ മുതലുള്ള കണക്കുകളെടുത്താല്‍ തുടര്‍ച്ചയായി എട്ടാം തവണയാണ് പലിശ നിരക്ക് ഉയര്‍ത്തുന്നത്. തുടര്‍ന്നും പലിശ വര്‍ദ്ധനവ് ഉണ്ടായേക്കുമെന്ന സൂചനയും സെന്‍ട്രല്‍ ബാങ്ക് നല്‍കിയിട്ടുണ്ട്. യൂറോ കറന്‍സിയായി ഉപയോഗിക്കുന്ന 20 രാജ്യങ്ങളെയാണ് ഇസിബിയുടെ തീരുമാനം ബാധിക്കുക. ഇത് വായ്പകളുടെ പലിശയേയും ബാധിക്കും ഓരോ ബാങ്കുകളാവും ഇത് സംബന്ധിച്ച് തീരുമാനമെടുക്കുക. അടുത്തമാസം 27 നാണ് ഇസിബിയുടെ പലിശ നിരക്ക് സംബന്ധിച്ച അടുത്ത യോഗം. Share This News

Share This News
Read More