ട്രെമ്പിന്റെ സന്ദർശനം അയർലെന്റിലെ മോട്ടോർവേയിലെ മാൻഹോളുകൾ വെൽഡ് ചെയ്തു സീൽ ചെയ്യുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രെമ്പ് അയർലന്റ് സന്ദർശനം നടത്തുന്നതിന്റെ ഭാഗമായി അയർലെന്റിൽ കടുത്ത സുരക്ഷാ നടപടികൾ. വൈറ്റ് ഹൗസിൽ നിന്നും ഈ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ട്രെമ്പ് ജൂൺ 5 ന് അയർലെന്റ് സന്ദർശനം നടത്തുന്നു എന്ന് ഔദ്യോഗികമായി അറിയിപ്പ് നല്‍കിയത്. ഉടനെ തന്നെ അയർലെന്റിലെ ഗാർഡ ഒഫീഷ്യൽസിനെ ഷാനെൻ ഐര്പോര്ട്ടിലും ഡൂൺബെഗ് ഗോൾഫ്കോഴ്സ് പരിസരത്തും കടുത്ത ട്രാഫിക് നീരിക്ഷണങ്ങൾക്കായും സുരക്ഷാ സംവിധാനങ്ങൾക്കായും വിന്യസിപ്പിച്ചത്. അമേരിക്കൻ പ്രതിരോധ സേനയിലെ ഒഫീഷ്യൽസ് ഇന്നലെ തന്നെ ട്രെമ്പ് താമസിക്കാൻ പോവുന്ന സ്നിപ്പർ ടവറിലും ഗോൾഫ് കോഴ്സ് പരിസരങ്ങളിലും സുരക്ഷാ സൗകര്യങ്ങൾ നീരിക്ഷിക്കുന്നതിനും ഉറപ്പുവരുത്തന്നതിനുമായി എത്തിച്ചേർന്നു. സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി ട്രെമ്പ് റോഡ് മാർഗം സഞ്ചരിക്കുന്ന m 50 റോഡിലും, മറ്റു റോഡുകളിലുമുള്ള മാൻഹോളുകൾ മുഴുവനും എണ്ണി വെൽഡ് ചെയ്തു…
റിപ്പബ്ലിക്കൻ നിയമ നിർമാതാവ് ഭാര്യയുടെ മുഖത്തടിച്ചു
റിപ്പബ്ലിക്കൻ രാഷ്ട്രീയ നേതാവ് തന്റെ ഭാര്യയുടെ മുഖത്തടിച്ചു കാരണം വിചിത്രമാണ്. ഭാര്യമായുള്ള പേർസണൽ റിലേഷന്‍ വേണ്ടി താൻ താല്പര്യം പ്രകടിപ്പിച്ചുവെങ്കിലും ഭാര്യ പെട്ടെന്നുതന്നെ തന്റെ ആഗ്രഹങ്ങൾക്ക് വഴങ്ങിയില്ല എന്നുള്ളതാണ് കാരണം. 58 വയസുള്ള ഡൂഗ് മക്ലിയോഡ്, മിസിസിപ്പിയിലെ ഒരു സംസ്ഥാന നിയമസഭാംഗമാണ്. ഗാർഹിക പീഡനം എന്ന കുറ്റത്തിനാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ സംഭവ ദിവസം റിപ്പബ്ലിക്കൻ രാഷ്ട്രീയ നേതാവ് മക്ലിയോഡ് മദ്യം കുടിച്ചിരുന്നു എന്നും പോലീസ് റിപ്പോർട്ടിൽ പ്രതിപാദിച്ചിരിക്കുന്നു. ഭാര്യയുടെ മുഖത്തു അടിച്ച അടിയുടെ ആഘാദത്തിൽ മൂക്കിൽ നിന്നും രക്തം വർന്നിരുന്നു. രക്ത കറകൾ ബെഡ്റൂമിലും കണ്ടു എന്ന് പോലീസ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു. മക്ലിയോഡിന്റെ ഭാര്യ പോലീസ് അധികൃതരോട് പറഞ്ഞത് തന്നെ സ്ഥിരമായി ശാരീരിക പീഡനം ഏല്പിക്കാറുണ്ട് എന്നും തനിക്കു ഈ സത്യം പുറം ലോകത്തോട് വെളിപ്പെടുത്താൻ പേടിയാന്നെന്നുമാണ്. Share This News
കാർ ഇൻഷുറൻസ് കുറഞ്ഞ റേറ്റിൽ കിട്ടാൻ
അയർലണ്ടിൽ പുതിയതായി എത്തുന്നവർക്ക് സ്വന്തമായി ഒരു കാർ വാങ്ങിക്കുമ്പോൾ ഇൻഷുറൻസ് കുറഞ്ഞ തുകയ്ക്ക് ലഭിക്കാൻ ചെയ്യാവുന്ന ആറ് വഴികൾ അറിയുവാൻ ഈ വീഡിയോ കാണുക. https://www.youtube.com/watch?v=jUKiJr5-q0k Share This News
ട്രംപ് ജൂൺ 5 ന് അയർലണ്ട് സന്ദർശിക്കും
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജൂൺ 5 ന് അയർലണ്ട് സന്ദർശിക്കും എന്ന് വൈറ്റ് ഹൌസ് സ്ഥിരീകരിച്ചു. ഐറിഷ് പ്രധാന മന്ത്രി ലിയോ വരാഡ്കറും ട്രംമ്പും ഷാനനിൽ വച്ച് ഉഭയകക്ഷി യോഗം ചേരും. പ്രധാന മന്ത്രി ലിയോ വാരദ്കറിന്റെ ക്ഷണം സ്വീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ പ്രഥമ വനിതയായ മെലാനിയ ട്രംപ് എന്നിവർ അയർലണ്ട് സന്ദർശിക്കുമെന്ന് വൈറ്റ് ഹൌസ് അറിയിച്ചു. Share This News
അയർലൻഡിൽ വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
അയർലൻഡിൽ യൂറോപ്യൻ യൂണിയനുപുറത്തുനിന്നുമുള്ള വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 2013 നും 2017 നും ഇടയിലുള്ള നാലു വർഷങ്ങളിൽ 45% വർധനവാണ് ഉണ്ടായിരിക്കുന്നത്. എന്നിരുന്നാലും റിപ്പോർട്ടുകൾ പ്രകാരം വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിലെ വർദ്ധനവ് താമസസൗകര്യം കണ്ടുപിടിക്കുന്നതിൽ പ്രശനം നേരിടുന്നുണ്ട്. കൂടാതെ പാർട്ട് ടൈം ജോലികൾ കണ്ടുപിടിക്കുന്നതിലും ഇന്ത്യയടക്കമുള്ള വിദേശ വിദ്യാർത്ഥികൾ കഷ്ടപെടുന്നുണ്ട്. യൂറോപ്യൻ യൂണിയനുപുറത്തുനിന്നുമുള്ള വിദ്യാർഥികളിൽ ഏറ്റവും കൂടുതൽ ചൈനക്കാരാണ് അയർലണ്ടിലേക്ക് എല്ലാവർഷവും ഉപരി പഠനത്തിനെത്തുന്നത്. മലേഷ്യ, യുഎസ്, കാനഡ, ഇന്ത്യ, സൌദി അറേബ്യ എന്നീ രാജ്യങ്ങൾ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം പിടിച്ചു. ഭൂരിഭാഗം നോൺ-യൂറോപ്യൻ വിദ്യാർത്ഥികളും ഹെൽത്ത്, വെൽഫെയർ കോഴ്സുകളിൽ ആണ് ചേരുന്നത്. അയർലൻഡിൽ ബിരുദം പഠിക്കുന്ന വിദ്യാർത്ഥിക്ക് 10,000 യൂറോ മുതൽ € 45,000 യൂറോ വരെ വാർഷിക ഫീസ് നല്കേണ്ടിവരുന്നുണ്ട്. പഠിച്ചു പുറത്തിറങ്ങി അയർലണ്ടിൽ തന്നെ വർക്ക് പെർമിറ്റോടുകൂടി ജോലി ലഭിച്ചു…
കഴിഞ്ഞ വർഷം 10 % ഐറിഷുകാർ പീഡനത്തിനിരയായി – HSE റിപ്പോർട്ട്
10 % ആളുകൾ പതിനെട്ടു വയസിനു മുകളിൽ പ്രായപൂർത്തിയായവർ കഴിഞ്ഞ വർഷം അയർലെന്റിൽ പീഡനത്തിനിരയായി എന്ന് HSE യുടെ പുതിയ കണക്കുകൾ പ്രകാരം സൂചന നൽകുന്നു. ഇത്തരത്തിലുള്ള പീഡനങ്ങൾ രാജ്യത്തിൻറെ പല ഭാഗങ്ങളിൽ നടന്നപ്പോൾ ഏതാണ്ട് 12 % ആളുകൾ യാതൊന്നും ചെയ്യാതെ പീഡനങ്ങൾക്കു സാക്ഷിയാവുക മാത്രമാണ് ചെയ്തത്. റിപോർട്ടുകൾ സൂചിപ്പിക്കുന്നത് വെറും 40 % ആളുകൾ മാത്രമാണ് സേഫ് ഗാർഡിങ് വാൾനറബിൾ പീപ്പിൾ എന്ന HSE യുടെ കീഴിലുള്ള ഗവണ്മെന്റ് സഘടനയിൽ പീഡനത്തെപ്പറ്റി പരാതി നൽകിയിരിക്കുന്നത്. ദുർബലരായ മുതിർന്നവരുടെ അവകാശങ്ങൾ കാത്തുസൂക്ഷിക്കാൻ പ്രവർത്തിക്കുന്ന 30 ഓളം ഓർഗനൈസേഷനുകളെ പ്രതിനിധീകരിക്കുന്ന ഒരു ഗവൺമെൻറ് സഘടനയാണ് സേഫ് ഗാർഡിങ് അയർലണ്ട്. ദുർബലരായ മുതിർന്നവരെ സംരക്ഷിക്കുന്നതിനുള്ള കൂടുതൽ ആവശ്യം ഉയർത്തിക്കൊണ്ടു ഫലപ്രദമായ നിയമനിർമാണം, 24 മണിക്കൂറോളം വിവരങ്ങൾ പിന്തുണ നൽകുന്ന ഹെൽപ്പ്ലൈൻ തുടങ്ങിയ ക്രമീകരണങ്ങൾ അത്യാവശമാന്നെന്നു അവർ റിപ്പോർട്ടിൽ ഉന്നയിച്ചു.…
വീട്ടിൽ വിന്‍ഡോ ബ്ലൈൻഡ് ഉണ്ടോ? ജീവനു ഭീഷണി.
‘അമ്മ തന്റെ രണ്ടു വയസുള്ള ആൺകുഞ്ഞിനെ ബെഡ്റൂമിലെ ജനലിൽ തൂക്കിയിട്ടിരിക്കുന്ന ബ്ലൈൻഡ് വള്ളിയിൽ കുരുങ്ങി മരണാസന്നനായി തൂങ്ങികിടക്കുന്നതു കണ്ടു. ഇത്തരത്തിൽ ഏറ്റവും ഭീതിയേറിയതും ഭയാനകവുമായി വീടുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ നിശബ്ദ കൊലയാളകൾ എന്ന് പേരിട്ടു വിളിക്കുകയൂം മറ്റുള്ള മാതാപിതാക്കന്മാർക്കു മുന്നറിയിപ്പ് നൽകുകയും ചെയുന്നു. രണ്ടു വയസുള്ള മോൻ ടോമിയും സഹോദരങ്ങളും അടുക്കളയിൽ കളിച്ചുകൊണ്ട് ഇരികുകയായിരുന്നു. ഭക്ഷണം തയാറാക്കുകയായിരുന്ന ‘അമ്മ അയോയ്ഫ് പെട്ടെന്നാണ് ടോമിയുടെ അനക്കം ഒന്നും കേൾകുന്നില്ലല്ലോ എന്ന് മനസ്സിലായതും ചുറ്റം നോക്കി റൂമിലേക്ക് ഓടിയതും. എങ്കിൽ വിന്‍ഡോ ബ്ലൈൻഡ് വള്ളിയിൽ കുരുങ്ങി മരണത്തോട് മല്ലടിക്കുന്ന ടോമിയെ കണ്ടു ‘അമ്മ അയയ്ഫ് ഞെട്ടി പോയി. മനോധൈരം കൈവിടാതെ അയയ്ഫ് തന്റെ രണ്ടു വയസുള്ള ടോമിയെ വള്ളികളുടെ കുരുക്കിൽ നിന്നും രക്ഷപെടുത്തിയെങ്കിലും ടോമിക്ക് ബോധം തിരിച്ചു ലഭിക്കാൻ അല്പം സമയമെടുത്തു. തനിക്കുണ്ടായ പോലെ ഒരു അപകടം നിങ്ങളുടെ കുരുന്നുകൾക്ക്…
ഗ്രംപി പൂച്ച ഇനി ഓർമ്മകളിൽ മാത്രം
ഇന്റർനെറ്റിൽ വൈറലായ ഗ്രംപി പൂച്ച മെയ് 14 ചൊവ്വാഴ്ച്ച എന്നന്നേയ്ക്കുമായി വിട പറഞ്ഞു. കേട്ടാൽ അതിശയം എന്ന് തോന്നാം. ഫേസ്ബുക്കിൽ 8.5 മില്യൺ ഫോള്ളോവേർസ് ഉണ്ടായിരുന്ന സൂപ്പർ സ്റ്റാർ ആയിരുന്നു ഗ്രംപി പൂച്ച. ഇൻസ്റ്റാഗ്രാമിൽ 2.4 മില്യൺ ഫോള്ളോവേർസ് ആണ് ഗ്രംപി പൂച്ചയ്ക്ക് ഉണ്ടായിരുന്നത്. ട്വിറ്ററിൽ 1.52 മില്യൺ ഫോള്ളോവേർസും ഉണ്ടായിരുന്നു. ട്വിറ്ററിൽ വന്ന മരണ വാർത്ത ശ്രദ്ധേയമാണ്. യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ ആണ് മരണ കാരണമെന്ന് മരണ വിവരണ കത്തിൽ പറയുന്നു. അവസാന നാളുകളിൽ പ്രൊഫഷണൽ കെയറും ഫാമിലിയുടെ കെയറും നന്നായി ലഭിച്ചിരുന്നത്രെ. വീട്ടിൽ തന്നെ അവളുടെ അമ്മയുടെ കൈക്കുള്ളിൽ കിടന്നായിരുന്നു അവൾ അന്ത്യശ്വാസം വലിച്ചത്. ടാർഡർ സോസ് എന്നായിരുന്നു അവളുടെ ശരിയായിട്ടുള്ള പേര്. 2012ലാണ് ഗ്രംപി ജനശ്രദ്ധ നേടുന്നത്. ടിവി ഷോകളിലും സിനിമകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. അവിശ്വസനീയമാംവിധം ഹൃദയഭേദകമായ വാർത്ത എന്നാണ് ഗ്രംപിയുടെ മരണത്തെ അവളുടെ…
കോർക്കിൽ ഐറിഷ് സോഫ്റ്റ് വെയർ കമ്പനിയിൽ 125 വേക്കൻസികൾ
കോർക്കിൽ ഐറിഷ് സോഫ്റ്റ് വെയർ കമ്പനിയിൽ 125 വേക്കൻസികൾ കമ്പനിയുടെ അന്താരാഷ്ട്ര വികസനത്തിന് 125 പുതിയ തൊഴിലവസരങ്ങൾ വരുന്നു. പോപ്പുലോ എന്ന ഐറിഷ് സോഫ്റ്റ് വെയർ കമ്പനിയാണ് കോർക്കിൽ 125 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്. ഹൈ-ടെക് എഞ്ചിനീയറിംഗ്, റിസേർച് ആൻഡ് ഡിസൈനിങ് രംഗങ്ങളിലായിരിക്കും പുതിയ ജോലികൾ. 200 പേർ കമ്പനിയുടെ കോർക്കിലെ ഓഫീസിൽ ജോലി ചെയ്യുന്നുണ്ട്. ഇത് കൂടാതെയാണ് പുതിയതായി 125 വേക്കൻസികൾ വരുന്നത്. അപ്ലൈ ചെയ്യാൻ: https://www.poppulo.com/careers/ ജോലി സാധ്യത ഉറപ്പാക്കി, കെയറര്‍ കോഴ്സ് ; ഓണ്‍ലൈനായും പഠിക്കാം അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്റ് (QQI Level 5 ) കോഴ്സ് ഡബ്ലിനിലും അയർലണ്ടിന്റെ മറ്റു ഭാഗങ്ങളിലും അഡ്മിഷൻ ആരംഭിച്ചു. ഡബ്ലിന്‍ പുറത്തുള്ളവർക്ക് ഓൺലൈൻ ആയും പഠിക്കാം. ക്വാളിറ്റി ആന്‍ഡ് ക്വാളിഫിക്കേഷന്‍ അയര്‍ലണ്ടിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ കെയറായി പൂര്‍ണസമയ…
80 പുതിയ തൊഴിലവസരങ്ങളുമായി ഓപ്പൺസ്കൈ
2.5 മില്യൺ യൂറോയുടെ വികസന പദ്ധതിയുമായി ഓപ്പൺസ്കൈ 80 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ഒരു ഐടി ആന്റ് കൺസൾട്ടൻസി സൊല്യൂഷൻസ് കമ്പനിയാണ് ഓപ്പൺസ്കൈ. കിൽഡെയർ കൗണ്ടിയിലെ നെയ്യ്സിലാണ് കമ്പനി പ്രവർത്തിക്കുന്നത്. അപ്ലൈ ചെയ്യാൻ: https://openskydata.com/vacancies/ ജോലി സാധ്യത ഉറപ്പാക്കി, കെയറര്‍ കോഴ്സ് ; ഓണ്‍ലൈനായും പഠിക്കാം അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്റ് (QQI Level 5 ) കോഴ്സ് ഡബ്ലിനിലും അയർലണ്ടിന്റെ മറ്റു ഭാഗങ്ങളിലും അഡ്മിഷൻ ആരംഭിച്ചു. ഡബ്ലിന്‍ പുറത്തുള്ളവർക്ക് ഓൺലൈൻ ആയും പഠിക്കാം. ക്വാളിറ്റി ആന്‍ഡ് ക്വാളിഫിക്കേഷന്‍ അയര്‍ലണ്ടിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ കെയറായി പൂര്‍ണസമയ ജോലി ലഭിക്കാന്‍ ആവശ്യമായ എട്ടു മോഡ്യൂളുകളാണ് (Care Support, Care Skills, Health & Saftey at Work, Communications, Work Experience, Infection Cotnrol, Care of Older Person and…