ബ്രേ എയർ ഷോയിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തു. 2019 ജൂലൈ 27, 28 (ശനി, ഞായർ) ദിവസങ്ങളിലായി അയർലണ്ടിലെ വിക്ലോ കൗണ്ടിയിലെ ബ്രെയിൽ നടന്ന എയർ ഷോ കാണാൻ പതിനായിരക്കണക്കിന് ആളുകൾ എത്തി. വിക്ലോ കൗണ്ടിയിലെ ബ്രെയിൽ വർഷാവർഷം നടത്തപെടുന്ന പ്രസിദ്ധമായ ബ്രേ എയർ ഡിസ്പ്ലേയുടെ രണ്ടാം ദിവസമായ ഇന്നലെയും പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തു. നാല് എയർ കോർപ്സ് പിസി -9 വിമാനങ്ങളോടൊപ്പം ഒരു എയർ ലിംഗസ് എയർബസ് എ 320 ന്റെ ഫ്ലൈ ഓവറിലാണ് ഡിസ്പ്ലേ ആരംഭിച്ചത്. 55,000 പേർ ശനിയാഴ്ച എയർ ഷോ കാണാൻ എത്തി എന്നാണു കണക്കുകൾ പറയുന്നത്. ഞായറാഴ്ച 80,000 ത്തോളം ആളുകൾ എത്തിയിരുന്നത്രേ. അയർലണ്ടിൽ നഴ്സായ കണ്ണൂർ സ്വദേശിയായ ഷാലു പുന്നൂസ് ഐറിഷ് വനിതയ്ക്കുവേണ്ടി പകർത്തിയ വീഡിയോ കാണാം. https://youtu.be/23ohwaoqSEU Share This News
മയക്കുമരുന്ന് കുത്തിവയ്പ്പ് കേന്ദ്രത്തിനുള്ള അനുമതി ഡബ്ലിൻ സിറ്റി കൗൺസിൽ നിരസിച്ചു
മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കായി അയർലണ്ടിലെ ആദ്യത്തെ സൂപ്പർവൈസുചെയ്ത ഇഞ്ചക്ഷൻ റൂമുകൾക്കുള്ള ആസൂത്രണ അനുമതി ഡബ്ലിൻ സിറ്റി കൗൺസിൽ നിരസിച്ചു. മർച്ചന്റ്സ് ക്വേ ഡബ്ലിനിൽ ഈ സൗകര്യം പ്രവർത്തിപ്പിക്കാൻ അപേക്ഷിക്കുകയും ടെണ്ടർ ലഭിക്കുകയും ചെയ്തിരുന്നു. പ്രതിദിനം 65 മുതൽ 100 വരെ ഉപയോക്താക്കൾക്ക് ഇത് ഉപകാരമാകുമായിരുന്നു. 2016 ൽ, അയർലണ്ടിൽ 736 പേർ മയക്കുമരുന്നുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മരിച്ചു, യൂറോപ്പിലെ നാലാമത്തെ ഉയർന്ന നിരക്ക്, എല്ലാ സൂചകങ്ങളും സൂചിപ്പിക്കുന്നത് ഈ എണ്ണം വർദ്ധിക്കുന്നു എന്നാണ്. അമിത മരണവും ഉപയോഗിച്ചശേഷമുള്ള മയക്കുമരുന്ന് പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നതും കുറയ്ക്കാൻ ഇത് ആവശ്യമാണെന്ന് ഇതിനെ പിന്തുണയ്ക്കുന്നവർ പറയുന്നു. എന്നാൽ ഈ പദ്ധതികളെ നിരവധി പ്രാദേശിക ഗ്രൂപ്പുകളും ബിസിനസ്സുകളും രാഷ്ട്രീയക്കാരും എതിർത്തു. കൂടാതെ ടൂറിസ്റ്റ് സമ്പദ്വ്യവസ്ഥയെ ഇത് ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി കൗൺസിൽ അനുമതി നിരസിച്ചു. Share This News
നിസ്സാൻ 12,500 ജോലികൾ വെട്ടിക്കുറയ്ക്കും
ആദ്യപാദത്തിൽ ലാഭം 98.5 ശതമാനം ഇടിഞ്ഞതിനെത്തുടർന്ന് നിസാൻ 12,500 ജോലികൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു. ലോകമെമ്പാടുമായി 2022ഓടുകൂടി 12,500 പേർക്ക് ജോലി നഷപ്പെടുമെന്ന് നിസ്സാൻ അറിയിച്ചു. മന്ദഗതിയിലുള്ള വിൽപ്പനയും വർദ്ധിച്ചുവരുന്ന ചെലവും കമ്പനിയ്ക്ക് താങ്ങാൻ കഴിയുന്നില്ല. ഈ അവസരത്തിൽ ജോലിക്കാരുടെ എണ്ണം കുറയ്ക്കുകയെന്നല്ലാതെ മറ്റൊരു വഴി നിസ്സാന്റെ മുൻപിൽ ഇല്ല. ജപ്പാനിലെ രണ്ടാമത്തെ വലിയ കാർ നിർമാതാക്കളായ നിസ്സാൻ ആദ്യ പാദത്തിലെ പ്രവർത്തന ലാഭത്തിൽ 98.5 ശതമാനം ഇടിഞ്ഞ് 14.8 മില്യൺ ഡോളറിലേക്കെത്തി. വടക്കേ അമേരിക്കയിൽ നിസ്സാന്റെ വില്പന കുറഞ്ഞതിനെത്തുടർന്നാണ് ലാഭം കുറഞ്ഞത്. വടക്കേ അമേരിക്കയിലെ മറ്റ് എതിരാളികളോട് പിടിച്ചുനിൽക്കാൻ വേണ്ടി വിലകുറച്ച് വിൽക്കേണ്ട സ്ഥിതി വന്നു നിസ്സാന്. ലാഭത്തിൽ കുത്തനെ ഇടിവാണ് കമ്പനി ഇന്നലെ രേഖപ്പെടുത്തിയത്. Share This News
GNIB TODAYY: സൂക്ഷിച്ചാൽ ദുഖിക്കേണ്ട
GNIB TODAYY എന്ന പേരിൽ പുതിയ ഫേസ്ബുക് പേജ്, വെബ്സൈറ്റ് എന്നിവ ആരംഭിച്ചിട്ടുണ്ട്. 20 യൂറോയാണ് ഒരു GNIB അപ്പോയ്ന്റ്മെന്റ് എടുത്തുകൊടുക്കാൻ അവർ ആവശ്യപ്പെടുന്നത്. ഇത് ഒരു ഒഫീഷ്യൽ വെബ്സൈറ്റ് അല്ല. ബ്രസീൽ ആസ്ഥാനമാക്കിയുള്ളവരാണ് ഇതിന്റെ പിന്നിൽ. ഇതുപോലുള്ള പ്രൈവറ്റ് വെബ്സൈറ്റുകൾ മുഖാന്തിരം അപ്പോയ്ന്റ്മെന്റ് എടുക്കാതിരിക്കുന്നതാണ് നല്ലത്. കാരണം നമ്മുടെ പേർസണൽ ഡീറ്റെയിൽസ് അപരിചിതരുടെ കൈയിൽ എത്തും. ഇവർ തട്ടിപ്പുകാരായിരിക്കില്ല. എങ്കിലും നമ്മുടെ പേർസണൽ ഡീറ്റെയിൽസ് അവരുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത് വേണ്ടാത്ത “പണി” ഭാവിയിൽ കിട്ടാതെ സൂക്ഷിക്കുക. ദിവസേന ഉച്ചകഴിഞ്ഞു 2.30 ന് അവൈലബിൾ സ്ലോട്ടുകൾ തുറന്ന് കിട്ടുന്നതാണ്. ആ സമയത്ത് ശ്രമിച്ചാൽ അല്പം ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്ക് അപ്പോയ്ന്റ്മെന്റ് കിട്ടാതിരിക്കില്ല. Share This News
അയർലണ്ടിൽ എങ്ങനെ ഒരു വീട് സ്വന്തമാക്കാം.
അയർലണ്ടിൽ എങ്ങനെ ഒരു വീട് സ്വന്തമാക്കാം. അറിയേണ്ടതെല്ലാം . https://www.youtube.com/watch?v=5eyR0jEvpEg മോര്ഗേജ് പ്രൊട്ടക്ഷന് പോളിസിയെപ്പറ്റി അറിയാൻ സമീപിക്കുക: Joseph Ritesh QFA, RPA, B Com, Financial Planner, Irish Insurance E-Mail: joseph@irishinsurance.ie Mobile: 085 707 4186 Share This News
കുടിയേറ്റക്കാരെ പുനരധിവസിപ്പിക്കാൻ അയർലണ്ടും
യൂറോപ്യൻ യൂണിയനിലുടനീളം കുടിയേറ്റക്കാരെ പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് അയർലൻഡിന്റെ സമ്മതം യൂറോപ്യൻ യൂണിയനിലുടനീളം കുടിയേറ്റക്കാരെയും അഭയാർഥികളെയും പുനരധിവസിപ്പിക്കുന്നതിനുള്ള പുതിയ സംവിധാനത്തിൽ സജീവമായി പങ്കെടുക്കാൻ അയർലണ്ട് ഉൾപ്പെടെ എട്ട് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ സമ്മതിച്ചിട്ടുണ്ട്. അയർലൻഡ്, ഫ്രാൻസ്, ജർമ്മനി, ഫിൻലാൻഡ്, ലക്സംബർഗ്, പോർച്ചുഗൽ, ലിത്വാനിയ, ക്രൊയേഷ്യ എന്നീ എട്ട് രാജ്യങ്ങളാണ് ഇത് സമ്മതിച്ചിട്ടുള്ളത്. Share This News
ഗോൾവേയിൾ GICC – CUP ഫുട്ബോൾ ടൂർണമെന്റിന് ആവേശോജ്വലമായ പരിസമാപ്തി
ഗോൾവേ : അയർലണ്ടിലെ പത്ത് പ്രമുഖ ഫുട്ബോൾ ടീമുകൾ വാശിയോടെ ഏറ്റുമുട്ടിയ ഗോൾവേയിലെ ഫുട്ബോൾ മാമാങ്കത്തിൾ ഡബ്ലിൻ ഓൾ സ്റ്റാർസ് സഡൻ ഡെത്തിലൂടെ ഗോൾവേ ഗാലക്സി എഫ് സി യെ മറികടന്നു പ്രഥമ GICC കപ്പ് കരസ്ഥമാക്കി. മികവുറ്റ സംഘാടനത്താലും, ഫുട്ബോൾ അസോസിയേഷൻ ഓഫ് ആയർലണ്ടിന്റെ ഔദ്യോഗിക റഫറീമാരാലും നിയ ന്ത്രിക്കപ്പെട്ട ഫുട്ബോൾ ടൂർണമെന്റ് കളിക്കാരിലും കാണികളിലും ഒരേപോലെ ആവേശം ജനിപ്പിക്കുന്നതായിരുന്നു. പത്തു ടീമുകളും പരസ്പരം ഏറ്റുമുട്ടിയ ലീഗ് മത്സരങ്ങൾക്ക് ശേഷം ഐറീഷ് ബ്ലാസ്റ്റേഴ്സ് ഓൾ സ്റ്റാർസ്, റിപ്പബ്ലിക്ക് ഓഫ് കോർക്ക് എഫ് സി, ഡബ്ലിൻ ഓൾ സ്റ്റാർസ് എഫ് സി, ഗോൾവേ ഗാലക്സി എഫ് സി എന്നീ ടീമുകൾ സെമി ഫൈനലിൾ ഏറ്റുമുട്ടി. ഫൈനലിൾ ഡബ്ലിൻ ഓൾ സ്റ്റാർസ് ടീമും ഗോൾവേ ഗാലക്സി എഫ് സി യും തമ്മിലുള്ള പോരാട്ടം ഗോൾരഹിത സമനിലയിൾ അവസാനിച്ചതിന് ശേഷം ആവേശകരമായ പെനാൾറ്റി …
5 ലക്ഷം കാറുകൾ തിരിച്ചുവിളിച്ച് വോൾവോ
ആഗോളതലത്തിൽ അര ദശലക്ഷത്തിലധികം കാറുകൾ വോൾവോ തിരിച്ചുവിളിക്കുന്നു. തീപിടുത്തം ഉണ്ടാകാനുള്ള സാധ്യതയാണിതിന് കാരണം. 2014 നും 2019 നും ഇടയിൽ നിർമ്മിച്ച ചില മോഡലുകളെ പ്രശ്നം ബാധിക്കുന്നു. “വളരെ അപൂർവമായ സന്ദർഭങ്ങളിൽ” എഞ്ചിന്റെ ഭാഗമായി ഘടിപ്പിച്ച പ്ലാസ്റ്റിക്ക് കഷണം ഉരുകുകയും വികൃതമാക്കുകയും ചെയ്യുമെന്ന് സ്വീഡിഷ് കമ്പനിയുടെ വക്താവ് പറഞ്ഞു. ഈ പ്രശനം ബാധിക്കുന്ന എല്ലാ വാഹനങ്ങളുടെ ഉപഭോക്താക്കളുമായി ബന്ധപ്പെട്ടുതുടങ്ങിയതായി വോൾവോ പറഞ്ഞു. Share This News
ഐറിഷ് പൗരത്വ കേസിലെ സമീപകാല വിധിന്യായത്തെക്കുറിച്ച് പേടിക്കാനില്ലെന്ന് INIS
19 July 2019 വെള്ളിയാഴ്ചയാണ് INIS ഈ പ്രസ്താവന പുറത്തിറക്കിയത്. ഇതിനോടകം തന്നെ ഐറിഷ് പൗരത്വത്തിന് അപേക്ഷിച്ച് കാത്തിരിക്കുന്നവരും ഇനി അപേക്ഷിക്കുവാൻ ഒരുങ്ങിയിരിക്കുന്നവരും വിഷമിക്കേണ്ട കാര്യമില്ല എന്ന് INIS പ്രസ്താവനയിൽ പറയുന്നു. INIS പ്രസ്താവനയുടെ പൂർണ്ണരൂപം ഇങ്ങനെ: ഈ കേസിലെ വിധി ഉത്കണ്ഠയ്ക്ക് കാരണമായതായും പൗരത്വ പ്രക്രിയയിലുള്ള നിരവധി ആളുകളെ അസ്വസ്ഥരാക്കിയതായും ഞങ്ങൾക്കറിയാം. സ്ഥിതിഗതികൾ എത്രയും വേഗം പരിഹരിക്കുന്നതിന് ഉചിതമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കുന്നുവെന്ന് ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു. അപേക്ഷകരുടെയും ഭാവിയിലെ അപേക്ഷകരുടെയും മികച്ച താൽപ്പര്യങ്ങൾ ഞങ്ങളുടെ പരിഗണനകളിൽ പ്രധാനമാണ്. ഇതിനോടൊപ്പം, പൗരത്വ വിഭാഗം അപേക്ഷകൾ സ്വീകരിക്കുന്നതും പ്രോസസ്സ് ചെയ്യുന്നതും തുടരുന്നു. സെപ്റ്റംബറിൽ നടക്കുന്ന അടുത്ത പൗരത്വ ചടങ്ങിനുള്ള ആസൂത്രണവും നടക്കുന്നു. നിലവിലുള്ളതോ വരാനിരിക്കുന്നതോ ആയ ഏതെങ്കിലും യാത്രാ പദ്ധതികൾ റദ്ദാക്കാൻ ഞങ്ങൾ പൗരത്വ അപേക്ഷകരെയോ ഭാവിയിലെ അപേക്ഷകരെയോ ഉപദേശിക്കുന്നില്ല. പൗരത്വത്തിനായി അപേക്ഷിക്കാൻ…
അയർലണ്ടിൽ ലേർണർ ഡ്രൈവർമാർക്ക് പുതിയ നിയമം വരുന്നു
ലേർണർ ഡ്രൈവർമാർക്ക് കുട്ടികളോടൊപ്പം കാറോടിക്കാൻ സാധിക്കുമോ? സാധിക്കും. സാധാരണപോലെതന്നെ ഫുൾ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച് രണ്ടു വർഷം പൂർത്തിയായ ഒരാൾ കോ-ഡ്രൈവർ ആയി ലേർണർ ഡ്രൈവരുടെ കൂടെ വേണം. കോ-ഡ്രൈവർ കൂടെയില്ലാതെ ലേർണർ ഡ്രൈവർമാർ ധാരാളമായി കാറോടിക്കാറുണ്ട് അയർലണ്ടിൽ. എന്നാൽ, ഈ നിയമത്തെ കർശനമാക്കാൻ ആലോചന നടക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. പുതിയതായി വരുത്താൻ ചർച്ച ചെയ്യപ്പെടുന്ന നിയമപ്രകാരം ലേർണർ ഡ്രൈവർമാർക്ക് കുട്ടികളോടൊപ്പം സന്ധ്യയ്ക്ക് ശേഷം കാറോടിക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. https://youtu.be/_rri8SMhHT4 ഈ നിയമപ്രകാരം സന്ധ്യാനേരത്തിനു ശേഷം എന്നാണ് പറയുന്നത്. എന്നാൽ, വിന്ററിൽ നേരത്തെ തന്നെ ഇരുട്ടിതുടങ്ങുന്നതിനാൽ കൃത്യമായ ഒരു സമയ പരിമിധി ഇപ്പോൾ നിശ്ചയിച്ചിട്ടില്ല. അതുപോലെതന്നെ സമ്മറിൽ ഏറെ വൈകിയാലും വെളിച്ചമുള്ള സ്ഥിതിക്ക് സമയപരിധി നിശ്ചയിക്കാൻ പാടുപെടുകയാണ് അധികൃതർ. അടുത്തവർഷത്തോടെ ഈ നിയമം നിലവിൽ വരുമെന്നാണ് അറിയുന്നത്. Comprehensive ഇൻഷുറൻസും Third Party ഇൻഷുറൻസും തമ്മിലുള്ള…