ഗോൾവേ : GICC യുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തി വരുന്ന ഓണാഘോഷം, ഈ വർഷം സെപ്റ്റംബർ 14 തിയതി ഗോൾവേ സോൾട്ട് ഹില്ലിലുള്ള ലെഷർ ലാൻഡിൽ വെച്ചു ബഹുജന പങ്കാളിത്തത്തോടെയും ഒത്തൊരുമയോടും ആഘോഷിക്കപെട്ടു. ഗോൾവേ കൗണ്ടിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 400 റോളം ആളുകൾ ഒഴുകിയെത്തിയ ഓണാഘോഷം മലയാളിയുടെ പാരമ്പര്യ സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും നേർകാഴ്ചയായി. ആഹ്ലാദവും സന്തോഷവും അലയടിച്ച സുദിനത്തിൽ രാവിലെ 9.30 മുതൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു.അതിനു ശേഷം നടന്ന അത്യന്തം ആവേശകരമായ വടംവലി മത്സരത്തിൽ കൗണ്ടി ഗോൾവേയുടെ വിവിധ മേഖലയിൽ നിന്നും എത്തിച്ചേർന്ന ടീമുകൾ പങ്കെടുത്തു. പുരുഷൻമാരുടെ ടീമിൽ നിന്നും തോമസ് ജോസഫ് നയിച്ച ഗോൾവേ വെസ്റ്റ് ടീമും, സ്ത്രീകളുടെ ടീമിൽ ബിനു ജോമിറ്റ് നയിച്ച ഗോൾവേ ഈസ്റ്റും വടം വലിയിൽ ജേതാക്കളായി. വിജയികൾക്കു ക്യാഷ് അവാർഡും, മെഡലുകളും, GICC…
യുകെ കാറുകളുടെ ഇറക്കുമതി ഇരട്ടിയോളമായി
പൗണ്ടിന്റെ വില കുറഞ്ഞതോടെ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ യുകെയിൽ നിന്ന് അയർലണ്ടിലേക്ക് കാർ ഇറക്കുമതി കുത്തനെ കൂടി. ബ്രെക്സിറ്റിനു ശേഷം എന്ത് എന്നറിയാത്തതിനാൽ ബ്രെക്സിറ്റിനു മുൻപ് യുകെ കാറുകൾ ഇറക്കുമതി ചെയ്യുന്നവരും ഇതിൽ പെടും. 2018 ൽ ഇതേ കാലയളവിനെ അപേക്ഷിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ യുകെയിൽ നിന്നുള്ള കാർ ഇറക്കുമതി രണ്ട് മാസ കാലയളവിൽ 175 ശതമാനം ഉയർന്നതായി ഫെക്സ്കോ കണ്ടെത്തി. സൊസൈറ്റി ഓഫ് ഐറിഷ് മോട്ടോർ ഇൻഡസ്ട്രി (SIMI) പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂലൈയിൽ രജിസ്റ്റർ ചെയ്ത പുതിയ 192 പ്ലേറ്റ് കാറുകളുടെ എണ്ണം 24,685 ആണ്. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇത് 8.4 ശതമാനം കുറഞ്ഞു. ഐറിഷുകാർ ഈ വിധത്തിൽ കാർ ഇറക്കുമതിയിൽ ലാഭമുണ്ടാക്കുമ്പോൾ ആർക്കുവേണമെങ്കിലും ഇതേ രീതിയിൽ കുറച്ചു യൂറോ ലാഭിക്കാവുന്നതേയുള്ളൂ. എങ്ങനെ യുകെയിൽ നിന്ന് നേരിട്ട്…
അയർലണ്ടിലും OTP
ഇന്ത്യയിൽ വളരെക്കാലമായി ഉള്ളതുപോലെ യൂറോപ്പിലും ഓൺലൈൻ ഷോപ്പിങ്ങിന് ഇനി മുതൽ OTP നിർബന്ധമാക്കി. ഇന്ത്യയിൽ ഇതിനെ One Time Password എന്നാണ് വിളിക്കുന്നത്. യൂറോപ്പുകാർ പുതിയൊരു പേര് കണ്ടുപിടിച്ചു എന്ന് മാത്രം. ‘Strong Customer Authentication’ (SCA) എന്നാണ് അയർലൻഡ് അടക്കമുള്ള യൂറോപ്പ്യൻ രാജ്യങ്ങൾ ഇതിനെ വിളിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി എല്ലാ ബാങ്കുകളും അവരവരുടെ കസ്റ്റമേഴ്സിനോട് തങ്ങളുടെ കോൺടാക്ട് നമ്പർ കൃത്യമാണെന്ന് ഉറപ്പുവരുത്താൻ അറിയിപ്പുകൾ നൽകിയിരുന്നു. ഇപ്പോൾ ഈ പുതിയ ഹൈ സെക്യൂരിറ്റി സംവിധാനം നിലവിൽ വന്നിരിക്കുകയാണ്. ഇനി മുതൽ ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവർക്ക് SCA (Strong Customer Authenticatio) ആവശ്യമാണ്. ഇത് ഓൺലൈൻ തട്ടിപ്പുകളെ ഒരു പരിധിവരെ ചെറുക്കും. എന്നാൽ, ഓരോ പ്രാവശ്യവും നമ്മൾ സൃഷ്ടിക്കുന്ന Strong Customer Authenticatio മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. ബാങ്ക് ഒരിക്കലും ഇത് ആവശ്യപ്പെടില്ല. അതിനാൽ ബാങ്കിൽ നിന്നാണ്, രേവവ്യൂ…
വീടുകളുടെ വില ജൂലൈയിൽ കൂടി
ഈ വർഷം ജൂലൈ വരെയുള്ള കാലയളവിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വില ദേശീയതലത്തിൽ 2.3 ശതമാനം വർദ്ധിച്ചതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ജൂൺ വരെയുള്ള കാലഘട്ടത്തിൽ 2 ശതമാനം വർദ്ധനവുണ്ടായിരുന്നത് ജൂലൈയിൽ 2.3 ശതമാനം ആയി വർധിച്ചു. എന്നാൽ, ജൂലൈ വരെയുള്ള കാലയളവിൽ ഡബ്ലിനിൽ വീടുകളുടെ വില 0.2 ശതമാനം ഇടിഞ്ഞു. ഡബ്ലിനിലെ ഏറ്റവും ഉയർന്ന ഭവന വിലക്കയറ്റം സൗത്ത് ഡബ്ലിനിലാണ് 3 ശതമാനം. ഡൺലേരി, റാത്ത്ഡൗൺ പ്രദേശങ്ങളിൽ 6.3 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഡബ്ലിന് പുറത്തുള്ള വിലകൾ വർഷത്തിൽ ഏകദേശം 5 ശതമാനം ഉയർന്നു. വീടുകളുടെ വിലയിൽ ഏറ്റവും വലിയ വർധന രേഖപ്പെടുത്തിയത് ഡബ്ലിന് പുറത്തുള്ള ബോർഡർ പ്രദേശത്താണ്: 16 ശതമാനമാണിത് എന്ന് കണക്കുകൾ പറയുന്നു. ഏറ്റവും ചെറിയ ഉയർച്ചയായ 0.4 ശതമാനം രേഖപ്പെടുത്തിയത് മിഡ്-ഈസ്റ്റിലാണ്. മൊത്തത്തിൽ, ദേശീയ സൂചിക 2007 ലെ ഏറ്റവും ഉയർന്ന നിലയേക്കാൾ…
നൈറ്റ് പോർട്ടർമാരെ ആവശ്യമുണ്ട്
റാത്ത്മൈൻസിൽ സ്ഥിതിചെയ്യുന്ന അപ്പർക്രോസ് ഹോട്ടൽ, തങ്ങളുടെ ടീമിൽ ചേരാൻ നൈറ്റ് പോർട്ടർമാരെ നിയമിക്കുന്നു. ഇതൊരു പാർട്ട് ടൈം സ്ഥാനമാണ്, പ്രവർത്തി പരിചയം ആവശ്യമാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് സിവി ഇ-മെയിൽ ആയി reservations@uppercrosshousehotel.com എന്ന വിലാസത്തിലേയ്ക്ക് അയയ്ക്കാം. Share This News
മൂന്ന് പുതിയ ഐഫോണുകളുമായി ആപ്പിൾ
മൂന്ന് പുതിയ ഐഫോണുകളുമായി സീരീസ് ആപ്പിൾ രംഗത്ത്. iPhone 11, iPhone 11 Pro, iPhone Pro Max എന്നിവയാണ് പുതിയ മോഡലുകൾ. ഈ പുതിയ മൂന്ന് ഫോണുകളുടെയും കോമൺ ആയിട്ടുള്ള ഫീച്ചറുകൾ താഴെ: Dual 12MP Ultra Wide and Wide cameras with Night mode 12MP TrueDepth camera with 4k video recording up to 60 fps Face ID A13 Bionic chip with third-generation Neural Engine True Tone display, Wide color display (P3) Haptic Touch iPhone 11 പ്രധാന ഫീച്ചേഴ്സ് Battery: Up to 17 hours of video playback. Display: Liquid Retina HD 6.1” LCD display Water Resistance: Up to 2 meters for…
നീനാ കൈരളിയുടെ ‘ഓണവില്ല് 2019’ സെപ്റ്റംബർ 14 ന്.
നീനാ (കൗണ്ടി ടിപ്പററി) : സമത്വവും സാഹോദര്യവും വിളിച്ചോതുന്ന മറ്റൊരു ഓണക്കാലം കൂടി വരവായി.നീനാ കൈരളിയുടെ ഈ വർഷത്തെ ഓണാഘോഷങ്ങൾ ‘ഓണവില്ല് 2019’ സെപ്റ്റംബർ 14 ന് രാവിലെ 9.30 മുതൽ നീനാ സ്കൗട്ട് ഹാളിൽ വച്ച് നടക്കും. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ ഓണം ഇത്തവണ വൈവിധ്യങ്ങളാർന്ന പരിപാടികളോടെയാണ് നീനാ കൈരളി ആഘോഷിക്കുന്നത്. കൈരളി അംഗങ്ങൾ നാല് ടീമുകളായി തിരിഞ്ഞ് കഴിഞ്ഞ ഒരു മാസമായി വിവിധ മത്സരങ്ങളിൽ വാശിയോടെ പങ്കെടുത്തു വരികയായിരുന്നു. 14 ന് നടക്കുന്ന ഓണാഘോഷത്തിൽ വച്ച് വിജയിയായ ടീമിനെ പ്രഖ്യാപിക്കും. തിരുവാതിര, പുലികളി, ചെണ്ടമേളം, മാവേലിമന്നനെ വരവേൽക്കൽ തുടങ്ങിയ വിവിധ പരിപാടികൾ കൊണ്ട് സമ്പുഷ്ടമാണ് ഓണാഘോഷങ്ങൾ.കാണികളെ ആവേശകൊടുമുടിയിൽ എത്തിക്കാനായി വിവിധ ഓണക്കളികളും തയാറാക്കിയിട്ടുണ്ട്. പിന്നീട് മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം നടക്കും. പാരമ്പര്യത്തനിമയോട് കൂടിയ ആഘോഷങ്ങൾ ഏവരെയും ഗൃഹാതുരത്വം ഉണർത്തുന്ന കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ടു പോകും എന്നതിൽ…
ഗോൽവേ ഓണം സെപ്റ്റ് 14 ന്
അയർലണ്ടിലെ ഗോൽവേയിലുള്ള മലയാളി സമൂഹം ഒത്തൊരുമയോടെ സെപ്റ്റ്. 14ന് ഓണം ആഘോഷിക്കുന്നു. ഗോൽവയിലെ സോൽട്ഹില്ലിൽ ഉള്ള ലിഷർലാൻഡിലെ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 10 മണിമുതൽ കുട്ടി കൽക്കും മുതിർന്നവർക്കും ഉള്ള കായിക മത്സരങ്ങളും, പരുഷന്മാരുടെയും വനിതകളുടെയും വാശിയേറിയ വടംവലി മത്സരവും നടക്കും. വടം വലി മൽത്സരത്തിൽ വിജയികളാവുന്ന പുരുഷ ടീമിന് ജി ഐ സി സി എവർ റോളിംഗ് ട്രോഫിയും മെഡലുകളും ക്യാഷ് അവാർഡും ഉണ്ടായിരിക്കും. വനിതാ ടീമിന് ക്യാഷ് അവാർഡും മെഡലുകളും ലഭിക്കുന്നതാണ്. തുടർന്ന് റോയൽ കാറ്ററേഴ്സ് ഡബ്ലിൻ ഒരുക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം വർണാഭമായ കലാപരിപാടികളും, മാവേലി വരവും. തുടർന്ന് സോൽ ബീറ്റ്സ് ഡബ്ലിൻ ഒരുക്കുന്ന തകർപ്പൻ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. ചടങ്ങിൽ ഈ വർഷം ലിവിങ് സർറ്റ് പരീക്ഷ എഴുതിയ ഗോൽവേയിലെ എല്ലാ കുട്ടി കളെയും മാർക്ക് വ്യത്യാസമില്ലാതെ ആദരിക്കും. കൂടാതെ…
പൗരത്വ അപേക്ഷകർക്ക് 6 ആഴ്ച്ചക്കാലം രാജ്യം വിടാം
പൗരത്വ അപേക്ഷകരെ 6 ആഴ്ച്ചക്കാലം രാജ്യം വിടാൻ അനുവദിക്കുന്ന പുതിയ നിയമം വരുന്നു. ഐറിഷ് പൗരത്വത്തിനായി അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷകർക്ക് ഒരു നിശ്ചിത സമയത്തേക്ക് രാജ്യത്ത് നിന്ന് വിട്ടു പോകാനുള്ള അവകാശം നൽകുന്ന പുതിയ നിയമം കൊണ്ടുവരുമെന്ന് ജസ്റ്റിസ് മന്ത്രി ചാർലി ഫ്ലാനഗൻ. ഐറിഷ് പൗരത്വത്തിനായി അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷകർ അവസാന ഒരു വർഷക്കാലം അയർലണ്ട് വിട്ടുപോകരുതെന്ന നിലവിലെ നിയമത്തെ എടുത്തുമാറ്റുന്നതായിരിക്കും. എന്നാൽ, ഈ പുതിയ മാറ്റം ഇതുവരെ നിലവിൽ വന്നിട്ടില്ല. ഉടനെ തന്നെ ഇത് പ്രാബല്യത്തിൽ വരും. ആറ് ആഴ്ചക്കാലത്തേക്ക് അപേക്ഷകർക്ക് ഹോളിഡേയ്സോ മറ്റ് ആവശ്യങ്ങൾക്കായോ അയർലണ്ടുവിട്ട് പുറത്തു പോവാൻ സാധിക്കും. എന്നാൽ അസാധാരണമായ സാഹചര്യങ്ങളിൽ പോലും ഈ കാലാവധിയിൽ കൂടുതൽ രാജ്യം വിട്ടുപോകാൻ നിയമം അനുവദിക്കില്ല എന്നാണറിയുന്നത്. എന്നിരുന്നാലും ആറ് ആഴ്ചത്തേക്ക് പുറത്തു പോകാൻ സാധിക്കുമെന്നത് തന്നെ അപേക്ഷകർക്ക് വലിയ ഒരു…
2019-20 കൊടുങ്കാറ്റുകളുടെ പേരുകൾ
അയർലണ്ടിലെ യുകെയിലും വരാൻപോകുന്ന ഈ വർഷത്തെ ഏറ്റവും ശക്തമായ കാലാവസ്ഥാ സംവിധാനങ്ങളുടെ പേരുകളുടെ പുതിയ പട്ടിക മെറ്റ് ഐറാൻ പുറത്തുവിട്ടു. അറ്റിയ, ബ്രണ്ടൻ, കീര, ഫ്രാൻസിസ്, ഗെർഡ, മൗറ, നോവ, പിയറ്റ്, സമീർ, വില്ലോ, ഒലിവിയ, ഡെന്നിസ്, എലെൻ, ഹ്യൂ, ഐറിസ്, ജാൻ, കിറ്റി, ലിയാം,, റോസിൻ, താര, വിൻസ് എന്നിവയാണ് ഈ വർഷത്തെ വരാൻ പോകുന്ന കൊടുങ്കാറ്റുകളുടെ പേരുകൾ. 2019-20 ശൈത്യകാലത്ത് അയർലണ്ടിലും യുകെയിലും വീശിയടിക്കാൻ പോകുന്ന ആദ്യത്തെ കൊടുങ്കാറ്റായിരിക്കും അറ്റിയ. ഈ കൊടുങ്കാറ്റുകൾ എപ്പോൾ വരുമെന്ന് അതാത് സമയങ്ങളിൽ അധികൃതർ മുന്നറിയിപ്പ് നൽകുന്നതായിരിക്കും. Share This News