ഫേസ്ബുക്ക് ‘ലൈക്കുകൾ’ മറയ്ക്കുന്നു

ഫേസ്ബുക്കിൽ ഓരോ പോസ്റ്റിനും ലഭിക്കുന്ന ഫേസ്ബുക്ക് “ലൈക്കുകളുടെ” എണ്ണം മറയ്ക്കാൻ ഒരുങ്ങി ഫേസ്ബുക്ക്. കൂടുതൽ ലൈക്കുകൾ ലഭിക്കാൻ വേണ്ടി ആളുകൾ പല കാര്യങ്ങൾ ചെയ്യുന്നത് പലരിലും സാമൂഹിക സമ്മർദ്ദം ഉണ്ടാക്കുന്നുവെന്ന കണ്ടെത്തലിനെത്തുടർന്ന് ഫേസ്ബുക്ക് ഓരോ പോസ്റ്റിനും ലഭിക്കുന്ന ടോട്ടൽ ലൈക്കുകളുടെ എണ്ണം പുബ്ലിക്ക് ആയി കാണിക്കുന്ന ഫീച്ചർ എടുത്തു കളയാൻ പോകുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ഓസ്‌ട്രേലിയയിൽ ഇത് നടപ്പാക്കിതുടങ്ങി. പിന്നീട് ലോകമെമ്പാടും ഇത് നടപ്പിലാക്കാനാണ് തീരുമാനം. ഇത് മറ്റുള്ളവരുടെ പോസ്റ്റുകളുടെ കാര്യത്തിലാണ്. എന്നാൽ ഓരോരുത്തരും ഇടുന്ന പോസ്റ്റുകൾക്ക് എത്ര ലൈക്സ് ഉണ്ടെന്ന് അകൗണ്ട് ഹോൾഡറിന് മാത്രം കാണുവാൻ സാധിക്കും. ഓസ്‌ട്രേലിയയിൽ ഉള്ള അക്കൗണ്ട് ഉടമകൾക്ക് ഇന്ന് മുതൽ മറ്റ് ആളുകളുടെ പോസ്റ്റുകളിലെ പ്രതികരണങ്ങളുടെയും വീഡിയോകൾക്ക് എത്ര “വ്യൂസ്” ആയി എന്നും കാണുവാൻ സാധിക്കില്ല. പക്ഷേ അവരവരുടെ പോസ്റ്റുകൾക്കുള്ള പ്രതികരണങ്ങൾ കാണാൻ ഇപ്പോഴും കഴിയും. Share This News

Share This News
Read More

നോ ഡീൽ ബ്രെക്സിറ്റിനു ശേഷം HSE സ്തംഭിക്കുമോ?

നോ ഡീൽ ബ്രെക്സിറ്റിനു ശേഷമുള്ള മെഡിക്കൽ ഉപകരണങ്ങൾ വിതരണത്തെപ്പറ്റി എച്ച്എസ്ഇ മുന്നറിയിപ്പ് നൽകുന്നു. റെഗുലേറ്ററി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം 2020 ന്റെ തുടക്കം മുതൽ ഒരു പക്ഷെ തടസപ്പെട്ടേക്കാം എന്ന് എച്ച്എസ്ഇ ഭയക്കുന്നതായി അറിയിച്ചു. ഇതിൽ മെഡിക്കൽ ഉപകരണങ്ങൾ, ആശുപത്രി ഉപകരണങ്ങൾ, രോഗികളിൽ ഇമ്പ്ലാൻറ് ചെയ്ത് സ്ഥാപിക്കാവുന്ന ഉപകരണങ്ങൾ, കോൺടാക്റ്റ് ലെൻസുകൾ, വീൽചെയറുകൾ എന്നിവ ഉൾപ്പെടും. കൂടാതെ 6,500 ഓളം നിർണായക മരുന്നുകളുടെ ഇറക്കുമതിയെക്കുറിച്ചും പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും എച്ച്എസ്ഇ അറിയിച്ചു. ഹ്രസ്വകാലകാലാവധിമാത്രമുള്ള മരുന്നുകളുടെ കാര്യത്തിൽ ഈ പ്രശ്‍നം രൂക്ഷമാണ്. എന്നാൽ യുകെ ശൃംഖല വഴി വാക്സിനുകളൊന്നും ഇറക്കുമതി നടക്കുന്നില്ലാത്തതിനാൽ വാക്‌സിനുകൾ തടസ്സപ്പെടില്ല എന്നാശ്വസിക്കാം. https://www.youtube.com/watch?v=YBAvPzDutxI&t=11s   Share This News

Share This News
Read More

അയർലണ്ടിൽ 40,000 അനധികൃത ഡ്രൈവർമാർ

ബ്രെക്സിറ്റിനുശേഷം ലെർണർ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് ഒറ്റയ്ക്ക് കാറോടിക്കുന്നവർ സൂക്ഷിക്കുക. മറ്റുള്ളവരെ പിടിക്കാനുള്ള ചെക്കിങ്ങിനിടയിൽ പിടിക്കപ്പെടാനുള്ള സാധ്യതകൾ കൂടുതലാണ്. നോ ഡീൽ ബ്രെക്സിറ്റ്‌ നടപ്പിലായാൽ നാഷണൽ ഡ്രൈവിംഗ് ലൈസൻസ് സെർവിസിന്റെ (NDLS) കണക്കുപ്രകാരം നാല്പത്തിനായിരത്തോളം പേർ ഇപ്പോഴും യുകെ ലൈസൻസ് ഐറിഷ് ലൈസൻസായി മാറ്റാനായി ഉണ്ടെന്ന് റിപ്പോർട്ട് പുറത്തു വന്നു. മുപ്പതിനായിരത്തോളം പേർ ഇതിനോടകംതന്നെ യുകെ ലൈസൻസ് ഐറിഷ് ലൈസൻസായി മാറ്റിക്കഴിഞ്ഞു. എന്നാൽ ഇനിയും നാല്പത്തിനായിരത്തോളം ആളുകൾ ഇനിയും യുകെ ഡ്രൈവിംഗ് ലൈസൻസുമായി അയർലണ്ടിൽ വാഹനം ഓടിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. അതിനാൽ ബ്രെക്സിറ്റിനു ശേഷം ചെക്കിങ് കർശനമാക്കാൻ സാധ്യതയുണ്ട്. അതിനാൽ, ലെർണർ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് ഒറ്റയ്ക്ക് കാറോടിക്കുന്നവർ സൂക്ഷിക്കുക. Share This News

Share This News
Read More

വർണവിസ്മയങ്ങൾ തീർത്ത് നീനാ കൈരളിയുടെ ‘ഓണവില്ല് 2019’

നീനാ (കൗണ്ടി ടിപ്പററി): സമത്വവും സാഹോദര്യവും വിളിച്ചോതുന്ന മറ്റൊരു ഓണക്കാലം കൂടി കടന്നുപോയി. സൗഹൃദവും ഒരുമയും ഊട്ടിയുറപ്പിച്ചും, കുട്ടിക്കാലത്തെ മധുര സ്മരണകൾ പരസ്പരം പങ്കുവെച്ചും നീനാ കൈരളി ഇത്തവണയും ഓണം കൊണ്ടാടി. നീനാ സ്‌കൗട്ട് ഹാളില്‍ വച്ച് നടന്ന ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന ആഘോഷങ്ങൾ ‘ഓണവില്ല് 2019’ പാരമ്പര്യത്തനിമയും പ്രൗഢിയും വിളിച്ചോതുന്നതായിരുന്നു. തിരുവാതിര,ഓണപ്പാട്ട്,മലയാളമങ്കമാർ അണിയിച്ചൊരുക്കിയ നൃത്തം, പുലികളി, ചെണ്ടമേളം, മാവേലിമന്നനെ വരവേല്‍ക്കല്‍ തുടങ്ങിയ വിവിധ പരിപാടികള്‍ വർണ വിസ്മയം തീർത്തു. ആഘോഷ ദിവസം നടന്ന വിവിധ ഓണക്കളികൾ പങ്കെടുത്തവരെയും, കാണികളെയും ഒരുപോലെ ആവേശക്കൊടുമുടിയിൽ എത്തിച്ചു. ഉച്ചയ്ക്ക് നടന്ന ഓണസദ്യ ഏവരെയും രുചിയുടെ അത്ഭുതലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. കൈരളി അംഗങ്ങള്‍ നാല് ടീമുകളായി തിരിഞ്ഞ് കഴിഞ്ഞ ഒരു മാസമായി വിവിധ മത്സരങ്ങളില്‍ വാശിയോടെ പങ്കെടുത്തു വരികയായിരുന്നു. വിജയിച്ച ടീമിനുള്ള ട്രോഫിയും, വിവിധ മൽസരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തതോടെ ആഘോഷങ്ങള്‍ക്ക്…

Share This News
Read More

വാട്സാപ്പ് വഴി ഇംഗ്ലീഷ്: അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

നാല് ആഴ്ചകൊണ്ട് വാട്സാപ്പ് വഴി ഇംഗ്ലീഷ് അനായാസം പഠിക്കാം. ഇംഗ്ലീഷ് ഗ്രാമർ പാഠ്യപുസ്തകങ്ങളിൽ കാണുന്ന വിധത്തിലുള്ള ഫോർമുലകൾ ഒന്നും കൂടാതെ വളരെ അനായാസമായി പഠിക്കാം. അടുത്ത ബാച്ച് ഒക്ടോബർ ഒന്നാം തിയതി ആരംഭിക്കുന്നു. ഒരു ബാച്ചിൽ പരമാവധി 20 പേർക്ക് മാത്രം അഡ്മിഷൻ. വ്യക്തിപരമായ ശ്രദ്ധ ലഭ്യമാക്കുന്നതിനാണ് 20 പേർക്ക് മാത്രമായി പ്രവേശനം ചുരുക്കിയിരിക്കുന്നത്. എല്ലാ മാസവും ഒന്നാം തിയതിയാണ് പുതിയ ബാച്ച് തുടങ്ങുന്നത്. നാല് ലെവലുകളിലായി നടത്തുന്ന വിവിധ കോഴ്സുകളുൾടെ വിശദവിവരങ്ങൾക്ക് www.Englishin4Weeks.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ബയോഡാറ്റയും ഇന്റർവ്യൂ ടിപ്സും ഈ വെബ്സൈറ്റ് ലഭ്യമാക്കുന്നുണ്ട്. ഇംഗ്ലീഷ് ക്ലാസുകൾക്ക് താല്പര്യമുള്ളവർക്ക് തങ്ങളുടെ ഇംഗ്ലീഷിലെ നിലവിലെ പ്രാവണ്യം പരിശോധിക്കാൻ സൗജന്യ ലെവൽ ടെസ്റ്റ് ചെയ്യാൻ 089 40 22 000 എന്ന നമ്പറിൽ വാട്സാപ്പിൽ കോൺടാക്ട് ചെയ്‌താൽ മതി. Share This News

Share This News
Read More

ഒരുമയുടെ നേർക്കാഴ്ച്ചയായി GICC ഓണം

ഗോൾവേ : GICC യുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തി വരുന്ന ഓണാഘോഷം, ഈ വർഷം സെപ്റ്റംബർ 14 തിയതി ഗോൾവേ സോൾട്ട് ഹില്ലിലുള്ള ലെഷർ ലാൻഡിൽ വെച്ചു ബഹുജന പങ്കാളിത്തത്തോടെയും ഒത്തൊരുമയോടും  ആഘോഷിക്കപെട്ടു. ഗോൾവേ കൗണ്ടിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 400 റോളം ആളുകൾ  ഒഴുകിയെത്തിയ ഓണാഘോഷം മലയാളിയുടെ  പാരമ്പര്യ  സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും  നേർകാഴ്ചയായി. ആഹ്ലാദവും സന്തോഷവും  അലയടിച്ച  സുദിനത്തിൽ രാവിലെ 9.30 മുതൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു.അതിനു ശേഷം നടന്ന അത്യന്തം ആവേശകരമായ വടംവലി മത്സരത്തിൽ കൗണ്ടി ഗോൾവേയുടെ വിവിധ മേഖലയിൽ നിന്നും എത്തിച്ചേർന്ന ടീമുകൾ പങ്കെടുത്തു. പുരുഷൻമാരുടെ ടീമിൽ നിന്നും  തോമസ് ജോസഫ് നയിച്ച ഗോൾവേ വെസ്റ്റ് ടീമും, സ്ത്രീകളുടെ ടീമിൽ ബിനു ജോമിറ്റ് നയിച്ച  ഗോൾവേ ഈസ്റ്റും വടം വലിയിൽ ജേതാക്കളായി. വിജയികൾക്കു ക്യാഷ് അവാർഡും, മെഡലുകളും, GICC…

Share This News
Read More

യുകെ കാറുകളുടെ ഇറക്കുമതി ഇരട്ടിയോളമായി

പൗണ്ടിന്റെ വില കുറഞ്ഞതോടെ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ യുകെയിൽ നിന്ന് അയർലണ്ടിലേക്ക് കാർ ഇറക്കുമതി കുത്തനെ കൂടി. ബ്രെക്സിറ്റിനു ശേഷം എന്ത് എന്നറിയാത്തതിനാൽ ബ്രെക്സിറ്റിനു മുൻപ് യുകെ കാറുകൾ ഇറക്കുമതി ചെയ്യുന്നവരും ഇതിൽ പെടും. 2018 ൽ ഇതേ കാലയളവിനെ അപേക്ഷിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ യുകെയിൽ നിന്നുള്ള കാർ ഇറക്കുമതി രണ്ട് മാസ കാലയളവിൽ 175 ശതമാനം ഉയർന്നതായി ഫെക്സ്കോ കണ്ടെത്തി. സൊസൈറ്റി ഓഫ് ഐറിഷ് മോട്ടോർ ഇൻഡസ്ട്രി (SIMI) പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂലൈയിൽ രജിസ്റ്റർ ചെയ്ത പുതിയ 192 പ്ലേറ്റ് കാറുകളുടെ എണ്ണം 24,685 ആണ്. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇത് 8.4 ശതമാനം കുറഞ്ഞു. ഐറിഷുകാർ ഈ വിധത്തിൽ കാർ ഇറക്കുമതിയിൽ ലാഭമുണ്ടാക്കുമ്പോൾ ആർക്കുവേണമെങ്കിലും ഇതേ രീതിയിൽ കുറച്ചു യൂറോ ലാഭിക്കാവുന്നതേയുള്ളൂ. എങ്ങനെ യുകെയിൽ നിന്ന് നേരിട്ട്…

Share This News
Read More

അയർലണ്ടിലും OTP

ഇന്ത്യയിൽ വളരെക്കാലമായി ഉള്ളതുപോലെ യൂറോപ്പിലും ഓൺലൈൻ ഷോപ്പിങ്ങിന് ഇനി മുതൽ OTP നിർബന്ധമാക്കി. ഇന്ത്യയിൽ ഇതിനെ One Time Password എന്നാണ് വിളിക്കുന്നത്. യൂറോപ്പുകാർ പുതിയൊരു പേര് കണ്ടുപിടിച്ചു എന്ന് മാത്രം. ‘Strong Customer Authentication’ (SCA) എന്നാണ് അയർലൻഡ് അടക്കമുള്ള യൂറോപ്പ്യൻ രാജ്യങ്ങൾ ഇതിനെ വിളിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി എല്ലാ ബാങ്കുകളും അവരവരുടെ കസ്റ്റമേഴ്സിനോട് തങ്ങളുടെ കോൺടാക്ട് നമ്പർ കൃത്യമാണെന്ന് ഉറപ്പുവരുത്താൻ അറിയിപ്പുകൾ നൽകിയിരുന്നു. ഇപ്പോൾ ഈ പുതിയ ഹൈ സെക്യൂരിറ്റി സംവിധാനം നിലവിൽ വന്നിരിക്കുകയാണ്. ഇനി മുതൽ ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവർക്ക് SCA (Strong Customer Authenticatio) ആവശ്യമാണ്. ഇത് ഓൺലൈൻ തട്ടിപ്പുകളെ ഒരു പരിധിവരെ ചെറുക്കും. എന്നാൽ, ഓരോ പ്രാവശ്യവും നമ്മൾ സൃഷ്ടിക്കുന്ന Strong Customer Authenticatio മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. ബാങ്ക് ഒരിക്കലും ഇത് ആവശ്യപ്പെടില്ല. അതിനാൽ ബാങ്കിൽ നിന്നാണ്, രേവവ്യൂ…

Share This News
Read More

വീടുകളുടെ വില ജൂലൈയിൽ കൂടി

ഈ വർഷം ജൂലൈ വരെയുള്ള കാലയളവിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വില ദേശീയതലത്തിൽ 2.3 ശതമാനം വർദ്ധിച്ചതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ജൂൺ വരെയുള്ള കാലഘട്ടത്തിൽ 2 ശതമാനം വർദ്ധനവുണ്ടായിരുന്നത് ജൂലൈയിൽ 2.3 ശതമാനം ആയി വർധിച്ചു. എന്നാൽ, ജൂലൈ വരെയുള്ള കാലയളവിൽ ഡബ്ലിനിൽ വീടുകളുടെ വില 0.2 ശതമാനം ഇടിഞ്ഞു. ഡബ്ലിനിലെ ഏറ്റവും ഉയർന്ന ഭവന വിലക്കയറ്റം സൗത്ത് ഡബ്ലിനിലാണ് 3 ശതമാനം. ഡൺലേരി, റാത്ത്ഡൗൺ പ്രദേശങ്ങളിൽ 6.3 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഡബ്ലിന് പുറത്തുള്ള വിലകൾ വർഷത്തിൽ ഏകദേശം 5 ശതമാനം ഉയർന്നു. വീടുകളുടെ വിലയിൽ ഏറ്റവും വലിയ വർധന രേഖപ്പെടുത്തിയത് ഡബ്ലിന് പുറത്തുള്ള ബോർഡർ പ്രദേശത്താണ്: 16 ശതമാനമാണിത് എന്ന് കണക്കുകൾ പറയുന്നു. ഏറ്റവും ചെറിയ ഉയർച്ചയായ 0.4 ശതമാനം രേഖപ്പെടുത്തിയത് മിഡ്-ഈസ്റ്റിലാണ്. മൊത്തത്തിൽ, ദേശീയ സൂചിക 2007 ലെ ഏറ്റവും ഉയർന്ന നിലയേക്കാൾ…

Share This News
Read More

നൈറ്റ് പോർട്ടർമാരെ ആവശ്യമുണ്ട്

റാത്ത്‌മൈൻസിൽ സ്ഥിതിചെയ്യുന്ന അപ്പർക്രോസ് ഹോട്ടൽ, തങ്ങളുടെ ടീമിൽ ചേരാൻ നൈറ്റ് പോർട്ടർമാരെ നിയമിക്കുന്നു. ഇതൊരു പാർട്ട് ടൈം സ്ഥാനമാണ്, പ്രവർത്തി പരിചയം ആവശ്യമാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് സിവി ഇ-മെയിൽ ആയി reservations@uppercrosshousehotel.com എന്ന വിലാസത്തിലേയ്ക്ക് അയയ്ക്കാം.   Share This News

Share This News
Read More