5ജി നെറ്റ്‌വർക്കുമായി ഐർ

10 പട്ടണങ്ങളിലും നഗരങ്ങളിലുമായി ഐർ 5 ജി നെറ്റ്‌വർക്ക് ആരംഭിച്ചു. അയർലണ്ടിൽ 5 ജി മൊബൈൽ നെറ്റ്‌വർക്ക് സമാരംഭിക്കുന്ന രണ്ടാമത്തെ മൊബൈൽ ഓപ്പറേറ്ററായി ഐർ മാറി. വൊഡാഫോൺ ആണ് ആദ്യം 5 ജി അവതരിപ്പിച്ചത്. 100 സൈറ്റുകളിൽ നിന്നായി രാജ്യത്തെ 10 പട്ടണങ്ങളിലും നഗരങ്ങളിലും പുതിയ സേവനം തുടക്കത്തിൽ ലഭ്യമാകും, വരും ആഴ്ചകളിൽ 100 ​​സൈറ്റുകളിൽ കൂടി വരും. ലൊക്കേഷനുകൾ: 5 ജി നെറ്റ്‌വർക്ക് ലഭ്യമാവുന്ന നിലവിലെ ലൊക്കേഷനുകൾ താഴെപ്പറയുന്നവയാണ്. Dublin, Cork, Limerick, Galway, Waterford, Carlow, Castlebar, Dundalk, Drogheda and Kilkenny. Share This News

Share This News
Read More

ഇലക്ട്രിക് കാർ ചാർജിങ് ഇനി ഫ്രീയല്ല

ഇലക്ട്രിക് കാർ ഡ്രൈവർമാർ ESB നെറ്റ്‌വർക്കിൽ കാറുകൾ ചാർജ് ചെയ്യുബോൾ ഇനി ബോധവാന്മാരാകണം. കാരണം, പുതിയ ചാർജുകൾ പ്രാബല്യത്തിൽ വരുന്നു. ആദ്യമായിട്ടാണ് പബ്ലിക് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് നെറ്റ്‌വർക്കിനായി വിലനിർണ്ണയം ഏർപ്പെടുത്തിയിരിക്കുന്നത്. നവംബർ 18 മുതൽ പുതിയ ചാർജുകൾ പ്രാബല്യത്തിൽ വരും. വേഗതയേറിയ (faster charjing) 50 കിലോവാട്ട് ഓൺ-സ്ട്രീറ്റ് ചാർജറുകൾ ഉപയോഗിക്കുന്നതിനാണ് പുതിയ ചാർജുകൾ വരുക. വീട്ടിൽ രാത്രി സമയത്തെ കുറഞ്ഞ വൈദ്യുതി നിരക്ക് ഉപയോഗിച്ച് ചാർജ് ചെയ്യുന്നതിനേക്കാൾ ഈ പബ്ലിക് ചാർജറുകൾ മൂന്നിരട്ടിയിലധികം പണം ഈടാക്കും. ESB ഇലക്ട്രിക് കാർ ചാർജിംഗ് പോയിന്റുകളുടെ ഒരു പൊതു ശൃംഖല പുറത്തിറക്കിയിട്ട് ഒമ്പത് വർഷമായി. ഇപ്പോൾ രാജ്യത്താകമാനം ആയിരത്തോളം പ്ലഗ്-ഇൻ പോയിന്റുകൾ ഉണ്ട്. ഇലക്ട്രിക് കാറുകളുടെ ഡ്രൈവർമാർക്ക് പബ്ലിക് ചാർജിങ് ഇത്രയും കാലം സൗജന്യമായിരുന്നു. എന്നാൽ ഇനി മുതൽ പണം മുടക്കണം. ഫാസ്റ്റ് ചാർജറുകൾക്കായി ഒരു പുതിയ…

Share This News
Read More

കെയറർ കോഴ്സിലേയ്ക്ക് പുതിയ ബാച്ച് ആരംഭിക്കുന്നു

വർഷങ്ങളായി മലയാളികളുടെ വിശ്വസ്ത സ്ഥാപനമായ ബി ആൻഡ് ബി നഴ്സിംഗ്, കെയറർ കോഴ്സിന്റെ അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായി അറിയിച്ചു. അയര്‍ലണ്ടില്‍ ഉടനീളമായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന 1300 ലധികം കെയറര്‍മാര്‍ക്ക് പരിശീലനം നല്കിയിട്ടുള്ള B&B നഴ്‌സിംഗാണ് കോഴ്‌സ് നടത്തുന്നത്. 2005 മുതല്‍ ഐറിഷ് സര്‍ക്കാര്‍ അംഗീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന ബി ആന്‍ഡ് ബി നഴ്‌സിംഗിലെ ട്രെയിനര്‍ മാര്‍ഗരറ്റ് ബേണിന് കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ നൂറുകണക്കിന് മലയാളികളും ഉണ്ട്. നഴ്‌സിംഗ് മേഖലയില്‍ ഒഴിവുള്ള ആയിരക്കണക്കിന് ഒഴിവുകളിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ നിലവിലുള്ള നഴ്‌സിംഗ് ഫോഴ്‌സിനൊപ്പം കൂടുതല്‍ കെയറര്‍മാരെ നിയോഗിച്ചു ആരോഗ്യ മേഖലയില്‍ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ എച്ച് എസ് ഇ നയപരമായ തീരുമാനമെടുത്തിരുന്നു.കഴിഞ്ഞ കൊല്ലം നടത്തപ്പെട്ട HSE ഇന്റര്‍വ്യൂ വഴി B&B നഴ്‌സിംഗില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഒട്ടേറെ പേര്‍ക്ക് എച്ച് എസ് ഇ യില്‍…

Share This News
Read More

വെസ്റ്റ് കോർക്ക് റോഡിൽ വലിയ കുഴി

വെസ്റ്റ് കോർക്ക് റോഡിൽ വലിയ സിങ്ക്ഹോൾ പ്രത്യക്ഷപ്പെട്ടു. കാസ്സിൽടൗൺ‌ബെറിനും അല്ലിഹീസിനുമിടയിലുള്ള ഒരു റോഡിൽ‌ ഒരു മൈൻ‌ഷാഫ്റ്റിന്റെ സ്ഥാനത്താണ് ഈ ദ്വാരം സമീപ ദിവസങ്ങളിൽ‌ പ്രത്യക്ഷപ്പെട്ടത്. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഈ പ്രദേശം ചെമ്പിന്റെ ഖനന സ്ഥലമായിരുന്നു. വീഡിയോ കാണാം:   https://www.facebook.com/baloozcom/videos/535611703683563/   Share This News

Share This News
Read More

വാട്സാപ്പ് വഴി ഇംഗ്ലീഷ് ക്ലാസ്സുകൾ : അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

നാല് ആഴ്ചകൊണ്ട് വാട്സാപ്പ് വഴി ഇംഗ്ലീഷ് അനായാസം പഠിക്കാം. ഇംഗ്ലീഷ് ഗ്രാമർ പാഠ്യപുസ്തകങ്ങളിൽ കാണുന്ന വിധത്തിലുള്ള ഫോർമുലകൾ ഒന്നും കൂടാതെ വളരെ അനായാസമായി പഠിക്കാം. അടുത്ത ബാച്ച് നവംബർ ഒന്നാം തിയതി ആരംഭിക്കുന്നു. ഒരു ബാച്ചിൽ പരമാവധി 20 പേർക്ക് മാത്രം അഡ്മിഷൻ. വ്യക്തിപരമായ ശ്രദ്ധ ലഭ്യമാക്കുന്നതിനാണ് 20 പേർക്ക് മാത്രമായി പ്രവേശനം ചുരുക്കിയിരിക്കുന്നത്. എല്ലാ മാസവും ഒന്നാം തിയതിയാണ് പുതിയ ബാച്ച് തുടങ്ങുന്നത്. നാല് ലെവലുകളിലായി നടത്തുന്ന വിവിധ കോഴ്സുകളുൾടെ വിശദവിവരങ്ങൾക്ക് www.Englishin4Weeks.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ബയോഡാറ്റയും ഇന്റർവ്യൂ ടിപ്സും ഈ വെബ്സൈറ്റ് ലഭ്യമാക്കുന്നുണ്ട്. ഇംഗ്ലീഷ് ക്ലാസുകൾക്ക് താല്പര്യമുള്ളവർക്ക് തങ്ങളുടെ ഇംഗ്ലീഷിലെ നിലവിലെ പ്രാവണ്യം പരിശോധിക്കാൻ സൗജന്യ ലെവൽ ടെസ്റ്റ് ചെയ്യാൻ 089 40 22 000 എന്ന നമ്പറിൽ വാട്സാപ്പിൽ കോൺടാക്ട് ചെയ്‌താൽ മതി. Share This News

Share This News
Read More

NMBI – ARF ഇനി ഡയറക്റ്റ് ഡെബിറ്റ് ഇല്ല

NMBI CEASES DIRECT DEBIT FROM 2019 - 2020

നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലണ്ട് (NMBI) ഈ വർഷം മുതൽ ആനുവൽ റീടെൻഷൻ ഫീസ് (ARF) ഡയറക്റ്റ് ഡെബിറ്റ് ആയി അടയ്ക്കാനുള്ള ഓപ്ഷൻ നിർത്തുകയാണ്. അതിനാൽ വർഷങ്ങളായി ഡയറക്റ്റ് ഡെബിറ്റ് ഓപ്ഷൻ കൊടുത്തിട്ടുള്ളവർ പ്രത്യേകമായി ഈ വർഷം മുതൽ തങ്ങളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് മാനുവലി ARF അടയ്ക്കാൻ ഓർക്കുക. എല്ലാവർഷവും നവംബർ മുതൽ അടുത്ത വർഷത്തേക്കുള്ള ARF അടയ്ക്കാൻ സാധിക്കും. എല്ലാ വർഷവും ഡിസംബർ 31 വരെയാണ് പിഴകൂടാതെ ARF അടയ്ക്കാവുന്ന തിയതി. നവംബർ മുതൽ എല്ലാവർക്കും ഓർമിപ്പിക്കൽ കത്തുകൾ ലഭിച്ചു തുടങ്ങും. ഓൺലൈൻ അക്കൗണ്ട് ഇല്ലാത്തവരുണ്ടെങ്കിൽ ഉടനെ തന്നെ NMBIയുടെ വെബ്സൈറ്റ് സന്ദർശിച്ച് ഒരു ഓൺലൈൻ അക്കൗണ്ട് സൃഷ്ടിക്കേണ്ടതാണ്. Share This News

Share This News
Read More

അയർലൻഡ് വിസ: പുതിയ നിയമം

  അയർലണ്ടിലേക്ക് ജോലിക്കായി വരുന്നവർക്ക് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ പുതിയതായി ഒരു അപേക്ഷാ ഫോം കൂടി പൂരിപ്പിച്ച് വി.ഫ്.സിൽ സമർപ്പിക്കണം. ഈ ഫോം ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. ഓർക്കുക, നിയമങ്ങൾ എപ്പോൾ വേണമെങ്കിലും മാറാവുന്നതാണ്. അതിനാൽ നിങ്ങൾ ഈ വാർത്ത വായിക്കുന്നത് ഇത് പ്രസിദ്ധീകരിച്ച് നാളുകൾക്ക് ശേഷമാണെങ്കിൽ ഏറ്റവും പുതിയ നിയമം അന്വേഷിച്ച് അതനുസരിച്ച് പ്രവർത്തിക്കുക. Supplementary Employment Application Form 2019   https://youtu.be/J5V2QqeckFo   Critical Skill Permit Ireland – വഞ്ചിതരാകാതിരിക്കാൻ https://www.youtube.com/watch?v=mhJ5UJgf17E&t=7s അയർലണ്ട് ക്രിട്ടിക്കൽ സ്കിൽസ് ഒക്യുപേഷൻസ് ലിസ്റ്റ്    അയർലണ്ടിൽ വർക്ക് പെർമിറ്റ് ലഭിക്കില്ലാത്ത പ്രൊഫെഷനുകൾ     . Share This News

Share This News
Read More

സുനിമോൾക്കായി കൈകോർക്കാം

സുനിമോൾ തോമസിനായി നമുക്കൊരുമിച്ച് കൈകോർക്കാം. ബോൺമാരോ ട്രാൻസ് പ്ലാന്റിനായി വലിയ തുക വേണം. നമ്മളൊന്നിച്ച് ശ്രമിച്ചാൽ അത് സാധിക്കും. കണ്ണൂർ പയ്യാവുർ സ്വദേശിനിയായ നേഴ്സുമായ സുനിമോൾക്ക് ജീവതത്തിലേക്ക് തിരിച്ചു വരാൻ സുമനസ്സുകളുടെ സഹായം വേണം. ഏവരുടെയും പോലെ നേഴ്സായി ജോലി ചെയ്ത് സാധാരണ കുടുംബത്തിലെ അംഗമായ സുനിമോൾ ബാധ്യതകളൊക്കെ തീർത്ത് നല്ലൊരു കുടുംബ ജീവിതം കണ്ടെത്താനായി സൗദിയിലെ ദമാമിലെ മിലിട്ടറി ആശുപത്രിയിൽ ജോലി ചെയ്ത് വരുമ്പോഴാണ് ശാരീരിക അസുഖങ്ങൾ അലട്ടുകയും നല്ല ഒരു പരീശോധനക്കായി നാട്ടിൽ തിരിച്ചു വരുന്നത് എന്നാൽ ഇന്ന് സുനിമോൾ വലിയ പോരാട്ടത്തിലാണ്. ക്യാൻസറുമായുള്ള പോരാട്ടം. അതിനെ തോൽപ്പിക്കാൻ മനക്കരുത്തുണ്ട് സുനിമോൾക്ക് ,പക്ഷേ കുറവുള്ളത് സാമ്പത്തികമാണ്. സുനി മോളുടെ ഭർത്താവ് ജേക്കബ് സെബാസ്റ്റ്യൻ സൗത്ത് ഇന്ത്യൻ ബാങ്കിൽ താൽക്കാലിക അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. രണ്ട് മക്കളുമുണ്ട്.ഒരു പാട് നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് Early T…

Share This News
Read More

മാസം 10 യൂറോയ്ക്ക് അൺലിമിറ്റഡ് ഓഫറുമായി പുതിയ മൊബൈൽ നെറ്റ്‌വർക്ക്

അയർലണ്ടിൽ പ്രതിമാസം 9.99 യൂറോയ്ക്ക് അൺലിമിറ്റഡ് ഓഫറുമായി ഗോമോ എന്ന പുതിയ മൊബൈൽ നെറ്റ്‌വർക്ക് പ്രവർത്തനം ആരംഭിച്ചു. ആദ്യം ഓർഡർ ചെയ്യുന്ന ഒരു ലക്ഷം പേർക്കാണ് ഈ ഓഫർ ലഭിക്കുക. പുതിയ നമ്പരോടുകൂടിയ സിം കാർഡ് ഓർഡർ ചെയ്യുകയോ അല്ലെങ്കിൽ നിലവിലുള്ള മാറാതെ പോർട്ട് ചെയ്ത് ഉപയോഗിക്കേണ്ടവർക്ക് അങ്ങനെയും ചെയ്യാവുന്നതാണ്. www.gomo.ie എന്ന ഒഫീഷ്യൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് പേരും, അഡ്രസ്സും, ഡെബിറ്റ് കാർഡ് ഡീറ്റൈൽസും കൊടുത്ത് പുതിയ സിം കാർഡ് ഓർഡർ ചെയ്യാവുന്നതാണ്. പുതിയ കണക്ഷൻ നമുക്കിഷ്ടമുള്ള തീയതി മുതൽ ആരംഭിക്കാവുന്നതാണ്. അതായത് നിലവിൽ മറ്റൊരു സിം കാർഡ് ടോപ് അപ്പ് ചെയ്ത് ഒരു മാസം കൂടി ബാലൻസ് ബാക്കിയുണ്ടെങ്കിൽ അന്നേ ദിവസം മുതൽ പുതിയ നെറ്വർക്കിലേയ്ക്ക് മാറിയാൽ മതിയാവും. പുതിയ ചാർജ് ആ ദിവസം മുതൽ മാത്രമേ ഈടാക്കുകയുള്ളൂ. ഓഫർ മാസം 9.99 യൂറോയ്ക്ക്…

Share This News
Read More

ഓപ്പൺ ഡേ ജോബ് റിക്രൂട്ട്മെന്റ്

ഡബ്ലിനിൽ ജോലി തേടുന്ന വിദ്യാർഥികൾക്ക് സന്തോഷ വാർത്ത… ഹിൽട്ടൺ ഹോട്ടലിൽ ഓപ്പൺ ഡേ റിക്രൂട്ട്മെന്റ്. ഡബ്ലിനിലെ വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് ഫുൾ ടൈം, പാർട്ട് ടൈം ജോലി സാധ്യതയൊരുക്കി ഹിൽട്ടൺ ഹോട്ടൽ. ഒക്ടോബർ 23 ന് 15:00 മുതൽ 18:00 വരെ ഹിൽട്ടൺ ഡബ്ലിൻ എയർപോർട്ട് ഹോട്ടൽ അവരുടെ ഹോട്ടലിൽ ഒരു റിക്രൂട്ട്മെന്റ് ദിവസം നടത്തുന്നു. ഫുൾ ടൈം, പാർട്ട് ടൈം ജോലികൾ ഉണ്ട്. ഫുഡ് ആൻഡ് ബീവറേജ്, ബാർ‌ടെൻഡർമാർ, നൈറ്റ് മാനേജർമാർ, ഹൗസ് കീപ്പിങ് തുടങ്ങി വിവിധ ഡിപ്പാർട്മെന്റുകളിലേയ്ക്ക് ജോലിക്കാരെ തേടുന്നു.   Share This News

Share This News
Read More