2020 ജനുവരി ഒന്ന് മുതൽ അയർലണ്ടിലെ എം‌പ്ലോയ്‌മെന്റ് പെർമിറ്റിൽ മാറ്റങ്ങൾ വരുന്നു

അയർലണ്ടിലെ എം‌പ്ലോയ്‌മെന്റ് പെർമിറ്റ് സിസ്റ്റത്തിൽ 2020 ജനുവരി ഒന്ന് മുതൽ ചില മാറ്റങ്ങൾ വരുന്നു. ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റിനായി പ്രതിഫല പരിധിയിൽ മാറ്റങ്ങൾ ഉണ്ടാകും എന്നതാണ് പ്രധാന മാറ്റം. നിലവിലെ മിനിമം വേതന പരിധി പ്രതിവർഷം 30,000 യൂറോയിൽ നിന്ന് 32,000 യൂറോയായി ഉയരും. നിലവിലെ നിയമപ്രകാരം യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്ക് പുറത്തുനിന്നും (Non EEA) ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യണമെങ്കിൽ മിനിമം രണ്ട് ആഴ്ചക്കാലം യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്കുള്ളിൽ (EEA) ജോലി വിവരങ്ങൾ പരസ്യപ്പെടുത്തിയതിനുശേഷം യോഗ്യരായവരെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ മാത്രമേ Non EEA ആൾക്കാരെ റിക്രൂട്ട് ചെയ്യാൻ സാധിക്കൂ. എന്നാൽ 2020 ജനുവരി ഒന്ന് മുതൽ രണ്ട് ആഴ്ച എന്നുള്ളത് നാല് ആഴ്ച്ചയാക്കും. ഒരു ഇ‌ഇ‌എ ഇതര പൗരനെ നിയമിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് തൊഴിലുടമകൾ ഇ‌ഇ‌എ തൊഴിൽ വിപണി വേണ്ടത്ര പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണിത്.…

Share This News
Read More

അയർലണ്ടിൽ ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാൽ

അയർലണ്ടിൽ വാഹനം ഓടിക്കാൻ മോട്ടോർ ഇൻഷുറൻസ് ഉണ്ടായിരിക്കണം. ഇത് ഒരാളുടെ സ്വന്തം പേരിൽ അല്ലെങ്കിൽ മറ്റൊരാളുടെ പോളിസിയിൽ ഡ്രൈവർ എന്ന നിലയിൽ പേര് ചേർത്ത് ആ കാർ ഓടിക്കാൻ സാധിക്കും. ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാൽ അയർലണ്ടിൽ മോട്ടോർ ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കുന്നത് ശിക്ഷാർഹമാണ്. ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാൽ ഉണ്ടായേക്കാവുന്ന വിപത്തുകൾ ഇവയാണ്. 1. 5000 യൂറോ വരെ പിഴ 2. 5 പെനാൽറ്റി പോയിന്റുകൾ 3. കോടതിയുടെ വിവേചനാധികാരത്തിൽ ആറുമാസത്തിൽ കൂടാത്ത തടവ് എന്നാൽ, പെനാൽറ്റി പോയിന്റുകൾക്ക് പകരം ഡ്രൈവിംഗിൽ നിന്ന് ഒരാളെ അയോഗ്യനാക്കണമെന്ന് പോലും കോടതി തീരുമാനിച്ചേക്കാം. അത്തരം സാഹചര്യത്തിൽ, ആദ്യ കുറ്റത്തിന് 2 വർഷമോ അതിൽ കൂടുതലോ അയോഗ്യനാക്കപ്പെടും, ആദ്യ കുറ്റം ചെയ്ത് 3 വർഷത്തിനുള്ളിൽ രണ്ടാമത്തെ കുറ്റത്തിന് പിടിക്കപ്പെട്ടാൽ 4 വർഷമോ അതിൽ കൂടുതലോ വിലക്ക് ലഭിക്കാവുന്നതാണ്. Share This News

Share This News
Read More

ഇലക്ട്രിക്ക് ഫോർഡ് മസ്റ്റാങ് വരുന്നു

ടെസ്‌ലയ്ക്ക് ഒരു വെല്ലുവിളിയായി ഫോർഡ് മസ്റ്റാങ് ഇലക്ട്രിക്ക് വേർഷൻ 2020ൽ അയർലണ്ടിൽ എത്തുന്നു. ഫോർഡിന്റെ ആദ്യത്തെ ഓൾ-ഇലക്ട്രിക് കാർ ആയിരിക്കും ഈ എസ് യു വി. മസ്റ്റാങ് മാക്-ഇ (Mustang Mach-E) എന്നാണീ ഓൾ-ഇലക്ട്രിക് എസ് യു വി. യ്ക്ക് ഇട്ടിരിക്കുന്ന പേര്. വില 50,000 യൂറോയിൽ തുടങ്ങുന്നു. 14 ഇലക്ട്രിക് വാഹനങ്ങളാണ് അടുത്തവർഷം അയർലണ്ടിലേക്ക് എത്തുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധ നേടാൻ പോകുന്നതും മസ്റ്റാങ് മാക്-ഇ തന്നെയാവും എന്നാണ് നിലവിലുള്ള അടക്കം പറച്ചിൽ. ഒറ്റ ചാർജിങ്ങിൽ കാറിന് 600 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ സാധിക്കുമെന്ന് ഫോർഡ് പറയുന്നു. അഞ്ച് സെക്കൻഡിനുള്ളിൽ 100 ​​മണിക്കൂറിൽ കിലോമീറ്റർ വേഗത വരെ ത്വരിതപ്പെടുത്തുകയും 342 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. 2020 ന്റെ അവസാനത്തോടെയായിരിക്കും Mustang Mach-E എത്തുക. മുസ്താങ് മാക്-ഇ സ്റ്റാൻഡേർഡ്, എക്സ്റ്റെൻഡഡ് റേഞ്ച് ബാറ്ററി ഓപ്ഷനുകൾ ലഭ്യമാകും.…

Share This News
Read More

അയർലണ്ടിൽ 1,65,000 പേർ പുകവലി കുറച്ചു

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അയർലണ്ടിൽ പുകവലിക്കാരുടെ എണ്ണം 165,000 കുറഞ്ഞതായി സർവേ വ്യക്തമാക്കുന്നു. ആരോഗ്യവകുപ്പ് നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. സർവേ കാണിക്കുന്നത് ജനസംഖ്യയുടെ 17% പുകവലിക്കാരാണ് എന്നാണ്. 2015 ൽ ഇത് 23% ആയിരുന്നു. 165,000 പുകവലിക്കാരുടെ കുറവ് ഇത് രേഖപ്പെടുത്തുന്നു. 2018 സെപ്റ്റംബറിനും 2019 സെപ്റ്റംബറിനുമിടയിൽ സർവേയ്‌ക്കായി 15 വയസും അതിൽ കൂടുതലുമുള്ള 7,500 പേരെ അഭിമുഖം നടത്തി. കഴിഞ്ഞ വർഷം അവതരിപ്പിച്ച ആരോഗ്യ മുന്നറിയിപ്പുകളുള്ള പ്ലെയിൻ പാക്കേജിംഗ് പുകവലി നിർത്താൻ പ്രേരിപ്പിച്ചതായി പുകവലിക്കാരായ നാലിൽ ഒരു ശതമാനം ആൾക്കാർ പറഞ്ഞു. Share This News

Share This News
Read More

വാട്സാപ്പ് വഴി ഇംഗ്ലീഷ്: അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

നാല് ആഴ്ചകൊണ്ട് വാട്സാപ്പ് വഴി ഇംഗ്ലീഷ് അനായാസം പഠിക്കാം. ഇംഗ്ലീഷ് ഗ്രാമർ പാഠ്യപുസ്തകങ്ങളിൽ കാണുന്ന വിധത്തിലുള്ള ഫോർമുലകൾ ഒന്നും കൂടാതെ വളരെ അനായാസമായി പഠിക്കാം. അടുത്ത ബാച്ച് ഡിസംബർ ഒന്നാം തിയതി ആരംഭിക്കുന്നു. ഒരു ബാച്ചിൽ പരമാവധി 20 പേർക്ക് മാത്രം അഡ്മിഷൻ. വ്യക്തിപരമായ ശ്രദ്ധ ലഭ്യമാക്കുന്നതിനാണ് 20 പേർക്ക് മാത്രമായി പ്രവേശനം ചുരുക്കിയിരിക്കുന്നത്. എല്ലാ മാസവും ഒന്നാം തിയതിയാണ് പുതിയ ബാച്ച് തുടങ്ങുന്നത്. നാല് ലെവലുകളിലായി നടത്തുന്ന വിവിധ കോഴ്സുകളുൾടെ വിശദവിവരങ്ങൾക്ക് www.Englishin4Weeks.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ബയോഡാറ്റയും ഇന്റർവ്യൂ ടിപ്സും ഈ വെബ്സൈറ്റ് ലഭ്യമാക്കുന്നുണ്ട്. ഇംഗ്ലീഷ് ക്ലാസുകൾക്ക് താല്പര്യമുള്ളവർക്ക് തങ്ങളുടെ ഇംഗ്ലീഷിലെ നിലവിലെ പ്രാവണ്യം പരിശോധിക്കാൻ സൗജന്യ ലെവൽ ടെസ്റ്റ് ചെയ്യാൻ 089 40 22 000 എന്ന നമ്പറിൽ വാട്സാപ്പിൽ കോൺടാക്ട് ചെയ്‌താൽ മതി. Share This News

Share This News
Read More

അടുത്ത ഐറിഷ് പൗരത്വ ചടങ്ങ് പ്രഖ്യാപിച്ചു

അടുത്ത പൗരത്വ ചടങ്ങുകൾ 2019 ഡിസംബർ 9 തിങ്കളാഴ്ച നടക്കും. കെറി കൗണ്ടിയിലെ കില്ലർണി കൺവെൻഷൻ സെന്ററിൽ വച്ചായിരിക്കും സിറ്റിസൺഷിപ് സെറിമണി നടക്കുക. ചടങ്ങിൽ സ്ഥാനാർത്ഥികൾ രാജ്യത്തോട് സത്യപ്രതിജ്ഞ ചൊല്ലുകയും അവരുടെ സിറ്റിസൺഷിപ് സർട്ടിഫിക്കറ്റ് സ്വീകരിക്കുകയും അതുവഴി ഐറിഷ് പൗരന്മാരാകുകയും ചെയ്യും. ചടങ്ങ് നടക്കുന്നതിന് ഏകദേശം 4 അല്ലെങ്കിൽ 5 ആഴ്ചകൾക്കുമുമ്പ് തപാൽ വഴി യോഗ്യരായവർക്ക് ഒരു ക്ഷണം ലഭിക്കും. ഒരാളെ അതിഥിയായി പൗരത്വം സ്വീകരിക്കുന്നയാൾക്ക് കൂടെ കൊണ്ടുപോകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യാം. Share This News

Share This News
Read More

ഡബ്ലിനിലെ ആദ്യത്തെ 24 മണിക്കൂർ ബസ് റൂട്ടുകൾ പ്രഖ്യാപിച്ചു

രണ്ട് ഡബ്ലിൻ ബസ് റൂട്ടുകൾ അടുത്ത മാസം മുതൽ 24 മണിക്കൂർ സർവീസായി മാറും. ഡിസംബർ 1 മുതൽ 41, 15 എന്നീ ബസുകൾ 24 മണിക്കൂറും പ്രവർത്തിക്കും. 41 ബസ് റൂട്ട് ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് എയർപോർട്ടിലേക്കും തുടർന്ന് സ്വോർഡ്‌സിലേയ്ക്കും ബസ് 41 സർവീസ് നടത്തുന്നു. 15 ബസ് റൂട്ട് ബാലികുള്ളൻ റോഡിൽ നിന്ന് സിറ്റി സെന്റർ വഴി ക്ലോങ്‌രിഫിൻ വരെ 15 നമ്പർ ബസ് സർവീസ് നടത്തുന്നു. രാത്രി സമയത്തും ബസ് ചാർജ്ജ് നിരക്കുകളിൽ മാറ്റം ഉണ്ടാവില്ല. ലീപ് കാർഡ്, ഫ്രീ ട്രാവൽ കാർഡ്, പണം എന്നീ പേയ്മെന്റ് രീതികൾ സ്വീകരിക്കുന്നത് തുടരും. പകൽ സമയങ്ങളിൽ കൂടുതൽ ബസുകൾ പ്രവർത്തനമാരംഭിക്കും. രാത്രി 12 മുതൽ രാവിലെ 5 വരെയുള്ള സമയങ്ങളിൽ എല്ലാ 30 മിനുട്ട് കൂടുമ്പോഴും ഓരോ ബസ് ഉണ്ടാവും.   Share…

Share This News
Read More

GICC ക്രിസ്മസ് പുതുവത്സര ആഘോഷം ജനുവരി 4ന്

ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷം ജനുവരി 4 ശനിയാഴ്ച നടത്തുമെന്നറിയച്ചു. കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന ബ്രോഷറിൽ:     Share This News

Share This News
Read More

NMBI വാർഷിക ഫീസ് (ARF) 2020 പുതുക്കാൻ സമയമായി

2020-ലെ NMBI വാർഷിക ഫീസ് (Annual Retention Fee) ഓൺലൈനായി അടയ്ക്കേണ്ട സമയമായി. അടുത്ത ആഴ്ച മുതൽ അയർലണ്ടിലെ നഴ്സുമാർക്ക് എല്ലാം പോസ്റ്റൽ ആയി കത്തുകൾ ലഭിച്ചു തുടങ്ങും. ഈ കത്ത് കിട്ടുന്നതുവരെ ഫീസ് അടയ്ക്കാൻ നോക്കിയിരിക്കണമെന്നില്ല. ഇപ്പോൾ തന്നെ പേയ്മെന്റ് ചെയ്ത് പുതുക്കേണ്ടവർക്ക് അത് ചെയ്യാവുന്നതാണ്. ഡിസംബർ 31 ആണ് അവസാന തിയതി. NMBI യുടെ വെബ്സൈറ്റിൽ മൈ അക്കൗണ്ടിൽ ലോഗിൻ ചെയ്‌താൽ ഓൺലൈനായി തന്നെ വാർഷിക ഫീസ് €100 അടയാക്കാവുന്നതാണ്. പേയ്മെന്റ് ചെയ്താൽ അപ്പോൾ തന്നെ തങ്ങളുടെ പ്രൊഫൈലിൽ കറന്റ് വാലിഡിറ്റി 2020 ഡിസംബർ 31 വരെയായി പുതുക്കിയതായി കാണാവുന്നതാണ്. Share This News

Share This News
Read More

www.welfare.ie യ്ക്ക് പുതിയ വെബ്സൈറ്റ് വരുന്നു

ഡിസംബർ 02 തിങ്കൾ മുതൽ സോഷ്യൽ വെൽഫെയർ സേവനങ്ങൾക്കായി പുതിയ വെബ്സൈറ്റ് വരുന്നു. നിലവിലുള്ള www.welfare.ie മാറി www.gov.ie എന്ന പുതിയ വെബ്സൈറ്റ് വരുന്നു. ഇപ്പോൾ ബീറ്റാ വേർഷൻ ലഭ്യമാണ്. പൊതുജനത്തിനാവശ്യമായ എല്ലാ സേവനങ്ങളും, നയങ്ങളും, വിവരങ്ങളും ഉപയോഗിക്കാൻ വളരെ എളുപ്പമുള്ള രീതിയിൽ ഈ പുതിയ വെബ്സൈറ്റിൽ ലഭ്യമാവും. ഏതാനും ചില വകുപ്പുകളുടെ വിവരങ്ങൾ Gov.ie– ൽ ഇതിനോടകം തന്നെ പൂർണ്ണമായി ലഭ്യമായി തുടങ്ങി. താഴെ പറയുന്നവയാണീ വകുപ്പുകൾ. – Rural and Community Development – Taoiseach – Public Expenditure and Reform – Finance – Transport, Tourism and Sport – Children and Youth Affairs – Health – Defence മറ്റ് ഡിപ്പാർട്മെന്റുകൾ ഉടനെ തന്നെ Gov.ie– ൽ ലഭ്യമായി തുടങ്ങും.     Share This News

Share This News
Read More