ഗോൾവേ ഇന്ത്യൻ കൽച്ചറൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഗോൾവെയിൽ സംഘടിപ്പിക്കപ്പെട്ട ക്രിസ്ത്മസ് ആൻഡ് ന്യൂ ഇയർ സെലിബ്രേഷൻ ആഘോഷത്തിന്റെ പൂര വേദിയായപ്പോൾ ഒരു കൂട്ടായ്മയുടെ ഒത്തു ചേരലിന്റെ നേർകാഴ്ചയും കൂടിയായി. പ്രവാസികളായ നാനാ വിഭാഗത്തിൽപെട്ട ഇന്ത്യക്കാർ ഒത്തു ചേർന്നു സാന്തോഷിക്കുന്നതിനും , ബന്ധങ്ങൾ പുതുക്കുന്നതിനും അപൂർവം കിട്ടിയ അവസരത്തെ ഏവരും ആഹ്ളാദത്തോടെയാണ് സ്വീകരിച്ചത്. പരസ്പരം സംവാദിക്കാനും ബന്ധങ്ങൾ നിലനിർത്തുന്നതിനും ഒരു സമൂഹമായി ഒറ്റകെട്ടായി നിലകൊള്ളുന്നതിനും GICCയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന ആഘാഷങ്ങളെ ഗോൾവേ നിവാസികൾ എപ്പോഴും നിറഞ്ഞ മനസോടെ സ്വീകരിക്കാറുണ്ട്. മതത്തിന്റെയും പ്രാദേശികതയുടെയും പേരിൽ സമൂഹത്തെ വിഘടിപ്പിച്ചു മുതലെടുപ്പു നടത്താൻ ഇക്കാലത്തു നടത്തപെടുന്ന കുൽസിത പ്രവർത്തനങ്ങളെ പ്രവാസികൾ തള്ളിക്കളഞ്ഞുകൊണ്ടു സാഹോദര്യ മനോഭാവത്തോടെ ഒത്തുചേരലുകൾക്കും പങ്കാളിത്തത്തിനും പ്രാധാന്യം നൽകി ആഘോഷിക്കാൻ തയ്യാറാകുന്നത് പ്രശംസനീയമാണ്. കൃത്യം 4 മണിക്ക് ആരംഭിച്ച ആഘോഷങ്ങൾക്കു മുഖ്യാതി ഥിയായി ഗോൾവേ സിറ്റിയുടെ മേയർ മി.മൈക്ക് കബ്ബാർഡ് സന്നിഹിതനായിരുന്നു.…
അക്കൗണ്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു
O’Callaghan Collection അവരുടെ സപ്പോർട്ട് ഓഫീസിലേയ്ക്കായി ഒരു ഫുൾ ടൈം അക്കൗണ്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യരായവർ hr-exec@ocallaghancollection.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ഇമെയിൽ ചെയ്യുക Share This News
NMBI വാർഷിക ഫീസ് (ARF) 2020 പുതുക്കൽ സമയപരിധി നീട്ടി
2020-ലെ NMBI വാർഷിക ഫീസ് (Annual Retention Fee) ഓൺലൈനായി അടയ്ക്കേണ്ട സമയപരിധി ജനുവരി അവസാനം വരെ നീട്ടി. ഡിസംബർ 31നകം ഫീസ് അടയ്ക്കണമെന്നായിരുന്നു ആദ്യ നിര്ദേശം. NMBI യുടെ വെബ്സൈറ്റിൽ മൈ അക്കൗണ്ടിൽ ലോഗിൻ ചെയ്താൽ ഓൺലൈനായി തന്നെ വാർഷിക ഫീസായ €100 അടയാക്കാവുന്നതാണ്. പേയ്മെന്റ് ചെയ്താൽ അപ്പോൾ തന്നെ തങ്ങളുടെ പ്രൊഫൈലിൽ കറന്റ് വാലിഡിറ്റി 2020 ഡിസംബർ 31 വരെയായി പുതുക്കിയതായി കാണാവുന്നതാണ്. ജനുവരി 31നകം ഇതുവരെ ഫീസ് അടയ്ക്കാത്തവർക്ക് പിഴ കൂടാതെ പണമടയ്ക്കാനുള്ള അവസരമുണ്ട്. മുൻ വർഷങ്ങളിൽ പിഴയോടുകൂടി മാർച്ച് വരെ ഫീസ് അടയ്ക്കാനുള്ള അവസരം നൽകിയിരുന്നു. എന്നാൽ ഈ വർഷം അങ്ങനെ ഒരു അവസരം ഉണ്ടാവുമോ എന്നിതുവരെ അറിവായിട്ടില്ല. അതിനാൽ പിഴയില്ലാതെതന്നെ ഉടനെ ഫീസ് അടച്ച് രെജിസ്ട്രേഷൻ പുതുക്കാൻ ശ്രമിക്കുക. Share This News
കോർക്ക് ആശുപത്രിയിൽ സന്ദർശക നിരോധനം
ഫ്ലൂ കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് കോർക്ക് ആശുപത്രിയിൽ സന്ദർശക നിരോധനം. ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതിനെത്തുടർന്ന് ഫ്ലൂ പടരാതിരിക്കാനുള്ള ശ്രമത്തിൽ കോർക്കിലെ മേഴ്സി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സന്ദർശക നിരോധനം ഏർപ്പെടുത്തി. കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ഡബ്ലിനിലെ മറ്റേർണിറ്റി ആശുപത്രി, വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവയുൾപ്പെടെ മറ്റ് ആശുപത്രികളിലും സന്ദർശക നിയന്ത്രണങ്ങൾ നിലവിലുണ്ട്. കോർക്കിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ മേഴ്സി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 40 ലധികം പേരെ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ ഹാജരാകുന്ന 75% ആളുകൾക്കും ഇൻഫ്ലുവൻസയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. സന്ദർശക നിരോധനം അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരും. Share This News
നീനാ കൈരളിയുടെ ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങൾ ജനുവരി 4 ന്.
നീനാ (കൗണ്ടി ടിപ്പററി): നീനാ കൈരളിയുടെ ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങൾ ‘പൗർണമി 2019/20’ ജനുവരി 4 ന് നീനാ സ്കൗട്ട് ഹാളിൽ വച്ച് ഉച്ചയ്ക്ക് ഒരു മണി മുതൽ നടക്കും.ഈ വർഷത്തെ പരിപാടികളുടെ വിശിഷ്ടാതിഥികളായി Mary Fogarty (INMO Assistant Director of Industrial relations), Ann Noonan (Member of INMO executive committee), Fr. Rexon Chullikal (Nenagh Parish) എന്നിവർ പങ്കെടുക്കുന്നു. ക്രിസ്തുമസ് കരോൾ, കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധ നൃത്ത, നൃത്തേതര ഇനങ്ങൾ,ഗാനമേള, ക്രിസ്തുമസ് പാപ്പയെ വരവേൽക്കൽ, തുടങ്ങിയ വിവിധങ്ങളായ പരിപാടികളാൽ സമ്പുഷ്ടമാണ് ഇത്തവണത്തെ ആഘോഷങ്ങൾ.കൂടാതെ നീനാ കൈരളി അംഗങ്ങൾ വേഷമിടുന്ന ‘അപ്പൂപ്പൻ താടി’ എന്ന നൃത്ത സംഗീത നാടകം പ്രേക്ഷകരെ ആസ്വാദനത്തിന്റെ മാസ്മരിക ലോകത്തേയ്ക്ക് കൂട്ടികൊണ്ട് പോകും എന്നതിൽ സംശയമില്ല. ഡിസംബർ 21 ന് കൈരളി കുടുംബാംഗങ്ങളുടെ വീടുകളിലൂടെ നടത്തിയ ക്രിസ്തുമസ് കരോളിനോടനുബന്ധിച്ച്…
ഡബ്ലിൻ ബസ്, ലുവാസ്, ഡാർട്ട്, കമ്മ്യൂട്ടർ റെയിൽ സർവീസുകൾക്കുള്ള പുതുവത്സരാഘോഷ ടൈംടേബിളുകൾ
ഡബ്ലിൻ ബസ്, ലുവാസ്, ഡാർട്ട്, കമ്മ്യൂട്ടർ റെയിൽ സർവീസുകൾക്കുള്ള പുതുവത്സരാഘോഷ ടൈംടേബിളുകൾ ഇപ്രകാരമാണ്. ഡബ്ലിൻ ബസ് പുതുവത്സരാഘോഷത്തിൽ ഞായറാഴ്ച സേവനത്തിന് സമാനമായ രീതിയിൽ ഡബ്ലിൻ ബസ് സർവീസ് നടത്തും. അതായത്, രാത്രി 10 മണിയോടെ മിക്ക റൂട്ടുകളിലും അവസാനമായി പുറപ്പെടും. നൈറ്റ്ലിങ്ക് മിക്ക നൈറ്റ്ലിങ്ക് റൂട്ടുകളും അർദ്ധരാത്രി മുതൽ സർവീസ് ആരംഭിച്ച് പുലർച്ചെ 4 വരെ പ്രവർത്തിക്കും. പൂർണ്ണമായ നൈറ്റ്ലിങ്ക് ടൈംടേബിൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ലുവാസ് ലുവാസ് ശനിയാഴ്ച ദിവസങ്ങളിലെപോലെ പ്രവർത്തിക്കും. കൂടാതെ, ഒരു നൈറ്റ് ലുവാസ് സേവനവും ലഭ്യമാണ്. നൈറ്റ് ലുവാസ് റെഡ് ലൈൻ വെസ്റ്റ്ബൗണ്ട് ദി പോയിന്റ് മുതൽ താല വരെ പുലർച്ചെ 1, 2, 3 എന്നിവയ്ക്ക് പുറപ്പെടും. നൈറ്റ് ലുവാസ് റെഡ് ലൈൻ വെസ്റ്റ്ബൗണ്ട് ദി പോയിന്റ് മുതൽ സാഗാർട്ട് വരെ പുലർച്ചെ 1:30 നും 2:30 നും…
P60, P45 എന്നിവ ഇനി ഓൺലൈനിൽ
2020 ജനുവരി മുതൽ P60, P45 എന്നിവ ഇനി ഓൺലൈനിൽ ലഭ്യമാകും. തൊഴിൽ വിശദവിവരങ്ങളുടെ പഴയ പേപ്പർവർക്കുകൾക്ക് പകരമായി ഇനി മുതൽ P60, P45 എന്നിവ ഓൺലൈനിൽ ലഭ്യമാകും. 60 വർഷത്തിനിടയിൽ വ്യക്തിഗത നികുതി റിപ്പോർട്ടിംഗ് സിസ്റ്റത്തിന്റെ ഏറ്റവും സമൂലമായ മാറ്റം ജനുവരി തുടക്കത്തിൽ ആരംഭിക്കുന്നു. ആദായനികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട മിക്ക പേപ്പർവർക്കുകളും പി 45, പി 60 എന്നിവയ്ക്കൊപ്പം അടുത്ത ആഴ്ചകളിൽ അപ്രത്യക്ഷമാകും. അടുത്ത മാസം മുതൽ സിസ്റ്റം പ്രാബല്യത്തിൽ വരും. നിലവിലെ പേപ്പർവർക്കിന്റെ സ്ഥാനത്ത് Employment Detail Summary എന്ന പേരിൽ റവന്യൂവിന്റെ വെബ്സൈറ്റിൽ മൈ-അക്കൗണ്ടിൽ ലോഗിൻ ചെയ്താൽ ലഭിക്കുന്നതാണ്. ഈ മാറ്റം 200,000 തൊഴിലുടമകൾക്കും പെൻഷൻ ദാതാക്കൾക്കും 2.6 ദശലക്ഷം ജീവനക്കാർക്കും പെൻഷൻ സ്വീകർത്താക്കൾക്കും റവന്യൂമാർക്കും നികുതി വിശദാംശങ്ങളുടെ കൃത്യതയിലും സുതാര്യതയിലും കാര്യമായ കാര്യക്ഷമതയും മെച്ചപ്പെടുത്തലും സാധ്യമാവും. റെവന്യൂ നിലവിൽ എല്ലാ ജീവനക്കാർക്കും…
ഇ-സ്കൂട്ടറുകൾ ചാർജ് ചെയ്യുന്നതിനിടയിൽ തീ പിടുത്തം: മുന്നറിയിപ്പുമായി ഡബ്ലിൻ ഫയർ ബ്രിഗേഡ്
ഇ-സ്കൂട്ടറുകൾ ചാർജ് ചെയ്യുന്നതിനിടയിൽ തീ പിടുത്തം: മുന്നറിയിപ്പുമായി ഡബ്ലിൻ ഫയർ ബ്രിഗേഡ്. ചാർജ്ജ് ചെയ്യുന്ന ഇ-സ്കൂട്ടറുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ഡബ്ലിൻ ഫയർ ബ്രിഗേഡ് അറിയിച്ചു. ഇന്നലെ ഒരു വീട്ടിൽ ചാർജിങ്ങിൽ വച്ചിരുന്ന ഒരു ഇ-സ്കൂട്ടറിന് തീ പിടിച്ചതിനെത്തുടർന്നാണ് ഈ മുന്നറിയിപ്പ്. വെസ്റ്റ് ഡബ്ലിനിൽ ആണ് വീടിനുള്ളിൽ ശ്രദ്ധിക്കപ്പെടാത്ത രീതിയിൽ ചാർജിങ്ങിൽ ഉണ്ടായിരുന്ന ഇ-സ്കൂട്ടറിന് തീ പിടിച്ചത്. അതിനാൽ തന്നെ ഇ-സ്കൂട്ടറുകൾ വാങ്ങുമ്പോൾ യഥാർത്ഥ “CE” സേഫ്റ്റി മാർക്ക് ഉള്ളത് നോക്കി തന്നെ വാങ്ങണമെന്നും ഫയർ ബ്രിഗേഡ് മുന്നറിയിപ്പ് നൽകി. Firefighters responded to a house fire in West Dublin this morning. An electric scooter, which had been charging, was alight. The family evacuated and there were no injuries. Check electric scooters for a genuine CE…
ഗോൾവേയിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ജനുവരി 4-ന്
ഗോൾവേ : GICC (Galway Indian Cultural Community ) യുടെ നേതൃത്വത്തിൽ നടത്തി വരുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ 2020 ജനുവരി 4-ന് ഗോൾവേ സിറ്റി സോൾട്ട് ഹില്ലിലുള്ള ലെഷർ ലാൻഡിൽ (Leisure Land) വെച്ചു നടത്തപ്പെടുന്നു. ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് പരിപാടികൾ ആരംഭിക്കും. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, സാന്താ ക്ളോസ് സന്ദർശനം, സമ്മാനങ്ങൾക്കായുള്ള നറുക്കെടുപ്പുകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സോൾ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേളയും, റോയൽ കേറ്ററിങ്ങ് ഒരുക്കുന്ന വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും ഉണ്ടായിരിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് : 0894871183, 0876455253, 0877765728 പ്രോഗ്രാമിൽ കലാപരിപാടികള് അവതരിപ്പിക്കാന് താല്പര്യമുള്ളവര് താഴെ കാണുന്ന നമ്പറില് ബന്ധപ്പെടുക.. Jomit : 0879443373 Arun : 0872872822 Harish : 0892348132 For Tickets click here. Share This News
2,50,000 യൂറോ വിലവരുന്ന നൂറിലധികം മോഷ്ടിച്ച സൈക്കിളുകൾ ഡബ്ലിനിൽ കണ്ടെത്തി
കോ. ഡബ്ലിനിൽ നടത്തിയ തിരച്ചിലിൽ മോഷ്ടിച്ച നൂറിലധികം സൈക്കിളുകൾ കണ്ടെത്തി. ഇവ 2,50,000 യൂറോ വിലമതിക്കുന്നതായി ഗാർഡ പറഞ്ഞു. ഇന്ന് ന്യൂകാസിലിൽ കണ്ടെയ്നർ തിരയുന്നതിനിടെ ഗാർഡ 116 സൈക്കിളുകൾ കണ്ടെത്തി. 40 അടി കണ്ടെയ്നറിലേക്ക് പ്രവേശിക്കാൻ ഫയർ ബ്രിഗേഡിന് ഗാർഡയെ സഹായിക്കേണ്ടിവന്നു. പിയേഴ്സ് സ്ട്രീറ്റ് ഗാർഡ സ്റ്റേഷനിലെ സ്ട്രീറ്റ് ക്രൈം യൂണിറ്റിലെ ഉദ്യോഗസ്ഥർ ബൈക്കുകളുടെ ശരിയായ ഉടമകളെ കണ്ടെത്തി അവരുമായി ബന്ധപ്പെടാൻ ശ്രമിക്കുമെന്ന് ഗാർഡായ് പറഞ്ഞു. അന്വേഷണം തുടരുകയാണ്. Share This News