Hi I m Joble, from cork, I have a double bed room available for sharing ,looking for female tenants…located near to cork university hospital and UCC cork. Contact: joblejohnson91@gmail.com Share This News
Single and Double Room in Hollywoodrath, Dublin 15
One single room and one Double room available for rent in Hollywoodrath, Dublin 15 from 1st February 2020, preferebly working female professionals. Bus routes 40D and 40E at 1min walking distance to the bus stop and easy access to City Centre , Cappagh,Connolly and Beaumont Hospitals .All amenities like gym , Lidl, SuperValu located at a walking distance from the house. For further details contact 0894308004. Share This News
Big DOUBLE BED ENSUITE: Dublin 11
Big DOUBLE BED ENSUITE Hi, a big double bed ensuite availabe for single or double FEMALE occupancy at dublin 11, premier square appartments, near to bus route 140,40,40d,220.for details contact me. Lanex 0894499446 Share This News
Looking for a bachelor for sharing studio
I am Febin Vijoy, looking for a bachelor for sharing my studio flat (with separate kitchen and bathroom) in Foxborough, Lucan, Dublin. Rent -500 + bills 3 minutes to the nearest bus stop( 25A,25B) kindly place this ad on your page. Contact details are as follows: Febin Vijoy Phone Number- 0899594665. Share This News
നാലിലൊന്ന് പ്രൈമറി സ്കൂൾ കുട്ടികൾക്ക് ശരിയായി ഓടാൻ കഴിയുന്നില്ലെന്ന് പഠനം
അയർലണ്ടിലെ നാലിൽ ഒന്ന് പ്രൈമറി സ്കൂൾ കുട്ടികൾക്ക് ശരിയായി ഓടാൻ കഴിയുന്നില്ലെന്ന് Dublin City University (DCU) ഗവേഷണം ചൂണ്ടിക്കാണിക്കുന്നു. പത്ത് വയസ്സ് പ്രായമായ കുട്ടികളിലാണ് ഗവേഷണം നടത്തിയത്. ഈ പുതിയ പഠനമനുസരിച്ച് ഓടാൻ മാത്രമല്ല അടിസ്ഥാന ചലന കഴിവുകളും കുട്ടികളിൽ കാണുന്നില്ല. കൂടാതെ, രണ്ട് കുട്ടികളിൽ ഒരാൾക്ക് ശരിയായി പന്ത് തൊഴിക്കാനും കഴിയുന്നില്ല എന്നാണ് ഈ ഗവേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതേ പഠനത്തിൽ അഞ്ചിൽ ഒരു കുട്ടിയ്ക്ക് മാത്രമേ ശരിയായി ഒരു പന്ത് എറിയാൻ കഴിയുന്നുള്ളൂ എന്നും കണ്ടെത്തി. ഓട്ടം, ചാട്ടം, പിടിക്കൽ, തൊഴിക്കൽ (running, jumping, catching and kicking) എന്നീ ചലങ്ങളാണ് ഗവേഷണത്തിൽ ഉൾപ്പെടുത്തിയിരുന്നത്. 2,000 ലധികം കുട്ടികളിൽ നടത്തിയ ഗവേഷണത്തിന്റെ ഫലമാണ് പുറത്തു വന്നിരിക്കുന്നത്. Share This News
359 വികസന സൈറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു
ഒഴിഞ്ഞുകിടക്കുന്ന 359 വികസന സൈറ്റുകൾ നിഷ്ക്രിയമായി കിടക്കുന്നതായി വിവരാവകാശ (FOI) രേഖകൾ വെളിപ്പെടുത്തുന്നു. രാജ്യത്തൊട്ടാകെയുള്ള 359 സൈറ്റുകളിൽ 18,500 മുതൽ 20,700 വരെ വീടുകൾ നൽകാൻ സാധ്യതയുള്ള വികസന ഭൂമി വെറുതെ കിടക്കുകയാണെന്നാണ് FOI. ഡബ്ലിൻ സിറ്റി കൗൺസിൽ പ്രദേശത്ത് 4,714 ഭവന നിർമ്മാണ യൂണിറ്റുകൾ വികസന സാധ്യതയുള്ള സൈറ്റുകളിൽ നിർമ്മിക്കപ്പെടാതെ വെറുതെ കിടക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു. ഇതേ പോലെ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിലായി 359 സൈറ്റുകളിലായി 18,500 മുതൽ 20,700 വരെ വീടുകൾ നൽകാൻ സാധ്യതയുള്ള വികസന ഭൂമി വെറുതെ കിടക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട് പറയുന്നു. ആളുകൾക്ക് സ്വന്തമായി വീട് വയ്ക്കാനുള്ള പദ്ധതിയും സർക്കാർ ആസൂത്രണം ചെയ്യാനുള്ള നീക്കത്തിലാണ് എന്നാണറിയുന്നത്. Share This News
ജിഐസിസിയ്ക്ക് പുതിയ നേതൃത്വം
ഗോള്‍വേ :ഗോള്‍വേയിലെ ഇന്ത്യക്കാരുടെ സംഘടനയായ ജിഐസിസി 2020 പ്രവർത്തന വർഷത്തിലേയ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോസഫ് തോമസ് പ്രസിഡണ്ട്, ഹാരിഷ് വിൽസൺ വൈസ് പ്രസിഡണ്ട്, ജോസ് സെബാസ്റ്റിയൻ സെക്രട്ടറി, വര്‍ഗീസ് വൈദ്യൻ ട്രഷറർ, ജിമ്മി മാത്യു ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഗോൾവേയിലെ ഇന്ത്യക്കാരുടെ ഇടയിൽ കലാ കായിക സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനയാണ് GICC. കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച കായിക മത്സരങ്ങൾ കൂടുതൽ ജനപങ്കാളിത്തത്തോടെ നടത്തുവാനും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പുതുമയാർന്ന വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുവാനും കമ്മിറ്റി തീരുമാനിച്ചു. വർഷങ്ങളായി GICCയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച ഏവര്‍ക്കും, സ്പോൺസർമാര്‍ക്കും യോഗം നന്ദി അറിയിച്ചു.പുതിയ കമ്മിറ്റിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ : മാത്യൂസ് ജോസഫ് – ജോ:ട്രഷറർ ജിതിൻ മോഹൻ, അരുണ്‍ ജോസഫ്, ഡിപിൻ തോമസ് (കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റേഴ്സ്) രഞ്ജിത്…
11-30 വയസ് പ്രായമുള്ളവർക്ക് എംഎംആർ വാക്സിൻ ഇപ്പോൾ സൗജന്യം
അയർലണ്ടിൽ മംപ്സ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ എച്ച്എസ്ഇ 11-30 വയസ് പ്രായമുള്ളവർക്ക് എംഎംആർ വാക്സിൻ സൗജന്യമായി നൽകുന്നു. എംഎസ്ആർ വാക്സിൻ രണ്ടാമത്തെ ഡോസ് ലഭിക്കാത്ത, അല്ലെങ്കിൽ അവരുടെ വാക്സിൻ നിലയെക്കുറിച്ച് ഉറപ്പില്ലാത്ത 11 നും 30 നും ഇടയിൽ പ്രായമുള്ള ആർക്കും സൗജന്യമായി വാക്സിൻ കൊടുക്കുമെന്ന് എച്ച്എസ്ഇ അറിയിച്ചു. 11-18 വയസ് പ്രായമുള്ള കുട്ടികളെയും 30 വയസ്സുവരെയുള്ള മുതിർന്നവരെയും മംപ്സ് കൂടുതലായി ബാധിച്ചിട്ടുണ്ട്, അതിനാൽ എംഎംആർ വാക്സിൻ മാത്രമാണ് മംപ്സ് പടരുന്നത് തടയാനുള്ള മാർഗമെന്ന് പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് പറയുന്നു. സെക്കൻഡറി സ്കൂളുകളും തേർഡ് ലെവൽ സ്ഥാപനങ്ങളിൽ ഉള്ളവരിലുമാണ് ഏറ്റവും കൂടുതൽ മംപ്സ് വ്യാപിക്കുന്നതായി കാണുന്നത്. മാതാപിതാക്കളും ചെറുപ്പക്കാരും അവരുടെ ജിപിയുമായോ വിദ്യാർത്ഥി ആരോഗ്യ സേവനവുമായോ സംസാരിക്കുകയും ആവശ്യമെങ്കിൽ വാക്സിൻ സൗജന്യമായി നേടുകയും വേണം. Share This News
2019 ൽ 21,500 വീടുകളുടെ നിർമ്മാണം പൂർത്തിയായി
അയർലണ്ടിൽ 2019 ൽ 21,500 വീടുകൾ കെട്ടിട നിർമ്മാതാക്കൾ പൂർത്തിയാക്കി. 2030 വരെ ഓരോ വർഷവും 26,500 ഭവനങ്ങൾ ആവശ്യമാണെന്ന് സെൻട്രൽ ബാങ്ക് പറയുന്നു. നിർമാണ കമ്പനികൾ 2019 ൽ അയർലണ്ടിൽ 21,500 വീടുകൾ പൂർത്തിയാക്കി. ഇത് 10 വർഷത്തെ ഉയർന്ന ഭവന നിര്‍മാണമാണെങ്കിലും ഭാവിയിൽ ഭവന നിർമ്മാണ ആവശ്യങ്ങൾ നിറവേറ്റുന്നതിനേക്കാൾ താഴെയുമാണെന്ന് ഈ കണക്കെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഒരു ദശകത്തിലെ ഏറ്റവും ഉയർന്ന ഭവന നിർമാണമാണ് കഴിഞ്ഞ വർഷം നടന്നത്. ഇത് 2013 ലെ മാന്ദ്യത്തിന്റെ സമയത്ത് ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. 2013 ൽ നിർമ്മിച്ചത് 4,575വീടുകൾ മാത്രമായിരുന്നു. അതായത് 2013നെ അപേക്ഷിച്ച് അഞ്ചിരട്ടിയിലധികം ഭാവനകളാണ് 2019ൽ നിർമ്മിക്കപ്പെട്ടത്. Share This News
പാലാ അച്ചായന്മാർ വീണ്ടും ഒരുമിച്ച് കൂടുന്നു
അയർലണ്ടിലെ പാലാ ഫാമിലി നൈറ്റ് 2019-2020 ഫെബ്രുവരി 29 നും മാർച്ച് 1 നും ദ്രോഗെഡയിൽ നടക്കുന്നു . പ്രോഗ്രാമുകൾ, ഇവന്റുകൾ, ഒരു രാത്രി താമസം, ഭക്ഷണം. ഇത് അയർലണ്ടിലെ പാലാക്കാരുടെ അയര്‍ലണ്ട് കുടുംബങ്ങളുടെ കൂട്ടായ്മ ആണ്. പാലാക്കാരുടെ എല്ലാവരുടെയും blood ഇല് അലിഞ്ഞു ചേർന്ന് ഇരിക്കുന്ന വികാരമാണ് “പാലാ”. പാലാക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ച് കൂട്ടാനുള്ള ഒരു വേദിയായിരിക്കും ഇത്. രണ്ട് ദിവസം നീണ്ടു നില്ക്കുന്ന പ്രോഗ്രാമാണ് ഈ വർഷത്തെ പാലാസംഗമത്തിന് ഒരുക്കിയിരിക്കുന്നത്. ദ്രോഗെഡയില്‍ ഒരു രാത്രി താമസിച്ച് പാലാക്കാരെ എല്ലാം പരിചയപ്പെടാനും അടിച്ചുപൊളിക്കാനുമുള്ള ഒരു അവസരമായിരിക്കുമിത്. 2020 ഫെബ്രുവരി 29 ഉച്ചകഴിഞ്ഞ് 02.00 മണിക്ക് ആരംഭിച്ച് മാർച്ച് ഒന്നിന് പര്യവസാനിക്കുന്ന രീതിയിലാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്. താമസ സൗകര്യം ആവശ്യമുള്ളവർ പാലാ ഫാമിലീസ് അയർലണ്ടിന്റെ കമ്മിറ്റിക്കാരുമായി ബന്ധപ്പെടുക. മാർട്ടിൻ, ☎ 086 315…