ഡബ്ലിനിൽ 1,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മാസ്റ്റർകാർഡ്

അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ അയർലണ്ടിൽ 1,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി മാസ്റ്റർകാർഡ്. ഡബ്ലിനിലെ ലെപ്പേർഡ്‌സ്ടൗണിലെ ഒരു പുതിയ കാമ്പസ് സൈറ്റ് യൂറോപ്പിനായുള്ള മാസ്റ്റർകാർഡിന്റെ സാങ്കേതിക കേന്ദ്രമായി മാറും. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രെഡിറ്റ് കാർഡ് കമ്പനിയായ മാസ്റ്റർകാർഡിന് 2008 മുതൽ ഡബ്ലിനിൽ സാന്നിധ്യമുണ്ട്, നിലവിൽ 36 പേരായിരുന്നു ആദ്യഘട്ടത്തിൽ ജോലിക്ക് ഉണ്ടായിരുന്നത്. മാസ്റ്റർകാർഡ് ഉൾപ്പെടെയുള്ള ലോകത്തിലെ ഏറ്റവും വലിയ പേയ്‌മെന്റ് ബിസിനസുകൾ അവരുടെ ചുവടുറപ്പിച്ചിരിക്കുന്നത് അയർലൻഡിലാണ്. യൂറോപ്പ്യൻ ഹെഡ് ക്വാർട്ടേഴ്‌സ് അയർലണ്ടിൽ പ്രവർത്തിപ്പിക്കുന്ന ധാരാളം വമ്പൻ കമ്പനികൾ ഇപ്പോഴുണ്ട്. ഫേസ്ബുക്കും ഗൂഗിളും എല്ലാം ഇതിൽ ഉൾപ്പെടുന്നു. Share This News

Share This News
Read More

കൊറോണ വൈറസ് ജാഗ്വാർ ലാൻഡ് റോവർ ഉൽ‌പാദനം മന്ദഗതിയിൽ

കൊറോണ വൈറസ് ജാഗ്വാർ ലാൻഡ് റോവർ ഉൽ‌പാദനത്തെ മന്ദഗതിയിലാക്കുന്നുവെന്ന് കമ്പനി. മാരകമായ കൊറോണ വൈറസ് ചൈനയിൽ സപ്ലൈ ചെയിൻ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു, ഇത് ജെ‌എൽ‌ആർ നിർമ്മാണ പ്രക്രിയയിൽ ആവശ്യമായ പാർട്സുകളുടെ ലഭ്യതയെ ബാധിച്ചു. മാർച്ചുമാസം മുതൽ വാഹനങ്ങളുടെ ഡെലിവറി കുറയും. ജാഗ്വാർ ലാൻഡ് റോവർ വാഹങ്ങങ്ങൾ മാത്രമല്ല, എല്ലാ കമ്പനികളുടെയും അവസ്ഥ ഇത് തന്നെയാണെന്ന് കമ്പനിയുടെ സിഇഒ കൂട്ടിച്ചേർത്തു. Share This News

Share This News
Read More

Accommodation for Females in Finglas, Dublin 11

*Double and Single bedroom* Available now in a fully furnished 3 bedroom 3 bathroom house in Finglas,Dublin 11*. A peaceful and safe residential area.25 minutes away from city centre and 5 minutes walk to bus stop.only 10 minutes walk distance to Charls town shopping centre with all amenities. *One person (female) :Double bed room : €600/-* *Two persons (females) Double bedroom : €450 each *One person (female) single bedroom : €500* (*All bills including Wi-Fi*) Contact Ajith : 0894284795 .     . Share This News

Share This News
Read More

കുട്ടികൾക്ക് ഏറ്റവും മികച്ച അഞ്ചാമത്തെ രാജ്യം അയർലൻഡ്, പക്ഷേ കാലാവസ്ഥയിൽ മോശം

കുട്ടികൾക്ക് ലോകത്തിലെ ഏറ്റവും മികച്ച അഞ്ചാമത്തെ രാജ്യമാണ് അയർലൻഡ്, പക്ഷേ കാലാവസ്ഥയിൽ ഏറ്റവും മോശം രാജ്യങ്ങളിലൊന്നാണ് താനും. കാലാവസ്ഥാ വ്യതിയാനം കൈകാര്യം ചെയ്യുന്നതിലെ പ്രവർത്തനത്തിന്റെ അഭാവം ‘ഓരോ കുട്ടിയുടെയും ഭാവി’ അനിശ്ചിതത്വത്തിലാക്കുന്നുവെന്നും റിപ്പോർട്ട് കണ്ടെത്തി. യുണിസെഫ്, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), ലാൻസെറ്റ് എന്നിവരാണ് എ ഫ്യൂച്ചർ ഫോർ ദി വേൾഡ് ചിൽഡ്രൻ എന്ന റിപ്പോർട്ട് പബ്ലിഷ് ചെയ്തത്. കുട്ടികളുടെ ക്ഷേമത്തിൽ 180 രാജ്യങ്ങളുടെ പട്ടികയിൽ അയർലൻഡ് അഞ്ചാം സ്ഥാനം കൈവരിച്ചു. ഇത് ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം തുടങ്ങിയ “ശിശു അഭിവൃദ്ധി” സൂചകങ്ങളുടെ കാര്യത്തിൽ അയർലണ്ടിനെ അഞ്ചാം സ്ഥാനത്താക്കുന്നു. ഫ്രാൻസ്, നെതർലാന്റ്സ്, റിപ്പബ്ലിക് ഓഫ് കൊറിയ, നോർവേ എന്നിവയാണ് അയർലണ്ടിനെക്കാൾ മുന്നിലുള്ളത്. ഒന്നാം സ്ഥാനത്ത് നോർവേ. എന്നാൽ CO2 എമിഷന്റെ കാര്യത്തിൽ അയർലണ്ടിന് 154-ാം സ്ഥാനത്താണുള്ളത്. Share This News

Share This News
Read More

കപ്പലുകളിലെ ഐറിഷ് യാത്രക്കാരിൽ കൊറോണ വൈറസ്

കപ്പലുകളിലെ ചില ഐറിഷ് യാത്രക്കാരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു. കൊറോണ വൈറസ് കണ്ടെത്തിയ രണ്ട് ക്രൂയിസ് കപ്പലുകളിൽ ചില ഐറിഷുകാർക്ക് കൊറോണ വൈറസ് ബാധിച്ചതായി വിദേശകാര്യ മന്ത്രി സൈമൺ കോവ്‌നി സ്ഥിരീകരിച്ചു. ജപ്പാനിലെ ഡയമണ്ട് പ്രിൻസസിലേയും, കംബോഡിയയ്ക്ക് പുറത്തുള്ള വെസ്റ്റർഡാമിലെയും ഐറിഷുമായി വിദേശകാര്യ വകുപ്പ് ബന്ദ്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്ന് കോവ്‌നി പറഞ്ഞു. Share This News

Share This News
Read More

സ്റ്റാമ്പിന്റെ വില 10 സെന്റ് കൂടും: ആൻ പോസ്റ്റ്

അടുത്ത മാസം മുതൽ സ്റ്റാമ്പിന്റെ വില 10 സെന്റ് വർദ്ധിപ്പിക്കുമെന്ന് അയർലണ്ടിലെ തപാലായ “ആൻ പോസ്റ്റ്” അറിയിച്ചു. മാർച്ച് 19നാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുക. ഒരു സാധാരണ ആഭ്യന്തര സ്റ്റാമ്പിന്റെ വില അടുത്ത മാസം മുതൽ 1 യൂറോയിൽ നിന്ന് 1.10 യൂറോയായി ഉയരും. സ്റ്റാൻഡേർഡ് ഇന്റർനാഷണൽ സ്റ്റാമ്പും 10c വർദ്ധിച്ച് 1.80 യൂറോയായി ഉയരും. അവസാന വിലവർദ്ധനവ് നടന്നത് 2017 ഏപ്രിലിലായിരുന്നു. പുതിയ പോസ്റ്റൽ ചാർജ് വർദ്ധനവ് മറ്റ് യൂറോപ്യൻ തപാൽ സേവനങ്ങളുടെ വില വർദ്ധനവിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് ആൻ പോസ്റ്റ് പറഞ്ഞു. നിലവിലുള്ള സ്റ്റാമ്പുകൾ മാർച്ച് 19 ന് ശേഷം പൂർണ്ണമായും സാധുവായി തന്നെ തുടരും. വ്യത്യാസം ഉള്ള തുകയ്ക്കുള്ള സ്റ്റാമ്പ് കൂടി അധികമായി ചേർത്ത് കത്തുകൾ അയയ്ക്കാവുന്നതാണ്. ‘N’ വിഭാഗത്തിലുള്ള എല്ലാ സ്റ്റാമ്പുകളും മാർച്ച് 19 മുതൽ യാന്ത്രികമായി €1.10 നിരക്കായിരിക്കും. അതുപോലെ,…

Share This News
Read More

യൂറോപ്പിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറുമായി ഡാസിയ

യൂറോപ്പിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാർ ഇറക്കാൻ ഡാസിയ. അന്തരീക്ഷ മലിനീകരണം മുന്നിൽ നിൽക്കുമ്പോഴും ഇലക്ട്രിക്ക് കാർ സ്വന്തമാക്കാൻ പലരെയും പിന്നോട്ട് വലിക്കുന്ന പ്രധാന ഘടകം വിലയാണ്. ഗ്രാന്റുകളും ആനുകൂല്യങ്ങളും നൽകിയിട്ടും, അയർലണ്ടിൽ ഒരു പുതിയ ഇലക്ട്രിക് കാറിന് 30,000 യൂറോയിൽ കൂടുതൽ നൽകേണ്ടിവരുന്നു. ഇതിനൊരു പോംവഴിയുമായിട്ടാണ് ഡാസിയ വരുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ യൂറോപ്പിൽ ഡാസിയ വിപണിയിലെത്താൻ പോകുന്ന പുതിയ ഇലക്ട്രിക് കാറാണ് ഇപ്പോഴത്തെ സംസാര വിഷയം. ഒരു ചെറിയ എസ്‌യുവി ക്രോസ്ഓവർ വിഭാഗത്തിൽ പെടുന്ന വാഹനത്തെ അടിസ്ഥാനമാക്കി ഡാസിയ ഒരു കാർ പുറത്തിറക്കുമെന്ന് പറയുന്നു. നിലവിൽ ചൈനയിൽ വിൽക്കുന്ന സിറ്റി കെ-സെഡ് എന്നറിയപ്പെടുന്ന ഒരു ചെറിയ ഇ.വിയാണിത്. ഈ കാറിന്റെ അയർലണ്ടിലെ പ്രതീക്ഷിക്കുന്ന വില 11,000 യൂറോയാണ്. മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗതയും കാറിനുണ്ടാവും. ഒറ്റ ചാർജിങ്ങിൽ ഏകദേശം 250 കിലോമീറ്ററാണ് ഈ കാർ…

Share This News
Read More