നിലവിലെ COVID-19 (കൊറോണ വൈറസ്) പാൻഡെമിക് സമയത്ത്, അപ്പോയിന്റ്മെന്റ് ഇല്ലാത്ത പൊതു ജനങ്ങൾക്ക് സിറ്റിസൺ ഇൻഫർമേഷൻ സെന്ററുകൾ തുറക്കില്ല. ആർക്കെങ്കിലും ഇൻഫർമേഷൻ ഓഫീസറുമായി സംസാരിക്കണമെങ്കിൽ പ്രാദേശിക സിറ്റിസൺ ഇൻഫർമേഷൻ സെന്ററിലേയ്ക്ക് ടെലിഫോൺ ചെയ്യാനോ ഇമെയിൽ ചെയ്യാനോ കഴിയും. നിങ്ങൾക്ക് സിറ്റിസൺസ് ഇൻഫർമേഷൻ ഫോൺ സേവനത്തിനായി 0761 07 4000 എന്ന നമ്പറിൽ (തിങ്കൾ മുതൽ വെള്ളി വരെ, രാവിലെ 9 മുതൽ രാത്രി 8 വരെ) ബന്ധപ്പെടാം. Share This News
വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സന്ദർശക നിയന്ത്രണം
കൊറോണ അണുബാധ നിയന്ത്രണ ആശങ്കകൾ കാരണം വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സന്ദർശക നിയന്ത്രണങ്ങൾ ഇപ്പോഴും നിലവിലുണ്ട്. ഇത് രോഗിയുടെ പരിചരണത്തിന്റെ താൽപ്പര്യത്തിനും ആശുപത്രിക്കുള്ളിൽ അണുബാധ പടരാതിരിക്കാനുമാണ്. ഔട്ട് പേഷ്യന്റ് അപ്പോയ്ന്റ്മെന്റുകൾക്കായി ആശുപത്രിയിൽ എത്തുന്ന രോഗികൾ, സാധ്യമാകുന്നിടത്ത് സ്വന്തമായി പങ്കെടുക്കണമെന്ന് ആശുപത്രി മാനേജ്മെന്റ് അഭ്യർത്ഥിച്ചു. നിരവധി ശസ്ത്രക്രിയകൾ റദ്ദാക്കുകയും ചെയ്തു. Share This News
അറസ്റ്റിലായ മൂന്ന് പേർക്ക് കൊറോണയോ ? പൂട്ടിലായി ഗാർഡ
അറസ്റ്റിലായ മൂന്ന് പേർക്ക് കൊറോണ ടെസ്റ്റ് നടത്താൻ ഗാർഡ സ്റ്റേഷൻ സെൽ ഏരിയ ലോക്ക്ഡൗൺ ചെയ്തു ഗാർഡ അറസ്റ്റ് ചെയ്ത മൂന്ന് പേരെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരാക്കിയതിനെ തുടർന്ന് അയർലണ്ടിലെ ഏറ്റവും വലിയ ഗാർഡ സ്റ്റേഷൻ സെൽ ഏരിയ ഇന്നലെ രാത്രിമുതൽ പൂട്ടിയിട്ടിരിക്കുകയാണ്. അറസ്റ്റിലായ മൂന്ന് പേർക്ക് കോവിഡ് -19 ഉണ്ടോയെന്ന് നിർണ്ണയിക്കാൻ ഗാർഡായ് മെഡിക്കൽ ഫലങ്ങൾക്കായി കാത്തിരുന്നതിനാൽ ഈ ഒരു ഏരിയയിലേക്ക് മഹാമാരിയെ ഭയന്ന് വളരെ ശ്രദ്ധയോടെയാണ് ഡ്യൂട്ടിയിലുള്ള ഗാർഡ ഓഫീസർമാർ കടന്നു ചെല്ലുന്നത്. പോർച്ചുഗലിൽ നിന്നുള്ള വിമാനത്തിൽ അനധികൃതമായി രാജ്യത്തേക്ക് പറന്ന മൂന്ന് ബ്രസീലുകാരെ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തു വരുന്നു. കെവിൻ സ്ട്രീറ്റ്, സ്റ്റോർ സ്ട്രീറ്റ് ഗാർഡ സ്റ്റേഷനുകൾ സെൽഫ് ഐസൊലേഷനിലാണ്. Share This News
27 കൊറോണ കേസുകൾ കൂടി അയർലണ്ടിൽ
റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ കോവിഡ് -19 കൊറോണ വൈറസിന്റെ 27 പുതിയ കേസുകൾ കൂടി ഇന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇപ്പോൾ ആകെ 70 കേസുകളുണ്ട്. ലോക്കൽ ട്രാൻസ്മിഷനുമായി ബന്ധപ്പെട്ട 22 കേസുകൾ കമ്മ്യൂണിറ്റി ട്രാൻസ്മിഷനുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ യാത്രയുമായി ബന്ധപ്പെട്ട കേസുകൾ മൂന്ന് നോർത്തേൺ അയർലണ്ടിൽ ഇതുവരെ 20 കേസുകളുണ്ട്. അയർലൻഡ് ദ്വീപിലെ ആകെ കേസുകൾ ഇതോടെ 90 ആയി. Share This News
കെയർ അസിസ്റ്റന്റ് കോഴ്സ് ഓൺലൈനായി
അയർലണ്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കൊറോണ വൈറസിനെ തുടർന്ന് താൽക്കാലികമായി അടച്ചിടാൻ സർക്കാർ ഉത്തരവിറങ്ങിയതിനെ തുടർന്ന് B&B Nursing Ltd അവരുടെ ഹെൽത്ത് കെയർ അസിസ്റ്റന്റ് കോഴ്സ് മുഴുവനായും ഓൺലൈനിലാക്കിയതായി അറിയിച്ചു. മാർച്ച് 13 വെള്ളിയാഴ്ച്ച മുതൽ മാർച്ച് 29 വരെ അയർലണ്ടിലെ സ്കൂളുകൾ, കോളേജുകൾ എന്നിവ ഉൾപ്പെടെ എല്ലാവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കാൻ ഇന്ന് ഉത്തരവായതിനെ തുടർന്നാണീ തീരുമാനം. മലയാളികളിൽ ബഹുഭൂരിപക്ഷം ആൾക്കാരും QQI LEVEL 5 HEALTHCARE SUPPORT ഒരു പതിറ്റാണ്ടിലേറെയായി പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് B&B Nursing Ltd. ഡബ്ലിൻ, കോർക്ക് എന്നിവിടങ്ങളിൽ ബ്രാഞ്ചുകൾ ഉള്ള B&B Nursing Ltd ഇപ്പോൾ പൂർണ്ണമായും ഓൺലൈൻ ആയി ക്ലാസ്സുകൾ സംഘടിപ്പിക്കുന്നുണ്ട്. അയർലണ്ടിൽ കെയർ അസിസ്റ്റന്റ് ആയി ജോലി ചെയ്യാൻ ഈ QQI LEVEL 5 HEALTHCARE SUPPORT കോഴ്സ് നിർബന്ധമാണ്. 8 മോഡലുകൾ അടങ്ങുന്ന ഈ…
അയർലണ്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു.
മാർച്ച് 13 വെള്ളിയാഴ്ച്ച മുതൽ മാർച്ച് 29 ഞായാറാഴ്ച്ച വരെ അയർലണ്ടിലെ സ്കൂളുകൾ, കോളേജുകൾ, ശിശു സംരക്ഷണ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കും. കൂടാതെ, നൂറിലധികം ആളുകളുടെ ഇൻഡോർ ബഹുജന സമ്മേളനങ്ങളും അഞ്ഞൂറിലധികം ആളുകളുടെ ഔട്ട്-ഡോർ ബഹുജന സമ്മേളനങ്ങളും റദ്ദാക്കണം. Share This News
യൂറോപ്പിലെ മിക്ക ഭാഗങ്ങളിൽ നിന്നും അമേരിക്കയിലേയ്ക്ക് യാത്രാ നിരോധനം
കൊറോണ അണുബാധയെതുടർന്ന് അയർലണ്ടും യുകെയും ഒഴികെ യൂറോപ്പിലെ മിക്ക ഭാഗങ്ങളിൽ നിന്നും അമേരിക്കയിലേയ്ക്ക് യാത്രാ നിരോധനം പ്രഖ്യാപിച്ച് ട്രംപ്. കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭൂരിപക്ഷം യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്കുള്ള എല്ലാ യാത്രകളും 30 ദിവസത്തേക്ക് നിർത്തിവച്ചതായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച്ച അർദ്ധരാത്രി മുതലാണ് വിലക്ക് നിലവിൽ വരുക. അയർലൻഡോ യുകെയോ ഉൾപ്പെടാത്ത യൂറോപ്യൻ യൂണിയന്റെ ഷെങ്കൻ അതിർത്തി രഹിത പ്രദേശത്തെ 26 അംഗങ്ങൾക്ക് യാത്രാ നിയന്ത്രണങ്ങൾ ബാധകമാകും. Share This News
ഡബ്ലിനിലെ 3 ആശുപത്രികളിൽ കൊറോണ രോഗികൾ
ഡബ്ലിനിലെ 3 ആശുപത്രികളിൽ കൊറോണ രോഗികൾ ഉണ്ട്. എന്നാൽ, ഈ വിവരം പുറത്തറിയിക്കാതിരിക്കുകയാണ് അധികൃതർ. മാറ്റർ, സെയിന്റ് ജെയിംസ്, സെയിന്റ് വിൻസെന്റ്സ് എന്നീ ആശുപത്രികളിലാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് അറിയുന്നത്. 43 കൊറോണ കേസുകൾ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടെന്ന് അധികൃതർ തുറന്ന് സമ്മതിക്കുമ്പോഴും കൃത്യമായ സ്ഥലം എവിടെയൊക്കെയാണെന്ന് പറയുന്നില്ല. അതിനാൽ, നമ്മൾ മലയാളികൾ നമ്മളെ തന്നെ സൂക്ഷിക്കാനും വേണ്ട മുൻകരുതലുകൾ എടുക്കാനും ശ്രദ്ധിക്കുക. സ്കൂളുകൾ ഡബ്ലിനിലെ ചില സ്കൂളുകൾ ഇന്ന് മാതാപിതാക്കൾക്ക് ഇമെയിൽ മുഖാന്തിരം സ്കൂളുകൾക്ക് HSE പറയാതെ അവധി നൽകാനാവില്ലെന്നും മാതാപിതാക്കൾ കുട്ടികളുടെയും വീട്ടിലുള്ളവരുടെയും സംരക്ഷണം ഉറപ്പു വരുത്തണമെന്നും അറിയിക്കുകയുണ്ടായി. ലോകമാകമാനം പടർന്ന് പന്തലിക്കുന്ന “പകർച്ചവ്യാധി” എന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കോറോണ എന്ന ഈ മഹാമാരിയിൽ നിന്നും നാം തന്നെ നമ്മളെ സൂക്ഷിക്കേണ്ടത് ആവശ്യമാണ്. മലയാളികളിൽ പലരും ഈ ആഴ്ച മുതൽ കുട്ടികളെ സ്കൂളിൽ…
ഒമ്പത് പുതിയ കൊറോണ കേസുകൾ കൂടി അയർലണ്ടിൽ
കൊറോണ വൈറസിന്റെ ഒമ്പത് പുതിയ കേസുകൾ കൂടി ഇന്ന് അയർലണ്ടിൽ സ്ഥിരീകരിച്ചു. അയർലണ്ടിൽ ഇപ്പോൾ 43 സ്ഥിരീകരിച്ച COVID-19 കേസുകൾ ഉണ്ട്. രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള നാല് പുരുഷന്മാരുടെ കേസുകൾ യാത്രയുമായി ബന്ധപ്പെട്ടതാണ്. ഒൻപത് പേരിൽ മൂന്ന് പേർ കൊറോണ ബാധിതരുമായി അടുത്തിടപഴകിയതിനെത്തുടർന്ന് വൈറസ് ബാധിച്ചവരാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവരുമായുള്ള ബന്ധങ്ങളിൽ അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കുക. Share This News
കൊറോണ വൈറസ് മഹാമാരിയാണെന്ന് പ്രഖ്യാപിച്ചു
കൊറോണ വൈറസിനെ ഇപ്പോൾ ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ഒരു മഹാമാരി പോലെ ലോകം മുഴുവൻ പടർന്ന് പന്തലിക്കുകയാണ് കൊറോണ ഇപ്പോൾ. അതിനാൽ തന്നെ കൊറോണയെ ഒരു പകർച്ചവ്യാധിയായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO) പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചൈനയ്ക്ക് പുറത്തുള്ള കേസുകളുടെ എണ്ണം 13 മടങ്ങ് വർദ്ധിച്ചുവെന്നും WHO പറഞ്ഞു. വൈറസിന്റെ കേന്ദ്രം ഇപ്പോൾ യൂറോപ്പിലേക്ക് മാറുകയാണെന്നും അയർലൻഡിന് രാജ്യത്ത് കോവിഡ് -19 നിയന്ത്രണവിധേയമാക്കാൻ സാധിക്കുമെന്നും ലോകാരോഗ്യ സംഘടനാ വക്താവ് പറഞ്ഞു. ആഗോളതലത്തിൽ 117,339 കേസുകൾ രേഖപ്പെടുത്തി 107 രാജ്യങ്ങളിൽ കൊറോണയെത്തി. ലോകത്താകമാനം മരണസംഖ്യ 4,251 ആയി. ചൈനയിൽ മാത്രം 80,000 കേസുകളും 3,000 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ വൈറസ് ബാധിച്ച രാജ്യം ചൈന തന്നെയാണ്. Share This News