ഇമ്മാനുവൽ സക്കറിയ എന്ന 13 വയസുകാരൻ മലയാളി ഈ കോവിഡ് സീസണിൽ അയർലണ്ടിലെ ഹെൽത്ത് കെയർ മുൻനിര തൊഴിലാളികൾക്കുള്ള നന്ദി അറിയിച്ച് ഒരു ഗാനം സ്വന്തമായി രചിക്കുകയും, ഈണം നൽകുകയും, ആലപിക്കുകയും ചെയ്തു. കഴിഞ്ഞ ആറ് വർഷമായി ഇമ്മാനുവൽ കീ ബോർഡ് പ്രാക്റ്റീസ് ചെയ്യുന്നുണ്ട്. കോ. ക്ലെയറിൽ, എനിസിലെ റൈസ് കോളേജിലെ വിദ്യാർത്ഥിയാണ് ഇമ്മാനുവൽ സക്കറിയ. കാഞ്ഞിരപ്പള്ളി സ്വദേശികളായ സോണി സക്കറിയയുടെയും നീനുവിന്റെയും നാല് മക്കളിൽ മൂത്ത മകനാണ് ഇമ്മാനുവൽ സക്കറിയ. ഇമ്മാനുവലിന്റെ സഹോദരങ്ങളായ Ithiya, Ian എന്നിവരെയും ഈ നന്ദി പറച്ചിൽ വിഡിയോയിൽ കാണാം. സോണിയുടെയും നീനുവിന്റെയും ഏറ്റവും ഇളയകുട്ടി ആറു മാസം പ്രായമായ Ivin. 14 വർഷങ്ങളായി സോണിയും നീനുവും അയർലണ്ടിൽ സ്ഥിരതാമസക്കാരാണ്. Share This News
മറ്റേർണിറ്റി ലീവ് നീട്ടാൻ ആലോചന
മറ്റേർണിറ്റി ലീവ് താൽക്കാലികമായി നീട്ടുന്നത് പരിഗണിക്കുമെന്ന് ഐറിഷ് പ്രധാന മന്ത്രി ലിയോ വരദ്കർ. 25,000 ത്തിലധികം ആളുകൾ ഒപ്പിട്ട അപ്ലിഫ്റ്റ് ഹർജിയിൽ കോവിഡ് -19 പാൻഡെമിക് മൂലം മൂന്ന് മാസത്തെ പ്രസവാവധി നീട്ടണമെന്ന് ആവശ്യപ്പെടുന്നു. മാർച്ച് ആരംഭത്തിനും സെപ്റ്റംബർ അവസാനത്തിനും ഇടയിൽ പ്രസവാവധി അവസാനിക്കാൻ പോകുന്ന ഏതൊരു സ്ത്രീക്കും ഇത് കൊണ്ട് പ്രയോജനം ലഭിക്കും. Share This News
ലോകത്തിലെ ഏറ്റവും വലിയ വിമാനം അയർലണ്ടിൽ എത്തി
ലോകത്തിലെ ഏറ്റവും വലിയ വിമാനം ചൈനയിൽ നിന്നുള്ള PPE യുമായി അയർലണ്ടിൽ എത്തി. ലോകത്തിലെ ഏറ്റവും വലിയ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഷാനൻ വിമാനത്താവളത്തിൽ ചൈനയിൽ നിന്നുള്ള personal protective equipment കളുമായി ഇറങ്ങി. അയർലണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ റൺവേ ഉള്ളതിനാലും ഈ വിമാനം ഉൾക്കൊള്ളാൻ കഴിയുന്ന ഏക ഐറിഷ് വിമാനത്താവളമായതിനാലുമാണ് വിമാനം ഷാനൻ വിമാനത്താവളത്തിലിറങ്ങിയത്. നേരത്തെ അറിയിച്ചിരുന്നത് പ്രകാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് എത്തിച്ചേരേണ്ടതായിരുന്നുവെങ്കിലും സാങ്കേതിക പ്രശ്നം നേരിട്ടതിനാലാണ് വൈകിയത്. ഷാനൻ വിമാനത്താവളത്തിലേക്കുള്ള ഈ വിമാനത്തിന്റെ ഇതുവരെയുള്ള നാലാമത്തെ സന്ദർശനമാണിത്. മറ്റ് മൂന്ന് തവണ ട്രാൻസിറ്റ് സമയത്ത് ഇന്ധനം നിറയ്ക്കുന്നതിനായി ഷാനനിൽ ഇറങ്ങിയതായിരുന്നു. Share This News
യൂട്യൂബ് ചാനൽ കുട്ടികളിലെ ആത്മാഭിമാനം വളർത്തുന്നു എന്ന് അമ്മ
കഴിഞ്ഞ 3 വർഷമായി ഒരു യൂട്യൂബ് ചാനൽ ആരംഭിക്കണമെന്ന ആഗ്രഹം ഏഴാമത്തെ ജന്മദിനത്തോടനുബന്ധിച്ച് സാധിച്ച് അയർലണ്ടിലെ മലയാളിയായ 7 വയസുകാരൻ ഐഡൻ സിജോ. ഐഡാൻ സിജോയ്ക്ക് ഇപ്പോൾ 7 വയസ്സ്. യൂട്യൂബ് ചാനൽ കുട്ടികളിലെ ആത്മാഭിമാനം വളർത്തുന്നു എന്ന് ഐഡന്റെ അമ്മ. സിജോ സെബാസ്റ്റ്യൻ, സ്നേഹ ബേബി എന്നീ മലയാളി ദമ്പതികളുടെ മൂന്ന് മക്കളിൽ ഒരാളായ ഐഡൻ സിജോയാണ് അയർലണ്ടിലെ മലയാളികൾക്കിടയിൽ ഇപ്പോൾ ചർച്ചാവിഷയം. കോ. കിൽഡെയറിൽ സെൽബ്രിഡ്ജിലാണ് ഇവർ താമസിക്കുന്നത്. ഐഡൻ, സെന്റ് ആൻസ് നാഷണൽ സ്കൂൾ ആർഡ്ക്ലോയിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. കഴിഞ്ഞ 3 വർഷമായി ഒരു യൂട്യൂബ് ചാനൽ ആരംഭിക്കണമെന്നത് ഐഡന്റെ ആഗ്രഹമായിരുന്നു. ഇത് തന്റെ ആത്മാഭിമാനം വളർത്തുമെന്ന് കരുതി ഏഴാം ജന്മദിനത്തോടനുബന്ധിച്ച് ചാനൽ ആരംഭിച്ചു. Aidan’s World By Aidan Sijo എന്നാണ് ചാനലിന്റെ പേര്. പാചകം ചെയ്യുന്ന കുറച്ച് വീഡിയോകൾ ചെയ്ത…
15 എൻസിടി കേന്ദ്രങ്ങൾ വീണ്ടും തുറന്നു
എൻസിടി സേവനം ഘട്ടംഘട്ടമായി വീണ്ടും തുറന്നു. ഇന്ന് മുതൽ 15 NCT കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നതായി നാഷണൽ കാർ ടെസ്റ്റിംഗ് സർവീസ് സ്ഥിരീകരിച്ചു. Cork – Little Island Cork – Blarney Northpoint 1 & 2, Dublin Deansgrange, Dublin Fonthill, Dublin Galway Limerick Waterford Letterkenny Athlone Ballina Naas Drogheda Derrybeg എന്നീ NCT കേന്ദ്രങ്ങളാണ് ഇന്ന് മുതൽ തുറക്കുന്നത്. ടെസ്റ്റുകൾ ബുക്ക് ചെയ്ത് ഓൺലൈനായി പണമടയ്ക്കണം. എല്ലാ ഉപഭോക്താക്കളും സാമൂഹിക അകലം പാലിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം. Share This News
15 NDLS കേന്ദ്രങ്ങൾ തുറന്നു
ചില NDLS കേന്ദ്രങ്ങൾ ജൂൺ 8 മുതൽ തുറക്കും Carlow, Cavan, Citywest, Clarehall, Cork, Drogheda, Ennis, Galway, Kilkenny, Leopardstown, Letterkenny, Limerick, Longford, Monaghan, Naas, Roscommon, Santry, Trim, Waterford, Wicklow എന്നീ NDLS കേന്ദ്രങ്ങളാണ് ഇന്ന് മുതൽ തുറക്കുന്നത്. NDLS കേന്ദ്രത്തിന്റെ സേവനങ്ങൾ ആവശ്യമുള്ളവർ മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യണം. വാക്ക്-ഇൻ സേവനമൊന്നും ലഭ്യമല്ല. കാർഡ് പേയ്മെന്റുകൾ മാത്രമേ NDLS സ്വീകരിക്കുകയുള്ളൂ എന്നും അറിയിച്ചിട്ടുണ്ട്. പണമോ ചെക്കുകളോ പോസ്റ്റൽ ഓർഡർ പേയ്മെന്റുകളോ സ്വീകരിക്കാൻ കഴിയില്ല എന്ന് NDLS അറിയിച്ചിട്ടുണ്ട്. ശേഷിക്കുന്ന കേന്ദ്രങ്ങൾ വരും ആഴ്ചകളിൽ വീണ്ടും തുറക്കാൻ നിലവിൽ പദ്ധതിയിട്ടിട്ടുണ്ട്. Share This News
ലിമെറിക്ക് സർവകലാശാലയിൽ ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിച്ചു
ലിമെറിക്ക് സർവകലാശാലയിൽ പുതിയ ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിച്ചു പ്രദേശത്തെ തിരക്കേറിയ അക്യൂട്ട് ഹോസ്പിറ്റലിൽ കിടക്കയുടെ ശേഷി വർദ്ധിപ്പിക്കുന്നതിന് 68 കിടക്കകളുള്ള ഫീൽഡ് ഹോസ്പിറ്റൽ ലിമെറിക്ക് സ്പോർട്സ് അരീനയിൽ സ്ഥാപിച്ചു. ആവശ്യമെങ്കിൽ കിടക്കകളുടെ എണ്ണം 84 ആയി ഉയർത്താനുള്ള ശേഷിയുമുണ്ട്. Image Courtesy: RTE Share This News
HSE നഴ്സുമാർക്ക് ലൊക്കേഷൻ അലവൻസ് നാളെ ലഭിക്കും
അയർലണ്ടിലെ HSE നഴ്സുമാർക്ക് സന്തോഷ വാർത്ത HSE നഴ്സുമാർക്ക് ലൊക്കേഷൻ അലവൻസ് നാളെ ലഭിക്കും. ഡബ്ലിൻ, ലെറ്റർകെന്നി തുടങ്ങിയ ആശുപത്രികളിലെ നഴ്സുമാർക്ക് നാളെ ജൂൺ 05 വെള്ളിയാഴ്ച്ച ലഭിക്കാനിരിക്കുന്ന (Retro Payment of Location Allowance) ലൊക്കേഷൻ അലവൻസ് പേയ്മെന്റിന്റെ പേസ്ലിപ് ഇന്ന് ലഭ്യമായി. HSE യിൽ ജോലി ചെയ്യുന്ന നഴ്സുമാർ അവരുടെ പേ സ്ലിപ് ഓൺലൈനായി സൈൻ ഇൻ ചെയ്ത് നോക്കിയാൽ വിശദാംശങ്ങൾ ലഭിക്കുന്നതാണ്. Share This News
നിലവിൽ ഇന്ത്യയിൽ ഉള്ളവർ അവരുടെ അയർലണ്ടിലേയ്ക്കുള്ള വിസയുടെ കാലാവധി തീർന്നവരും തീരാറായവരും അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ
അയർലണ്ടിലേയ്ക്കുള്ള വിസ ലഭിച്ച് ഇത് വരെ ഇന്ത്യയിൽ നിന്നും അയർലണ്ടിലേക്ക് പറക്കാൻ സാധിക്കാത്തവർക്കും അയർലണ്ടിൽ നിന്നും ഇന്ത്യയിലേയ്ക്ക് പോയി തിരിച്ചു വരാൻ കഴിയാത്തവർക്കും എങ്ങനെ അയർലണ്ടിൽ എത്തിപ്പെടാം എന്ന് മനസിലാക്കാം. 2020 ജൂൺ ഒന്നാം തിയതി മുതൽ പ്രാബല്യത്തിൽ വന്ന ഈ നിർദ്ദേശം ഇന്ത്യയിൽ കുടുങ്ങി കിടക്കുന്ന അയർലണ്ട് വിസയുള്ള എല്ലാവർക്കും കൃത്യമായ മാർഗ നിർദ്ദേശം നൽകുന്നു. അയർലണ്ടിലേക്ക് പറക്കാൻ മൂന്ന് മാസത്തെ കാലാവധിയുള്ള വിസ കൈയ്യിൽ ഉള്ള ഇന്ത്യൻ പൗരന്മാർക്കും, ഒരു മാസത്തെയെങ്കിലും കാലാവധിയുള്ള IRP/GNIB കാർഡ് കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്കും അയർലണ്ടിലേക്ക് യാത്ര ചെയ്യാം. ഇത് work, study, join immediate family members എന്നിവയിൽ ഏത് വിസ വിഭാഗത്തിൽ പെടുന്നവർക്കും ഒരു പോലെ ബാധകമാണ്. അതുകൊണ്ട് തന്നെ, റീപാട്രിയേഷൻ ഫ്ലൈറ്റിൽ യാത്ര ചെയ്യാനുള്ള അനുമതിക്കുള്ള പ്രത്യേക കൺഫർമേഷൻ ലെറ്റർ ഇനി മുതൽ വിസ…
ട്രിനിറ്റി കോളേജ് സെപ്റ്റംബർ 28 ന് തുറക്കും
2020-21 അധ്യയന വർഷത്തെ ക്ലാസ്സുകൾ സെപ്റ്റംബർ 28 ന് ആരംഭിക്കുമെന്ന് ട്രിനിറ്റി കോളേജ് ഡബ്ലിൻ അറിയിച്ചു. ഓൺലൈൻ ക്ലാസുകൾ മുഖാമുഖ ക്ലാസുകൾ എന്നിവ സംയോജിപ്പിക്കുന്ന ഒരു ഹൈബ്രിഡ് മോഡൽ പഠന രീതി കോളേജ് സ്വീകരിക്കുമെന്നാണ് അറിയുന്നത്. എല്ലാ പുതിയ വിദ്യാർത്ഥികൾക്കുമായുള്ള ഓറിയന്റേഷൻ സെപ്റ്റംബർ 21 ന് ആരംഭിക്കും. കോവിഡ് -19 സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കുന്നത് 2021 ന്റെ തുടക്കം വരെയെങ്കിലും തുടരേണ്ടി വരുമെന്നാണ് കോളേജ് പ്രതീക്ഷിക്കുന്നത്. Share This News