ഇമ്മാനുവൽ സക്കറിയ എന്ന 13 വയസുകാരൻ മലയാളി ഈ കോവിഡ് സീസണിൽ അയർലണ്ടിലെ ഹെൽത്ത് കെയർ മുൻനിര തൊഴിലാളികൾക്കുള്ള നന്ദി അറിയിച്ച് ഒരു ഗാനം സ്വന്തമായി രചിക്കുകയും, ഈണം നൽകുകയും, ആലപിക്കുകയും ചെയ്തു.
കഴിഞ്ഞ ആറ് വർഷമായി ഇമ്മാനുവൽ കീ ബോർഡ് പ്രാക്റ്റീസ് ചെയ്യുന്നുണ്ട്.
കോ. ക്ലെയറിൽ, എനിസിലെ റൈസ് കോളേജിലെ വിദ്യാർത്ഥിയാണ് ഇമ്മാനുവൽ സക്കറിയ.
കാഞ്ഞിരപ്പള്ളി സ്വദേശികളായ സോണി സക്കറിയയുടെയും നീനുവിന്റെയും നാല് മക്കളിൽ മൂത്ത മകനാണ് ഇമ്മാനുവൽ സക്കറിയ.
ഇമ്മാനുവലിന്റെ സഹോദരങ്ങളായ Ithiya, Ian എന്നിവരെയും ഈ നന്ദി പറച്ചിൽ വിഡിയോയിൽ കാണാം.
സോണിയുടെയും നീനുവിന്റെയും ഏറ്റവും ഇളയകുട്ടി ആറു മാസം പ്രായമായ Ivin.
14 വർഷങ്ങളായി സോണിയും നീനുവും അയർലണ്ടിൽ സ്ഥിരതാമസക്കാരാണ്.