അയർലണ്ടിൽ 49 പേർ കൂടി മരിച്ചു

കോവിഡ് -19 രോഗനിർണയം നടത്തിയ 49 പേർ കൂടി മരിച്ചു, ആകെ മരണസംഖ്യ 769 ആയി. 769 മരണങ്ങളിൽ 386 പേർ ആശുപത്രിയിൽ മരിച്ചു എന്നാണ് കണക്ക്. ഇതിൽ 50 പേർ ഐസിയുവിൽ മരണമടഞ്ഞു. ഐസിയുവിൽ പ്രവേശിച്ചവരുടെ ശരാശരി പ്രായം 60. അയർലണ്ടിൽ മൊത്തം കൊറോണ കേസുകളുടെ എണ്ണം 16,671 ആയി.     Share This News

Share This News
Read More

പൊതുമേഖലാ ജോലിക്കാരുടെ ജീവിത പങ്കാളിക്ക് ശമ്പളത്തോടുകൂടിയ അവധി

അയർലണ്ടിൽ ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട് പൊതുമേഖലാ ആരോഗ്യ പ്രവർത്തകരുടെ പങ്കാളികൾക്ക് ശമ്പളത്തോടുകൂടിയ അവധി നൽകുമെന്ന് പ്രഖ്യാപിച്ചു. പൊതുമേഖലയിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ പങ്കാളികൾക്ക് വീട്ടിൽ തന്നെ ശിശു സംരക്ഷണം നൽകാൻ അനുവദിക്കുന്നതിന് ശമ്പളത്തോടുകൂടിയ അവധി നൽകുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു. പബ്ലിക് സർവീസിൽ ജോലി ചെയ്യുന്ന ഏവരും ഈ ആനുകൂല്യത്തിന് അർഹരാവും. ഹെൽത്ത് കെയറിൽ തന്നെ ജോലി ചെയ്യുന്നവർ ആകണമെന്നില്ല. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻ‌പി‌എച്ച്ഇ‌റ്റി) ഈ നടപടി അംഗീകരിച്ചിട്ടുണ്ടെന്നും വരും ആഴ്ചകളിൽ ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഇത് പൊതുമേഖലാ ജീവനക്കാർക്ക് മാത്രമേ ലഭിക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ശിശു സംരക്ഷണത്തിനായിട്ടാണ് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്. അതിനാൽ കുട്ടികൾ ഉള്ളവർക്കായിരിക്കും ഇത് ലഭിക്കുക. ഇരുവരും ആരോഗ്യ മേഖലയിലെ പ്രവർത്തകരായ ദമ്പതികൾ ആയിരിക്കണമെന്നില്ല. ഒരാൾ സ്വകാര്യമേഖലയിലും മറ്റൊന്ന് പൊതുമേഖലയിലും ജോലി ചെയ്യുന്ന…

Share This News
Read More

സ്കൂളുകൾ ‘ആഴ്ചയിൽ ഒരിക്കൽ’ തുറക്കാൻ ആലോചന

അയർലണ്ടിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പതിയെ കുറയ്ക്കാനുള്ള പദ്ധതികൾ ആലോചനയിൽ. ‘ആഴ്ചയിൽ ഒരിക്കൽ’ സ്കൂളുകൾ വീണ്ടും തുറക്കാനുള്ള ആസൂത്രണം നടക്കുന്നു. അതുപോലെ തന്നെ 2 കിലോമീറ്ററിൽ കൂടുതൽ വ്യായാമത്തിനായി പോകാൻ അനുമതി നൽകാനുള്ള ചർച്ചകളും ഇപ്പോൾ തകൃതിയായി നടക്കുന്നുണ്ട്. ചില ഹാർഡ് വെയർ ഷോപ്പുകളും ഈ ആഴ്ച്ച മുതൽ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതിയായി. വീട്, ബിസിനസ്സ് പരിപാലനം, ശുചിത്വം, കാർഷിക ഉപകരണങ്ങൾ അല്ലെങ്കിൽ പൂന്തോട്ടപരിപാലനം, കൃഷി, കാർഷിക ആവശ്യങ്ങൾ എന്നിവയ്ക്ക് ആവശ്യമായ സാധനങ്ങൾ വിൽക്കുന്ന ഹാർഡ്‌വെയർ സ്റ്റോറുകൾ “എസ്സൻഷ്യൽ” പട്ടികയിൽ ആണെന്ന് കണക്കാക്കിയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുന്നത്. Share This News

Share This News
Read More

ഇന്ത്യൻ അംബാസഡർ വിദ്യാർത്ഥികൾക്കായി ഫേസ്ബുക്ക് ലൈവിൽ വരുന്നു

2020 ഏപ്രിൽ 21 ചൊവ്വാഴ്ച രാവിലെ 11: 30 ന് അയർലണ്ടിലെ ഇന്ത്യൻ അംബാസഡർ സന്ദീപ് കുമാർ അയർലണ്ടിലെ ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തിനായി ഒരു ഫേസ്ബുക്ക് ലൈവ് സെഷനിൽ വരുന്നു. ഇതിലേയ്ക്കായി ഡബ്ലിൻ ഇന്ത്യൻ എംബസി ഏവരെയും ക്ഷണിക്കുന്നു. അയർലണ്ടിലെ നിലവിലെ ലോക്ക്-ഡൗൺ അവസ്ഥകളെ പറ്റിയും സംസാരിക്കുകയും ഈ വെല്ലുവിളിയെ കൂട്ടായി നേരിടുന്ന എല്ലാവർക്കും പിന്തുണയും നന്ദിയും അറിയിക്കുകയും ചെയ്യും ഇന്ത്യൻ അംബാസഡർ ഈ ലൈവ് സെഷനിൽ. ഇവിടെ ക്ലിക്ക് ചെയ്ത് ഫേസ്ബുക് ലൈവ് സെഷനിൽ പങ്കുചേരാം. സമയം ഏപ്രിൽ 21 ചൊവ്വ 11:30 am -12:15 pm   Share This News

Share This News
Read More

അയർലണ്ടിലെ കോവിഡ് -19 കേസുകളുടെ എണ്ണം 13000 കവിഞ്ഞു

അയർലണ്ടിൽ 724 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടു കൂടി അയർലൻഡിലെ ആകെ കൊറോണ കേസുകളുടെ എണ്ണം 13000 കടന്നു. അയർലണ്ടിലെ കോവിഡ് -19 കേസുകളുടെ എണ്ണം ഇപ്പോൾ 13,271 ആണ്. ഇതിൽ 25% പേർ ആരോഗ്യ പ്രവർത്തകരാണ്. 3,090 ആരോഗ്യ പ്രവർത്തകർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. മൊത്തം കേസുകളിൽ 51% കേസുകൾ ഡബ്ലിനിലാണ്. രണ്ടാമതായി ഏറ്റവും കൂടുതൽ കേസുകളുള്ളത് കോർക്കിൽ. 43 പേർ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 486 ആയി ഉയർന്നു. രോഗം ഭേദമായവർ 77. Share This News

Share This News
Read More

കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ആദ്യ വ്യക്തിയ്ക്ക് ശിക്ഷ

കൊറോണ വൈറസ് പടരുന്നത് തടയാൻ ഏർപ്പെടുത്തിയ ചലനത്തിനുള്ള നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഇരുപത്തിനാലുകാരനായ ഒരാളെ വെക്സ്ഫോർഡിലെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ മാസം അയർലണ്ടിൽ സർക്കാർ കൊണ്ടുവന്ന പുതിയ അടിയന്തര നിയമപ്രകാരം കുറ്റകൃത്യങ്ങൾ ചുമത്തപ്പെടുന്ന ആദ്യ വ്യക്തിയാണ് ഇയാൾ. റൊമേനിയക്കാരനായ ഇയാൾ എനിസ്‌കോർത്തിയിലെ മൈൽ ഹൗസ് റോഡിനടുത്താണ് താമസിക്കുന്നത്. കഴിഞ്ഞ മാസം നിലവിൽ വന്ന അടിയന്തര നിയമപ്രകാരം സോഷ്യൽ ഡിസ്റ്റൻസിങ് നിയന്ത്രണത്തിലെ വ്യവസ്ഥകൾ ലംഘിച്ചുവെന്ന രണ്ട് ആരോപണങ്ങൾ ഇയാൾ നേരിടുന്നു. ഈസ്റ്റർ വാരാന്ത്യത്തിൽ വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങളിൽ നിന്നായി രണ്ട് തവണ ഗാർഡ അദ്ദേഹത്തെ തടഞ്ഞു. ആദ്യത്തേത് ദുഃഖ വെള്ളിയാഴ്ച്ചയും രണ്ടാമത് ഈസ്റ്റർ ദിനത്തിലുമാണ് ഇയാൾ ഗാർഡ ചെക്കിങ്ങിൽ പിടിയിലായത്. ഡ്രൈവിംഗ് ലൈസൻസും ഓടിച്ചിരുന്ന കാറിന് ഇൻഷുറൻസും ഇല്ലായിരുന്നു എന്ന പേരിൽ വേറെയും കുറ്റങ്ങൾ ഇയാൾക്കെതിരെ ഗാർഡ ചുമത്തിയിട്ടുണ്ട്. Share This News

Share This News
Read More

NDLS ന്റെ പേരിൽ തട്ടിപ്പ്

കൊറോണയുടെ മറവിൽ നാഷണൽ ഡ്രൈവർ ലൈസൻസ് സർവീസ് (എൻ‌ഡി‌എൽ‌എസ്) ന്റെ ഒഫീഷ്യൽ പേജ് എന്ന് തോന്നിക്കുന്ന രീതിയിൽ ഒരു വ്യാജ ഫെയ്‌സ്ബുക്ക് പേജ് ഉണ്ടാക്കി തട്ടിപ്പ് സംഘം രംഗത്ത്. ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാനോ പുതുക്കാനോ വാട്ട്‌സ്ആപ്പ് വഴി ആളുകളെ ബന്ധപ്പെടാൻ ക്ഷണിക്കുന്നു. തുടർന്ന് അവർ 200 യൂറോ കൂടുതൽ പണം അടയ്ക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു. എൻ‌ഡി‌എൽ‌എസിന് ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളൊന്നുമില്ല. എൻ‌ഡി‌എൽ‌എസുമായി ഓൺലൈനായി ബന്ധപ്പെടാനുള്ള ഏക മാർ‌ഗ്ഗം ആർ‌എസ്‌എ സോഷ്യൽ മീഡിയ പേജുകൾ വഴിയോ അല്ലെങ്കിൽ www.rsa.ie or www.ndls.ie വഴിയോ മാത്രമാണ്. ഈ വഞ്ചനാപരമായ പേജ് നീക്കംചെയ്യുന്നതിന് ഫേസ്ബുക്കിൽ റിപ്പോർട്ടുചെയ്‌തു. അന്വേഷണം തുടരുകയാണ്. ഈ തട്ടിപ്പ് തെളിയിക്കുന്ന ചിത്രങ്ങൾ ഗാർഡയുടെ സോഷ്യൽ മീഡിയ പേജിൽ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യാം.         Share This News

Share This News
Read More

ബ്ലാഞ്ചർഡ്‌സ്‌ടൗണിൽ കോവിഡ് ബാധിതർക്ക് സഹായം

ബ്ലാഞ്ചർഡ്‌സ്‌ടൗണിൽ (യാത്ര പരിമിതികൾ ഉള്ളത് കൊണ്ട് ) കൊറോണ ബാധിതർ ആയിട്ടുള്ളതോ അല്ലെങ്കിൽ അവരുടെ ഫാമിലിയിൽ ഉള്ള ആർക്കെങ്കിലും ആഹാരം കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ തീർച്ചയായും താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. ഞങ്ങളുടെ പരിമിതമായ രീതിയിൽ സഹായം എത്തിക്കാൻ സാധിക്കുന്നതാണ്. Nishad 0894878838 Sudheesh 0858736443 Shiju nair 0894152359 ഒരു നേരത്തെ ആഹാരം വെച്ച് കൊടുക്കാൻ സാധിക്കുന്നവരും മുകളിൽ പറഞ്ഞ നമ്പറിൽ ദയവായി കോൺടാക്ട് ചെയ്യുക. വോളന്ററി ആയി ആർക്കു വേണമെങ്കിലും മുന്നോട്ടു വന്നു ഞങ്ങളോടൊപ്പം സഹകരിക്കാവുന്നതാണ്.. വേറെ ഏതെങ്കിലും സ്ഥലത്തു ബുദ്ധിമുട്ടുകൾ നേരിടുന്നവർ ഉണ്ടെങ്കിൽ അതിനു അവിടെ ഉള്ള ആൾക്കാരുമായി ബന്ധപെട്ടു സഹായം എത്തിക്കാൻ സാധിക്കുന്നത് ആണ്.     Share This News

Share This News
Read More

ഡെബൻഹാംസ് അയർലണ്ടിൽ നിന്ന് പിന്മാറുന്നു: ലോക്ക് ഡൗണിന് ശേഷം തുറക്കില്ല

കോവിഡ് 19 നിയന്ത്രണം മൂലം കഴിഞ്ഞമാസം അയർലണ്ടിലെ എല്ലാ ഡെബൻഹാംസ് ഔട്ട് ലെറ്റുകളും താത്കാലികമായി അടച്ചിരുന്നു. എന്നാൽ, അപ്രതീക്ഷിതമായ ഒരു തീരുമാനമാണ് ഇപ്പോൾ കമ്പനി പുറത്തു വിട്ടിരിക്കുന്നത്. ലോക്ക് ഡൗൺ സമയ പരിധിക്ക് ശേഷവും ഡെബൻഹാംസ് അവരുടെ ഒരു ഔട്ട് ലെറ്റും അയർലണ്ടിൽ പുനഃരാരംഭിക്കില്ല. അയർലണ്ടിൽ പതിനൊന്ന് ഔട്ട് ലെറ്റുകളാണ് ഉണ്ടായിരുന്നത്. ഡബ്ലിൻ, കോ കിൽ‌ഡെയർ കൗണ്ടിയിലെ ന്യൂബ്രിഡ്ജ്, ഗോൾവേ, ലിമെറിക്ക്, ട്രാലി, കോർക്ക്, വാട്ടർഫോർഡ് എന്നിവിടങ്ങളിലായിരുന്നു ഔട്ട് ലെറ്റുകൾ പ്രവർത്തിച്ചിരുന്നത്. ഉയർന്ന വാടകയാണ് കമ്പനിക്ക് തുടർന്ന് പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന കാരണമെന്ന് പറയുന്നു. എന്നാൽ, “നെക്സ്റ്റ്” പോലുള്ള പല വസ്ത്ര വില്പന കമ്പനികളും അവരുടെ ഔട്ട് ലെറ്റുകൾ ക്രമേണയായി കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഓരോരോ ഔട്ട് ലെറ്റുകളായി അടച്ചു തുടങ്ങിയിരുന്നു. കൂടുതലായി ഓൺലൈൻ ഷോപ്പിംഗിലേയ്ക്ക് മാറാനാണ് ഈ വിധത്തിലുള്ള വമ്പൻ കമ്പനികൾ ശ്രമിക്കുന്നത്. ഭീമമായ വാടകയിനത്തിലും ജോലിക്കാരുടെ…

Share This News
Read More

ഈസ്റ്റർ യാത്ര തടയുന്നതിന് ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കാൻ ഗാർഡ

അയർലണ്ടിൽ കൊറോണ ബാധ നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ മാസം കൊണ്ടുവന്ന അടിയന്തര ആരോഗ്യ നിയമപ്രകാരം അടുത്ത അഞ്ച് ദിവസത്തേക്ക് ജനങ്ങളുടെ നീക്കങ്ങളും സമ്മേളനങ്ങളും നിയന്ത്രിക്കുന്നതിന് ഗാർഡെയ്ക്ക് പുതിയ അധികാരങ്ങൾ നൽകിയിട്ടുണ്ട്. ഈസ്റ്റർ വാരാന്ത്യത്തിൽ അവധിക്കാല സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്നും ആളുകളെ നിരുത്സാഹപ്പെടുത്തും. ഈസ്റ്റർ പ്രമാണിച്ച് ആളുകൾ യാത്രകൾ ചെയ്യാൻ സാധ്യതയുള്ളതിനാലാണ് ഇപ്പോൾ നിയമം കർശനമാക്കിയിട്ടുള്ളത്. ഈസ്റ്റർ ഞായറാഴ്ച്ച വരെ മാത്രമേ ഈ പുതിയ കർശന നിയമങ്ങൾ നിലവിൽ ഉണ്ടാവൂ എന്നാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. എന്നിരുന്നാലും, ഒരു പക്ഷെ ഈസ്റ്ററിന് ശേഷവും ഈ കർശനം നീണ്ടു പോയേക്കാം. യാത്രാ നിബന്ധനകൾ പാലിക്കാത്തവർക്ക് 2,500 യൂറോ വരെ പിഴയും ആറുമാസം വരെ തടവും ലഭിക്കും. പരിശോധനകൾ കർശനമാക്കാനും ഓരോരുത്തരുടെയും യാത്രയെ സംബന്ധിച്ച് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാനും ഗാർഡയ്ക്ക് പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. രാജ്യമെമ്പാടും കൂടുതൽ ചെക്ക്പോയിന്റുകൾ സ്ഥാപിക്കും. Share This…

Share This News
Read More