ലോകം മുഴുവൻ കൊറോണ പടരുകയാണ്. അയർലണ്ടിലും അതിവേഗം കൊറോണ പടരുകയാണ്.ലോക് ഡൗൺ ഉൾപ്പെടെ നടപടികളുമായി അയർലണ്ടും ഇന്ത്യയും മുന്നോട്ടു പോകുകയാണ്. പ്രവാസികളിൽ മിക്കവരും ആരോഗ്യ മേഖലയുമായി ബന്ധപെട്ട് പ്രവർത്തിക്കുന്നവർ ആണ്. നൂറു കണക്കിന് വിദ്യാർത്ഥികളും അയർലണ്ടിൽ പ്രതിസന്ധി നേരിടുകയാണ്. കേരളത്തിൽ പല പ്രവാസികളുടെയും മാതാ പിതാക്കൾ ഒറ്റക്ക് കഴിയുന്ന സാഹചര്യവും ഉണ്ട്. ഇത്തരത്തിൽ വിവിധ തരത്തിൽ സഹായം ആവശ്യമുള്ള ആളുകളെ സഹായിക്കുന്നതിനായി അയർലണ്ടിലും കേരളത്തിലും ക്രാന്തി ഒരു ഹെല്പ് ഡസ്ക് രൂപീകരിച്ചു ലോക് ഡൗൺ കാലത്തെ തൊഴിലില്ലായ്മ വേതനം, റെന്റ് സംബന്ധിച്ച കാര്യങ്ങൾ, വിസ സംബന്ധിച്ച കാര്യങ്ങൾ തുടങ്ങിയ ലീഗൽ സംശയങ്ങൾ ഉള്ളവരെയും ഏതെങ്കിലും സാഹചര്യത്തിൽ ഒറ്റപെട്ടു പോകുന്ന പ്രവാസികളെയും നാട്ടിൽ ഉള്ള ബന്ധുക്കൾക്ക് ഏതെങ്കിലും തരത്തിൽ ഉള്ള ആൾ സഹായം ആവശ്യം ഉള്ളവരെയും പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് ചെയ്യാൻ കഴിയുന്ന രീതിയിൽ സഹായിക്കുക എന്ന ഉദ്ദേശത്തിൽ…
Shared Accommodation Needed Near Beacon Hospital
Hi myself Anoop, works as nurse at beacon hospital. Looking for a shared room in Sandyford near to Beacon Hospital . Thank you Anoop thottiyil Ph- 0892456638 Share This News
ഹെൽത്ത് കെയർ ജോലിക്കാർക്ക് നന്ദി ചൊല്ലി ഗൂഗിൾ
കോവിഡ് 19 മഹാമാരി ലോകമെമ്പാടും ആഞ്ഞടിക്കുന്ന ഈ കാലഘട്ടത്തിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, മറ്റ് മെഡിക്കൽ വർക്കേഴ്സ് എന്നിവർക്ക് നന്ദി പറഞ്ഞിരിക്കുകയാണ് ഗൂഗിൾ അവരുടെ ഡൂഡിലിലൂടെ. ഗൂഗിൾ എല്ലാ പ്രത്യേക ദിനങ്ങളിലും അവരുടെ ഹോം പേജിൽ ഒരു “ഡൂഡിൽ” സൃഷ്ടിക്കാറുണ്ട്. ഗൂഗിളിന്റെ സെർച്ച് ഹോം പേജിൽ നാം കാണുന്ന ആനിമേറ്റഡ് വീഡിയോയെയാണ് ഗൂഗിൾ ഡൂഡിൽ എന്ന് വിളിക്കുന്നത്. https://www.youtube.com/watch?v=Kv7UjZHe5nU&feature=youtu.be സാധാരണ മറ്റ് അവസരങ്ങളിൽ ഡൂഡിൽ സൃഷ്ടിക്കുമ്പോൾ അതാത് ദിവസത്തിന്റെ പ്രത്യേകതയുടെ ഒഫീഷ്യൽ ഗൂഗിൾ പേജിലേക്ക് ലിങ്ക് കൊടുക്കുന്ന പതിവുണ്ട്. ഉദാഹരണത്തിന്, സച്ചിൻ തെൻഡുൽക്കറിന്റെ പിറന്നാൾ ദിവസത്തിന് അദ്ദേഹത്തെ ആശംസിച്ചുകൊണ്ടുള്ള ഡൂഡിൽ ആണെങ്കിൽ സച്ചിന്റെ ഔദ്യോഗിക ഗൂഗിൾ പേജിലേക്ക് ലിങ്ക് കൊടുക്കും. എന്നാൽ, കോവിഡ് 19നെ തുടർന്നുള്ള ആരോഗ്യ പ്രവർത്തകരോടുള്ള നന്ദി പ്രകാശനത്തിൽ ഗൂഗിൾ അത്തരമൊരു ലിങ്ക് കൊടുത്തിട്ടില്ല. മറിച്ച്, കോവിഡ് 19 നുമായി ബന്ധപ്പെട്ട…
അയർലണ്ടിൽ കൊറോണ കേസുകൾ 5000ൽ കൂടുതലായി
അയർലണ്ടിൽ ഇപ്പോൾ 5,364 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. മരണസംഖ്യ 174 ആയി. 33 പേർ സുഖം പ്രാപിച്ചു. ഏറ്റവും കൂടുതൽ കോവിഡ് -19 രോഗികൾക്ക് ചികിത്സ നൽകുന്നത് ഡബ്ലിനിലെ ബ്യൂമോണ്ട് ആശുപത്രിയിൽ. 133 കൊറോണ രോഗികളാണ് നിലവിൽ ഈ ആശുപത്രിയിൽ ഉള്ളത്. സെന്റ് ജെയിംസ് ഹോസ്പിറ്റലിൽ 95 കേസുകളും മേറ്ററിൽ 87 കേസുകളുമുണ്ട്. ഈ മൂന്ന് ഹോസ്പിറ്റലുകളും ഡബ്ലിനിലാണ്. ഡബ്ലിന്‍ പുറത്ത് കാവൻ ജനറൽ ഹോസ്പിറ്റലിൽ 34 കേസുകളും, ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 33 കേസുകളും ചികിത്സയിലുണ്ട്. HSE ആശുപത്രികളിൽ 2,450 ജനറൽ കിടക്കകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതുപോലെതന്നെ 130 ക്രിട്ടിക്കൽ കെയർ ബെഡ്ഡുകളും നിലവിൽ ഒഴിഞ്ഞുകിടക്കുന്നു. ഐസിയുവിൽ നിന്ന് 33 പേർ സുഖം പ്രാപിച്ചു എന്നതാണ് ഏറ്റവും പുതിയ കണക്ക്. Share This News
കെയറർ കോഴ്സിന് തിരക്കേറി: ഈ മാസത്തെ രണ്ടാമത്തെ ബാച്ച് ഏപ്രിൽ 16 വ്യാഴാഴ്ച്ച
ഏപ്രിൽ 4ന് ആരംഭിച്ച ബാച്ചിൽ അഡ്മിഷൻ ഫുൾ ആയതിനെത്തുടർന്ന് ഏപ്രിൽ 16 വ്യാഴാഴ്ച്ച മറ്റൊരു ബാച്ച് കൂടി തുടങ്ങുമെന്ന് B&B Nursing Ltd അറിയിച്ചു. മാർച്ചിലും ഒരു ബാച്ച് തുടങ്ങിയിരുന്നു. കൊറോണ സാഹചര്യത്തിൽ ധാരാളം പേർ നിലവിലെ അവസരങ്ങൾ പ്രജോജനപ്പെടുത്തി HSE യിൽ ജോലിയിൽ പ്രവേശിക്കാനുള്ള ശ്രമത്തിലാണ്. ഈ വർഷത്തെ തന്നെ മൂന്നാമത്തെ ബാച്ചാണ് ഏപ്രിൽ 16 വ്യാഴാഴ്ച്ച B&B Nursing Ltd ആരംഭിക്കുന്നത്. നിലവിലെ HSE റിക്രൂട്ട്മെന്റ് ഡ്രൈവ് തന്നെയാണ് കൂടുതൽ പേരെ ഈ പ്രൊഫഷനിലേയ്ക്ക് ആകർഷിക്കുന്നത്. കൂടാതെ, ഫ്ലെക്സിബിൾ ആയിട്ടുള്ള വർക്കിംഗ് സ്കെഡ്യൂളും കുടുംബമായി താമസിക്കുന്നവരെ ഈ ജോലിയിലേക്ക് ആകർഷിക്കുന്നു. തുടക്കക്കാർക്ക് പോലും വാർഷിക വരുമാനം 27000 യൂറോ മുതൽ 32000 യൂറോ വരെ ലഭിക്കുമെന്നതും ഈ ജോലിയുടെ മറ്റൊരു ആകർഷണമാണ്. HSE നഴ്സുമാരെ പോലെ തന്നെ കെയറർമാർക്കും പെൻഷൻ അടക്കമുള്ള HSEയുടെ എല്ലാവിധ…
കോവിഡ് -19 ടെസ്റ്റ് ശേഷി ഇരട്ടിയാക്കാൻ HSE
കോർണവൈറസ് പരീക്ഷിക്കാനുള്ള ശേഷി ഈ ആഴ്ച മുതൽ ഇരട്ടിയാക്കുമെന്നും ഒരു ദിവസം 4,500 ടെസ്റ്റുകൾ നടത്തുമെന്നും ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) അറിയിച്ചു. ലബോറട്ടറികളുടെ ശൃംഖലയും 50 കമ്മ്യൂണിറ്റി ടെസ്റ്റ് സെന്ററുകളും രാജ്യത്തുടനീളം ആരംഭിച്ചു. ഒരു ജർമ്മൻ കമ്പനി ഇപ്പോൾ അയർലണ്ടിൽ നിന്ന് പ്രതിദിനം രണ്ടായിരത്തോളം ടെസ്റ്റുകൾ പരീക്ഷിക്കുന്നുണ്ട്. അടുത്ത ഏഴു ദിവസം വൈറസിന്റെ തീവ്രത കുറയ്ക്കുന്നതിന് നിർണായകമാണെന്ന് പൊതുജനാരോഗ്യ ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. അയർലണ്ടിലെ നിലവിലെ കൊറോണ കേസുകൾ ചുവടെ: മരണം: 158 രോഗം മാറിയവർ: 25 രോഗബാധിതർ: 4,994 Share This News
COVID-19: ഡബ്ലിനിലെ ഇന്ത്യൻ എംബസി കോൺസുലർ സേവനങ്ങൾ ഏപ്രിൽ 14 വരെ ഉണ്ടാവില്ല
COVID വ്യാപിക്കുന്നത് തടയുന്നതിനായി അയർലണ്ടിൽ രാജ്യവ്യാപകമായി നടപ്പാക്കിയ നിയന്ത്രണ നടപടികൾക്ക് അനുസൃതമായി ഡബ്ലിനിലെ ഇന്ത്യൻ എംബസി കോൺസുലർ സേവനങ്ങൾ താൽക്കാലികമായി നിർത്തിയത് ഏപ്രിൽ 14 വരെ നീട്ടി. യാതൊരു വിസകളും ഈ ഓഫീസിൽ നിന്നും ഈ കാലയളവിൽ ലഭിക്കില്ല. ഏതായാലും, ഇന്ത്യയിലേക്കുള്ള മൊത്തം യാത്രാ വിലക്ക് കാരണം ആർക്കും യാത്ര ചെയ്യാനും കഴിയില്ല. എന്നിരുന്നാലും, എംബസി ഇമെയിലിലോ ടെലിഫോൺ നമ്പറുകളിലോ ഏതെങ്കിലും അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടുന്നത് തുടരാൻ മടിക്കേണ്ടതില്ല. EMBASSY OF INDIA 69 Merrion Road, Ballsbridge, Dublin-4, Co Dublin, Ireland Tel: 00353-12060932, 12060913, 12604806 Fax :00353-1-4978074 Office Timings Chancery – 09.00-17.30 hrs Consular Section Enquiries can be made by email or by telephone Passport & OCI Services:passport.dublin@mea.gov.in Visa and other…
എല്ലാ NDLS കേന്ദ്രങ്ങളും അടച്ചു
അയർലണ്ടിലെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട എല്ലാ വിധ സർവീസുകളും ചെയ്യുന്ന നാഷണൽ ഡ്രൈവർ ലൈസൻസ് സർവീസ് (NDLS) കൊറോണ പ്രതിസന്ധിമൂലം പ്രവർത്തനം പൂർണ്ണമായി നിർത്തിവച്ചു. അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ NDLS തുറന്നു പ്രവർത്തിക്കില്ല. ഡ്രൈവിംഗ് ലൈസൻസ് കാലാവധി പൂർത്തിയായി പുതുക്കേണ്ട തിയതി അടുത്തു വരുന്ന കസ്റ്റമേഴ്സിന് കാലാവധി സ്വമേധയാ പുതുക്കി ലഭിക്കും. ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീരുന്നവർക്ക് അവരുടെ വാഹന ഇൻഷുറൻസ് പുതുക്കുന്നതിന് തടസമുണ്ടാവില്ല. ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീർന്നാലും എല്ലാ ഇൻഷുറൻസ് കമ്പനികളും ഉപഭോകതാക്കൾക്ക് അവരുടെ ഇൻഷുറൻസ് പുതുക്കി നൽകാൻ ബാധ്യസ്ഥരാണ്. FAQ on NDLS Closure and Extension of Validity of Licences Share This News
അയർലൻഡിൽ കൊറോണ ബാധിച്ച് ആദ്യ ഇന്ത്യക്കാരിയുടെ മരണം
അയർലണ്ടിൽ ആദ്യമായി കൊറോണ ബാധിച്ച് ഒരു ഇന്ത്യക്കാരി മരണമടഞ്ഞു. ഡബ്ലിനിലെ മേറ്റർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു ഇവർ. വടക്കേ ഇന്ത്യ സ്വദേശിനിയാണ്. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു മരണം. കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ഇവർ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്നാണ് അറിയുന്നത്. കൂടുതൽ വിവരങ്ങൾ പിന്നീട്. Share This News
കൊറോണ ബാധിതരെ സഹായിക്കാൻ വെസ്ഫോർഡ് കൗണ്ടി കൗൺസിൽ പ്രത്യേക കോൾ സെന്റർ ഒരുക്കി
വെക്സ്ഫോര്‍ഡ് കൗണ്ടി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രാദേശിക സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടു കൂടി കമ്മ്യൂണിറ്റി റെസ്പോൺസ് ഫോറം (WCRF)രൂപീകരിച്ചു. പ്രാരംഭ ഘട്ടമായി നാളെ 30/03/2020 രാവിലെ 9മണി മുതല്‍ വൈകിട്ടു 5മണി വരെ ആഴ്ച്ചയില്‍ എഴ് ദിവസവും പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി സപ്പോർട്ട് കാൾ സെന്റർ നിലവില്‍ വരും. ഭവന,ആസൂത്രണ,തദ്ദേശഗവര്ണ്മെന്റ് സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്ന മന്ത്രി ശ്രീ ഇയോഗന്‍ മര്‍ഫിയുടെ നിര്‍ദ്ദേശാനുസരണമാണ് എല്ലാ പ്രാദേശിക ഭരണ കൗണ്‍സിലുകളുടെയും നേതൃത്വത്തില്‍ COVID19 മഹാമാരിയെ നേരിടുന്നതിനു ഉള്ള പ്രവര്‍ത്തനങ്ങളെ എകോപിപ്പിക്കുവാന്‍ വേണ്ടിയാണ് CRF കമ്മ്യൂണിറ്റി റെസ്പോൺസ് ഫോറം രൂപീകരിച്ചത്. അതിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനമാണ് നാളെ വെക്സ്ഫോര്‍ഡ് കൗണ്ടി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നത്. സമൂഹത്തില്‍ അടിയന്തിരമായി കരുതല്‍ ആവശ്യമുള്ള ജനങ്ങളെ കണ്ടെത്തി അവര്‍ക്കു ആവശ്യമുള്ള സഹായ സഹകരണങ്ങള്‍ ഉടനടി എത്തിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ഒരു സംവിധാനം ഒരുക്കിയിരിക്കുന്നത്. WCRFമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളുടെ പേരുവിവരം…