കൊറോണ വൈറസ് പടരുന്നത് തടയാൻ ഏർപ്പെടുത്തിയ ചലനത്തിനുള്ള നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഇരുപത്തിനാലുകാരനായ ഒരാളെ വെക്സ്ഫോർഡിലെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ മാസം അയർലണ്ടിൽ സർക്കാർ കൊണ്ടുവന്ന പുതിയ അടിയന്തര നിയമപ്രകാരം കുറ്റകൃത്യങ്ങൾ ചുമത്തപ്പെടുന്ന ആദ്യ വ്യക്തിയാണ് ഇയാൾ. റൊമേനിയക്കാരനായ ഇയാൾ എനിസ്കോർത്തിയിലെ മൈൽ ഹൗസ് റോഡിനടുത്താണ് താമസിക്കുന്നത്. കഴിഞ്ഞ മാസം നിലവിൽ വന്ന അടിയന്തര നിയമപ്രകാരം സോഷ്യൽ ഡിസ്റ്റൻസിങ് നിയന്ത്രണത്തിലെ വ്യവസ്ഥകൾ ലംഘിച്ചുവെന്ന രണ്ട് ആരോപണങ്ങൾ ഇയാൾ നേരിടുന്നു. ഈസ്റ്റർ വാരാന്ത്യത്തിൽ വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങളിൽ നിന്നായി രണ്ട് തവണ ഗാർഡ അദ്ദേഹത്തെ തടഞ്ഞു. ആദ്യത്തേത് ദുഃഖ വെള്ളിയാഴ്ച്ചയും രണ്ടാമത് ഈസ്റ്റർ ദിനത്തിലുമാണ് ഇയാൾ ഗാർഡ ചെക്കിങ്ങിൽ പിടിയിലായത്. ഡ്രൈവിംഗ് ലൈസൻസും ഓടിച്ചിരുന്ന കാറിന് ഇൻഷുറൻസും ഇല്ലായിരുന്നു എന്ന പേരിൽ വേറെയും കുറ്റങ്ങൾ ഇയാൾക്കെതിരെ ഗാർഡ ചുമത്തിയിട്ടുണ്ട്. Share This News
NDLS ന്റെ പേരിൽ തട്ടിപ്പ്
കൊറോണയുടെ മറവിൽ നാഷണൽ ഡ്രൈവർ ലൈസൻസ് സർവീസ് (എൻഡിഎൽഎസ്) ന്റെ ഒഫീഷ്യൽ പേജ് എന്ന് തോന്നിക്കുന്ന രീതിയിൽ ഒരു വ്യാജ ഫെയ്സ്ബുക്ക് പേജ് ഉണ്ടാക്കി തട്ടിപ്പ് സംഘം രംഗത്ത്. ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാനോ പുതുക്കാനോ വാട്ട്സ്ആപ്പ് വഴി ആളുകളെ ബന്ധപ്പെടാൻ ക്ഷണിക്കുന്നു. തുടർന്ന് അവർ 200 യൂറോ കൂടുതൽ പണം അടയ്ക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു. എൻഡിഎൽഎസിന് ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളൊന്നുമില്ല. എൻഡിഎൽഎസുമായി ഓൺലൈനായി ബന്ധപ്പെടാനുള്ള ഏക മാർഗ്ഗം ആർഎസ്എ സോഷ്യൽ മീഡിയ പേജുകൾ വഴിയോ അല്ലെങ്കിൽ www.rsa.ie or www.ndls.ie വഴിയോ മാത്രമാണ്. ഈ വഞ്ചനാപരമായ പേജ് നീക്കംചെയ്യുന്നതിന് ഫേസ്ബുക്കിൽ റിപ്പോർട്ടുചെയ്തു. അന്വേഷണം തുടരുകയാണ്. ഈ തട്ടിപ്പ് തെളിയിക്കുന്ന ചിത്രങ്ങൾ ഗാർഡയുടെ സോഷ്യൽ മീഡിയ പേജിൽ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യാം. Share This News
ബ്ലാഞ്ചർഡ്സ്ടൗണിൽ കോവിഡ് ബാധിതർക്ക് സഹായം
ബ്ലാഞ്ചർഡ്സ്ടൗണിൽ (യാത്ര പരിമിതികൾ ഉള്ളത് കൊണ്ട് ) കൊറോണ ബാധിതർ ആയിട്ടുള്ളതോ അല്ലെങ്കിൽ അവരുടെ ഫാമിലിയിൽ ഉള്ള ആർക്കെങ്കിലും ആഹാരം കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ തീർച്ചയായും താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. ഞങ്ങളുടെ പരിമിതമായ രീതിയിൽ സഹായം എത്തിക്കാൻ സാധിക്കുന്നതാണ്. Nishad 0894878838 Sudheesh 0858736443 Shiju nair 0894152359 ഒരു നേരത്തെ ആഹാരം വെച്ച് കൊടുക്കാൻ സാധിക്കുന്നവരും മുകളിൽ പറഞ്ഞ നമ്പറിൽ ദയവായി കോൺടാക്ട് ചെയ്യുക. വോളന്ററി ആയി ആർക്കു വേണമെങ്കിലും മുന്നോട്ടു വന്നു ഞങ്ങളോടൊപ്പം സഹകരിക്കാവുന്നതാണ്.. വേറെ ഏതെങ്കിലും സ്ഥലത്തു ബുദ്ധിമുട്ടുകൾ നേരിടുന്നവർ ഉണ്ടെങ്കിൽ അതിനു അവിടെ ഉള്ള ആൾക്കാരുമായി ബന്ധപെട്ടു സഹായം എത്തിക്കാൻ സാധിക്കുന്നത് ആണ്. Share This News
ഡെബൻഹാംസ് അയർലണ്ടിൽ നിന്ന് പിന്മാറുന്നു: ലോക്ക് ഡൗണിന് ശേഷം തുറക്കില്ല
കോവിഡ് 19 നിയന്ത്രണം മൂലം കഴിഞ്ഞമാസം അയർലണ്ടിലെ എല്ലാ ഡെബൻഹാംസ് ഔട്ട് ലെറ്റുകളും താത്കാലികമായി അടച്ചിരുന്നു. എന്നാൽ, അപ്രതീക്ഷിതമായ ഒരു തീരുമാനമാണ് ഇപ്പോൾ കമ്പനി പുറത്തു വിട്ടിരിക്കുന്നത്. ലോക്ക് ഡൗൺ സമയ പരിധിക്ക് ശേഷവും ഡെബൻഹാംസ് അവരുടെ ഒരു ഔട്ട് ലെറ്റും അയർലണ്ടിൽ പുനഃരാരംഭിക്കില്ല. അയർലണ്ടിൽ പതിനൊന്ന് ഔട്ട് ലെറ്റുകളാണ് ഉണ്ടായിരുന്നത്. ഡബ്ലിൻ, കോ കിൽഡെയർ കൗണ്ടിയിലെ ന്യൂബ്രിഡ്ജ്, ഗോൾവേ, ലിമെറിക്ക്, ട്രാലി, കോർക്ക്, വാട്ടർഫോർഡ് എന്നിവിടങ്ങളിലായിരുന്നു ഔട്ട് ലെറ്റുകൾ പ്രവർത്തിച്ചിരുന്നത്. ഉയർന്ന വാടകയാണ് കമ്പനിക്ക് തുടർന്ന് പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന കാരണമെന്ന് പറയുന്നു. എന്നാൽ, “നെക്സ്റ്റ്” പോലുള്ള പല വസ്ത്ര വില്പന കമ്പനികളും അവരുടെ ഔട്ട് ലെറ്റുകൾ ക്രമേണയായി കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഓരോരോ ഔട്ട് ലെറ്റുകളായി അടച്ചു തുടങ്ങിയിരുന്നു. കൂടുതലായി ഓൺലൈൻ ഷോപ്പിംഗിലേയ്ക്ക് മാറാനാണ് ഈ വിധത്തിലുള്ള വമ്പൻ കമ്പനികൾ ശ്രമിക്കുന്നത്. ഭീമമായ വാടകയിനത്തിലും ജോലിക്കാരുടെ…
ഈസ്റ്റർ യാത്ര തടയുന്നതിന് ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കാൻ ഗാർഡ
അയർലണ്ടിൽ കൊറോണ ബാധ നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ മാസം കൊണ്ടുവന്ന അടിയന്തര ആരോഗ്യ നിയമപ്രകാരം അടുത്ത അഞ്ച് ദിവസത്തേക്ക് ജനങ്ങളുടെ നീക്കങ്ങളും സമ്മേളനങ്ങളും നിയന്ത്രിക്കുന്നതിന് ഗാർഡെയ്ക്ക് പുതിയ അധികാരങ്ങൾ നൽകിയിട്ടുണ്ട്. ഈസ്റ്റർ വാരാന്ത്യത്തിൽ അവധിക്കാല സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്നും ആളുകളെ നിരുത്സാഹപ്പെടുത്തും. ഈസ്റ്റർ പ്രമാണിച്ച് ആളുകൾ യാത്രകൾ ചെയ്യാൻ സാധ്യതയുള്ളതിനാലാണ് ഇപ്പോൾ നിയമം കർശനമാക്കിയിട്ടുള്ളത്. ഈസ്റ്റർ ഞായറാഴ്ച്ച വരെ മാത്രമേ ഈ പുതിയ കർശന നിയമങ്ങൾ നിലവിൽ ഉണ്ടാവൂ എന്നാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. എന്നിരുന്നാലും, ഒരു പക്ഷെ ഈസ്റ്ററിന് ശേഷവും ഈ കർശനം നീണ്ടു പോയേക്കാം. യാത്രാ നിബന്ധനകൾ പാലിക്കാത്തവർക്ക് 2,500 യൂറോ വരെ പിഴയും ആറുമാസം വരെ തടവും ലഭിക്കും. പരിശോധനകൾ കർശനമാക്കാനും ഓരോരുത്തരുടെയും യാത്രയെ സംബന്ധിച്ച് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാനും ഗാർഡയ്ക്ക് പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. രാജ്യമെമ്പാടും കൂടുതൽ ചെക്ക്പോയിന്റുകൾ സ്ഥാപിക്കും. Share This…
മേറ്റർ ആശുപത്രിയിലെ ICU നിറഞ്ഞു
ഡബ്ലിനിലെ മേറ്റർ ആശുപത്രിയിലെ ICU നിറഞ്ഞു. 18 ബെഡുകൾ ഉള്ള മേറ്റർ ആശുപത്രിയിലെ ICUവിലെ എല്ലാ ബെഡുകളും രോഗികളെകൊണ്ട് നിറഞ്ഞു. ഇതിൽ കൂടുതൽ പേരും കൊറോണ ബാധിതരാണ്. തീവ്രപരിചരണ വിഭാഗം നിറഞ്ഞിട്ടുണ്ടെന്നും ചില രോഗികളെ പരിചരണത്തിനായി ഹൈ ഡിപൻഡൻസി യൂണിറ്റിലേക്ക് (HDU) മാറ്റിയതായും ഡബ്ലിനിലെ മാതൃ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ ഡയറക്ടർ പറഞ്ഞു. ഏറ്റവും വലിയ വെല്ലുവിളി കാണുന്നത് സ്റ്റാഫിംഗ് തന്നെ ആയിരിക്കും. കാരണം ഐസിയുവിന് ഒരു പരിചരണ നിലവാരം ഉണ്ട്, അത് ഓരോ രോഗിക്കും ഒരു സമർപ്പിത നഴ്സ് ആവശ്യമാണ് എന്നതാണ്. ഇത് ഏതൊരു ആശുപത്രിയുടെയും കാര്യത്തിൽ ഒരു പോലെയാണ്. ഡോക്ടർമാർക്ക് ICU പരിശീലനം നൽകി ചില ആശുപത്രികൾ ചില ആശുപത്രികളിൽ ഡോക്ടർമാർക്ക് ഇതിനോടകം തന്നെ ICU വിലെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള പരിശീലനം നൽകിക്കഴിഞ്ഞു. ആവശ്യത്തിന് നഴ്സുമാരെ ലഭിക്കാതെ വന്നാലുള്ള സാഹചര്യം നേരിടാൻ വേണ്ടിയാണ്…
കൊറോണ കാലത്ത് പ്രവാസികളെ സഹായിക്കാനായി ക്രാന്തി ഹെല്പ് ഡസ്ക് രൂപീകരിച്ചു
ലോകം മുഴുവൻ കൊറോണ പടരുകയാണ്. അയർലണ്ടിലും അതിവേഗം കൊറോണ പടരുകയാണ്.ലോക് ഡൗൺ ഉൾപ്പെടെ നടപടികളുമായി അയർലണ്ടും ഇന്ത്യയും മുന്നോട്ടു പോകുകയാണ്. പ്രവാസികളിൽ മിക്കവരും ആരോഗ്യ മേഖലയുമായി ബന്ധപെട്ട് പ്രവർത്തിക്കുന്നവർ ആണ്. നൂറു കണക്കിന് വിദ്യാർത്ഥികളും അയർലണ്ടിൽ പ്രതിസന്ധി നേരിടുകയാണ്. കേരളത്തിൽ പല പ്രവാസികളുടെയും മാതാ പിതാക്കൾ ഒറ്റക്ക് കഴിയുന്ന സാഹചര്യവും ഉണ്ട്. ഇത്തരത്തിൽ വിവിധ തരത്തിൽ സഹായം ആവശ്യമുള്ള ആളുകളെ സഹായിക്കുന്നതിനായി അയർലണ്ടിലും കേരളത്തിലും ക്രാന്തി ഒരു ഹെല്പ് ഡസ്ക് രൂപീകരിച്ചു ലോക് ഡൗൺ കാലത്തെ തൊഴിലില്ലായ്മ വേതനം, റെന്റ് സംബന്ധിച്ച കാര്യങ്ങൾ, വിസ സംബന്ധിച്ച കാര്യങ്ങൾ തുടങ്ങിയ ലീഗൽ സംശയങ്ങൾ ഉള്ളവരെയും ഏതെങ്കിലും സാഹചര്യത്തിൽ ഒറ്റപെട്ടു പോകുന്ന പ്രവാസികളെയും നാട്ടിൽ ഉള്ള ബന്ധുക്കൾക്ക് ഏതെങ്കിലും തരത്തിൽ ഉള്ള ആൾ സഹായം ആവശ്യം ഉള്ളവരെയും പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് ചെയ്യാൻ കഴിയുന്ന രീതിയിൽ സഹായിക്കുക എന്ന ഉദ്ദേശത്തിൽ…
Shared Accommodation Needed Near Beacon Hospital
Hi myself Anoop, works as nurse at beacon hospital. Looking for a shared room in Sandyford near to Beacon Hospital . Thank you Anoop thottiyil Ph- 0892456638 Share This News
ഹെൽത്ത് കെയർ ജോലിക്കാർക്ക് നന്ദി ചൊല്ലി ഗൂഗിൾ
കോവിഡ് 19 മഹാമാരി ലോകമെമ്പാടും ആഞ്ഞടിക്കുന്ന ഈ കാലഘട്ടത്തിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, മറ്റ് മെഡിക്കൽ വർക്കേഴ്സ് എന്നിവർക്ക് നന്ദി പറഞ്ഞിരിക്കുകയാണ് ഗൂഗിൾ അവരുടെ ഡൂഡിലിലൂടെ. ഗൂഗിൾ എല്ലാ പ്രത്യേക ദിനങ്ങളിലും അവരുടെ ഹോം പേജിൽ ഒരു “ഡൂഡിൽ” സൃഷ്ടിക്കാറുണ്ട്. ഗൂഗിളിന്റെ സെർച്ച് ഹോം പേജിൽ നാം കാണുന്ന ആനിമേറ്റഡ് വീഡിയോയെയാണ് ഗൂഗിൾ ഡൂഡിൽ എന്ന് വിളിക്കുന്നത്. https://www.youtube.com/watch?v=Kv7UjZHe5nU&feature=youtu.be സാധാരണ മറ്റ് അവസരങ്ങളിൽ ഡൂഡിൽ സൃഷ്ടിക്കുമ്പോൾ അതാത് ദിവസത്തിന്റെ പ്രത്യേകതയുടെ ഒഫീഷ്യൽ ഗൂഗിൾ പേജിലേക്ക് ലിങ്ക് കൊടുക്കുന്ന പതിവുണ്ട്. ഉദാഹരണത്തിന്, സച്ചിൻ തെൻഡുൽക്കറിന്റെ പിറന്നാൾ ദിവസത്തിന് അദ്ദേഹത്തെ ആശംസിച്ചുകൊണ്ടുള്ള ഡൂഡിൽ ആണെങ്കിൽ സച്ചിന്റെ ഔദ്യോഗിക ഗൂഗിൾ പേജിലേക്ക് ലിങ്ക് കൊടുക്കും. എന്നാൽ, കോവിഡ് 19നെ തുടർന്നുള്ള ആരോഗ്യ പ്രവർത്തകരോടുള്ള നന്ദി പ്രകാശനത്തിൽ ഗൂഗിൾ അത്തരമൊരു ലിങ്ക് കൊടുത്തിട്ടില്ല. മറിച്ച്, കോവിഡ് 19 നുമായി ബന്ധപ്പെട്ട…
അയർലണ്ടിൽ കൊറോണ കേസുകൾ 5000ൽ കൂടുതലായി
അയർലണ്ടിൽ ഇപ്പോൾ 5,364 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. മരണസംഖ്യ 174 ആയി. 33 പേർ സുഖം പ്രാപിച്ചു. ഏറ്റവും കൂടുതൽ കോവിഡ് -19 രോഗികൾക്ക് ചികിത്സ നൽകുന്നത് ഡബ്ലിനിലെ ബ്യൂമോണ്ട് ആശുപത്രിയിൽ. 133 കൊറോണ രോഗികളാണ് നിലവിൽ ഈ ആശുപത്രിയിൽ ഉള്ളത്. സെന്റ് ജെയിംസ് ഹോസ്പിറ്റലിൽ 95 കേസുകളും മേറ്ററിൽ 87 കേസുകളുമുണ്ട്. ഈ മൂന്ന് ഹോസ്പിറ്റലുകളും ഡബ്ലിനിലാണ്. ഡബ്ലിന് പുറത്ത് കാവൻ ജനറൽ ഹോസ്പിറ്റലിൽ 34 കേസുകളും, ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 33 കേസുകളും ചികിത്സയിലുണ്ട്. HSE ആശുപത്രികളിൽ 2,450 ജനറൽ കിടക്കകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതുപോലെതന്നെ 130 ക്രിട്ടിക്കൽ കെയർ ബെഡ്ഡുകളും നിലവിൽ ഒഴിഞ്ഞുകിടക്കുന്നു. ഐസിയുവിൽ നിന്ന് 33 പേർ സുഖം പ്രാപിച്ചു എന്നതാണ് ഏറ്റവും പുതിയ കണക്ക്. Share This News