വീണ്ടും പലിശ ഉയര്‍ത്താന്‍ ECB

യൂറോപ്യന്‍ സോണില്‍ വീണ്ടും പലിശ നിരക്ക് ഉയര്‍ത്തും. ജൂലൈ 27 നാകും ECB യുടെ ഈ തീരുമാനം വരിക. 25 ബേസിക് പോയിന്റുകളാകും ഉയര്‍ത്തുക. റോയിട്ടേഴ്‌സ് നടത്തിയ ഒരു സര്‍വ്വേയിലാണ് സാമ്പത്തീക വിദഗ്ദര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മാത്രവുമല്ല സെപ്റ്റംബറില്‍ വീണ്ടും പലിശ ഉയര്‍ത്താനുള്ള സാധ്യതയും ചിലര്‍ പങ്കുവെച്ചു. ജൂലൈ 2022 മുതല്‍ തുടര്‍ച്ചയായി എട്ട് തവണ പലിശ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. യൂരോ സോണിലെ പണപ്പെരുപ്പം ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്. 2022 ഒക്ടോബറിലെ 10.6 ശതമാനത്തില്‍ നിന്നും ഇപ്പോള്‍ ഇത് ജൂണില്‍ 5.5 ശതമാനത്തിലെത്തിയിരുന്നു. എന്നാല്‍ പണപ്പെരുപ്പം വീണ്ടും പിടിവിട്ട് കുതിച്ചുയരാതിരിക്കാനാണ് സെന്‍ട്രല്‍ ബാങ്ക് വീണ്ടും പലിശ ഉയര്‍ത്തല്‍ നടപടികളുമായി മുന്നോട്ട് പോകുന്നത്. പലിശ കുത്തനെ ഉയരുന്നത് വിവിധ വായ്പകള്‍ എടുത്തിട്ടുള്ളവര്‍ക്കാണ് തിരിച്ചടിയാകുന്നത്. Share This News

Share This News
Read More

‘First Home Scheme ‘ഇതുവരെ വാങ്ങിയത് 500 വീടുകള്‍

അയര്‍ലണ്ടില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതിയായ ‘ First Home Scheme ‘ ല്‍ ഇതുവരെ ആളുകല്‍ വാങ്ങിയത് 500 വീടുകള്‍. 400 മില്ല്യണ്‍ യൂറോയായിരുന്നു ഈ പദ്ധതിക്കായി സര്‍ക്കാര്‍ മാറ്റിവച്ചത്. അഞ്ച് വര്‍ഷം കൊണ്ട് 8000 വീടുകളാണ് സര്‍ക്കാര്‍ ലക്ഷ്യം. ആദ്യ വര്‍ഷം 1983 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 500 പേര്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന വരുമാന പരിധിക്കുള്ളില്‍ നില്‍ക്കുന്നവര്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന തുകയ്ക്കുള്ളില്‍ ഉള്ള വീടുകള്‍ വാങ്ങുമ്പോഴാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു Eligibility To be eligible for the Scheme you must: be over 18 years of age be a first-time buyer or other eligible homebuyer have Mortgage Approval with a…

Share This News
Read More

ആരോഗ്യമേഖലയിലെ അധിക ചെലവുകള്‍ നിയന്ത്രിക്കാനൊരുങ്ങി സര്‍ക്കാര്‍

ആരോഗ്യമേഖലയിലെ ചെലവുകള്‍ ബഡ്ജറ്റിനപ്പുറത്തേക്കും കടക്കുമ്പോള്‍ ഈ മേഖലയിലെ ചെലവുകളെക്കുറിച്ച് വ്യക്തമായ പഠനത്തിനൊരുങ്ങുകയാണ് സര്‍ക്കാര്‍. ആരോഗ്യ ബഡ്ജറ്റിനുമപ്പുറത്തേയ്ക്ക് ചെലവുകള്‍ കടക്കുമ്പോള്‍ നോക്കിയിരിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഓരോ വകുപ്പുകളുടേയും അര്‍ദ്ധവാര്‍ഷിക എക്‌സ്‌പെന്‍ഡിച്ചര്‍ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. 2024 ബഡ്ജറ്റിന് മുന്നോടിയായിട്ടാണ് ഈ നീക്കം. ഈ ജൂണ്‍ മാസം വരെ 328 മില്ല്യണ്‍ യൂറോയാണ് ആരോഗ്യമേഖലയില്‍ ചെലവിട്ടത്. ബഡ്ജറ്റ് വിഹിതത്തിന്റെ 2.9 ശതമാനം അധികമാണിത്. ആശുപത്രികളുമായി ബന്ധപ്പെട്ട് ചെലവുകള്‍ വര്‍ദ്ധിച്ചതാണ് ഇതിന് കാരണം. ഇനിയും ചെലവ് വര്‍ദ്ധിക്കാനാണ് സാധ്യതയെന്നും വിലയിരുത്തലുകളുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ചെലവുകള്‍ സംബന്ധിച്ച സൂഷ്മ പരിശോധനയ്ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ആരോഗ്യമേഖല യാതൊരു കുറവുകളുമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം ബഡ്ജറ്റ് വിഹിതത്തിനുള്ളില്‍ ചെലവുകള്‍ നിര്‍ത്തുക എന്നതുമാണ് സര്‍ക്കാര്‍ ലക്ഷ്യം. Share This News

Share This News
Read More

രൂപയ്‌ക്കെതിരെ കരുത്താര്‍ജിച്ച് യൂറോ ; നാട്ടിലേക്ക് പണമയക്കാം

രൂപയ്‌ക്കെതിരെ യൂറോ ശക്തമായ നിലയില്‍. വര്‍ഷങ്ങളായി ക്രമേണയുള്ള വളര്‍ച്ച തന്നെയാണ് യൂറോ നിരക്ക് ഇപ്പോഴും കാണിക്കുന്നത്. 2022 ജൂലൈ മാസത്തില്‍ ഒരു യൂറോ എന്നത് 80 രൂപ 50 പൈസയായിരുന്നെങ്കില്‍ ഇപ്പോള്‍ ഇത് 12 രൂപയോളം വര്‍ദ്ധിച്ച് 92.17 ലാണ് നില്‍ക്കുന്നത്. ജൂലൈ 14 ന് ഇത് 92.348 എന്ന നിലയില്‍ എത്തിയിരുന്നു. ഇതാണ് ഇതുവരെ വന്ന ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇതിന് മുമ്പ്. നാട്ടിലേയ്ക്ക് പണമയക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം കൂടിയാണിത്. യൂറോപ്പില്‍ നിന്നും ഇന്ത്യയിലേയ്ക്ക് അയക്കുന്ന പണത്തിന്റെ അളവ് യൂറോയുടെ മൂല്ല്യം ഉയര്‍ന്നതില്‍ പിന്നെ കൂടിയിട്ടുണ്ടെന്നാണ് കണക്കുകള്‍. Share This News

Share This News
Read More

ചൈല്‍ഡ് ബെനഫിറ്റ് പേയ്‌മെന്റ് ഇരട്ടിയാക്കിയേക്കും

അയര്‍ലണ്ടില്‍ ചൈല്‍ഡ് ബെനഫിറ്റ് പേയ്‌മെന്റ് ഇരട്ടിയാക്കിയേക്കും ഭരണമുന്നണി തന്നെയാണ് ഇത്തരമൊരു നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇതിനാല്‍ തന്നെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതിനായുള്ള നടപടികള്‍ ഉടന്‍ ഉണ്ടായേക്കും. നിലവില്‍ 140 രൂപയാണ് ചൈല്‍ഡ് ബെനഫിറ്റ് സ്‌കീം വഴി കുടുംബങ്ങള്‍ക്ക് നല്‍കുന്നത്. ഇത് 280 രൂപയാക്കി വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് സൂചന. അടുത്ത ബഡ്ജറ്റില്‍ ഈ നിര്‍ണ്ണായക പ്രഖ്യാപനം ഉണ്ടായേക്കും. പ്രഖ്യാപനം പ്രാബല്ല്യത്തില്‍ വന്നാല്‍ എതാണ്ട് 6,38000 കുടുംബങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കും. നിലവിലെ വിലക്കയറ്റത്തിലും സാമ്പത്തീക ഞെരുക്കത്തിലും നട്ടം തിരിയുന്ന കുടുംബള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന പ്രഖ്യാപനമായിരിക്കും ഇത്. കുട്ടികള്‍ ജനിച്ച ശേഷം മാതാപിതാക്കള്‍ക്ക് നല്‍കുന്ന പേരന്റ്‌സ് ലീവ് ഒമ്പതാഴ്ചവരെ ദീര്‍ഘിപ്പിച്ചേക്കും. നിലവില്‍ ഇത് ഏഴാഴ്ചയാണ്. ഒക്ടോബര്‍ 10 നാണ് ബഡ്ജറ്റ് അവതരണം നടക്കുക. ഇതില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ച സര്‍ക്കാര്‍ തലത്തിലും പാര്‍ട്ടി തലത്തിലും പുരോഗമിക്കുകയാണ്. Share…

Share This News
Read More

ഉപയോഗിച്ച കാറുകളുടെ വിലയില്‍ വന്‍ വര്‍ദ്ധനവ്

അയര്‍ലണ്ടില്‍ യൂസ്ഡ് കാറുകളുടെ ചോദ്യവിലയില്‍ വളരെ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിക്ക് മുമ്പുള്ള കണക്കുകളെ അപേക്ഷിച്ച് 79 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ലിസ്റ്റിംഗ് വെബ്‌സൈറ്റായ DoneDeal ആണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. എന്നാല്‍ യൂസ്ഡ് കാറുകളുടെ വിലവര്‍ദ്ധിക്കുന്നതിന്റെ തോത് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ ഈ മേഖലയിലെ പണപ്പെരുപ്പം 26.6 ശതമാനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് 10.7 ശതമാനം മാത്രമാണ്. പുതിയ കാറുകളുടെ വില്‍പ്പനയും അയര്‍ലണ്ടില്‍ വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍. പുതിയ കാറുകളുടെ വില്‍പ്പന ശൃഖലയിലെ തടസ്സങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെട്ടതിനാല്‍ പുതിയ കാറുകള്‍ക്കായുള്ള കാത്തിരിപ്പ് സമയവും കുറഞ്ഞിട്ടുണ്ട്. Share This News

Share This News
Read More

ജോലി ഒഴിവുകള്‍ സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്ത്

അയര്‍ലണ്ടില്‍ ജോലി സാധ്യതകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. 2023 ലെ രണ്ടാം ക്വാര്‍ട്ടറിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ കുറവാണ് ജോലി ഒഴിവുകളുടെ എണ്ണത്തില്‍ സംഭവിച്ചിരിക്കുന്നത്. പ്രമുഖ ജോബ് വെബ്‌സൈറ്റായ Irish Jobs ആണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കൂടുതല്‍ ജോലി സാധ്യതകള്‍ ഉണ്ടാകാനുള്ള കാരണം ഇത് കോവിഡിന് ശേഷമുള്ള വര്‍ഷമായിരുന്നതിനാലാണെന്നും 2023 നെ ഇതുമായി താരതമ്യം ചെയ്യരുതെന്നും അഭിപ്രായപ്പെടുന്ന വിദഗ്ദരുമുണ്ട്. കേറ്ററിംഗ് സെക്ഷനിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മാനേജ്‌മെന്റ് , മെഡിക്കല്‍, ഹെല്‍ത്ത് കെയര്‍, ടെക്‌നോളജി എന്നിവയാണ് യഥാക്രമം രണ്ട് മുതല്‍ നാല് സ്ഥാനങ്ങള്‍ വരെയുള്ളത്. എന്നാല്‍ ഏറ്റവും കൂടുതല്‍ ജോലി ഒഴിവുകള്‍ കുറഞ്ഞത് ടെക് മേഖലയിലാണ്. Share This News

Share This News
Read More

അയര്‍ലണ്ടില്‍ ലൈംഗീക വിദ്യാഭ്യാസം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍

അയര്‍ലണ്ടില്‍ വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ ചുവട് വെയ്പുമായി സര്‍ക്കാര്‍. ലീവിംഗ് സെര്‍ട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ലൈംഗീക വിദ്യാഭ്യാസം നിര്‍ബന്ധമാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സീനിയര്‍ സൈക്കിള്‍ വിദ്യാര്‍ത്ഥികളുടെ സിലബസിലാകും ഇത് ഉള്‍പ്പെടുത്തുക. സെക്കന്‍ഡ് ലെവലിലാകും ഇത് നടപ്പിലാക്കുക എന്നാണ് വിവരം. 2024 ഓടെ പദ്ധതി നടപ്പിലാക്കിയേക്കും ഇതിന് മുന്നോടിയായി അധ്യാപകര്‍ , രക്ഷിതാക്കള്‍എന്നിവരോടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യം , ബന്ധങ്ങള്‍ , ലൈംഗീകത എന്നിവയാവും പാഠ്യപദ്ധതിയുടെ ഭാഗം. എന്നാല്‍ ഇത് പരീക്ഷയുടെ ഭാഗമാക്കില്ല. തങ്ങളുടെ കുട്ടികള്‍ക്ക് ഈ ക്ലാസ് നല്‍കണോ വേണ്ടയോ എന്ന തീരുമാനിക്കാന്‍ രക്ഷിതാക്കള്‍ക്ക് അവസരം നല്‍കിയേക്കും. എന്നാല്‍ 18 വയസ്സ് പൂര്‍ത്തിയായ വിദ്യാര്‍ത്ഥികളാണെങ്കില്‍ അവര്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ അവസരം നല്‍കും. Share This News

Share This News
Read More

ദീപാ ദിനമണിയുടെ കൊലപാതകം ; കനത്ത ആഘാതത്തില്‍ മലയാളി സമൂഹം

അയര്‍ലണ്ടിലെ കോര്‍ക്കില്‍ മലയാളി യുവതി കുത്തേറ്റ് മരിച്ച വാര്‍ത്ത മലയാളി സമൂഹത്തിന് കനത്ത ആഘാതമാണ് മലയാളി സമൂഹത്തിന് ഏല്‍പ്പിച്ചിരിക്കുന്നത്. വില്‍ട്ടണില്‍ താമസിക്കുന്ന പാലക്കാട് സ്വദേശിനിയായ ദീപാ ദിനമണിയാണ് കൊല്ലപ്പെട്ടത്. താമസസ്ഥലത്ത് ഭര്‍ത്താവിന്റെ കുത്തേറ്റുമരിച്ച ദീപയ്ക്ക് 38 വയസ്സാണ് പ്രായം. ഇന്ത്യയില്‍ പല പ്രമുഖ കമ്പനികളിലും ചാര്‍ട്ടേത് അക്കൗണ്ടന്റായി ജോലി ചെയ്തിട്ടുള്ള ദീപ കോര്‍ക്കിലെ അന്താരാഷ്ട്ര കമ്പനിയായ ആള്‍ട്ടര്‍ ഡോമസ് ഫണ്ട് സര്‍വ്വീസ് എന്ന കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. 2023 ഏപ്രീല്‍ മാസത്തിലാണ് ഇവര്‍ ഇവിടെ ജോലിക്ക് കയറിയത്. ഭര്‍ത്താവ് റെജിന്‍ രാജന്‍ കോര്‍ക്കില്‍ ജോലി അന്വേഷിക്കുന്നുണ്ടായിരുന്നു എന്നാണ് വിവരം. ഇവര്‍ക്ക് അഞ്ച് വയസ്സുള്ള ഒരു മകനുണ്ട്. കിടപ്പുമുറിയിലാണ് ദീപ ആക്രമണത്തിനിരയായത്. ഈ സമയം മകന്‍ വീട്ടിലില്ലായിരുന്നു. കുട്ടിയുടെ സംരക്ഷണം നിലവില്‍ സോഷ്യല്‍ വെല്‍ഫെയര്‍ സംഘം ഏറ്റെടുത്തിട്ടുണ്ട്. ഈ അടുത്ത കാലത്ത് ഇവിടെയെത്തിയ ഇവര്‍ മറ്റുള്ളവരുമായി കാര്യമായ ബന്ധം…

Share This News
Read More

ന്യൂകാസിൽവെസ്റ്റ്‌ ക്രിക്കറ്റ് ടൂർണമെന്റ് ; ലിമറിക്ക് ബ്ലാസ്റ്റേഴ്‌സ് ജേതാക്കളായി

ന്യൂകാസിൽ വെസ്റ്റ്‌ ക്രിക്കറ്റ് ക്ലബ് ന്റെ ആഭിമുഖ്യത്തിൽ 12/July/2023 ന് നടത്തിയ ന്യൂകാസിൽവെസ്റ്റ്‌ ക്രിക്കറ്റ് ടൂർണമെന്റ് രണ്ടാം സീസണിൽ ലിമറിക്ക് ബ്ലാസ്റ്റേഴ്‌സ് ജേതാക്കളായി. ആദ്യ സീസണിന്റെ ആവർത്തനം പോലെ തോന്നിച്ച ഫൈനലിൽ കഴിഞ്ഞ വർഷം തങ്ങളെ തോൽപിച്ച വാട്ടർഫോർഡ് ടൈഗേർസിനെ അവസാന ബോൾ വരെ നീണ്ട വീറുറ്റ പോരാട്ടത്തിൽ 5 വിക്കറ്റിന് കീഴടക്കിയാണ് ബ്ലാസ്റ്റേഴ്‌സ്  കിരീടത്തിൽ മുത്തമിട്ടത്.. സ്കോർ ടൈഗേർസ് 58/2 (6.0 overs), ബ്ലാസ്റ്റേഴ്സ് 59/5 (5.5 overs). പത്തു ടീമുകൾ അന്യോന്യം മാറ്റുരച്ച ലീഗ് മത്സരങ്ങളിൽ ഗ്രൂപ്പ് ചാമ്പ്യന്മാർ ആയ ടീമുകളാണ് ഫൈനലിൽ ഇടം നേടിയത്. വിജയികൾക്കുള്ള NCW  ട്രോഫിയും ക്യാഷ് അവാർഡും ബഹുമാനപ്പെട്ട Cllr Tom Ruddle (Cathaoirleach of the Municipal District of Newcastle West) ലിമറിക്ക് ബ്ലാസ്റ്റേഴ്‌സ് ടീമിന് സമ്മാനിച്ചു. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫിയും ക്യാഷ് അവാർഡും മെഗാസ്പോൺസർ…

Share This News
Read More