പണപ്പെരുപ്പം ഉയര്‍ന്നേക്കുമെന്ന ഭീതിയും സാമ്പത്തീക മാന്ദ്യകാലത്തേയ്ക്ക് പോകാതിരിക്കാനുള്ള മുന്നൊരുക്കവുമെന്നോണം പലിശ നിരക്കില്‍ വീണ്ടും വര്‍ദ്ധനവ് വരുത്തി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. ഇപ്പോള്‍ തുടര്‍ച്ചയായി ഒമ്പതാം തവണയായണ് പലിശ നിരക്ക് ഉയര്‍ത്തുന്നത്. കഴിഞ്ഞ ജൂലൈമുതല്‍ ഇതുവരെ 425 പോയിന്റാണ് പലിശ നിരക്കില്‍ വര്‍ദ്ധനവ് വന്നത്. 25 ബേസിക് പോയിന്റാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ ഡെപ്പോസിറ്റ് നിരക്ക് 3.75 ശതമാനവും റിഫിനാന്‍സ് നിരക്ക് 4.25 ശതമാനവുമായി. വില വര്‍ദ്ധനവ് ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ ചെലവുകള്‍ വര്ദ്ധിക്കുെന്നും ഒപ്പം ശമ്പള വര്‍ദ്ധനവും ഉണ്ടായേക്കുമെന്നും ECB കണക്ക് കൂട്ടുന്നു. ഇങ്ങനെ വന്നാല്‍ വീണ്ടും പണപ്പെരുപ്പം ഉയര്‍ന്നേക്കുമെന്ന കണക്കുകൂട്ടലാണ് സെന്‍ട്രല്‍ ബാങ്കിനുള്ളത്. ECB നിരക്ക് ആനുപാതികമായി വരും ദിവസങ്ങളില്‍ ബാങ്കുകളും തങ്ങളുടെ പലിശ നിരക്കുകളിലെ മാറ്റം പ്രഖ്യാപിച്ചേക്കും. Share This News
ദീര്‍ഘകാലമായി മോര്‍ട്ടഗേജ് മുടങ്ങിയവര്‍ക്കുള്ള സഹായ പദ്ധതി നീട്ടി
വിവിധ കാരണങ്ങളാല്‍ ദീര്‍ഘകാലമായി മോര്‍ട്ട്ഗേജുകള്‍ മുടങ്ങിയ കിടക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സഹായ പദ്ധതിയായ Abhaile Scheme ന്റെ കാലാവധി സര്‍ക്കാര്‍ നീട്ടി. 2027 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ആവശ്യമായ ഉപദേശങ്ങളും സാമ്പത്തീക സഹായങ്ങളുമാണ് ഈ പദ്ധതി വഴി നല്കി വരുന്നത്. രാജ്യത്ത് 18418 വീടുകളാണ് രണ്ട വര്‍ഷത്തിലധികമായി തിരിച്ചടവ് മുടങ്ങിയിരിക്കുന്നത്. ഇത് ആകെ മോര്‍ട്ട്ഗേജിന്റെ 37 ശതമാനം വരും. സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി വഴി രാജ്യത്ത് ദീര്‍ഘകാലമായി മോര്‍ട്ട്ഗേജ് മുടങ്ങിക്കിടക്കുന്ന 85 ശതമാനം വീടുകളുടെ കാര്യത്തിലും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. 2016 ല്‍ ആരംഭിച്ച ഈ പദ്ധതി 2019 ലും 2022 ലും നീട്ടിയിരുന്നു. Share This News
ഇന്ത്യന്‍ എംബസിയില്‍ നിന്നും വിവിധ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ ഉപയോഗിക്കേണ്ട ലിങ്കുകള്‍
അയര്‍ലണ്ടിലെ ഇന്ത്യന്‍ ജനതയ്ക്ക് തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങള്‍ക്ക് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടേണ്ടി വരുന്നുണ്ട്. വിവിധ സേവനങ്ങള്‍ക്കായി എംബസിയെ സമീപിക്കുമ്പോള്‍ ഉപയോഗിക്കേണ്ട ലിങ്കുകള്‍ എംബസി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട സേവനങ്ങളും ലിങ്കുകളും ചുവടെ കൊടുക്കുന്നു. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (PCC) https://embassy.passportindia.gov.in പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ അതായത് പുതിയ പാസ്പോര്‍ട്ട്, പാസ്പോര്‍ട്ട് റിന്യൂവല്‍, പാസ്പോര്‍ട്ട് നഷ്ടപ്പെടുകയോ കേടുപാട് സംഭവിക്കുകയോ ചെയ്യുക. തുടങ്ങിയ സാഹചര്യങ്ങളില്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://embassy.passportindia.gov.in എന്‍ട്രി വിസ, ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, ഇ- വിസ https://indianvisaonline.gov.in/ OCI കാര്‍ഡ് സേവനങ്ങള്‍ https://ociservices.gov.in/ ജനന സര്‍ട്ടിഫിക്കറ്റ് https://www.indianembassydublin.gov.in/docs/1613384272Misc%20Form.pdf Share This News
RyanAir ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്ക് ക്യാബിന് ക്രൂവിനെ റിക്രൂട്ട് ചെയ്യുന്നു
Ryanair ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്ക് ക്യാബിന് ക്രൂവിനെ റിക്രൂട്ട് ചെയ്യുന്നു. എയര്‍ പേര്‍ട്ടില്‍ മുന്‍ പരിചയം ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കമ്പനി ആറാഴ്ചത്തെ പരിശീലനം നല്കുന്നതാണ.് വിവിധ ഷിഫ്റ്റുകളായുള്ള മുഴുവന്‍ സമയ ഒഴിവുകളിലേയ്ക്കാണ് നിയമനം നടത്തുന്നത്. 27000 യൂറോയാണ് വാര്‍ഷിക ശമ്പളം വാഗ്ദാനം ചെയ്യുന്നത്. ഇതിന് പുറമേ കുറഞ്ഞ നിരക്കിലുള്ള വിമാന യാത്രകളും ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നു. അപേക്ഷിക്കാന്‍ വേണ്ട യോഗ്യതകള്‍ താഴെ പറയുന്നു. over 18 years old. A customer service-oriented background, ie previous experience working in a bar, restaurant, shop etc Applicants must demonstrate their legal entitlement to work on an unrestricted basis across the EU. You must be between 5 ‘2 (157 cm) and 6’ 2…
IVF ചികിത്സാ സഹായത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പുറത്തു വിട്ട് സര്‍ക്കാര്‍
കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് IVF ചികിത്സ നടത്താന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചതിനു് പിന്നാലെ സഹായം ലഭിക്കാനുള്ള യോഗ്യതാ മാനദണ്ഡങ്ങളും സര്‍ക്കാര്‍ പുറത്തുവിട്ടു. ഈ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്ന ദമ്പതിമാരില്‍ സ്ത്രീക്ക് പരമാവധി പ്രായം 40 വയസ്സും 364 ദിവസുമായിരിക്കും. പുരുഷന്റെ പ്രായം പരമാവധി 59 വയസ്സും 364 ദിവസവും ആയിരിക്കും. അയര്‍ലണ്ടില്‍ സ്ഥിരതാമസക്കാരും അവരുടെ ജിപി മുഖേന ഒരു ഫെര്‍ട്ടിലിറ്റി സെന്റിലേയ്ക്ക് റഫര്‍ ചെയ്യപ്പെടുകയും വേണം. യോഗ്യരായ ദമ്പതികള്‍ക്ക് നിലവിലുള്ള ബന്ധത്തില്‍ കുട്ടികളുണ്ടായിരിക്കരുത് മാത്രമല്ല ഒരു വര്‍ഷമായി പങ്കാളിയുള്ളവരുമായിരിക്കണം. മുമ്പ് ഐവിഎഫിന്റെ എല്ലാ സൈക്കിളുകളും പൂര്‍ത്തിയാക്കിയിട്ടും പ്രയോജനം ലഭിച്ചിട്ടില്ലാത്തവര്‍ക്കും ഈ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ.് സമേധയാ വന്ധ്യം കരണം നടത്തിയിട്ടുള്ള ദമ്പതികള്‍ക്കും വ്യക്തികള്‍ക്കും പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. ഈ ചികിത്സയുടെ ഭാഗമായി കുട്ടികളുണ്ടായാല്‍ അവരുടെ ക്ഷേമം ഉറപ്പാക്കുമെന്ന് ദമ്പതികള്‍ രേഖാമൂലം ഉറപ്പു നല്‍കണം. ഈ ഉറപ്പ് ബന്ധപ്പെട്ട അധികാരികള്‍ വിലയിരുത്തുന്നതാണ്.…
ട്രെയിന്‍ സര്‍വ്വീസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് നിര്‍ദ്ദേശങ്ങള്‍
അയര്‍ലണ്ടില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ട്രെയിന്‍ സര്‍വ്വീസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ശുപാര്‍ശ. ഇത് സംബന്ധിച്ച ശുപാര്‍ശകള്‍ ഗതാഗതവകുപ്പ് മന്ത്രി മന്ത്രിസഭയുടെ പരിഗണനയ്ക്ക് വച്ചു. പ്രധാന സിറ്റികള്‍ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് എല്ലാ മണിക്കൂറിലും ട്രെയിന്‍ സര്‍വ്വീസ് വേണമെന്നതാണ് പ്രധാന ആവശ്യം. മറ്റ് അര്‍ബന്‍ സെന്ററുകള്‍ തമ്മില്‍ കുറഞ്ഞത് രണ്ട് മണിക്കൂറിനിടെ ഒരു ട്രെയിനെങ്കിലും വേണമെന്നും ശുപാര്‍ശയില്‍ പറയുന്നു. കൂടുതല്‍ വേഗത പുതിയ റെയില്‍ റൂട്ടുകള്‍. രാജ്യത്തിന്റെ വിവിധ മേഖലകളെ തമ്മില്‍ ബന്ധിപ്പിച്ച് യാത്രക്കും ചരക്ക് നീങ്ങള്ക്കുമായി പുതിയ ട്രെയിനുകള്‍ എന്നിവയും നിര്‍ദ്ദേശങ്ങളിലുണ്ട്. 25 വര്‍ഷം മുന്നില്‍ കണ്ടുള്ള ശുപാര്‍ശകളാണ് തയ്യാറാക്കിയിരിക്കുന്നതെങ്കിലും പ്രധാന ശുപാര്‍ശകള്‍ 2030 ന് മുമ്പ് നടപ്പിലാക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. Share This News
ദമ്പതികള്‍ക്ക് IVF ന് സര്‍ക്കാര്‍ സഹായം നല്‍കും
അയര്‍ലണ്ടില്‍ കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് ചികിത്സാ സഹായവുമായി സര്‍ക്കാര്‍ ഇവര്‍ക്ക് IVF നടത്തുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കും. സെപ്റ്റംബര്‍ മുതല്‍ ഇതിനായി അപേക്ഷ നല്‍കാം. 41 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാന്‍ യോഗ്യത. പ്രായത്തിന് പുറമെ BODY MASS INDEX (BMI) ആയി ബന്ധപ്പെട്ടും ചില മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. IVF ഒരു cycle പൂര്‍ത്തിയാക്കുന്നതിന് ഏകദേശം 4500 യൂറോയോളം വേണ്ടിവരും. ഇത് പലര്‍ക്കും താങ്ങാനാവുന്നതിലുമധികമാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ആദ്യ ഘട്ടത്തില്‍ തന്നെ ഏകദേശം മൂവായിരത്തോളം അപേക്ഷകരെയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ബഡ്ജറ്റില്‍ ഇതിനായി 10 മില്ല്യണ്‍ യൂറോ വകയിരുത്തിയിരുന്നു. ഇത്തവണത്തെ ബഡ്ജറ്റില്‍ ഇത് 30 മില്ല്യണായി ഉയര്‍ത്തിയേക്കും. രാജ്യത്ത് ആദ്യമായാണ് പ്രത്യുത്പാദനപരമായ ചികിത്സയ്ക്ക് സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കുന്നത്. Share This News
ഫാര്‍മസിസ്റ്റുകള്‍ക്ക് മരുന്നെഴുതുവാനുള്ള അധികാരം നല്‍കിയേക്കും
അയര്‍ലണ്ടില്‍ ചെറിയ രേഗങ്ങള്‍ക്കും ശാരീരികാസ്വസ്ഥതകള്‍ക്കും മരുന്നുകള്‍ എഴുതി നല്കുവാനുള്ള അധികാരം ഫാര്‍മസിസ്റ്റുകള്‍ക്ക് നല്‍കിയേക്കും. ഇക്കാര്യത്തില്‍ പഛനം നടത്തുന്നതിനായി സര്‍ക്കാര്‍ പ്രത്യേക ടാസ്ക് ഫോഴ്സിനെ നിയോഗിച്ചു. ഫാര്‍മസിസ്റ്റുകള്‍ ലൈസന്‍സ് നല്കുമ്പോള് തന്നെ ഇക്കാര്യം പരിഗണിക്കാനാണ് സാധ്യത. ഫാര്‍മസിസ്റ്റുകളുടെ ഈ മേഖലയിലെ അനുഭവ പരിചയം പരമാവദി ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ചെറിയ അസുഖങ്ങളുടെ കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്ന് സര്‍ക്കാര്‍ കരുതുന്നു. മാത്രമല്ല ഹോസ്പിറ്റലുകളിലേയും ജനറല്‍ പ്രാക്ടീഷ്യനേഴ്സിന്റെയും തിരക്ക് കുറയ്ക്കാനും ഇതുമൂലം കഴിയും. Share This News
ബഡ്ജറ്റില്‍ എനര്‍ജി സപ്പോര്‍ട്ട് സ്കീമുകള്‍ ഉണ്ടായേക്കും
വരുന്ന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തേണ്ട പദ്ധതികളും പ്രഖ്യാപനങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ വിവിധ മേഖലകളില്‍ ശക്തമാണ്. ഊര്‍ജ്ജ മേഖലയിലെ വിലവര്‍ദ്ധനവില്‍ പിടിച്ചു നില്ക്കാന് സര്‍ക്കാര്‍ കൈത്താങ്ങ് അനിവാര്യമാണെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം. ഇപ്പോള്‍ ഇതിനായുള്ള പദ്ധതികള്‍ ബഡ്ജറ്റില്‍ ഉണ്ടായേക്കുമെന്ന സുചന ധനകാര്യമന്ത്രിയും നല്കി കഴിഞ്ഞു. എനര്‍ജി സപ്പോര്‍ട്ട് സ്കീമുകള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നും ജീവിത നിലവാരം ഉയര്‍ന്ന രീതിയില്‍ തന്നെ നിലനിര്‍ത്താനും എന്നാല്‍ പണപ്പെരുപ്പം ഉയരുന്ന സാഹചര്യം ഇല്ലാതാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉര്‍ജ്ജമേഖലയില്‍ ജനങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഊര്‍ജ്ജ കമ്പനികള്‍ അവരുടെ പങ്കും നിര്‍വ്വഹിക്കണമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ബില്ലുകള്‍ കുറയ്ക്കണമെന്നു തന്നെയാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും ഊര്‍ജ്ജമേഖലയില്‍ നിന്നും ലഭിക്കുന്ന വരുമാനം ജനങ്ങളിലേയ്ക്ക് തന്നെ തിരിച്ചെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Share This News
അയര്‍ലണ്ടില്‍ മിനിമം വേതനം ഉയര്‍ത്തിയേക്കും
അയര്‍ലണ്ടില്‍ മിനിമം വേതനം ഉയര്‍ത്തിയേക്കും. ലോ പേ കമ്മീഷനാണ് ഇത് സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്കാന് ഒരുങ്ങുന്നത്. കുറഞ്ഞ ശമ്പളത്തില്‍ 12 ശതമാനം വര്‍ദ്ധനവിനാണ് സാധ്യത. നിലവില്‍ 11.30 ആണ് രാജ്യത്ത് മണിക്കൂറിന് ലഭിക്കുന്ന കുറഞ്ഞ വേതനം. ശുപാര്‍ശ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ കുറഞ്ഞ ശമ്പളം 12.70 യൂറോയായി ഉയരും. ശുപാര്‍ശ ലഭിച്ചാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് ഈ വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിച്ചിരിക്കുന്നത്. കമ്മീഷന്റെ ശുപാര്‍ശകളൊന്നും സര്‍ക്കാര്‍ തള്ളിയിട്ടില്ലെന്നതും ശുഭപ്രതീക്ഷ നല്കുന്നു. എന്നാല്‍ മിനിമം വേതനം എന്ന സമ്പ്രദായം കാലക്രമേണ എടുത്തുമാറ്റി ലീവിംഗ് വേജ് എന്ന ആശയം നടപ്പാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. രാജ്യത്തെ മീഡിയന് വേജിന്റെ 60 ശതമാനം ലീവിംഗ് വേജായി നല്‍കാനാണ് നീക്കം. ഇങ്ങനെ വരുമ്പോള്‍ ഇത് നിലവിലെ കണക്കനുസരിച്ച് 13.10 യൂറോ വരും. 2026 ഓടെ ഇത് നടപ്പിലാക്കാനാണ് നീക്കം. 2023 ജനുവരി ഒന്നിനാണ്…