PUP സ്വീകരിക്കുന്നവരിൽ ഏഴു ദിവസംകൊണ്ട് 11% വർദ്ധനവ്

സാമൂഹ്യ സംരക്ഷണ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏകദേശം 330,000 പേർക്ക് ഈ ആഴ്ച പാൻഡെമിക് അൺഎംപ്ലോയ്‌മെന്റ്  പേയ്‌മെന്റ് ലഭിക്കും – കഴിഞ്ഞ ഏഴു ദിവസങ്ങളിൽ 11 ശതമാനത്തിലധികം ആളുകൾ  PUP-ക്കായി അപേക്ഷിച്ചു. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി സർക്കാർ ലെവൽ 5 നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമുതൽ തൊഴിലില്ലായ്മയുടെ തുടർച്ചയായ മുന്നേറ്റം ഈ കണക്ക് എടുത്ത് കാണിക്കുന്നു. കഴിഞ്ഞയാഴ്ച, ഏകദേശം 296,000 ആളുകൾക്ക് പി‌യു‌പി ലഭിച്ചു – Level-5 നിയന്ത്രണങ്ങൾ മൂലം ബിസിനസുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരായതിനാൽ വെറും ഏഴു ദിവസത്തിനുള്ളിൽ 52,000 പേർ പദ്ധതിയിൽ ചേർന്നു. ഈ ആഴ്ച 329,991 പേർ പേയ്‌മെന്റുകൾ സ്വീകരിക്കും, കൂടാതെ 34,000 ആളുകൾ വരുമാന പിന്തുണക്കായും (Income Support) അപേക്ഷിച്ചിട്ടുണ്ട്. ഈ ആഴ്ചത്തെ പി‌യു‌പി പേയ്‌മെന്റുകൾക്കായി സർക്കാർ 95.5 മില്യൺ യൂറോ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്, ഏഴ് ദിവസം മുമ്പ് ഇത്…

Share This News
Read More

300-ലധികം തൊഴിലവസരങ്ങളുമായി “Pfizer”

1969 മുതൽ അയർലണ്ടിൽ പ്രവർത്തിക്കുന്ന Pfizer, കോർക്ക്, ഡബ്ലിൻ, കിൽഡെയർ എന്നിവിടങ്ങളിൽ ആറ് സ്ഥലങ്ങളിലായി 4,000 ത്തോളം വരുന്ന ജീവനക്കാരുമായി പ്രവർത്തിച്ചുവരുന്നു. കൊറോണ വൈറസിന്റെ ഈ സമയത് 300-ലധികം പുതിയ അവസരങ്ങളുമായാണ് Pfizer മുന്നോട്ട് വന്നിരിക്കുന്നത്. Dominos Pizza ഇതിനോടകം തന്നെ 700 ഓളം തൊഴിൽ അവസരങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. അതിന്റെ തൊട്ട് പിന്നാലെയാണ് ഒട്ടനവധി മേഖലകളിൽ പുതിയ അവസരങ്ങൾ പ്രഖ്യാപിച്ച് Pfizer എത്തിയിരിക്കുന്നത്. അനലിസ്റ്റുകൾ, ടെക്നീഷ്യൻമാർ, എഞ്ചിനീയർമാർ, ശാസ്ത്രജ്ഞർ, സാങ്കേതികവിദഗ്ദ്ധർ, ക്വാളിറ്റി സ്പെഷ്യലിസ്റ്റുകൾ, ഡാറ്റാ അനലിസ്റ്റുകൾ എന്നിവരുൾപ്പെടെ ഉയർന്ന തോതിലുള്ള ഒരുപാട് വേക്കൻസിസ്‌ Pfizer-ന്റെ പുതിയ അവസരങ്ങളിൽ ഉൾപ്പെടുന്നു. Pfizer ന്റെ പുതിയ നിക്ഷേപം കമ്പനിയുടെ സൗകര്യങ്ങൾ നവീകരിക്കുകയും ലാബ് മെച്ചപ്പെടുത്തുകയും പ്രൊഡക്ഷനും സെയിൽസും വർദ്ധിപ്പിക്കുകയും ചെയ്യും. അതോടൊപ്പം തന്നെ പുതിയ സാങ്കേതികവിദ്യകളെ ആവിഷ്കരിക്കുകയും ചെയ്യുമെന്ന് കമ്പനി മാനേജ്‌മന്റ് അറിയിച്ചു. Share This News

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ ഇന്ന് 767 കേസുകൾ

ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 767 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. അയർലണ്ടിലെ മൊത്തം വൈറസ് കേസുകളുടെ എണ്ണം ഇപ്പോൾ 62,750 ആണ്. വൈറസ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,917 ആയി. ഇന്ന് അറിയിച്ച കേസുകളിൽ 68% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. 321 കേസുകൾ ഡബ്ലിനിലും 84 കോർക്കിലും 47 മീത്തിലും 34 ലിമെറിക്കിലും 24 റോസ്‌കോമോണിലും ബാക്കി 257 കേസുകൾ മറ്റ് കൗണ്ടികളിലുമായാണ് സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 322 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 44 പേർ ICU-വിൽ തുടരുകയാണ്  . നവംബർ 1 വരെയുള്ള കണക്കുകൾ പ്രകാരം ഒരു ലക്ഷം ജനസംഖ്യയിൽ 14 ദിവസത്തെ ഇൻസിഡന്റൽ റേറ്റ് 248.0 ആണ്, ഇതേ കാലയളവിൽ 11,808 പുതിയ…

Share This News
Read More

അയർലണ്ടിൽ 715 തൊഴിൽ അവസരങ്ങളുമായി Domino’s Pizza

Management staff, Team Staff, Contract Drivers എന്നിവരുൾപ്പെടെ 715 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഡൊമിനോസ് പിസ്സ. ഡൊമിനോയുടെ 85 ഐറിഷ് സ്റ്റോറുകളിലായി രണ്ടായിരത്തോളം സ്റ്റാഫുകൾക്കും കരാർ തൊഴിലാളികൾക്കും അവസരം. നൂറുകണക്കിന് ആളുകൾക്ക് കമ്പനിയുടെ സ്റ്റാഫ് അംഗമാകാനുള്ള അവസരമുണ്ട്. 700 പുതിയ റോളുകൾ സൃഷ്ടിക്കുന്നത് തിരക്കേറിയ കാലഘട്ടത്തിലേക്ക് പോകുമ്പോൾ കമ്പനിക്ക് വളരെ ഉപകാരമാകും എന്നും ഡോമിനോസ് പിസ്സ അറിയിച്ചു. കോൺ‌ടാക്റ്റ് ഫ്രീ ഡെലിവറി, കളക്ഷൻ തുടങ്ങിയ നടപടികൾ ബിസിനസ്സ് അവതരിപ്പിച്ചു, കൂടാതെ എല്ലാ തൊഴിലാളികൾക്കും ഡൊമിനോയുടെ “കർശനമായ” ഭക്ഷ്യ സുരക്ഷ, ശുചിത്വ നടപടിക്രമങ്ങൾ എന്നിവയിൽ പരിശീലനം നൽകിയിട്ടുണ്ടെന്നും ഡോമിനോസ് പിസ്സ അഭിപ്രായപ്പെട്ടു. എല്ലാ സ്റ്റോറുകളിലും പെർസ്‌പെക്‌സ് സ്‌ക്രീനുകൾ ഇൻസ്റ്റാൾ ചെയ്‌തിട്ടുണ്ടെന്നും കസ്റ്റമർ ഏരിയയിൽ കൂടുതൽ കരുതലുകൾ ഉണ്ടാകുമെന്നും സ്റ്റോറിൽ ഫെയ്‌സ് മാസ്കുകൾ നിർബന്ധമാക്കുമെന്നും ഡൊമിനോസ് കൂട്ടിച്ചേർത്തു. ഡബ്ലിനിലെ ഗ്രേഞ്ച് കാസിൽ, കിൽഡെയറിലെ ന്യൂബ്രിഡ്ജ്, കോർക്കിലെ റിംഗാസ്കിഡി എന്നിവിടങ്ങളിലെ നിർമാണ…

Share This News
Read More

അയർലണ്ടിലെ ജീവിത വരുമാനത്തെക്കുറിച്ചുള്ള ഒരു ഉൾക്കാഴ്ച

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് 2019 ലെ സർവേ ഓഫ് ഇൻ‌കം ആൻഡ് ലിവിംഗ് കണ്ടീഷൻസ് (SILC) പ്രസിദ്ധീകരിച്ചു. അയർലണ്ടിന്റെ 2008 ലെ തകർച്ചയെത്തുടർന്ന്, ചെലവുചുരുക്കലിന്റെ വേദനാജനകമായ വർഷങ്ങളിൽ, ശരാശരി വരുമാനം 14% കുറഞ്ഞു, ദാരിദ്ര്യ നിരക്ക് (Poverty Rate) ഇരട്ടിയിലധികം വർദ്ധിച്ച് 30 ശതമാനത്തിലെത്തി, Permanent Poverty Rate 4 ശതമാനത്തിൽ നിന്ന് 9 ശതമാനമായി ഉയർന്നു. 2008-ൽ ദാരിദ്ര്യ നിരക്ക് (Poverty Rate) 14% ആയിരുന്നു. 2013 ൽ ഇതേ പരിധി അയർലണ്ടിലെ ദാരിദ്ര്യത്തിന്റെ അപകടസാധ്യത 24% ആയി ഉയർത്തി. 2008 ൽ, Income Distribution 10% ഉള്ളവരുടെ പ്രതിവാര Average Income ഒരാൾക്ക് 160 യൂറോ എന്നതായിരുന്നു. 2013 ൽ ഇത് ആഴ്ചയിൽ 130 യൂറോ മാത്രമായിരുന്നു. ഇതുപോലുള്ള മാറ്റങ്ങളോടെ Inequality അയർലണ്ടിൽ വർദ്ധിച്ചു. 2008 ൽ 0.306 ൽ നിന്ന് 2013 ൽ…

Share This News
Read More

Foreign Direct Investment-ൽ അയർലൻഡ് മുൻപന്തിയിൽ

ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആന്റ് ഡവലപ്മെന്റിന്റെ കണക്കുകൾ പ്രകാരം ഈ വർഷം ആദ്യ പകുതിയിൽ ലോകത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) ഏറ്റവുമധികം നേടിയത് അയർലണ്ടാണ്. കോവിഡ് -19 മൂലം ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ FDI-യുടെ അളവ് ഇടിഞ്ഞിരുന്നു. ഒഇസിഡി രാജ്യങ്ങളിലേക്കുള്ള നിക്ഷേപം 2019 രണ്ടാം പകുതിയിൽ 74 ശതമാനം കുറഞ്ഞു. എന്നിരുന്നാലും അയർലണ്ടിലേക്കുള്ള വിദേശ നിക്ഷേപം വെറും 10.7 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്, ആറ് മാസ കാലയളവിൽ രാജ്യം 75 ബില്യൺ യൂറോയും നേടി. ചൈനയ്ക്കും (68 ബില്യൺ യൂറോ) യുഎസിനും (62 ബില്യൺ യൂറോ) ലഭിച്ച തുകയേക്കാൾ കൂടുതലാണ് ഇത്. ഒഇസിഡി രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപത്തിന്റെ അളവ് മൊത്തത്തിൽ 43% കുറഞ്ഞു, അയർലണ്ടിൽ നിന്ന് പുറത്തുപോയതിന്റെ തോത് (Investment in other countries from Ireland) വളരെ കുറഞ്ഞു, മുമ്പത്തെ ചില…

Share This News
Read More

കോവിഡ് -19: അയർലണ്ടിൽ ഇന്ന് 552 പുതിയ കേസുകൾ

കോവിഡ് -19-മായി ബന്ധപ്പെട്ട രണ്ട് മരണങ്ങൾ കൂടി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. മൊത്തം മരണങ്ങളുടെ എണ്ണം 1,915 ആയി. 552 പുതിയ വൈറസ് കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് അയർലണ്ടിൽ രേഖപ്പെടുത്തിയ മൊത്തം കേസുകളുടെ എണ്ണം 62,002 എന്ന കണക്കിലേക്കെത്തിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 330 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 47 പേർ ICU-വിൽ ചികിത്സയിലാണ്. ഇന്ന് അറിയിച്ച കേസുകളിൽ 275 പുരുഷന്മാരും 275 സ്ത്രീകളുമാണ് ഉള്ളത് . 63% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ഇന്നത്തെ 173 കേസുകൾ ഡബ്ലിനിലാണ്. കോർക്കിൽ 86 ഉം ലിമെറിക്കിൽ 40 ഉം ഡൊനെഗലിൽ 30 ഉം ബാക്കി 223 കേസുകളും മറ്റുള്ള കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നു. അയർലണ്ടിലെ 14 ദിവസത്തെ ‘നാഷണൽ ഇൻസിഡന്റ് റേറ്റ്’ ഒരു ലക്ഷം ആളുകൾക്ക് 253.5 ആയി കുറഞ്ഞു. Share This News

Share This News
Read More

Volkswagen Electric ID-3 വൻ സവിശേഷതകളോടെ ഐറിഷ് വിപണിയിൽ

ID-യുടെ പ്രധാന സവിശേഷത വൃത്തിയുള്ള ലൈനുകളും മോഡേൺ പ്രൊഫൈലും ആണ്. അകം വളരെ വിശാലമാണ്. നീളമുള്ള വീൽബേസ് ഉണ്ട്, മുൻവശത്ത് എഞ്ചിൻ ഇല്ല, അതിനാൽ വളരെയധികം സ്പേസ് ലാഭിക്കാം. ഉയരമുള്ള ഡ്രൈവറെ സംബന്ധിച്ചിടത്തോളം ID-3 വളരെ മികച്ചതാണ്. ഫലത്തിൽ എല്ലാ പ്രവർത്തനങ്ങളും സ്വൈപ്പും പുഷും ആണ്, മികച്ച 10.5 ഇഞ്ച് സ്‌ക്രീൻ വളരെ ക്ലിയർ പിക്ചർ വ്യൂ നൽകുന്നു ഒപ്പം തന്നെ ക്ലാരിറ്റി വിഡിയോസും. ID ഏകദേശം 7.3 സെക്കൻഡിനുള്ളിൽ 0 മുതൽ 100 ​​കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും, ഒരു ഇലക്ട്രിക്ക് കാറിനെ സംബന്ധിച്ചേടത്തോളം ഇത്രെയും വേഗത നൽകുക എന്നത് വലിയ കാര്യം തന്നെയാണ്. ഐഡിയുടെ ഒരു പ്രത്യേക സവിശേഷത റെക്കോർഡുചെയ്‌ത മൈലേജ് ലഭ്യമായ ബാറ്ററി നിലയുമായി പൊരുത്തപ്പെടുന്നു എന്നതാണ്. ഐഡി കിലോമീറ്ററുകൾ ക്ലോക്ക് ചെയ്തു, ലഭ്യമായ ബാറ്ററി കപ്പാസിറ്റി അനുസരിച്ച്‌ പ്രവർത്തിക്കുന്നു. ID-3 Electric Car-ൽ…

Share This News
Read More

ഡബ്ലിൻ എയർപോർട്ടിൽ സ്റ്റാഫുകളെ വെട്ടിച്ചുരുക്കാൻ “എമിറേറ്റ്സ്”

UAE ബേസ്ഡ് എയർലൈൻസ് “എമിറേറ്റ്‌സ്” ഡബ്ലിൻ വിമാനത്താവളത്തിലെ 60 ശതമാനം ഓപ്പറേഷനൽ സ്റ്റാഫുകളെയും വിട്ടയക്കുമെന്ന് വ്യോമയാന വൃത്തങ്ങൾ അറിയിച്ചു. ഡബ്ലിൻ എയർപോർട്ടിൽ ഓപ്പറേഷനൽ സ്റ്റാഫിനെ ഔട്ട്സോഴ്സ്  ചെയ്യുവാനാണ് കമ്പനിയുടെ തീരുമാനം. സ്വമേധയാ ഇറങ്ങുവാനുള്ള അവസരവും എയർലൈൻസ് സ്റ്റാഫിന് നൽകുന്നുണ്ട്, അത് നടപ്പാക്കുവാൻ അവർ തയ്യാറല്ലെങ്കിൽ നിർബന്ധിത വെട്ടിച്ചുരുക്കലിലേക്ക് നീങ്ങുമെന്നാണ് എയർലൈൻസ് വൃത്തങ്ങൾ അറിയിക്കുന്നത്. ഡബ്ലിൻ ആസ്ഥാനമായുള്ള 31 ജീവനക്കാരിൽ എത്രപേരെ വിട്ടയക്കുമെന്ന് എയർലൈൻ ഇതുവരെ തീരുമാനിച്ചിട്ടില്ല, എന്നാൽ വിമാനത്താവളത്തിലെ ഓപ്പറേഷൻ സ്റ്റാഫിനെ വെട്ടികുറയ്ക്കുവാനാണ് എയർലൈൻസിന്റെ തീരുമാനമെന്ന് റിപോർട്ടുകൾ പറയുന്നു. Share This News

Share This News
Read More

ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് കേരളപ്പിറവി കൊണ്ടാടുന്നു

കേരള സംസ്ഥാനം രൂപീകൃതമായിട്ട്‌ ഇന്നേക്ക്‌ 64 വർ‍ഷം തികയുകയാണ്‌. 1956 നവംബർ‍ ഒന്നിനാണ്‌ ഭാഷാ അടിസ്ഥാനത്തിൽ‍ കേരളം രൂപം കൊള്ളുന്നത്‌. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ചതിനും 9 വർഷങ്ങൾക്ക് ശേഷമാണ്‌ കേരള സംസ്ഥാനം രൂപീകരിക്കപ്പെടുന്നത്‌. പാരിസ്ഥിതികവും സാമൂഹികവുമായ തലത്തിൽ‍ ഒട്ടനവധി വ്യത്യസ്ഥതകൾ‍ അവകാശപ്പെടാൻ‍ കഴിയുന്ന സംസ്ഥാനമാണ്‌ കേരളം. സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യങ്ങൾകൊണ്ട്‌ ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളിൽ‍ നിന്നും ഏറെ വ്യത്യസ്ഥത പുലർ‍ത്തുന്ന സംസ്ഥാനം കൂടിയാണ്‌ കേരളം. കേരളത്തിന്റെ പ്രായം കണക്കാക്കിയാൽ മോഹൻ‍ലാലിനെക്കാൾ‍ നാല് വയസ്സ് മൂപ്പും മമ്മൂട്ടിയെക്കാൾ‍ അഞ്ച് വയസ്സിന് ഇളപ്പവും ആണെന്ന് പറയാം. കൂടാതെ ഇപ്പോഴത്തെ മലയാളികളുടെ അവസ്ഥ നോക്കിയാൽ മുഖത്ത്, മൂക്കിന് താഴെവരെ മാത്രം എത്തുന്ന ഒരു മാസ്‍ക് ധരിച്ചിട്ടുണ്ടാകും, പത്രത്തിൽ‍ നിന്ന് രാവിലെ കൊറോണ വൈറസ് കണക്കും വൈകീട്ട് മുഖ്യമന്ത്രിയുടെ വാർ‍ത്താസമ്മേളനത്തിൽ‍ നിന്ന് നാളത്തെ പത്രത്തിലെ കൊറോണ വൈറസ് കണക്കും മനപ്പാഠമാക്കുന്നുണ്ടാകും. ഇങ്ങനെയൊക്കെയാണെങ്കിലും ലോകമെമ്പാടുമുള്ള…

Share This News
Read More