ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 767 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. അയർലണ്ടിലെ മൊത്തം വൈറസ് കേസുകളുടെ എണ്ണം ഇപ്പോൾ 62,750 ആണ്. വൈറസ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,917 ആയി. ഇന്ന് അറിയിച്ച കേസുകളിൽ 68% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. 321 കേസുകൾ ഡബ്ലിനിലും 84 കോർക്കിലും 47 മീത്തിലും 34 ലിമെറിക്കിലും 24 റോസ്കോമോണിലും ബാക്കി 257 കേസുകൾ മറ്റ് കൗണ്ടികളിലുമായാണ് സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 322 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 44 പേർ ICU-വിൽ തുടരുകയാണ് . നവംബർ 1 വരെയുള്ള കണക്കുകൾ പ്രകാരം ഒരു ലക്ഷം ജനസംഖ്യയിൽ 14 ദിവസത്തെ ഇൻസിഡന്റൽ റേറ്റ് 248.0 ആണ്, ഇതേ കാലയളവിൽ 11,808 പുതിയ…
അയർലണ്ടിൽ 715 തൊഴിൽ അവസരങ്ങളുമായി Domino’s Pizza
Management staff, Team Staff, Contract Drivers എന്നിവരുൾപ്പെടെ 715 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഡൊമിനോസ് പിസ്സ. ഡൊമിനോയുടെ 85 ഐറിഷ് സ്റ്റോറുകളിലായി രണ്ടായിരത്തോളം സ്റ്റാഫുകൾക്കും കരാർ തൊഴിലാളികൾക്കും അവസരം. നൂറുകണക്കിന് ആളുകൾക്ക് കമ്പനിയുടെ സ്റ്റാഫ് അംഗമാകാനുള്ള അവസരമുണ്ട്. 700 പുതിയ റോളുകൾ സൃഷ്ടിക്കുന്നത് തിരക്കേറിയ കാലഘട്ടത്തിലേക്ക് പോകുമ്പോൾ കമ്പനിക്ക് വളരെ ഉപകാരമാകും എന്നും ഡോമിനോസ് പിസ്സ അറിയിച്ചു. കോൺടാക്റ്റ് ഫ്രീ ഡെലിവറി, കളക്ഷൻ തുടങ്ങിയ നടപടികൾ ബിസിനസ്സ് അവതരിപ്പിച്ചു, കൂടാതെ എല്ലാ തൊഴിലാളികൾക്കും ഡൊമിനോയുടെ “കർശനമായ” ഭക്ഷ്യ സുരക്ഷ, ശുചിത്വ നടപടിക്രമങ്ങൾ എന്നിവയിൽ പരിശീലനം നൽകിയിട്ടുണ്ടെന്നും ഡോമിനോസ് പിസ്സ അഭിപ്രായപ്പെട്ടു. എല്ലാ സ്റ്റോറുകളിലും പെർസ്പെക്സ് സ്ക്രീനുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്നും കസ്റ്റമർ ഏരിയയിൽ കൂടുതൽ കരുതലുകൾ ഉണ്ടാകുമെന്നും സ്റ്റോറിൽ ഫെയ്സ് മാസ്കുകൾ നിർബന്ധമാക്കുമെന്നും ഡൊമിനോസ് കൂട്ടിച്ചേർത്തു. ഡബ്ലിനിലെ ഗ്രേഞ്ച് കാസിൽ, കിൽഡെയറിലെ ന്യൂബ്രിഡ്ജ്, കോർക്കിലെ റിംഗാസ്കിഡി എന്നിവിടങ്ങളിലെ നിർമാണ…
അയർലണ്ടിലെ ജീവിത വരുമാനത്തെക്കുറിച്ചുള്ള ഒരു ഉൾക്കാഴ്ച
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് 2019 ലെ സർവേ ഓഫ് ഇൻകം ആൻഡ് ലിവിംഗ് കണ്ടീഷൻസ് (SILC) പ്രസിദ്ധീകരിച്ചു. അയർലണ്ടിന്റെ 2008 ലെ തകർച്ചയെത്തുടർന്ന്, ചെലവുചുരുക്കലിന്റെ വേദനാജനകമായ വർഷങ്ങളിൽ, ശരാശരി വരുമാനം 14% കുറഞ്ഞു, ദാരിദ്ര്യ നിരക്ക് (Poverty Rate) ഇരട്ടിയിലധികം വർദ്ധിച്ച് 30 ശതമാനത്തിലെത്തി, Permanent Poverty Rate 4 ശതമാനത്തിൽ നിന്ന് 9 ശതമാനമായി ഉയർന്നു. 2008-ൽ ദാരിദ്ര്യ നിരക്ക് (Poverty Rate) 14% ആയിരുന്നു. 2013 ൽ ഇതേ പരിധി അയർലണ്ടിലെ ദാരിദ്ര്യത്തിന്റെ അപകടസാധ്യത 24% ആയി ഉയർത്തി. 2008 ൽ, Income Distribution 10% ഉള്ളവരുടെ പ്രതിവാര Average Income ഒരാൾക്ക് 160 യൂറോ എന്നതായിരുന്നു. 2013 ൽ ഇത് ആഴ്ചയിൽ 130 യൂറോ മാത്രമായിരുന്നു. ഇതുപോലുള്ള മാറ്റങ്ങളോടെ Inequality അയർലണ്ടിൽ വർദ്ധിച്ചു. 2008 ൽ 0.306 ൽ നിന്ന് 2013 ൽ…
Foreign Direct Investment-ൽ അയർലൻഡ് മുൻപന്തിയിൽ
ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആന്റ് ഡവലപ്മെന്റിന്റെ കണക്കുകൾ പ്രകാരം ഈ വർഷം ആദ്യ പകുതിയിൽ ലോകത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) ഏറ്റവുമധികം നേടിയത് അയർലണ്ടാണ്. കോവിഡ് -19 മൂലം ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ FDI-യുടെ അളവ് ഇടിഞ്ഞിരുന്നു. ഒഇസിഡി രാജ്യങ്ങളിലേക്കുള്ള നിക്ഷേപം 2019 രണ്ടാം പകുതിയിൽ 74 ശതമാനം കുറഞ്ഞു. എന്നിരുന്നാലും അയർലണ്ടിലേക്കുള്ള വിദേശ നിക്ഷേപം വെറും 10.7 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്, ആറ് മാസ കാലയളവിൽ രാജ്യം 75 ബില്യൺ യൂറോയും നേടി. ചൈനയ്ക്കും (68 ബില്യൺ യൂറോ) യുഎസിനും (62 ബില്യൺ യൂറോ) ലഭിച്ച തുകയേക്കാൾ കൂടുതലാണ് ഇത്. ഒഇസിഡി രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപത്തിന്റെ അളവ് മൊത്തത്തിൽ 43% കുറഞ്ഞു, അയർലണ്ടിൽ നിന്ന് പുറത്തുപോയതിന്റെ തോത് (Investment in other countries from Ireland) വളരെ കുറഞ്ഞു, മുമ്പത്തെ ചില…
കോവിഡ് -19: അയർലണ്ടിൽ ഇന്ന് 552 പുതിയ കേസുകൾ
കോവിഡ് -19-മായി ബന്ധപ്പെട്ട രണ്ട് മരണങ്ങൾ കൂടി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. മൊത്തം മരണങ്ങളുടെ എണ്ണം 1,915 ആയി. 552 പുതിയ വൈറസ് കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് അയർലണ്ടിൽ രേഖപ്പെടുത്തിയ മൊത്തം കേസുകളുടെ എണ്ണം 62,002 എന്ന കണക്കിലേക്കെത്തിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 330 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 47 പേർ ICU-വിൽ ചികിത്സയിലാണ്. ഇന്ന് അറിയിച്ച കേസുകളിൽ 275 പുരുഷന്മാരും 275 സ്ത്രീകളുമാണ് ഉള്ളത് . 63% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ഇന്നത്തെ 173 കേസുകൾ ഡബ്ലിനിലാണ്. കോർക്കിൽ 86 ഉം ലിമെറിക്കിൽ 40 ഉം ഡൊനെഗലിൽ 30 ഉം ബാക്കി 223 കേസുകളും മറ്റുള്ള കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നു. അയർലണ്ടിലെ 14 ദിവസത്തെ ‘നാഷണൽ ഇൻസിഡന്റ് റേറ്റ്’ ഒരു ലക്ഷം ആളുകൾക്ക് 253.5 ആയി കുറഞ്ഞു. Share This News
Volkswagen Electric ID-3 വൻ സവിശേഷതകളോടെ ഐറിഷ് വിപണിയിൽ
ID-യുടെ പ്രധാന സവിശേഷത വൃത്തിയുള്ള ലൈനുകളും മോഡേൺ പ്രൊഫൈലും ആണ്. അകം വളരെ വിശാലമാണ്. നീളമുള്ള വീൽബേസ് ഉണ്ട്, മുൻവശത്ത് എഞ്ചിൻ ഇല്ല, അതിനാൽ വളരെയധികം സ്പേസ് ലാഭിക്കാം. ഉയരമുള്ള ഡ്രൈവറെ സംബന്ധിച്ചിടത്തോളം ID-3 വളരെ മികച്ചതാണ്. ഫലത്തിൽ എല്ലാ പ്രവർത്തനങ്ങളും സ്വൈപ്പും പുഷും ആണ്, മികച്ച 10.5 ഇഞ്ച് സ്ക്രീൻ വളരെ ക്ലിയർ പിക്ചർ വ്യൂ നൽകുന്നു ഒപ്പം തന്നെ ക്ലാരിറ്റി വിഡിയോസും. ID ഏകദേശം 7.3 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും, ഒരു ഇലക്ട്രിക്ക് കാറിനെ സംബന്ധിച്ചേടത്തോളം ഇത്രെയും വേഗത നൽകുക എന്നത് വലിയ കാര്യം തന്നെയാണ്. ഐഡിയുടെ ഒരു പ്രത്യേക സവിശേഷത റെക്കോർഡുചെയ്ത മൈലേജ് ലഭ്യമായ ബാറ്ററി നിലയുമായി പൊരുത്തപ്പെടുന്നു എന്നതാണ്. ഐഡി കിലോമീറ്ററുകൾ ക്ലോക്ക് ചെയ്തു, ലഭ്യമായ ബാറ്ററി കപ്പാസിറ്റി അനുസരിച്ച് പ്രവർത്തിക്കുന്നു. ID-3 Electric Car-ൽ…
ഡബ്ലിൻ എയർപോർട്ടിൽ സ്റ്റാഫുകളെ വെട്ടിച്ചുരുക്കാൻ “എമിറേറ്റ്സ്”
UAE ബേസ്ഡ് എയർലൈൻസ് “എമിറേറ്റ്സ്” ഡബ്ലിൻ വിമാനത്താവളത്തിലെ 60 ശതമാനം ഓപ്പറേഷനൽ സ്റ്റാഫുകളെയും വിട്ടയക്കുമെന്ന് വ്യോമയാന വൃത്തങ്ങൾ അറിയിച്ചു. ഡബ്ലിൻ എയർപോർട്ടിൽ ഓപ്പറേഷനൽ സ്റ്റാഫിനെ ഔട്ട്സോഴ്സ് ചെയ്യുവാനാണ് കമ്പനിയുടെ തീരുമാനം. സ്വമേധയാ ഇറങ്ങുവാനുള്ള അവസരവും എയർലൈൻസ് സ്റ്റാഫിന് നൽകുന്നുണ്ട്, അത് നടപ്പാക്കുവാൻ അവർ തയ്യാറല്ലെങ്കിൽ നിർബന്ധിത വെട്ടിച്ചുരുക്കലിലേക്ക് നീങ്ങുമെന്നാണ് എയർലൈൻസ് വൃത്തങ്ങൾ അറിയിക്കുന്നത്. ഡബ്ലിൻ ആസ്ഥാനമായുള്ള 31 ജീവനക്കാരിൽ എത്രപേരെ വിട്ടയക്കുമെന്ന് എയർലൈൻ ഇതുവരെ തീരുമാനിച്ചിട്ടില്ല, എന്നാൽ വിമാനത്താവളത്തിലെ ഓപ്പറേഷൻ സ്റ്റാഫിനെ വെട്ടികുറയ്ക്കുവാനാണ് എയർലൈൻസിന്റെ തീരുമാനമെന്ന് റിപോർട്ടുകൾ പറയുന്നു. Share This News
ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് കേരളപ്പിറവി കൊണ്ടാടുന്നു
കേരള സംസ്ഥാനം രൂപീകൃതമായിട്ട് ഇന്നേക്ക് 64 വർഷം തികയുകയാണ്. 1956 നവംബർ ഒന്നിനാണ് ഭാഷാ അടിസ്ഥാനത്തിൽ കേരളം രൂപം കൊള്ളുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനും 9 വർഷങ്ങൾക്ക് ശേഷമാണ് കേരള സംസ്ഥാനം രൂപീകരിക്കപ്പെടുന്നത്. പാരിസ്ഥിതികവും സാമൂഹികവുമായ തലത്തിൽ ഒട്ടനവധി വ്യത്യസ്ഥതകൾ അവകാശപ്പെടാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം. സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യങ്ങൾകൊണ്ട് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഏറെ വ്യത്യസ്ഥത പുലർത്തുന്ന സംസ്ഥാനം കൂടിയാണ് കേരളം. കേരളത്തിന്റെ പ്രായം കണക്കാക്കിയാൽ മോഹൻലാലിനെക്കാൾ നാല് വയസ്സ് മൂപ്പും മമ്മൂട്ടിയെക്കാൾ അഞ്ച് വയസ്സിന് ഇളപ്പവും ആണെന്ന് പറയാം. കൂടാതെ ഇപ്പോഴത്തെ മലയാളികളുടെ അവസ്ഥ നോക്കിയാൽ മുഖത്ത്, മൂക്കിന് താഴെവരെ മാത്രം എത്തുന്ന ഒരു മാസ്ക് ധരിച്ചിട്ടുണ്ടാകും, പത്രത്തിൽ നിന്ന് രാവിലെ കൊറോണ വൈറസ് കണക്കും വൈകീട്ട് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്ന് നാളത്തെ പത്രത്തിലെ കൊറോണ വൈറസ് കണക്കും മനപ്പാഠമാക്കുന്നുണ്ടാകും. ഇങ്ങനെയൊക്കെയാണെങ്കിലും ലോകമെമ്പാടുമുള്ള…
കൊറോണ വൈറസ്: അയർലണ്ടിൽ 416 പുതിയ കേസുകൾ
പബ്ലിക് ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 416 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. അയർലണ്ടിലെ മൊത്തം വൈറസ് കേസുകളുടെ എണ്ണം ഇപ്പോൾ 61,456 ആണ്. കൂടാതെ, വൈറസ് ബാധിച്ച് അഞ്ച് പേർ കൂടി മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,913 ആയി. ഇന്നത്തെ കേസുകളിൽ 186 പുരുഷന്മാരും 230 സ്ത്രീകളുമാണ് – 45 വയസ്സിന് താഴെയുള്ളവരിൽ 64% കേസുകളും. ഇന്നത്തെ എൺപത്തിയേഴ് കേസുകൾ ഡബ്ലിനിലാണ്, കോർക്കിൽ 62, മയോയിൽ 41, ഗോൽവേയിൽ 37, ബാക്കി 189 കേസുകൾ മറ്റ് 20 കൗണ്ടികളിലായി വ്യാപിച്ചു കിടക്കുന്നു. യൂറോപ്യൻ യൂണിയനിലെ 7 ദിവസത്തെ വൈറസ് കേസുകളിൽ കുറവ് രേഖപെടുത്തിയ നാല് രാജ്യങ്ങളിൽ ഒന്നാണ് അയർലൻഡ്. Share This News
അയർലണ്ടിൽ ശക്തമായ കൊടുങ്കാറ്റ്, വൈദ്യുതിയില്ലാതെ ആയിരങ്ങൾ
കൊടുങ്കാറ്റ് ഐഡൻ മൂലം രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് വീടുകളും ബിസിനസുകളും വൈദ്യുതി ഇല്ലാതെ തുടരുകയാണ്, അതേസമയം രണ്ട് ഭീമൻ കാറ്റിന്റെ മുന്നറിയിപ്പും (130 KM/H) നിലനിൽക്കുന്നു. കിൽകി, ക്ലെയർ, കാരിഗലൈൻ, കോർക്ക് എന്നിവിടങ്ങളിൽ നേരത്തെ ഉണ്ടായ തകരാറുകൾ മൂവായിരത്തോളം ഉപഭോക്താക്കളെ ബാധിച്ചു. സ്ലിഗോ ആസ്ഥാനമായുള്ള കോസ്റ്റ്ഗാർഡ് ഹെലികോപ്റ്റർ ഇ എസ് ബി തൊഴിലാളികളെ ഡൊനെഗൽ കൗണ്ടിയുടെ തീരത്തുള്ള ടോറി ദ്വീപിലേക്ക് കൊണ്ടുവന്നു. കടൽത്തീരത്തെ മറികടക്കുന്ന തിരമാലകളിൽ നിന്ന് വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ മായോ കൗണ്ടി കൗൺസിൽ ബ്ലാക്ക്സോഡിനും ബെൽമുള്ളറ്റിനും ഇടയിലുള്ള R313 റോഡ് അടച്ചു. അനാവശ്യമായ എല്ലാ യാത്രകളും ഒഴിവാക്കാനും രാജ്യത്തുടനീളം കൊടുങ്കാറ്റ് വീശുന്നതിനാൽ അതീവ ജാഗ്രത പാലിക്കാനും ഗാർഡ ഇന്ന് രാവിലെ ആളുകളോട് അഭ്യർത്ഥിച്ചു. ഫർണിച്ചറുകൾ, മാലിന്യക്കൂമ്പാരങ്ങൾ, കെട്ടിടങ്ങൾക്ക് ചുറ്റുമുള്ള ഏതെങ്കിലും അയഞ്ഞ വസ്തുക്കൾ എന്നിവ നീക്കംചെയ്യാനും സുരക്ഷിതമാക്കാനും ആളുകളോട് ആവശ്യപ്പെടുന്നു. ഡൊനെഗൽ, ഗോൽവേ, മയോ,…