സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് 2019 ലെ സർവേ ഓഫ് ഇൻകം ആൻഡ് ലിവിംഗ് കണ്ടീഷൻസ് (SILC) പ്രസിദ്ധീകരിച്ചു.
അയർലണ്ടിന്റെ 2008 ലെ തകർച്ചയെത്തുടർന്ന്, ചെലവുചുരുക്കലിന്റെ വേദനാജനകമായ വർഷങ്ങളിൽ, ശരാശരി വരുമാനം 14% കുറഞ്ഞു, ദാരിദ്ര്യ നിരക്ക് (Poverty Rate) ഇരട്ടിയിലധികം വർദ്ധിച്ച് 30 ശതമാനത്തിലെത്തി, Permanent Poverty Rate 4 ശതമാനത്തിൽ നിന്ന് 9 ശതമാനമായി ഉയർന്നു. 2008-ൽ ദാരിദ്ര്യ നിരക്ക് (Poverty Rate) 14% ആയിരുന്നു. 2013 ൽ ഇതേ പരിധി അയർലണ്ടിലെ ദാരിദ്ര്യത്തിന്റെ അപകടസാധ്യത 24% ആയി ഉയർത്തി. 2008 ൽ, Income Distribution 10% ഉള്ളവരുടെ പ്രതിവാര Average Income ഒരാൾക്ക് 160 യൂറോ എന്നതായിരുന്നു. 2013 ൽ ഇത് ആഴ്ചയിൽ 130 യൂറോ മാത്രമായിരുന്നു. ഇതുപോലുള്ള മാറ്റങ്ങളോടെ Inequality അയർലണ്ടിൽ വർദ്ധിച്ചു. 2008 ൽ 0.306 ൽ നിന്ന് 2013 ൽ 0.318 ആയി വർദ്ധിച്ചു.
തകർച്ചയും അതോടൊപ്പം ചെലവ് ചുരുക്കലും അയർലണ്ടിലെ ജീവിത നിലവാരത്തെ വിനാശകരമായി ബാധിച്ചു, ഇത് 2008 മുതൽ 2013 വരെയുള്ള (സർവേ ഓഫ് ഇൻകം ആൻഡ് ലിവിംഗ് കണ്ടിഷൻ) SILC- യിലെ മാറ്റങ്ങളിൽ അറിയാൻ കഴിയും. എന്നാൽ ജീവിതനിലവാരം, വരുമാനം, സമത്വം എന്നിവയിൽ നിന്ന് തകർച്ച വീണ്ടെടുക്കാൻ അയർലൻഡിന് സമയമെടുക്കും എന്നാണ് SILC വിലയിരുത്തുന്നത്.
2014 മുതൽ 2019 വരെ, ശരാശരി തുല്യമായ വരുമാനം ഏകദേശം 30% ഉയർന്നു, 2017 ഓടെ തകർച്ചയിൽ നഷ്ടപ്പെട്ട എല്ലാ നിലയും (ജീവിതനിലവാരം, വരുമാനം, സമത്വം) വീണ്ടെടുക്കുകയും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗണ്യമായി ഉയരുകയും ചെയ്തു. ഇത് വളരെ ശക്തമായ വളർച്ചയാണെങ്കിലും, Income Distribution-ലുടനീളം ഈ വളർച്ച വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നാൽ 2014 മുതൽ 2019 വരെ, Income Distribution-ന്റെ ഏറ്റവും താഴെ തട്ടിലുള്ളവരുടെ ശരാശരി വരുമാനം (Average Income) 70% വർദ്ധിച്ചു എന്നതാണ് മറ്റൊരു സത്യം. ഒരുപക്ഷേ കോവിഡ്-19 ന്റെ ഇപ്പോഴത്തെ സാഹചര്യം മറികടക്കുമ്പോൾ അയർലണ്ടിലെ ജീവിത വരുമാനത്തിൽ ഒരു വൻ തിരിച്ചുവരവ് നമുക്ക് പ്രതീക്ഷിക്കാം.