UAE ബേസ്ഡ് എയർലൈൻസ് “എമിറേറ്റ്സ്” ഡബ്ലിൻ വിമാനത്താവളത്തിലെ 60 ശതമാനം ഓപ്പറേഷനൽ സ്റ്റാഫുകളെയും വിട്ടയക്കുമെന്ന് വ്യോമയാന വൃത്തങ്ങൾ അറിയിച്ചു. ഡബ്ലിൻ എയർപോർട്ടിൽ ഓപ്പറേഷനൽ സ്റ്റാഫിനെ ഔട്ട്സോഴ്സ് ചെയ്യുവാനാണ് കമ്പനിയുടെ തീരുമാനം.
സ്വമേധയാ ഇറങ്ങുവാനുള്ള അവസരവും എയർലൈൻസ് സ്റ്റാഫിന് നൽകുന്നുണ്ട്, അത് നടപ്പാക്കുവാൻ അവർ തയ്യാറല്ലെങ്കിൽ നിർബന്ധിത വെട്ടിച്ചുരുക്കലിലേക്ക് നീങ്ങുമെന്നാണ് എയർലൈൻസ് വൃത്തങ്ങൾ അറിയിക്കുന്നത്. ഡബ്ലിൻ ആസ്ഥാനമായുള്ള 31 ജീവനക്കാരിൽ എത്രപേരെ വിട്ടയക്കുമെന്ന് എയർലൈൻ ഇതുവരെ തീരുമാനിച്ചിട്ടില്ല, എന്നാൽ വിമാനത്താവളത്തിലെ ഓപ്പറേഷൻ സ്റ്റാഫിനെ വെട്ടികുറയ്ക്കുവാനാണ് എയർലൈൻസിന്റെ തീരുമാനമെന്ന് റിപോർട്ടുകൾ പറയുന്നു.