കാവൻ ഹോസ്പിറ്റലിൽ നഴ്സസ് വേക്കൻസികൾ

അയർലണ്ടിലെ കാവൻ ജനറൽ ഹോസ്പിറ്റലിൽ എമർജൻസി ഡിപ്പാർട്മെന്റിലേയ്ക്ക് നഴ്സുമാരെ ഫുൾ ടൈം പെർമനെന്റ് ജോലിക്കായി എടുക്കുന്നു. അയർലണ്ടിൽ നിലവിലുള്ള നഴ്സുമാർക്ക് അപേക്ഷിക്കാം. നാട്ടിൽ നിന്ന് ഉള്ള അപേക്ഷകരെ ഈ തസ്തികയിലേയ്ക്ക് പരിഗണിക്കുന്നതല്ല എന്ന് റിക്രൂട്ട്മെന്റ് കമ്പനി അറിയിച്ചിട്ടുണ്ട്. നിലവിൽ അയർലണ്ടിലുള്ള നഴ്സുമാർക്ക് അപേക്ഷിക്കാവുന്നതാണ്. നിലവിൽ അയർലണ്ടിലെ നഴ്സിംഗ് ഹോമുകളിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന നഴ്‌സുമാർക്ക്, നേരത്തെ എമെർജൻസി ഡിപ്പാർട്മെന്റിലോ സർജിക്കൽ/മെഡിക്കൽ വാർഡുകളിലോ മുൻപരിചയം ഉണ്ടെങ്കിലും അപേക്ഷിക്കാവുന്നതാണ്. കാവനിൽ തന്നെ പ്രൈവറ്റ് നഴ്സിങ് ഹോമുകളിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന നഴ്സുമാർക്ക് HSE ജോലിയിൽ പ്രവേശിക്കാനുള്ള ഒരു സുവർണ്ണാവസരം കൂടിയാണിത്. കൂടാതെ, അയർലണ്ടിൽ എവിടെ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഈ ജോലിക്ക് അപേക്ഷിക്കാൻ permanent@servisource.ie യ്ക്ക് നിങ്ങളുടെ സി.വി. അയക്കുക. കൂടുതൽ വിവരങ്ങൾക്ക് 0894 216 724 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.   . Share This News

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ 683 കേസുകൾ

683 പുതിയ കോവിഡ് -19 കേസുകൾ അയർലണ്ടിൽ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻ‌പി‌ഇടി) അറിയിച്ചു. 18 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു. അയർലണ്ടിൽ സ്ഥിരീകരിച്ച വൈറസ് കേസുകളുടെ എണ്ണം ഇപ്പോൾ 232,164 ആണ്. ആകെ 4,628 മരണങ്ങളും സംഭവിച്ചു. ഇന്നലെ അറിയിച്ച കേസുകളിൽ: 324 പുരുഷന്മാർ / 359 സ്ത്രീകൾ ആണുൾപ്പെട്ടിട്ടുള്ളത്, 75% പേർ 45 വയസ്സിന് താഴെയുള്ളവരും. കേസുകൾ കൗണ്ടിയനുസരിച്ച് ഡബ്ലിനിൽ 308, ഡൊനെഗലിൽ 68, കിൽ‌ഡെയറിൽ 49, മീത്തിൽ 35, ഓഫാലിയിൽ 30, ബാക്കി 193 കേസുകൾ മറ്റ് 21 കൗണ്ടികളിലായി വ്യാപിച്ചിരിക്കുന്നു. ഇന്നലെ രാവിലെ 329 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 76 രോഗികളും തീവ്രപരിചരണ (ICU) വിഭാഗത്തിലാണ്. മാർച്ച് 21 ഞായറാഴ്ച വരെ, 680,015 ഡോസ് കോവിഡ് -19 വാക്സിൻ അയർലണ്ടിൽ നൽകി: 495,824…

Share This News
Read More

അയർലണ്ടിൽ ‘വാക്ക്-ഇൻ’ കോവിഡ് -19 ടെസ്റ്റിംഗ് സെന്ററുകൾ

കോവിഡ് -19 കേസുകൾ കൂടുതലുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് വാക്ക്-ഇൻ കോവിഡ് -19 സെന്ററുകളിൽ പരിശോധന നടത്താൻ കഴിയും. പൊതുജനങ്ങൾക്ക് ജിപി റഫറൽ ലഭിക്കേണ്ട ആവശ്യമില്ല, വ്യാഴാഴ്ച മുതൽ (നാളെ മുതൽ) ആരംഭിക്കുന്ന പുതിയ വാക്ക്-ഇൻ കോവിഡ് -19 ടെസ്റ്റിംഗ് സംരംഭത്തിൽ എല്ലാ പരിശോധനകളും സൗജന്യമായിരിക്കും. “ടെസ്റ്റിംഗ് സ്ഥലത്തിന്റെ അഞ്ച് കിലോമീറ്ററിനുള്ളിൽ താമസിക്കുന്നവരാണ് വാക്ക്-ഇൻ കോവിഡ് -19 ടെസ്റ്റിംഗ് അനുവദിച്ചിരിക്കുന്നത്. രാവിലെ 11 മണി മുതലാണ് ടെസ്റ്റിംഗ് സമയം.” രണ്ട് വാക്ക്-ഇൻ സെന്ററുകൾ ഡബ്ലിനിലും മൂന്നാമത്തേത് ഓഫാലിയിലും ആയിരിക്കും. മറ്റ് രണ്ട് വാക്ക്-ഇൻ സെന്ററുകളും കൂടി ഉടൻ തന്നെ ഡബ്ലിനിൽ തുറക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. Tallaght Stadium, Blanchardstown National Aquatic Centre and High Street car park in Tullamore എന്നിവ സ്ഥിരീകരിച്ച വാക്ക്-ഇൻ കോവിഡ് -19 ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ ഉൾപ്പെടുന്നു. കമ്മ്യൂണിറ്റി ട്രാൻസ്മിഷന്റെ ഉയർന്ന…

Share This News
Read More

സാംസങ് അയർലൻഡ് മന്നയുമായി ചേർന്ന് ‘ഡ്രോൺ ഡെലിവറി സർവീസ്’ ആരംഭിക്കുന്നു

സാംസങ് ഇലക്ട്രോണിക്സ് മന്ന ഡ്രോൺ ഡെലിവറിയുമായി ഒരു പുതിയ കരാർ അംഗീകരിച്ചു, ചില ഐറിഷ് ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ ഗാലക്സി ഉപകരണങ്ങൾ വാങ്ങുമ്പോൾ ഡ്രോൺ ഡെലിവറി ലഭ്യമാക്കും. ഈ ഉപകരണങ്ങളിൽ എസ് 21 അൾട്രാ, ഗാലക്സി ബഡ്സ് പ്രോ, ഗാലക്സി ടാബ് എസ് 7, ഗാലക്സി വാച്ച് 3 എന്നിവ ഉൾപ്പെടുന്നു. ആഗോളതലത്തിൽ സാംസങിന്റെ ആദ്യത്തെ ഡ്രോൺ സർവീസ് സിസ്റ്റമാണിത്. സാംസങ് ഉപയോക്താക്കൾക്ക് അവരുടെ ആദ്യത്തെ ഓൺലൈൻ ഓർഡറിൽ നിന്ന് ഐറിഷ് ഇസ്റ്റോർ വഴി യുള്ള ഈ ഡെലിവറി സിസ്റ്റം ഒരു പുതിയ അനുഭവമായിരിക്കും. ഭാവിയിൽ ഈ സേവനം രാജ്യവ്യാപകമായി വ്യാപിപ്പിക്കാൻ സാംസങും മന്നയും താൽപ്പര്യപ്പെടുന്നു, ഗോൽവേ കൗണ്ടിയിലെ ഓറൻമോർ ആസ്ഥാനമായുള്ള ഉപയോക്താക്കൾക്ക് ഈ സേവനം ആദ്യം ലഭ്യമാക്കും എന്ന് സാംസങ് അയർലൻഡ് അറിയിച്ചു. ഉപഭോക്താക്കളുടെ വീടുകളിൽ നേരിട്ട് ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിന് മന്ന വികസിപ്പിച്ച എയ്‌റോസ്‌പേസ് ഗ്രേഡ്…

Share This News
Read More

അയർലണ്ടിൽ നിർബന്ധിത ഹോട്ടൽ ക്വാറന്റൈനുള്ള ആദ്യ ബുക്കിങ്ങുകൾ ആരംഭിച്ചു

ഇന്നലെവരെയുള്ള കണക്കനുസരിച്ച് അയർലണ്ടിൽ പുതിയ നിർബന്ധിത ഹോട്ടൽ ക്വാറന്റൈന് കീഴിൽ 26 ബുക്കിംഗുകൾ നടന്നു. അതിൽ ആറ് ബുക്കിംഗുകൾക്ക് മാർച്ചിലാണ് ചെക്ക്-ഇൻ, 15 എണ്ണം ഏപ്രിലേക്കും, അഞ്ച് എണ്ണം മെയ്-ലേക്കും എന്ന നിലയിലാണ്. നിർബന്ധിത ക്വാറന്റൈൻ സംവിധാനം 14 ദിവസമാണ്, ഈ വെള്ളിയാഴ്ച മുതലാണ് അത് പ്രാബല്യത്തിൽ വരുന്നത്, ബുക്കിംഗ് പോർട്ടൽ ഇന്നലെ രാവിലെ മുതൽ ആക്റ്റീവ് ആയി. കോവിഡ് -19 ന് ആവശ്യമായ നെഗറ്റീവ് പിസിആർ പരിശോധനയില്ലാതെ അയർലണ്ടിൽ എത്തുന്ന ഏതൊരു യാത്രക്കാരനും ഈ നിയമങ്ങൾ ബാധകമാണ്. അയർലണ്ടിൽ നേരത്തെ സൂചിപ്പിച്ചിട്ടുള്ള 33 രാജ്യങ്ങളിൽ ഒന്നിൽ നിന്ന് വരുന്ന ഒരു യാത്രക്കാരന്റെ ഹോട്ടൽ ക്വാറന്റൈൻ ചെലവ് 12 രാത്രികൾക്ക് 1,875 യൂറോയാണ്. അതായത് യാത്രക്കാരുടെ ഒരു ദിവസത്തെ നിരക്ക് € 150 ആയിരിക്കും. 14 ദിവസത്തെ ക്വാറന്റൈൻ കാലയളവിൽ ഒരു യാത്രക്കാരൻ പോസിറ്റീവ് ആണെന്ന് പരിശോധിച്ചാൽ…

Share This News
Read More

നിയന്ത്രണങ്ങളിൽ ഉറച്ചുനിന്നാൽ നാലാമത്തെ തരംഗം ഒഴിവാക്കാം എന്ന് ‘Taoiseach’

ആളുകൾ പൊതുജനാരോഗ്യ നടപടികളിൽ ഉറച്ചുനിൽക്കുകയും ഇൻഡോർ ഒത്തുചേരലുകൾ ഒഴിവാക്കുകയും ചെയ്താൽ അയർലണ്ടിന് കൊറോണ വൈറസിന്റെ നാലാമത്തെ തരംഗം ഒഴിവാക്കാൻ കഴിയുമെന്ന് താവോസീച്ച് അഭിപ്രായപ്പെട്ടു. കേസ് നമ്പറുകൾ ഗണ്യമായി കുറയ്ക്കുന്നതിന് ഈ നടപടികൾ സഹായിച്ചിട്ടുണ്ടെന്ന് മൈക്കൽ മാർട്ടിൻ അറിയിച്ചു. ഏപ്രിൽ 5 മുതൽ പൊതുജനാരോഗ്യ നിയന്ത്രണങ്ങളിൽ എന്തെങ്കിലും ഇളവ് വരുത്തുന്നത് പരിഗണിക്കാൻ മന്ത്രിസഭ യോഗം ചേരുമ്പോൾ ആളുകളുടെ മാനസികാരോഗ്യവും ക്ഷേമവും കണക്കിലെടുക്കുമെന്ന് താവോയിച്ച് അഭിപ്രായപ്പെട്ടു. സ്കൂളുകൾ വീണ്ടും തുറക്കുന്നതിന് ജനങ്ങൾ “നന്നായി പ്രവർത്തിച്ചിട്ടുണ്ട്” എന്നും വൈറസ് കേസുകൾ വർദ്ധിച്ചിട്ടും മറ്റ് വിദ്യാർത്ഥികളുടെ തിരിച്ചുവരവിന് സമയക്രമത്തിൽ മാറ്റങ്ങളൊന്നും താൻ മുൻകൂട്ടി കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് -19 കേസുകളുടെ മറ്റൊരു തരംഗത്തെ അഭിമുഖീകരിക്കാൻ അയർലൻഡിന് കഴിയുമെന്ന് മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതിനാലാണ് അദ്ദേഹത്തിന്റെ ഈ പരാമർശം. Share This News

Share This News
Read More

പുതിയ പഠനമനുസരിച്ച് ഹോസ്പിറ്റൽ കേസുകളിൽ കുറവ് രേഖപ്പെടുത്തിയ മൂന്നാമത്തെ രാജ്യമായി അയർലൻഡ്

18 രാജ്യങ്ങളുടെ അവലോകനത്തിൽ കോവിഡ് -19 ൽ നിന്നുള്ള ഏറ്റവും കുറവ് കേസുകളാണ് അയർലണ്ടിലെ ആശുപത്രികളിലും തീവ്രപരിചരണ വിഭാഗത്തിലും (ഐസിയു) പ്രവേശനം ഉണ്ടായതെന്ന് ഏറ്റവും പുതിയ പഠന റിപ്പോർട്ട്, ലോക്ക്ഡൗൺ തന്ത്രങ്ങളെക്കുറിച്ചുള്ള ഒരു ഇന്റർനാഷണൽ സ്റ്റഡിയെ തുടർന്നാണ് ഈ കണ്ടെത്തൽ. വൈറസുമായി ബന്ധപ്പെട്ട മരണങ്ങൾ കുത്തനെ കുറയുന്നതും അയർലണ്ടിലാണെന്നും കണ്ടെത്തി. മാർച്ച് 14 വരെയുള്ള ഏഴു ദിവസങ്ങളിൽ ആശുപത്രിയിലെയും ഐസിയു പ്രവേശനത്തിലെയും നിരക്ക് കഴിഞ്ഞ ഏഴു ദിവസങ്ങളെ അപേക്ഷിച്ച് യഥാക്രമം 23.6 ശതമാനവും 23.1 ശതമാനവും കുറവ് രേഖപ്പെടുത്തുകയും ചെയ്തു. മാർച്ച് 14 വരെ, 14 ദിവസത്തെ മരണനിരക്ക് ആഴ്ചയിൽ 25 ശതമാനം കുറഞ്ഞ് ഏഴ് ദിവസം മുമ്പുള്ള 57.9 ൽ നിന്ന് ഒരു ദശലക്ഷം ജനസംഖ്യയിൽ 43.5 ആയി കുറഞ്ഞു. മാർച്ച് 14 വരെയുള്ള ആഴ്ചയിൽ ഒരു ലക്ഷം ജനസംഖ്യയിൽ 14 ദിവസത്തെ കേസുകളുടെ എണ്ണം…

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ 769 പുതിയ കേസുകൾ

അയർലണ്ടിൽ 769 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻ‌പി‌ഇടി) അറിയിച്ചു. രണ്ട് പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തതായി എൻ‌പി‌ഇ‌റ്റി പറഞ്ഞു. അയർലണ്ടിൽ സ്ഥിരീകരിച്ച വൈറസ് കേസുകളുടെ എണ്ണം ഇപ്പോൾ 230,599 ആണ്. കോവിഡ് -19 മായി ബന്ധപ്പെട്ട ആകെ 4,587 മരണങ്ങളാണ് ഇന്നുവരെ ഉണ്ടായിട്ടുള്ളത്. ഇന്നലെ അറിയിച്ച കേസുകളിൽ: 381 പുരുഷന്മാർ / 378 സ്ത്രീകൾ ആണുള്ളത്. അതിൽ 75% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. കേസുകളുടെ സ്ഥിതി കൗണ്ടി തിരിച്ച് ഡബ്ലിനിൽ 284, ഡൊനെഗലിൽ 67, ഓഫാലിയിൽ 47, മീത്തിൽ 45, കിൽ‌ഡെയറിൽ 44, ബാക്കി 282 കേസുകൾ മറ്റ് കൗണ്ടികളിലായി വ്യാപിച്ചിരിക്കുന്നു. ഇന്നലെ ഏകദേശം 360 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 82 പേർ ഐസിയുവിലാണ്. വാക്‌സിനേഷൻ: മാർച്ച് 18 വരെ 654,251…

Share This News
Read More

വംശീയതയ്ക്ക് (Racism) ഇരയായവർക്ക് നിയമോപദേശം നൽകണമെന്ന് ഇമിഗ്രന്റ് കൗൺസിൽ

(RACISM) വംശീയതയ്ക്ക് ഇരയാകുന്നവർക്ക് നിയമോപദേശവും കൗൺസിലിംഗ് സേവനങ്ങളും ലഭ്യമാക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഏർപ്പെടുത്താൻ അയർലണ്ടിലെ ഇമിഗ്രന്റ് കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ സേവനങ്ങൾ വംശീയതയ്‌ക്കെതിരെ വരാനിരിക്കുന്ന ദേശീയ പദ്ധതിയുടെ (National Action Plan) ഭാഗമായിരിക്കണമെന്നും ഇത് സിവിൽ സൊസൈറ്റിയുമായി സഹകരിച്ച് വികസിപ്പിക്കുകയും, മുൻ‌ഗണനാടിസ്ഥാനത്തിൽ ധനസഹായം നൽകുകയും ചെയ്യണമെന്ന് ഇമിഗ്രന്റ് കൗൺസിലിലെ ഇന്റഗ്രേഷൻ ഓഫീസർ വലേറിയ അക്വിനോ അഭിപ്രായപ്പെട്ടു. ഇരകളുടെ പിന്തുണയ്ക്കായി ദേശീയ നിലവാരം വികസിപ്പിക്കാനും ഇമിഗ്രന്റ് കൗൺസിൽ പറയുന്നു. ഇമിഗ്രന്റ് കൗൺസിലിന്റെ വംശീയ-വിരുദ്ധ പിന്തുണാ സർവീസ് (victim-centred support services) വർഷം കൂടി കൂട്ടിയാൽ മൊത്തം 10 വർഷമായി അയർലണ്ടിൽ പ്രവർത്തിച്ച് വരുന്നു. വംശീയ പ്രവർത്തനം നിരീക്ഷിക്കുന്നതിനും അതിനിരകളാകുന്ന സാക്ഷികൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിനുമാണ് ഈ സർവീസ് അയർലണ്ടിൽ ആരംഭിച്ചത്. Share This News

Share This News
Read More

അയർലണ്ടിലെ മലയാളിയായ റ്റിജോ മാനുവലിന്റെ ആലാപനത്തിൽ പുറത്തിറങ്ങിയ Devotional song വൈറലാകുന്നു.

അയർലണ്ടിലെ മലയാളിയായ റ്റിജോ മാനുവലിന്റെ ആലാപനത്തിൽ പുറത്തിറങ്ങിയ Devotional song വൈറലാകുന്നു. T&S Njavallil Creations ന്റെ ബാനറിൽ ശ്രീ. സാജൻ പെരും കുളം വരിയും ശ്രീ. ടോം പാലാ സംഗീതവും ഓർക്കസ്രയും നിർവഹിച്ച് male version റ്റിജോ മാനുവലും female version റ്റിനാ മേരി അബ്രാഹവും ആണ് ആലപിച്ചിരിക്കുന്നത്. സംഗീത രംഗത്ത് ഇതിന് മുൻപും തന്റെതായ വ്യക്തിമുദ്രാ പതിപ്പിച്ച റ്റിജോ മാനുവൽ ഷാലോം ടി.വി യിലെ Holybeats, Candles band ൽ ആലപിച്ച തിരുവോസ്തിൽ വാഴും കാരുണ്യമേ എന്നു തുടങ്ങുന്ന ഗാനവും ഏറെ ജനശ്രദ്ധ നേടിരുന്നു .   . Share This News

Share This News
Read More