കാവൻ ഹോസ്പിറ്റലിൽ നഴ്സസ് വേക്കൻസികൾ

അയർലണ്ടിലെ കാവൻ ജനറൽ ഹോസ്പിറ്റലിൽ എമർജൻസി ഡിപ്പാർട്മെന്റിലേയ്ക്ക് നഴ്സുമാരെ ഫുൾ ടൈം പെർമനെന്റ് ജോലിക്കായി എടുക്കുന്നു. അയർലണ്ടിൽ നിലവിലുള്ള നഴ്സുമാർക്ക് അപേക്ഷിക്കാം. നാട്ടിൽ നിന്ന് ഉള്ള അപേക്ഷകരെ ഈ തസ്തികയിലേയ്ക്ക് പരിഗണിക്കുന്നതല്ല എന്ന് റിക്രൂട്ട്മെന്റ് കമ്പനി അറിയിച്ചിട്ടുണ്ട്. നിലവിൽ അയർലണ്ടിലുള്ള നഴ്സുമാർക്ക് അപേക്ഷിക്കാവുന്നതാണ്.

നിലവിൽ അയർലണ്ടിലെ നഴ്സിംഗ് ഹോമുകളിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന നഴ്‌സുമാർക്ക്, നേരത്തെ എമെർജൻസി ഡിപ്പാർട്മെന്റിലോ സർജിക്കൽ/മെഡിക്കൽ വാർഡുകളിലോ മുൻപരിചയം ഉണ്ടെങ്കിലും അപേക്ഷിക്കാവുന്നതാണ്.

കാവനിൽ തന്നെ പ്രൈവറ്റ് നഴ്സിങ് ഹോമുകളിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന നഴ്സുമാർക്ക് HSE ജോലിയിൽ പ്രവേശിക്കാനുള്ള ഒരു സുവർണ്ണാവസരം കൂടിയാണിത്. കൂടാതെ, അയർലണ്ടിൽ എവിടെ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

ഈ ജോലിക്ക് അപേക്ഷിക്കാൻ permanent@servisource.ie യ്ക്ക് നിങ്ങളുടെ സി.വി. അയക്കുക.
കൂടുതൽ വിവരങ്ങൾക്ക് 0894 216 724 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

.

Share This News

Related posts

Leave a Comment