ലീവിങ് സര്‍ട്ടിഫിക്കറ്റ് ഫലപ്രഖ്യാപനം സെപ്റ്റംബറില്‍

ലീവിങ് സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികളുടെ പരിക്ഷാഫലം സെപ്റ്റംബര്‍ മൂന്നിന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. സാധാരണയായി ഓഗസ്റ്റ് മാസത്തിലായിരുന്നു ലീവിങ് സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ റിസല്‍ട്ടും ഉന്നത പഠനത്തിനുള്ള ഓഫറുകളും ലഭിച്ചിരുന്നത്. ഇത്തവണ സെപ്റ്റംബര്‍ മൂന്നിന് ഫലപ്രഖ്യാപനം നടത്തിയ ശേഷമായിരിക്കും റിസല്‍ട്ടുകള്‍ സെന്‍ട്രല്‍ ആപ്ലിക്കേഷന്‍ ഓഫീസിലേയ്ക്ക് കൈമാറുക ഇതിനാല്‍ തന്നെ സെപ്റ്റംബര്‍ രണ്ടാമത്തെ ആഴ്ചയോടെയെ ഉന്നതവിദ്യാഭ്യാസ കോഴ്‌സുകളിലേയ്ക്കുള്ള ഓഫറുകള്‍ ലഭിച്ചു തുടങ്ങൂ. 60,000 വിദ്യാര്‍ത്ഥികളാണ് ഇത്തവണയുള്ളത്. ഇവര്‍ക്ക് രണ്ട് ഓപ്ഷനുകളായിരുന്നു വിദ്യാഭ്യാസ വകുപ്പ് നല്‍കിയിരുന്നത്. മുന്‍ വര്‍ഷങ്ങളിലെ ഗ്രേഡ് വച്ച് ഇത്തവണത്തെ ഗ്രേഡ് നിശ്ചയിക്കുന്ന പ്രഡിക്റ്റഡ് ഗ്രേഡ് സിസ്റ്റം. അതല്ലെങ്കില്‍ ഇ വര്‍ഷത്തെ എല്ലാ വിഷയങ്ങള്‍ക്കും പരീക്ഷ എഴുതുക. ഈ രണ്ട് ഓപ്ഷനുകളും തെരഞ്ഞെടുക്കാനും സാധിക്കും. ഏതിനാണ് മെച്ചപ്പെട്ട ഗ്രേഡ് ലഭിക്കുക അതായിരിക്കും സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാവുക. ഇതിനാല്‍ തന്നെ കൂടുതല്‍ വിദ്യാര്‍ത്ഥികളും രണ്ട് ഓപ്ഷനുകളും പരീക്ഷിക്കുന്നുണ്ട്.…

Share This News
Read More

അസ്ട്രാസെനക്കാ ; ഇടവേള കുറച്ചേക്കും

അയര്‍ലണ്ടില്‍ അസ്ട്രാസെനക്ക വാക്‌സിനേഷന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ചേക്കും . നിലവില്‍ പന്ത്രണ്ട് ആഴ്ച മുതല്‍ പതിനാറ് ആഴ്ചകള്‍ വരെയാണ് ഇടവേള നിശ്ചയിച്ചിട്ടുള്ളത്. ഇത് പന്ത്രണ്ടില്‍ നിന്നും എട്ട് ആഴ്ചയിലേയ്ക്ക് ചുരുക്കാനാണ് പദ്ധതി. ദേശീയ രോഗ പ്രതിരോധ ഉപദേശക സമിതിയാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടീവ് (എച്ച്എസ്ഇ) ആണ് ഇതു സംബന്ധിച്ചതീരുമാനമെടുക്കേണ്ടത്. പുതിയ നിര്‍ദ്ദേശം സംബന്ധിച്ച് എച്ച്എസ്ഇ പഠനം നടത്തി വരികയാണ്. മുമ്പ് രണ്ട് ഡോസുകള്‍ തമ്മിലുളള കുറഞ്ഞ ഇടവേള പതിനാറ് ആഴ്ചകളായിരുന്നു. ഇതാണ് പന്ത്രണ്ടിലേയ്ക്ക് കുറച്ചത്. ഇവിടെ നിന്നാണ് ഇപ്പോള്‍ എട്ട് ആഴ്ചകളിലേയ്ക്ക് കുറയ്ക്കുന്നത്. ആളുകള്‍ക്ക് രണ്ട് ഡോസുകളും വേഗത്തില്‍ എടുത്ത് രോഗപ്രതിരോധശേഷി എളുപ്പത്തില്‍ ആര്‍ജ്ജിക്കാമെന്നതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. കോവിഡിന്റെ മാരക വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചിരുന്നു. യുകെയില്‍ നടത്തിയ പഠന പ്രകാരം അട്രാസെനകാ…

Share This News
Read More

വീടുകളുടെ പുനര്‍മൂല്ല്യനിര്‍ണ്ണയം പ്രാബല്ല്യത്തിലാകുമ്പോള്‍

രാജ്യത്ത് വീടുകളുടെ മൂല്ല്യ നിര്‍ണ്ണയം വീണ്ടും നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ നിലവിലുള്ളതില്‍ മൂന്നിലൊന്ന് ആളുകള്‍ വീടുകള്‍ക്ക് കൂടുതല്‍ ടാക്‌സ് അടയ്‌ക്കേണ്ടി വരുമെന്നാണ് കണക്ക്. നവംബര്‍ മാസത്തിലാണ് പുനര്‍മൂല്ല്യനിര്‍ണ്ണയം ആരംഭിക്കുന്നത്. നേരത്തെ വാങ്ങിയ വിടുകള്‍ക്ക് ഈ കാലയളവിലുണ്ടായ വിലവര്‍ദ്ധനവ് കൂടി പരിഗണിച്ചാവും മൂല്ല്യനിര്‍ണ്ണയം നടത്തുക. ഉദാഹരണത്തിന് നേരത്തെ 200,000 യൂറോ മുതല്‍ 250,000 യൂറോ വരെ മൂല്ല്യമുണ്ടായിരുന്ന വീടുകള്‍ക്ക് 405 യൂറോയായിരുന്നു ഉടമ ടാക്‌സ് അടയ്‌ക്കേണ്ടി വന്നിരുന്നതെങ്കില്‍ വരാന്‍ പോകുന്ന മൂല്ല്യനിര്‍ണ്ണയത്തില്‍ വീടിന്റെ മൂല്ല്യം 350,000 മുതല്‍ 437,500 വരെ ഉയര്‍ന്നാലും നിലവില്‍ നല്‍കി കൊണ്ടിരിക്കുന്ന 405 യൂറോ തന്നെ അടച്ചാല്‍ മതിയാകും. എന്നാല്‍ ഈ സ്ലാബിന് മുകളിലായാല്‍ 495 യൂറോ അടയ്‌ക്കേണ്ടി വരും. 11 % ആളുകള്‍ക്ക് നിലവില്‍ അടച്ചു കൊണ്ടിരിക്കുന്നതിലും കുറഞ്ഞ ടാക്‌സായിരിക്കും അടയ്‌ക്കേണ്ടി വരിക. എന്നാല്‍ 53 ശതമാനം ആളുകള്‍ക്ക് ടാക്‌സില്‍ വിത്യാസം വരാന്‍…

Share This News
Read More

കോവിഡ് : പുതിയ കേസുകള്‍  337

അയര്‍ലണ്ടില്‍ 332 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീമാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. 89 ആളുകളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 34 പേര്‍ ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ്. ഈ കണക്കുകളില്‍ നേരിയ വിത്യാസത്തിനു സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 54 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യം പരിഗണിച്ച് രാജ്യം കൂടുതല്‍ ലോക് ഡൗണ്‍ ഇളവുകളിലേയ്ക്ക് നീങ്ങുകയാണ്. ജൂലൈ മാസത്തോടെ മിക്കവാറും എല്ലാ മേഖലകളും തുറന്നു കൊടുക്കുവാനാണ് നിലവിലെ തീരുമാനം എന്നാല്‍ വരും ദിവസങ്ങളിലെ കോവിഡ് കണക്കുകളും പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനത്തിലേയ്ക്ക് പോവുക. രാജ്യത്ത് കോവിഡിനോടനുബന്ധിച്ച് നല്‍കി വരുന്ന അധിക തൊഴില്‍ രഹിത വേതനം (പാനാഡെമിക് അണ്‍എംപ്ലോയ്‌മെന്റ് പേയ്‌മെന്റ്) സെപ്റ്റംബര്‍ മാസം മുതല്‍ ഘട്ടം…

Share This News
Read More

ഔട്ട് ഡോര്‍ ഡൈനിംഗുകള്‍ നേരത്തെ തുറക്കില്ല ; കാരണമിതാണ്

രാജ്യത്ത് ഔട്ട് ഡോര്‍ ഡൈനിംഗുകള്‍ അടക്കമുള്ള ഹോസ്പിറ്റാലിറ്റി സെക്ടറുകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം ജൂണ്‍ ഏഴ് മുതല്‍ മാത്രമെ തുറന്ന് പ്രവര്‍ത്തിക്കൂ. ഗവണ്‍മെന്റ് വൃത്തങ്ങള്‍ ആണ് ഇത് വ്യക്തമാക്കിയത്. ഒരു പക്ഷെ ജൂണിലെ ആദ്യ വീക്ക് എന്‍ഡ് മുതല്‍ തുറന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്. കഴിഞ്ഞ ദിവസം ഡബ്ലിന്‍ സിറ്റി സെന്റര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂടിയിരുന്നു. പോലീസ് ബലം പ്രയോഗിച്ചായിരുന്നു ഇവരെ പിരിച്ചു വിട്ടത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നേരത്തെ തുറക്കേണ്ടതില്ല എന്ന തീരുമാനത്തിലേയ്ക്ക് സര്‍ക്കാര്‍ എത്തിയത്. പബ്ബുകളും ഹോട്ടലുകളും ജൂണ്‍ ഏഴിനായിരിക്കും തുറക്കുക. ഇവ തുറന്ന് പ്രവര്‍ത്തിക്കുന്ന സമയങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിക്കണമെന്നും ഇല്ലാത്ത പക്ഷം നടപടിയുണ്ടെകുമെന്നുള്ള മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. Share This News

Share This News
Read More

കോവിഡ് : തൊഴില്‍രഹിത വേതനം നിര്‍ത്തലാക്കല്‍ ഇങ്ങനെ

കോവിഡിനോടനുബന്ധിച്ച് സര്‍ക്കാര്‍ നല്‍കിവരുന്ന അധിക തൊഴില്‍രഹിത വേതനം നിര്‍ത്തലാക്കുന്നു. മുമ്പ് പ്രഖ്യാപിച്ചതുപോലെ സെപ്റ്റംബര്‍ മാസം മുതല്‍ മൂന്നു ഘട്ടങ്ങളിലായിട്ടാവും ഇത് നിര്‍ത്തലാക്കുക. അടുത്ത ഫെബ്രുവരിയോടെ പൂര്‍ണ്ണമായും നിര്‍ത്തലാക്കും. ഗവണ്‍മെന്റ് പുറത്തിറക്കിയ നാഷണല്‍ ഫൈനാന്‍ഷ്യല്‍ റിക്കവറി പ്ലാനിലാണ് ഇതുസംബന്ധിച്ച വിവിരങ്ങള്‍ ഉള്ളത്. ഇപ്പോള്‍ ആഴ്ചയില്‍ 350 യൂറോയാണ് ഈ ഇനത്തില്‍ നല്‍കുന്നത്. മുമ്പ് സാധാരണ ഗതിയില്‍ നല്‍കിയ വന്നിരുന്നത് 203 യൂറോയായിരുന്നു. സെപ്റ്റംബറില്‍ ഇതില്‍ നിന്നും 50 യൂറോ കുറയ്ക്കും. തുടര്‍ന്ന് നവംബര്‍ മാസത്തിലും 50 യൂറോ കുറയ്ക്കും. അതിനു ശേഷം അടുത്ത ഫെബ്രുവരില്‍ ഇതില്‍ നിന്നും 47 യൂറോ കുറച്ച് സാധാരണരീതിയില്‍ നല്‍കി വന്നിരുന്ന 203 യൂറോയിലേയ്‌ക്കെത്തിക്കും. ജൂലൈ ഒന്നു മുതല്‍ 350 യൂറോ നല്‍കുന്ന പദ്ധതിയിലേയ്ക്ക് പുതിയ ആളുകള്‍ക്ക് ചോരാന്‍ കഴിയില്ല. തൊഴില്‍രഹിത വേദനം കൈപ്പറ്റുന്നവരില്‍ ഈ കഴിഞ്ഞ ആഴ്ചകളില്‍ നേരിയ കുറവ് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും…

Share This News
Read More

ബോംബ് ഭീഷണി : ഡബ്ലിനില്‍ നിന്നുള്ള റയാനെയര്‍ വിമാനം ബര്‍ലിനില്‍ ഇറക്കി

അയര്‍ലണ്ടിലെ ഡബ്ലിനില്‍ നിന്നും പറന്നുയര്‍ന്ന വിമാനം ബോംബ് ഭീണണിയുണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന് ജര്‍മ്മനിയിലെ ബര്‍ലിന്‍ എയര്‍പോര്‍ട്ടില്‍ അടിയന്തിരമായി ഇറക്കി. എന്നാല്‍ പരിശോധനയില്‍ ബോംബ് കണ്ടെത്താനായില്ല. ഞായറാഴ്ച രാത്രിയാണ് സംഭവം. റയാനെയറിന്റെ വിമാനത്തിനായിരുന്നു ബോംബ് ഭീഷണി. ക്രാക്കോവിലേയ്ക്കുള്ള വിമാനത്തില്‍ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം മറ്റൊരു വിമാനത്തില്‍ യാത്ര തുടര്‍ന്നതായും ലഗേജുകള്‍ അടക്കം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ എത്തിച്ചതായും വിമാന അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് ബോംബ് ഭീഷണിയെത്തുടര്‍ന്ന് വിമാനം അടിയന്തിരമായി ഇറക്കാന്‍ തീരുമാനിച്ചത് ഉടന്‍ തന്നെ ബര്‍ലിന്‍ എയര്‍പോര്‍ട്ട് ലാന്‍ഡിംഗിനുള്ള അടിയന്തിര അനുമതി നല്‍കുകയായിരുന്നു. വിമാനം സുരക്ഷിതമായിരുന്നെന്നും പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.   Share This News

Share This News
Read More

77 ദിവസം അയർലണ്ടിലെ ആശുപത്രിയിൽ കോവിഡിനോട് പൊരുതി ജയിച്ച ജിൻസിന്റെ ഇൻസ്പിരേഷണൽ റിയൽ ലൈഫ് സ്റ്റോറി

“അത്ഭുതമനുഷ്യൻ” എന്നാണ് ഭാര്യ ആദ്യ സ്വന്തം ഭർത്താവിനെ വിശേഷിപ്പിച്ചത്. എന്തുകൊണ്ടാണെന്ന് നിങ്ങളിൽ കുറച്ചുപേർക്കെങ്കിലും സംശയം തോന്നിയില്ലേ ? ജിൻസ് വർഗീസ് ശരിക്കും ഒരത്ഭുത മനുഷ്യൻ തന്നെയാണ്. കോവിഡ് അസുഖം ബാധിച്ച് 77 ദിനരാത്രങ്ങൾ ആശുപത്രിയിൽ, കുറച്ചു നെടുവീർപ്പോടെയല്ലാതെ കണ്ണുനീർ പടരാതെയല്ലാതെ ഈ അതിജീവന കഥ കേട്ടിരിക്കാൻ നിങ്ങൾക് കാഴിയില്ല. കൗണ്ടി മയോയിലെ ബാലിന്റോബിൽ ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ജിൻസ് കുടുംബസമേതം വന്നത്. എറണാകുളം ജില്ലയിലെ പിറവം സ്വദേശിയായ ജിൻസ് അറിയപ്പെടുന്ന ഒരു ഫോട്ടോഗ്രാഫർ കൂടിയാണ്. ജനുവരി 7നു കോവിഡ് സ്ഥിദ്ധീകരിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് നടന്നത് വളരെ അമ്പരിപ്പിക്കുന്ന ജീവിത മുഹൂർത്തങ്ങളാണ്. ഭാര്യ ആദ്യ, രണ്ടു കുട്ടികളുമടങ്ങുന്നതാണ് ജീൻസിന്റെ കുടുംബം. കഴിഞ്ഞ 23 വർഷങ്ങളായി ഫോട്ടോഗ്രാഫി മേഖലയിൽ മികച്ചു നിന്ന ജിൻസ് അയർലണ്ടിലും അറിയപ്പെടുന്ന ഒരു ഫോട്ടോഗ്രാഫറായിരുന്നു. നിരവധി വിവാഹ ചടങ്ങുകൾ, കവർ ഫോട്ടോഗ്രാഫി തുടങ്ങി…

Share This News
Read More

ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ ജൂലൈയിലും തുറക്കില്ല

രാജ്യത്ത് ലോക്ഡൗണ്‍ ജൂലൈമാസത്തോടെ പൂര്‍ണ്ണമായും എടുത്തുമാറ്റും എന്ന കാര്യം ഇപ്പോഴും ഉറപ്പിക്കാനാവില്ല. ഗവണ്‍മെന്റ് വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലോക്ഡൗണിനോടും ഇളവുകളിലെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടും ജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കുന്നില്ലാത്തതാണ് ഇതിന് കാരണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ അടുപ്പിച്ച് ഡബ്ലിന്‍ സിറ്റി സെന്ററില്‍ കൂട്ടം കൂടിയ ആളുകളെ ഒഴിപ്പിക്കുവാന്‍ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ ലോക് ഡൗണ്‍ നീളും എന്ന സൂചന സര്‍ക്കാര്‍ നല്‍കിയത്. ഈ സംഭവത്തെ ചീഫ് മെഡിക്കല്‍ ഓഫീസറും വിമര്‍ശിച്ചിരുന്നു. ഹോട്ടലുകള്‍ ജൂണ്‍ രണ്ടിനും ഔട്ട്‌ഡോര്‍ ഡൈനിംഗുകള്‍ ജൂണ്‍ ഏഴിനും തുറന്നു പ്രവര്‍ത്തിക്കും എന്നാല്‍ ജൂലൈമാസത്തോടെ രാജ്യം പൂര്‍ണ്ണ തോതില്‍ തുറക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ പുനപരിശോധിക്കേണ്ടി വരുമെന്നു പറഞ്ഞിരിക്കുന്നത്. മാത്രമല്ല കോവിഡ് വ്യാപനം സംബന്ധിച്ചു മുന്നോട്ടുള്ള റിപ്പോര്‍ട്ടുകളും ഇതിനെ ബാധിക്കും. Share This News

Share This News
Read More

യൂറോപ്പില്‍ ഫൈസര്‍ വാക്‌സിന്‍ കുട്ടികളിലേയ്ക്കും

യൂറോപ്പില്‍ ഫൈസര്‍ വാക്‌സിന്‍ ഇനി മുതല്‍ 12-15 പ്രായപരിധിയിലുള്ള കുട്ടികള്‍ക്കും നല്‍കാമെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ ശുപാര്‍ശ. ഏറെ നാളായി നടത്തിവന്ന പഠനത്തിനു ശേഷമാണ് ഏജന്‍സിയുടെ ശുപാര്‍ശ. എന്നാല്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നത് ഓരോ രാജ്യങ്ങളുമായിരിക്കും. ഇപ്പോള്‍ എല്ലാ രാജ്യങ്ങളും തന്നെ മുതിര്‍ന്ന പൗരന്‍മാരെയാണ് വാക്‌സിനേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതു കഴിയുന്ന മുറയ്ക്കായിരിക്കും കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യം പരിഗണിക്കുക. നേരത്തെ അമേരിക്ക , കാനഡ എന്നീ രാജ്യങ്ങളിലും ഈ പ്രായപരിധിയിലവുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അനുമതിയായിരുന്നു. അമേരിക്കയില്‍ 2000 ത്തിലധികം കൗമാരക്കാരില്‍ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് യൂറോപ്യന്‍ മെഡിസിന്‍സ്് ഏജന്‍സിയും ഈ തീരുമാനത്തിലെത്തിയത്. പരീക്ഷണം സുരക്ഷിതവും വിജയകരവുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇനി കൂടുതല്‍ രാജ്യങ്ങളില്‍ വാക്‌സിന്‍ കുട്ടികള്‍ക്കും നല്‍കാമോ എന്ന കാര്യത്തില്‍ പഠനങ്ങള്‍ നടക്കുന്നുണ്ട്. കോവിഡിനെതിരെയുള്ള വാക്‌സിനുകളില്‍ കൂടുതലും മുതിര്‍ന്നവര്‍ക്കാണ് അംഗീകരിച്ചിരിക്കുന്നത്. കോവിഡ് ഗുരുതരമാകുന്നതും മുതിര്‍ന്നവരിലാണ്. എന്നാല്‍ കുട്ടികളെ…

Share This News
Read More