രാജ്യത്ത് വാക്സിനേഷന് അതിവേഗം മുന്നോട്ടു നീങ്ങുന്നു. മൂപ്പത് മുതല്‍ മുപ്പത്തിയൊമ്പത് വരെ പ്രായപരിധിയിലുള്ളവര്‍ക്കാണ് ഇപ്പോള്‍ പുതുതായി രജിസ്ട്രേഷന് സൗകര്യം നല്‍കിയിരിക്കുന്നത്. ജൂലൈമാസത്തോട് ഇരുപത് മുതല്‍ ഇരുപത്തിയൊമ്പത് വരെ പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിന് നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ജൂലൈ അവസാനത്തോടെയോ അല്ലെങ്കില്‍ ഓഗസ്റ്റ് ആദ്യവാരമോ ഇവര്‍ക്കായുള്ള രജിസ്ട്രേഷന് പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിക്കും. എച്ച്എസ്ഇ ചീഫ് ക്ലിനിക്കല്‍ ഓഫീസര്‍ ഡോ. കോം ഹെന്‍ട്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 30-39 പ്രായപരിധിയിലുള്ളവരുടെ വാക്സിനേഷന് ജൂലൈമാസത്തില്‍ തന്നെ അവസാനിക്കുമെന്നും ഇതിനുശേഷം 20-29 പ്രായപരിധിയിലുള്ളവര്‍ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോവിഡ് വാക്സിന് വിതരണത്തിനായുളള ഹൈ ലെവല്‍ ടാസ്ക്ഫോഴ്സിന്റെ കണക്ക് കൂട്ടല്‍പ്രകാരം ഏകദേശം 900,000 ഡോസ് വാക്സിനുകള്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ രാജ്യത്ത് വിതരണം ചെയ്യാന്‍ സാധിക്കും. പരമാവദി ആളുകളിലേയ്ക്ക് രണ്ട് ഡോസ് വാക്സിനുകളും എത്തിച്ച് കോവിഡിനെ ഫലപ്രദമായി നേരിടുക എന്നതാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നതെന്നും ഡോ.…
വാക്സിനെടുക്കാത്തവര്‍ക്കും വിദേശയാത്രായാകാം
അയര്‍ലണ്ടില്‍ വാക്സിന് രണ്ട് ഡോസും പൂര്‍ത്തിയാക്കിയവര്‍ മാത്രം വിദേശയാത്രകള്‍ നടത്തിയാല്‍ മതിയെന്ന ചീഫ് മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തിന് തിരുത്ത്. ഗവണ്മെന്റ് തീരുമാനമനുസരിച്ച് വാക്സിന് രണ്ട് ഡോസും പൂര്‍ത്തിയാക്കാത്തവര്‍ക്കും ഇനി വിദേശ യാത്രകള്‍ ചെയ്യാം. എന്നാല്‍ വാക്സിന് എടുക്കാത്തവരുടെ വിദേശ യാത്രകള്‍ക്ക് ചില നിബന്ധനകളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ തിരിച്ച് അയര്‍ലണ്ടില്‍ എത്തുന്നതിന് മുമ്പ് ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റും നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് റിസല്‍ട്ടും ഹാാജരാക്കണം. എന്നാല്‍ ചീഫ് മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാരിന് യാതൊരുവിധത്തിലുള്ള എതിരഭിപ്രായങ്ങളുമില്ലെന്നും ശാസ്ത്രീയവും ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് പരിശോധിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശം 100 % ശരിയാണെന്നും ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന് മറ്റു പലകാര്യങ്ങളും വിശദമായി പരിശോധിച്ച ശേഷംമാത്രമെ അന്തിമതീരുമാനമെടുക്കാന്‍ സാധിക്കൂ എന്നും ഈ വിഷയത്തില്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും തമ്മില്‍ യാതൊരു അഭിപ്രായവിത്യാസങ്ങളും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് ഇത്തരത്തിലുള്ള…
നാല്‍പ്പത് വയസ്സില്‍ താഴെയുള്ളവര്‍ക്കും വാക്സിന് രജിസ്ട്രേഷന്
അയര്‍ലണ്ടില്‍ വാക്സിനേഷന് വിജയകരമായി പുരോഗമിക്കുന്നു. ഏറ്റവും പ്രായം കൂടിയവര്‍ മുതല്‍ താഴേയ്ക്ക് എന്ന രീതിയിലുളള വാക്സിനേഷന് നയമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതനുസരിച്ച് ഇനി 40 വയസ്സില്‍ താഴെയുള്ളവര്‍ക്കും രജിസറ്റര്‍ ചെയ്യാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വാക്സിനേഷന് ബുക്ക് ചെയ്യുന്ന പോര്‍ട്ടലില്‍ ഞായറാഴ്ചമുതല്‍ ഇതിനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് ആരോഗ്യ മന്ത്രിയാണ് സ്ഥിരീകരിച്ചത്. 30 വയസ്സിനും 39 വയസ്സിനും ഇടയിലുള്ള ഏകദേശം 7,10,000 ആളുകളാണ് വാക്സിന് സ്വീകരിക്കാനുള്ളതെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍. അടുത്തമാസം വാകിസിനേഷന്റെ വേഗത കുറയാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലുമുണ്ട്. ഇതിനാല്‍ തന്നെ രജിസറ്റര്‍ ചെയ്യുന്നവര്‍ തങ്ങളുടെ അവസരത്തിനായി കാത്തിരിക്കേണ്ടിവരും. എന്നാല്‍ വാക്സിനേഷന് വേഗത്തില്‍ തന്നെ മുന്നോട്ടു കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നത്. ആദ്യ ഡോസ് സ്വീകരിച്ച ശേഷം രണ്ടാം ഡോസിനുള്ള സമയമായവര്‍ക്ക് വാക്സിന് നല്‍കേണ്ടതിനാലാണ് താമസമുണ്ടാകാന്‍ സാധ്യതയുള്ളത്. ജൂലൈ മാസത്തില്‍ ഒരാഴ്ചയില്‍ രണ്ട് ലക്ഷം വാക്സിനുകള്‍ സപ്ലെ ചെയ്യാന്‍ സാധിക്കുമെന്നാണ്…
വാക്സിനെടുക്കാത്തവര്‍ യാത്രകള്‍ ഒഴിവാക്കണമെന്ന് ഗവണ്മെന്റ്
രാജ്യത്ത് രണ്ട് ഡോസ് വാക്സിനുകളുമെടുക്കാത്തവര്‍ മറ്റുരാജ്യങ്ങളിലേയ്ക്കുള്ള അവധിക്കാല ഉല്ലാസ യാത്രകള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ടോണി ഹോളോഹാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീമിന്റെ മീറ്റിംഗിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബമായി ഉല്ലാസയാത്ര പോകുമ്പോള്‍ വീടുകളിലെ പ്രായമായവര്‍ മാത്രമാണ് വാക്സിന് സ്വീകരിച്ചിരിക്കുന്നത്, കുട്ടികള്‍ വാക്സിന് സ്വീകരിച്ചിട്ടില്ല എന്ന കാര്യം മറക്കരുതെന്നും അതിനാല്‍ ഇത്തരം കുടുംബങ്ങള്‍ യാത്ര ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. വാക്സിന് സ്വീകരിക്കാത്തവര്‍ പുറത്തേയ്ക്കുള്ള യാത്രകളില്‍ മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള വാക്സിന് സ്വീകരിക്കാത്തവരുമായി ഇടപഴകുമ്പോള്‍ കൊറോണയുടെ പല വകഭേദങ്ങളും ബാധിക്കാന്‍ ഇടയുണ്ടെന്നും ഇത് രാജ്യത്തെത്തുന്നത് ആപത്താണെന്നും അദ്ദേഹം വിശദീകരിച്ചു. ജൂലൈ മാസം 19 മുതലാണ് രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതും യാത്രകള്‍ക്ക് അനുമതി നല്കിയിരിക്കുന്നതും എന്നാല്‍ ആളുകള്‍ ഈ ഇളവുകള്‍ വിവേകപൂര്‍വ്വം ഉപയോഗിക്കണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു. Share This News
രണ്ടാം ഡോസ് വിത്യസ്ത വാക്സിന് നല്‍കാമോ ?
രണ്ടാം ഡോസ് വാക്സിന് സ്വീകരിക്കുന്നവര്‍ക്ക് തങ്ങള്‍ ആദ്യം സ്വീകരിച്ച അതേ ഡോസ് വാക്സിന് തന്നെ സ്വീകരിക്കണമെന്ന് നിര്‍ബന്ധമുണ്ടോ ? ഈ വിഷയത്തിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. അയര്‍ലണ്ട് ഗവണ്മെന്റിലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഇക്കാര്യങ്ങളില്‍ വരും ആഴ്ചകളില്‍ ഒരു ഉപദേശം ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയില്‍ നിന്നും പ്രതീക്ഷിക്കുന്നതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. ആദ്യ ഡോസില്‍ നിന്നും വിത്യസ്തമായ വാക്സിന് രണ്ടാമത് നല്‍കുന്നത് സംബന്ധിച്ചുള്ള പഠനങ്ങള്‍ രാജ്യത്തികനത്തും പുറത്തും നടക്കുന്നുണ്ടെന്നും രേഗപ്രതിരോധ ഉപദേശക സമിതിയുടെ തീരുമാനത്തിനായാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഡോസ് വിത്യസ്ത വാക്സിന് സ്വീകരിക്കാമെങ്കില്‍ അതനുസരിച്ചു കാര്യങ്ങള്‍ ക്രമീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് പ്രതിരോധത്തില്‍ ബൂസ്റ്റര്‍ ഡോസിന്റെ പങ്കെന്താണെന്നത് സംബന്ധിച്ചുള്ള പഠനങ്ങളും ആരോഗ്യ വിദഗ്ദര്‍ നടത്തുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. രാജ്യത്ത് ഇപ്പോള്‍ പ്രധാനമായും അസ്ട്രാസെനക്ക, മോഡേണ്‍,…
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡബ്ലിന്‍ സിറ്റിയുടെ ആദരം
കോവിഡിനെതിരെ മുന്നണി പോരാളികളായി പൊരുതിയ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവുമായി ഡബ്ലിന്‍ സിറ്റി. ചീഫ് മെഡിക്കന്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ രാജ്യത്തെ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരേയും പ്രതിനിധീകരിച്ച് പുരസ്കാരം ഏറ്റുവാങ്ങി. ഡബ്ലിന്‍ മേയര്‍ ഹാസല്‍ ചൂവില്‍ നിന്നുമാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. ‘ ഓണററി ഫ്രീഡം ഓഫ് ഓഫ് ദി ഡബ്ലിന്‍ സിറ്റി ‘ അവാര്‍ഡാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. ഹോളോഹാന്റേയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള രാജ്യത്തെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും കോവിഡ് പ്രതിരോധ സേവനങ്ങളെ കണക്കിലെടുത്ത് പുരസ്കാരം നല്കി ആദരിക്കാന്‍ കഴിഞ്ഞ വര്‍ഷം തന്നെ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഐക്യകണ്ഡേന പ്രമേയം പാസാക്കിയിരുന്നു. ഈ അവാര്‍ഡാണ് ഇപ്പോള്‍ സമ്മാനിച്ചത്. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് കാലത്ത് പൊതുജനത്തിനായി നല്കിയ സേവനം വിലമതിക്കാനാവാത്തതാണെന്ന് ഡബ്ലന്‍ മേയര്‍ ചടങ്ങില്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ഈ പുരസ്കാരം അര്‍ഹതപ്പെട്ട കരങ്ങളില്‍ തന്നെയാണ് എത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടി…
രണ്ടാം ഡോസ് കാത്തിരിക്കുന്നവര്‍ക്ക് വാക്സിന് ഉടന്‍
രാജ്യത്ത് ആദ്യ ഡോസ് വാക്സിന് എടുത്തശേഷം രണ്ടാം ഡോസിനായി കാത്തിരിക്കുന്നവര്‍ക്ക് ഉടന്‍ രണ്ടാം ഡോസും നല്കാന് സര്‍ക്കാര്‍ തീരുമാനം. അട്രാസെനക്കാ വാക്സിന് ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്കാണ് ഇപ്പോള്‍ രണ്ടാം ഡോസിനായുള്ള സമയം ആയിരിക്കുന്നത്. ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവിന്റെ കണക്കുകള്‍ പ്രകാരം ഏകദേശം 4,50,000 ആളുകളാണ് ഇപ്പോള്‍ രണ്ടാം ഡോസിനായി അര്‍ഹരായിക്കുന്നത്. ഇവര്‍ക്ക് പരമാവധി അടുത്ത അഞ്ച് ആഴ്ചകള്‍ക്കുള്ളില്‍ വാക്സിന് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. അസ്ട്രാസെനക്ക വാക്സിന് രണ്ടാം ഡോസിനായുള്ള കുറഞ്ഞ സമയപരിധി പന്ത്രണ്ട് ആഴ്ചയില്‍ നിന്നും എട്ട് ആഴിചയിലേയ്ക്ക് കുറച്ച സാഹചര്യത്തിലാണ് ഇത്രയധികം ആളുകള്‍ക്ക് രണ്ടാം ഡോസ് ഉടനെ നല്‍കേണ്ടതായി വരുന്നത്. ജൂലൈ 19 ന് ആരംഭിക്കുന്ന ആഴ്ചയില്‍ ഇത്രയും പേര്‍ക്ക് രണ്ടാം ഡോസ് കൊടുത്തു തീര്‍ക്കുവാനുള്ള പദ്ധതിയാണ് ഇപ്പോള്‍ ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവ് തയ്യാറാക്കിയിരിക്കുന്നത്. അറുപത് വയസ്സിന് മുകളിലുള്ള ആളുകളാണ് ഇപ്പോള്‍ രണ്ടാം ഡോസിനായി കാത്തിരിക്കുന്നവരിലധികവും.…
ഹോം കെയര്‍ കമ്പനിയില്‍ 750 ഒഴിവുകള്‍
മൊനാഗാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോം കെയര്‍ സ്ഥാപനമായ ഐറിഷ് ഹോം കെയര്‍ കമ്പനി പുതുതായി ജോലിക്കാരെ നിയമിക്കുന്നു. 750 ഒഴിവുകളിലേയ്ക്ക് ഇപ്പോള്‍ നിയമനം നടത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കെയറര്‍, മാനേജേഴ്സ്, നഴ്സ് , അഡ്മിനിസ്ട്രേറ്റീവ് സപ്പോര്‍ട്ട് സ്റ്റാഫ് എന്നീ തസ്തികകളിലേയ്ക്കാണ് നിയമനങ്ങള്‍ നടത്തുന്നത്. നിലവില്‍ കമ്പിനിയില്‍ 750 സ്റ്റാഫുകള്‍ ജോലി ചെയ്യുന്നുണ്ട്. തങ്ങളുടെ ജോലിക്കാരുടെ എണ്ണം ഇരട്ടിയാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. സേവനമേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഇത്രത്തോളം പുതിയ നിയമനങ്ങള്‍ നടത്തുന്നത്. ഇതില്‍ 700 ഒഴിവുകള്‍ കെയറര്‍ തസ്ത്കകളിലേയ്ക്കുള്ളതാണ്. ഇത് പാര്‍ട്ട് ടൈം ജോലികളായിരിക്കും. എന്നാല്‍ 50 ഒഴിവുകള്‍ മാനേജേഴ്സ്, നഴ്സ് , അഡ്മിനിസ്ട്രേറ്റീവ് സപ്പോര്‍ട്ട് സ്റ്റാഫ് എന്നീ തസ്തികകളിലേയ്ക്കായിരിക്കും ഇത് മുഴുവന്‍ സമയ ജോലി ആയിരിക്കും. അടുത്ത 18 മാസത്തിനുള്ളിലായിരിക്കും ഇത്രയധികം ഒഴിവുകള്‍ നികത്തുക. ഡബ്ലിനിലും പുതിയ സെന്റര്‍ ആരംഭിക്കാന്‍ ഐറിഷ് ഹോം കെയര്‍ പദ്ധതിയിടുന്നുണ്ട്.…
നേഴ്സിംഗ് ഹോമുകളിലെ ജോലിക്കാരെ ഇനി യൂറോപ്പിനു പുറത്തു നിന്നും റിക്രൂട്ട് ചെയ്യാം
അയര്‍ലണ്ടില്‍ നേഴ്സിംഗ് ഹോമുകളിലേയും ആരോഗ്യപരിപാലന രംഗത്തേയും ജോലിക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി ഈ മേഖലയിലെ തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തി. കൂടുതല്‍ ആളുകളെ യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നും റിക്രൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് പുതിയ നിയമം. ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്‍സ്, സോഷ്യല്‍ വര്‍ക്കേഴ്സ്, ഒക്യുപ്പേഷ്ണല്‍ തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ് എന്നീ തൊഴിലുകളിലേയ്ക്കാണ് ഇങ്ങനെ നിയമനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഇവര്‍ വര്‍ക്ക് പെര്‍മ്മിറ്റുകള്‍ക്ക് അര്‍ഹരായിരിക്കും ഡയറ്റീഷ്യന്‍സ് ക്രിട്ടിക്കല്‍ സ്കില്‍ എപ്ലോയ്മെന്റ് പെര്‍മിറ്റ് വിഭാഗത്തില്‍ വരും. പുതുതായി 16000 ആളുകളുടെ നിയമനങ്ങളാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് എച്ച്എസ്ഇ വ്യക്തമാക്കി. നേഴ്സിംഗ് ഹോമുകളിലേയ്ക്ക് ആളുകളെ നിയമിക്കുന്നതിലെ നിലവിലെ ബുദ്ധിമുട്ട് ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടിയതിനാലാണ് ഇങ്ങനെയൊരു പരിഷ്ക്കാരത്തിലേയ്ക്ക് നീങ്ങിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളിലെ തൊഴിലന്വേഷകര്‍ക്ക് ഈ നിയമഭേദഗതി ഏറെ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ഇതു…
പാസ്വേഡുകള് പോലീസിന് കൈമാറിയില്ലെങ്കില്‍ കുറ്റകരം
രാജ്യത്ത് പോലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്കുന്ന നിയമം പാസായി. ഈ നിയമം അനുസരിച്ച് കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസിന് ആരുടേയും മൊബൈല്‍ ഫോണിന്റേയൊ മറ്റ് ഉപകരണങ്ങളുടോയൊ പാസ്വേഡുകള് ആവശ്യപ്പെടാം. ഈ സാഹചര്യത്തില്‍ അത് നല്കാന് എല്ലാവരും ബാധ്യസ്ഥരാണ്. നല്‍കാത്ത പക്ഷം അത് കുറ്റകരമായി കണക്കാക്കുകയും പ്രോസിക്യൂഷനിലേയ്ക്ക് നീങ്ങുകയും ചെയ്യും. കുറ്റം തെളിഞ്ഞാല്‍ ഇത് അഞ്ച് വര്‍ഷംവരെ തടവും 30,000 യൂറോ വരെ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണ്. തിങ്കളാഴ്ചമുതലാണ് ഇത് പ്രാബല്ല്യത്തിലായത്. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും ഒപ്പം കുറ്റകൃത്യത്തിനുപയോഗിക്കപ്പെടുന്ന ഉപകരണങ്ങള്‍ അത്യാധുനീക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പാസ്വേഡുകളാല്‍ ലോക്ക് ചെയ്യുന്നത് വേഗത്തില്‍ കുറ്റങ്ങള്‍ തെളിയിക്കുന്നതിന് തടസ്സം നില്ക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു നിയമ ഭേദഗതി നടത്തിയത്. ലോക്ഡൗണ്‍ സാഹചര്യങ്ങളില്‍ ഓണ്‍ ലൈന്‍ കുറ്റകൃത്യങ്ങള്‍ പെരുകിയതായാണ് റിപ്പോര്‍ട്ട്. സാമ്പത്തീക തട്ടിപുകള്‍, മയക്കുമരുന്നടക്കമുള്ളവ കൈമാറുന്നവ സംബന്ധിച്ച സന്ദേശങ്ങള്‍ എന്നിവ ഓണ്‍ലൈനായി നടക്കുന്ന കുറ്റ…