കോവിഡ് പരിശോധനകള്‍ പരമാവധി വീടുകളിലാക്കാന്‍ നിര്‍ദ്ദേശം

കോവിഡ് പരിശോധനകള്‍ നടത്താനുള്ളവര്‍ പരമാവധി വീടുകളില്‍ പരിശോധന നടത്താന്‍ ശ്രദ്ധിക്കണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ഇതിനായുള്ള കിറ്റുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. കോവിഡ് ടെസ്റ്റിംഗ് സെന്ററുകളിലെ തിരക്കൊഴിവാക്കാന്‍ ഇതുപകരിക്കുമെന്നും ആളുകള്‍ പരമാവധി സഹകരിക്കണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ദിവസം,14000 ത്തോളം കമ്മ്യൂണിറ്റി ടെസ്റ്റിംഗുകളാണ് നടത്തുന്നത് കഴിഞ്ഞ ആഴ്ചകളില്‍ വലിയ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഉടന്‍ ഇത് 20,000 കടക്കുവാനാണ്സാധ്യത ഈ സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശമെന്നും ആരോഗ്യവകുപ്പ് പറയുന്നു. കോവിഡ് ബാധിച്ചവരുമായി ഏറ്റവും അടുപ്പം പുലര്‍ത്തിയവര്‍ക്ക് ടെസ്റ്റിംഗ് സെന്ററുകളിലെ പരിശോധന ഒഴിവാക്കി ഇവര്‍ക്ക് അഞ്ച് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്താന്‍ സാധിക്കുന്ന കിറ്റുകള്‍ ഇനി മുതല്‍ നല്‍കും. ഈ കിറ്റുകളുപയോഗിച്ച് കൃത്യമായ ദിവസങ്ങളില്‍ ടെസ്റ്റുകള്‍ നടത്താം. പത്ത് ദിവസങ്ങള്‍ക്കുശേഷം നെഗറ്റിവായാല്‍ ഇവര്‍ക്ക് ക്വാറന്റീനില്‍ നിന്നും…

Share This News
Read More

ഇന്‍ഡോര്‍ ഡൈനിംഗുകള്‍ ജൂലൈ 26 മുതല്‍

രാജ്യത്ത് ഇന്‍ഡോര്‍ ഡൈനിംഗുകള്‍ ജൂലൈ 26 മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ പറഞ്ഞു. ഇന്‍ഡോര്‍ ഡൈനിംഗുകള്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കായി മാത്രം തുറന്നു നല്‍കുന്നതിന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിയമഭേദഗതി കൊണ്ടുവന്നിരുന്നു. നേരത്തെ ജൂലൈ 19 മുതല്‍ ഇന്‍ഡോര്‍ ഡൈനിംഗുകള്‍ പ്രവര്‍ത്തിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഡെല്‍റ്റാ വകഭേദ വ്യാപന ഭീഷണിയുടെ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് ഏറെ ചര്‍ച്ചകള്‍ നടന്ന ശേഷമാണ് ജൂലൈ 26 മുതല്‍ തുറന്നു കൊടുക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കുട്ടികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാരും ചീഫ് മെഡിക്കല്‍ ഓഫീസറും തമ്മില്‍ ഇപ്പോഴും അഭിപ്രായ വിത്യാസം നിലനില്‍ക്കുകയാണ്. കുട്ടികളെ ഇന്‍ഡോര്‍ ഡൈനിംഗുകളിലേയ്ക്ക് കൊണ്ടുപോകരുതെന്ന് കഴിഞ്ഞ ദിവസം ടോണി ഹോളോഹാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗവണ്‍മെന്റ് തീരുമാനം വാക്‌സിന്‍ സ്വീകരിച്ച രക്ഷിതാക്കള്‍ക്കൊപ്പം കുട്ടികള്‍ക്കും ഇന്‍ഡോര്‍ ഡൈനിംഗുകളില്‍ പ്രവേശിക്കാമെന്നാണ്‌. Share This News

Share This News
Read More

പുതിയ കോവിഡ് കേസുകള്‍ 994

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 994 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇക്കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം പ്രതിദിനം ഉയരുകയാണ്. കോവിഡ് പോസിറ്റീവായ 80 രോഗികളാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 22 പേര്‍ ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ്. ഇന്നലത്തെ അപേക്ഷിച്ച് രണ്ടുപേര്‍ കൂടുതലാണ് ഇത്. രാജ്യത്ത് ഡെല്‍റ്റാ വകഭേദത്തിന്റെ ആശങ്ക ഇപ്പോഴും നിലനില്‍ക്കുകയാണ്. വാക്‌സിനേഷന്‍ അതിവേഗത്തില്‍ നടത്തി ശക്തമായ പ്രതിരോധം തീര്‍ക്കാനാണ് ആരോഗ്യവകുപ്പിന്റെ പദ്ധതി. രാജ്യത്ത് പ്രായപൂര്‍ത്തിയായവരില്‍ 70 ശതമാനം ആളുകള്‍ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കാത്ത ആളുകള്‍ ഏത് പ്രായപരിധിയില്‍പ്പെട്ടവരായാലും രോഗവ്യാപനത്തിനു സാധ്യതയുള്ള സാഹചര്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. അടുത്ത കുറച്ച് ആഴ്ചകള്‍കൂടി കനത്ത ജാഗ്രത വേണമെന്ന് ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടീവ്‌സ് ചീഫ്…

Share This News
Read More

ഇതുവരെ നല്‍കിയത് 1.3 മില്ല്യണ്‍ സര്‍ട്ടിഫിക്കറ്റുകള്‍

രാജ്യത്ത് ഇതുവരെ നല്‍കിയത് 1.3 മില്ല്യണ്‍ കോവിഡ് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍. അര്‍ഹരായ എല്ലാവരിലേയ്ക്കും സര്‍ട്ടിഫിക്കറ്റുകള്‍ എത്തിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിച്ചിട്ടുളളവര്‍ക്കാണ് ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റുകല്‍ നല്‍കി വരുന്നത്. 984,000 ഇ-മെയിലുകളാണ് അയച്ചിരിക്കുന്നത്. ഇതോടൊപ്പം 350,000 പേര്‍ക്ക് പോസ്റ്റലായും അയച്ചിട്ടുണ്ട്. മെയിലുകളായി അയച്ചതില്‍ 7,500 എണ്ണം ബൗണ്‍സായെന്നും ഇവര്‍ക്കും മറ്റുമാര്‍ഗ്ഗങ്ങളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജൂലൈ മാസം 19-ാം തിയതിയോടു കൂടി 1.8 മില്ല്യണ്‍ ആളുകളിലേയ്ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. മെയിലുകള്‍ ലഭിക്കാത്തവര്‍ക്ക് കോള്‍ സെന്ററുകളിലേയ്ക്ക് വിളിയ്ക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. 50,000 മുതല്‍ 90,000 വരെ സര്‍ട്ടിഫിക്കറ്റുകള്‍ ഒരു ദിവസം പോസ്റ്റല്‍ ആയി അയക്കാനാണ് പദ്ധതി. യൂറോപ്യന്‍ രാജ്യങ്ങളിലെ യാത്രകള്‍ക്കും ഒപ്പം ഇന്‍ഡോര്‍ ഡൈംനിംഗുകളില്‍ പ്രവേശനം ലഭിക്കുന്നതിനും ഈ സര്‍ട്ടിഫിക്കറ്റ് അത്യന്താപേക്ഷിതമാണ്. ആറു മാസത്തിനുള്ളില്‍ കോവിഡ് വന്നു ഭേദമായവര്‍ക്കും…

Share This News
Read More

കുട്ടികള്‍ക്ക് കൂടുതല്‍ കരുതല്‍ നല്‍കാന്‍ മുന്നറിയിപ്പ്

രാജ്യത്ത് ഇന്‍ഡോര്‍ ഡൈനിംഗുകള്‍ തുറക്കാനുള്ള തീരുമാനം വന്നിരിക്കുകയാണ്. ആഘോഷങ്ങള്‍ ആരംഭിക്കുമ്പോള്‍ കുട്ടികള്‍ക്ക് കൂടുതല്‍ കരുതല്‍ നല്‍കണമെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇന്‍ഡോര്‍ ഡൈനിംഗുകളില്‍ നിന്നും കുട്ടികളെ പരമാവധി അകറ്റി നിര്‍ത്തണമെന്നും കുട്ടികളുമായി പുറത്തു പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഔട്ട് ഡോര്‍ ആക്ടിവിറ്റികളില്‍ മാത്രം അവരെ പങ്കാളിക്കളാക്കുന്നതാണ് കൂടുതല്‍ സുരക്ഷിതമെന്നും അദ്ദേഹം പറഞ്ഞു. നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീമിന്റെ മീറ്റിംഗില്‍ സംസാരിക്കുമ്പോഴാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഇത്തരമൊരു മുന്നറിയിപ്പ് മുന്നോട്ട് വച്ചത്. രാജ്യത്ത് ഡെല്‍റ്റാ വകഭേദം വ്യാപിക്കാനിടയുണ്ടെന്നും ഇത് ആരംഭിച്ചു കഴിഞ്ഞെന്നും ഇതിനാലാണ് കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് റസ്റ്റോറന്റുകള്‍, പബ്ബുകള്‍, ഹോട്ടലുകള്‍ എന്നിവ തുറക്കാനും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിവര്‍ക്ക് പ്രവേശനം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചത്. Share This News

Share This News
Read More

ഡിജിറ്റല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നാളെ

രാജ്യത്ത് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് നല്‍കുന്ന യൂറോപ്യന്‍ ഡിജിറ്റല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഉടന്‍ തന്നെ നല്‍കും . വ്യാഴാഴ്ച ഇത് അര്‍ഹരായവരുടെ മെയിലിലേയ്ക്ക് അയച്ചു നല്‍കാനാണ് തീരുമാനം. ഏകദേശം ഒരു മില്ല്യനോളം ആളുകള്‍ക്ക് വ്യാഴാഴ്ച ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. സര്‍ക്കാര്‍ അംഗീകരിച്ച വാക്‌സിനേഷന്‍ സെന്ററുകളില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ച എല്ലാവര്‍ക്കും യാതൊരു തടസ്സവുമില്ലാതെ വാക്‌സിന്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കോവിഡില്‍ നിന്നും മുക്തരായവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഇങ്ങനെ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ക്ക് നാഷണല്‍ കോള്‍ സെന്ററിലേയ്ക്ക് വിളിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോള്‍ സെന്റര്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വിട്ടേയ്ക്കും. ഇന്‍ഡോര്‍ ഡൈനിംഗുകളിലും ഒപ്പം വിദേശയാത്രകള്‍ക്കും വാക്‌സിന്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അത്യന്താപേക്ഷിതമാണ്. Share This News

Share This News
Read More

16 വയസ്സുകാര്‍ക്കും വാക്‌സിന്‍ സെപ്റ്റംബറില്‍

രാജ്യത്തെ വാക്‌സിന്‍ വിതരണം കൂടുതല്‍ വേഗത്തിലാക്കാന്‍ ക്യാബിനറ്റ് യോഗത്തില്‍ തീരുമാനമായി. സെപ്റ്റംബര്‍ അവസാനത്തോടെ വാക്‌സിന്‍ ആവശ്യമുള്ള 16 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നും ക്യാബിനറ്റ് വ്യക്തമാക്കി. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ്കേസുകളില്‍ ഡെല്‍റ്റാ വകഭേദം കൂടുതലുള്ളതിനാല്‍ ഇതിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് വാക്‌സിന്‍ വിതരണം അതിവേഗത്തിലാക്കാന്‍ തീരുമാനിച്ചത്. ഡെല്‍റ്റാ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചു. 12 മുതല്‍ 15 വരെ പ്രായക്കാര്‍ക്ക് വാക്‌സിന്‍ നല്‍കാമോ എന്ന കാര്യവും ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണ്. ഇതോടൊപ്പം ബൂസ്റ്റര്‍ ഷോട്ട് ആവശ്യമുണ്ടോ എന്നതും വിദഗ്ദരുടെ പരിഗണനയിലാണ്. ഫൈസര്‍ വാക്‌സിന്‍ 12 വയസ്സുമുതലുള്ളവര്‍ക്ക് നല്‍കാന്‍ സാധിക്കുമോ എന്നതാണ് ദേശിയ രോഗ പ്രതിരോധ ഉപദേശക സമിതിയുടെ മുമ്പില്‍ ഇപ്പോഴുള്ള കാര്യം. മൊഡേണ വാക്‌സിനും ഇതു സംബന്ധിച്ചുള്ള അനുമതിക്കായി യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സിയെ സമീപിച്ചിട്ടുണ്ട്. 12 വയസ്സിനു താഴെയുള്ളവര്‍ക്ക്…

Share This News
Read More

രാജ്യത്ത് പുതിയ 600 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

അയര്‍ലണ്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 600 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 64 പേരാണ് വിവധ ആശുപത്രികളില്‍ ചികത്സയിലുള്ളത്. ഇതില്‍ 16 പേര്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളിലാണ്. രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് 500 ദിവസങ്ങള്‍ പിന്നിട്ടതായി സര്‍ക്കാര്‍ അറിയിച്ചു. ഈ ദിവസങ്ങള്‍ തരണം ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും എല്ലാവരും ഒന്നിച്ചു നിന്നതിനാലാണ് പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിച്ചതെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ പറഞ്ഞു. രാജ്യത്ത് അഞ്ച് മില്ല്യണ്‍ വാക്‌സിനുകള്‍ ഇതുവരെ വിതരണം ചെയ്തതായും ഓരോ ദിവസവും സമൂഹത്തിന്റെ പ്രതിരോധശേഷി കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക ബുദ്ധിമുട്ടാണെന്നും എന്നാല്‍ ഡെല്‍റ്റാ വകഭേദം വ്യാപിക്കുമെന്ന മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ പരമാവധി സഹകരിച്ച് സാമൂഹ്യ അകലവും മറ്റ് നിബന്ധനകളും പാലിക്കണമെന്നും വരും ദിവസങ്ങളില്‍…

Share This News
Read More

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇന്‍ഡോര്‍ ആഘോഷങ്ങളാവാം

രാജ്യത്ത് റെസ്‌റ്റോറന്റുകള്‍, പബ്ബുകള്‍, കഫേകള്‍, ഹോട്ടലുകള്‍ എന്നവയില്‍ ഇന്‍ഡോര്‍ ഡൈനിംഗുകള്‍ ഉടന്‍ ആരംഭിക്കും. രണ്ട ഡോസ് വാക്‌സിനുകളും സ്വീകരിച്ചവര്‍ക്കായിരിക്കും ഇന്‍ഡോര്‍ പ്രവേശനം അനുവദിക്കുക. ഇതിനായുള്ള നിയമഭേദഗതി സര്‍ക്കാര്‍ അംഗീകരിച്ചു. ജൂലൈ 23 മുതല്‍ ഇന്‍ഡോര്‍ ഡൈനിംഗുകള്‍ക്ക് അനുമതി നല്‍കാം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. കാബിനറ്റ് അംഗീകരിച്ച നിയമഭേദഗതി തുടര്‍ന്നുള്ള നടപടി ക്രമങ്ങള്‍ക്ക് ശേഷം പ്രസിഡന്റ് ഒപ്പിട്ടാല്‍ മാത്രമേ രാജ്യത്ത് നടപ്പിലാക്കാന്‍ സാധിക്കൂ. ഇത് ഈ മാസം 23 നുള്ളില്‍ പൂര്‍ത്തികരിക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ആറ് മാസത്തിനുള്ളില്‍ കോവിഡ് വന്ന് രോഗമുക്തി നേടിയവര്‍ക്കും പ്രവേശനാനുമതി നല്‍കും. ഇവരും വാക്‌സിന്‍ സ്വീകരിച്ചവരും ഇത് തെളിയിക്കുന്ന രേഖകള്‍ കൈവശം കരുതണം. ഇത് കര്‍ശനമായി നടപ്പിലാക്കാന്‍ പോലീസ് ഇടപെടല്‍ ഉണ്ടാവില്ല. മറിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിരന്തരമായ പരിശോധനകള്‍ ഉണ്ടാവും. എന്നാല്‍ ഇത് നൂറ് ശതമാനം ഫലപ്രാപ്തിയുള്ള ഒരു സംവിധാനമാണെന്ന് കരുതുന്നില്ലെന്നും കാബിനറ്റ് വിലയിരുത്തി.…

Share This News
Read More