സ്‌കൂളുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി വിദ്യാഭ്യാസ മന്ത്രി

രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏറെ നളായി അടച്ചിട്ടിരിക്കുന്ന സ്‌കൂളുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ആരോഗ്യവകുപ്പിന്റെ ശുപാര്‍ശകള്‍ അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ സ്‌കൂളുകളില്‍ ഒരുക്കുന്നത് പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസമന്ത്രി നോര്‍മ ഫോളി വ്യക്തമാക്കി. സ്‌കൂളുകളില്‍ അണുനിയന്ത്രണത്തിനായുള്ള ക്രമീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നാണാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

ഉടന്‍തന്നെ സ്‌കൂളുകള്‍ തുറക്കാനുള്ള അനുമതി ഉണ്ടാകുമെന്നാണ് തന്റെ ആത്മവിശ്വസമെന്നും ഇതിന് മുമ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമെന്നും അവര്‍ പറഞ്ഞു. കാര്‍ബണ്‍ഡൈഓക്‌സൈഡ് മോനിറ്ററുകള്‍ ഉടന്‍ എത്തുമെന്നും പ്രൈമറി സ്‌കൂളുകളില്‍ 20 എണ്ണവും സെക്കന്‍ഡ് ലെവല്‍ സ്‌കൂളുകള്‍ക്ക് 35 എണ്ണവും ലഭിക്കുമെന്നും ഫോളി പറഞ്ഞു.

കോവിഡ് ടെസ്റ്റുകള്‍ക്കുള്ള സൗകര്യം , രോഗവ്യാപനം തടയുന്നതിനുള്ള മറ്റു മാര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലം ഉടന്‍ ഒരുക്കുമെന്നും അവര്‍ പറഞ്ഞു. അടുത്ത മാസം അവസാനത്തോടെ വാക്‌സിനേഷന്‍ 90 ശതമാനം ആളുകളിലേയ്ക്ക് എത്തുമെന്നും നിയന്ത്രണങ്ങള്‍ ഒഴിവാക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. ഇതിനാല്‍ തന്നെ വിദ്യാലയങ്ങളും ഉടന്‍ തുറക്കുമെന്ന പ്രതീക്ഷയിലേയ്ക്കാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന വിരല്‍ ചൂണ്ടുന്നത്.

Share This News

Related posts

Leave a Comment