അഖിലേഷ് മിശ്ര അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍

മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനായ അഖിലേഷ് മിശ്രയെ അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസിഡറായി നിയമിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് തീരുമാനം. 1989 ബാച്ചിലെ ഐഎഫ്എസ് ഓഫീസറായ അഖിലേഷ് ശര്‍മ്മ ഇപ്പോള്‍ വിദേശകാര്യമന്ത്രാലയത്തില്‍ സ്‌പെഷ്യല്‍ ഓഫീസറായി സേവനമനുഷ്ടിക്കുകയാണ്. ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവച്ച അഖിലേഷ് മിശ്ര വലിയ ബഹുമതിയായാണ് ഈ നിയമനത്തെ കാണുന്നതെന്നും പറഞ്ഞു. 2018 മുതല്‍ അയര്‍ലണ്ടില്‍ അംബാസിഡറായി ജോലി ചെയ്യുന്ന സന്ദീപ് കുമാറിന്റെ പിന്‍ഗാമിയായാണ് അഖിലേഷ് മിശ്ര എത്തുന്നത്. Share This News

Share This News
Read More

സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ദേശീയഗാന വീഡിയോകള്‍ ക്ഷണിച്ച് ഇന്ത്യന്‍ എംബസി

ഓഗസ്റ്റ് -15 ഇന്ത്യയുടെ സ്വാതന്ത്യ ദിനത്തോട് അനുബന്ധിച്ച്. അയര്‍ലണ്ടിലുള്ള ഇന്ത്യക്കാര്‍ക്കും സ്വാതന്ത്യദിനാഘോഷങ്ങളില്‍ പങ്കാളികളാകാനുള്ള അവസരമൊരുക്കുകയാണ് ഇന്ത്യന്‍ എംബസി. എംബസി പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന വെബ്‌സൈറ്റില്‍ ഭാരതത്തിന്റെ ദേശീയ ഗാനം ആലപിച്ച് അപ്‌ലോഡ് ചെയ്യാനാണ് അവസരമൊരുക്കിയിരിക്കുന്നത്. പങ്കെടുക്കുന്നവര്‍ക്കെല്ലാം പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. ഓഗസ്റ്റ് 15 ന് സ്വാതന്ത്യദിനാഘോഷത്തില്‍ ഈ വിഡിയോകള്‍ തത്സമയം പ്രദര്‍ശിപ്പിക്കുന്നതാണ് താഴെപ്പറയുന്ന വിധത്തില്‍ വീഡിയോ അപ്‌ലോഡ് ചെയ്യാവുന്നതാണ് 1 ) https://rashtragaan.in എന്ന ലിങ്കില്‍ പ്രവേശിക്കുക 2) Proceed എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക 3)Please enter your name here എന്ന തലക്കെട്ടിന് താഴെ പേര് കൃത്യമായി ടൈപ്പ് ചെയ്യുക. വയസ്സ് കൃത്യമായി രേഖപ്പെടുത്തുക, ഏത് രാജ്യത്ത് നിന്നാണ് വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് എന്ന് രേഖപ്പെടുത്തുക. ഇതിന് ശേഷം lets Sing എന്ന ഓപ്ഷനില്‍ ക്ലിക്ക് കിക്ക് ചെയ്യുക. 4) ദേശീയഗാനം ആലപിക്കുന്നയാളുടെ മുഖം കൃത്യമായി…

Share This News
Read More

12-15 പ്രായപരിധിയിലുളളവര്‍ക്ക് വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാം

രാജ്യത്ത് വാക്‌സിനേഷന്‍ കൗമാരക്കാരിലേയ്ക്കും എത്തുന്നു. 12മുതല്‍ 15 വരെ പ്രായക്കാര്‍ക്ക്അടുത്തയാഴ്ച മുതല്‍ വാക്‌സിന് രജിസ്റ്റര്‍ ചെയ്യാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇലര്‍ക്ക് ഫൈസര്‍ അല്ലെങ്കില്‍ മൊഡേണ വാക്‌സിനാണ് നല്‍ക്കുക. നിരവധി പഠനങ്ങള്‍ക്ക് ശേഷം ദേശീയ രോഗപ്രതിരോധ ഉപദേശക സമതിയാണ് ഈ പ്രായപരിധിക്കാര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കിയത്. ഇവരുടെ മാതാപിതാക്കളുടെയും സമ്മതം വാങ്ങിയായിരിക്കും വാക്‌സിന്‍ നല്‍കുക. കൗമാരക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നത് സംബന്ധിച്ച വിവരങ്ങള്‍ എച്ച്എസ്ഇ വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഓഗസ്റ്റ് 12 നായിരിക്കും വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുക. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1491 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 193 പേരാണ് ഹോസ്പിറ്റലുകളില്‍ ഉള്ളത് ഇതില്‍ 28 പേര്‍ ചികിത്സയിലാണ്. https://twitter.com/DonnellyStephen/status/1423255848575455233?s=20   Share This News

Share This News
Read More

രാജ്യത്ത് 1314 കോവിഡ് കേസുകള്‍ കൂടി

രാജ്യത്ത് പുതുതായി 1314 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 187 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതില്‍ 30 പേര്‍ ഐസിയുകളിലാണ്. ഐസിയുകളില്‍ ഉള്ളവരുടെ എണ്ണത്തില്‍ ഒരാളുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 1040 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഇവിടെ 226 പേര്‍ ഹോസ്പിറ്റലുകളിലും 38 പേര്‍ ഐസിയുകളിലുമാണ്. എന്നാല്‍ വാക്‌സിന്‍ എടുക്കുന്നവരിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഭീതി വേണ്ടെന്നും ഇവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയില്ലെന്നും പരമാവധി ആളുകള്‍ വാക്‌സിന്‍ എടുത്ത് പ്രതിരോധ ശേഷി ആര്‍ജ്ജിക്കണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. Share This News

Share This News
Read More

ഹോം കെയര്‍ മേഖലയില്‍ ആയിരം പേരെ നിയമിക്കും

സ്വകാര്യ ഹോം കെയര്‍ സ്ഥാപനമായി ‘ഹോം ഇന്‍സ്‌റ്റെഡ്’ ആയിരം ആളുകള്‍ക്ക് പുതുതായി തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചു. നിലവില്‍ നാലായിരത്തോളം ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. ഏഴായിരത്തിലധികം ആളുകള്‍ക്കാണ് ഇവര്‍ സേവനം നല്‍കി വരുന്നത്. വീടുകളില്‍ കഴിയുന്ന പ്രായമേറിയവരാണ് കൂടുതലും കമ്പനിയുടെ സേവനം സ്വീകരിക്കുന്നത്. ഇങ്ങനെ വീടുകളില്‍ കഴിയുന്നവര്‍ക്ക് സേവനം നല്‍കാന്‍ താത്പര്യമുള്ളവരെയാണ് കമ്പനി റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നത്. താത്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാമെന്ന് കമ്പനി സിഇഒ ഷെയ്ന്‍ ജെന്നിംഗ്‌സ് പറഞ്ഞു. അപേക്ഷിക്കുന്നവരില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവരുടെ പ്രദേശങ്ങളില്‍ തന്നെ നിയമനം നല്‍കാനാണ് ശ്രമിക്കുന്നതെന്നും ഗ്രാമങ്ങളിലും നഗരങ്ങളിലും ഒഴിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2040 ഓടെ ലോകമെമ്പാടും പ്രായമേറിയവര്‍ക്ക് സംരക്ഷണം നല്‍കുന്ന മേഖലയില്‍ 60% അധികം ജോലിക്കാരെ ആവശ്യം വരുമെന്നും അധികം കൂട്ടിച്ചേര്‍ത്തു. കമ്പനിയുടെ വെബ്‌സൈറ്റില്‍ ഒഴിവുകള്‍ സംബന്ദിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വവരങ്ങള്‍ ആവശ്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 1800 911 855…

Share This News
Read More

കോവിഡ് ലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ കഴിയണമെന്ന് കര്‍ശന നിര്‍ദ്ദേശം

രാജ്യത്ത് കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ് ഏതെങ്കിലും വിധത്തിലുള്ള കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ വീടുകളില്‍ തന്നെ കഴിയണമെന്നും പുറത്തിറങ്ങരുതെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരായാലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ പുറത്തിറങ്ങിയാല്‍ അത് മറ്റുള്ളവരിലേയ്ക്ക് പകരാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രോഗലക്ഷണങ്ങളുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നത് രോഗ വ്യാപനത്തിന് കാരണമാകുന്നുവെന്ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1015 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 178 പേരാണ് നിലവില്‍ ഹോസ്പിറ്റലുകളില്‍ ചികിത്സയിലുള്ളത്. 29 പേര്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളിലാണ് Share This News

Share This News
Read More

ഫിറ്റായ ഡ്രൈവര്‍ ഉറങ്ങിപ്പോയി ; ടെസ്‌ല കാര്‍ സുരക്ഷിതമായി സ്വയം പാര്‍ക്ക് ചെയ്തു

മോട്ടോര്‍ വാഹന വിപണിയില്‍ അതിശയകരമായ മാറ്റങ്ങള്‍ നടത്തുന്ന കമ്പനിയാണ് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുകയാണ് ഇവിടെ ടെസ്‌ല ചെയ്യുന്നത്. നോര്‍വേയില്‍ മദ്യപിച്ചയാള്‍ ഓടിച്ച വാഹനം അപകടാവസ്ഥയിലേയ്ക്ക് പോകുന്നത് മുന്‍കൂട്ടി കണ്ട് ടെസ്‌ല കാര്‍ സ്വയം റോഡിന്റെ സൈഡിലേയ്ക്ക് മാറി പാര്‍ക്ക് ചെയ്തതാണ് ഇപ്പോള്‍ ആഗോളതലത്തില്‍ ചര്‍ച്ചയായിരിക്കുന്ന ഒരു വിഷയം. ഇതു സംബന്ധിച്ച വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. രാത്രി ചുറ്റാനിറങ്ങയ ഇരുപത്തിനാല് കാരനാണ് മദ്യപിച്ച് വാഹനമോടിച്ചത്. അലക്ഷ്യമായി ഡ്രൈവ് ചെയ്ത ഇയാള്‍ ഇടയ്ക്ക് ഉറങ്ങിപ്പോവുകയും സ്റ്റിയറിംഗിലേയ്ക്ക് തല ചായ്ച്ച് കിടക്കുകയുമായിരുന്നു. ഈ സമയം അപായസൂചന നല്‍കുന്ന ലൈറ്റുകല്‍ തെളിച്ച് റോഡില്‍ ഒപ്പമുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കിയ കാര്‍ മറ്റ് വാഹനങ്ങള്‍ക്ക് ശല്ല്യമില്ലാതെ റോഡിന്റെ സൈഡിലേയ്ക്ക് മാറി കൃത്യമായി പാര്‍ക്ക് ചെയ്യുകയായിരുന്നു. നോസ്റ്റ്‌വെറ്റ് ടണലിലൂടെ വാഹനം കടന്നു പോയപ്പോഴായിരുന്നു സംഭവം.…

Share This News
Read More

കോവിഡ് കണക്കുകള്‍ ഉയര്‍ന്നുതന്നെ

രാജ്യത്ത് കോവിഡ് കണക്കുകള്‍ മുന്‍ ആഴ്ചകളെ അപേക്ഷിച്ച് ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1352 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 177 ആളുകളാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 27 പേര്‍ ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ്. ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍ പ്രകാരം ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നുണ്ട്. രോഗികളുടെ വര്‍ദ്ധനവും ആശുപത്രി അഡ്മിഷന്റെ കാര്യത്തിലുള്ള വര്‍ദ്ധനവും കൃത്യമായി നിരീക്ഷിച്ചു വരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഡെല്‍റ്റാ വകഭേദത്തിന്റെ ഭീതി നിലനില്‍ക്കുകയാണെന്നും ഓകസിജന്‍ അടക്കം ആവശ്യംവന്നാല്‍ അത്തരം ആളുകളെ സഹായിക്കുന്നതിനായുള്ള സംവിധാനങ്ങളടക്കം ഒരുക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. Share This News

Share This News
Read More