സ്‌കൂളുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി വിദ്യാഭ്യാസ മന്ത്രി

രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏറെ നളായി അടച്ചിട്ടിരിക്കുന്ന സ്‌കൂളുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ആരോഗ്യവകുപ്പിന്റെ ശുപാര്‍ശകള്‍ അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ സ്‌കൂളുകളില്‍ ഒരുക്കുന്നത് പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസമന്ത്രി നോര്‍മ ഫോളി വ്യക്തമാക്കി. സ്‌കൂളുകളില്‍ അണുനിയന്ത്രണത്തിനായുള്ള ക്രമീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നാണാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ഉടന്‍തന്നെ സ്‌കൂളുകള്‍ തുറക്കാനുള്ള അനുമതി ഉണ്ടാകുമെന്നാണ് തന്റെ ആത്മവിശ്വസമെന്നും ഇതിന് മുമ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമെന്നും അവര്‍ പറഞ്ഞു. കാര്‍ബണ്‍ഡൈഓക്‌സൈഡ് മോനിറ്ററുകള്‍ ഉടന്‍ എത്തുമെന്നും പ്രൈമറി സ്‌കൂളുകളില്‍ 20 എണ്ണവും സെക്കന്‍ഡ് ലെവല്‍ സ്‌കൂളുകള്‍ക്ക് 35 എണ്ണവും ലഭിക്കുമെന്നും ഫോളി പറഞ്ഞു. കോവിഡ് ടെസ്റ്റുകള്‍ക്കുള്ള സൗകര്യം , രോഗവ്യാപനം തടയുന്നതിനുള്ള മറ്റു മാര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലം ഉടന്‍ ഒരുക്കുമെന്നും അവര്‍ പറഞ്ഞു. അടുത്ത മാസം അവസാനത്തോടെ വാക്‌സിനേഷന്‍ 90 ശതമാനം ആളുകളിലേയ്ക്ക് എത്തുമെന്നും നിയന്ത്രണങ്ങള്‍ ഒഴിവാക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. ഇതിനാല്‍ തന്നെ വിദ്യാലയങ്ങളും ഉടന്‍ തുറക്കുമെന്ന…

Share This News
Read More

ആറാഴ്ചയ്ക്കുള്ളില്‍ നിയന്ത്രണങ്ങള്‍ നീക്കിയേക്കും

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുമ്പോഴും ശുഭപ്രതീക്ഷയില്‍ സര്‍ക്കാര്‍. ആറാഴ്ചയ്ക്കുള്ളില്‍ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി എടുത്തുമാറ്റാനാവുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു. അടുത്തമാസം അവസാനത്തോടെ രാജ്യത്തെ ഭൂരിഭാഗം ആളുകളും വാക്‌സിനേഷന്‍ സ്വീകരിക്കുമെന്നും ഇതോടെ കാര്യങ്ങള്‍ എല്ലാം സാധാരണഗതിയിലേയ്ക്ക് തിരിച്ചെത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ റസ്‌റ്റോറന്റുകളിലും പബ്ബുകളിലും നിര്‍ബന്ധമാക്കിയിരിക്കുന്ന കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും ഈ സമയം എടുത്തു മാറ്റും. ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി ഇന്ന് വീണ്ടും യോഗം ചേരുന്നുണ്ട്. നിന്ത്രണങ്ങളിലെ അടുത്തഘട്ടം ഇളവുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനാണ് യോഗം ചേരുന്നത്. അടുത്തമാസം ഡെല്‍റ്റവേരിയന്റ് വ്യാപനം അതിന്റെ ഉയര്‍ന്ന നിലയില്‍ എത്താനുള്ള സാധ്യത മുന്നില്‍ കണ്ടായിരിക്കും ഇളവുകള്‍ സംബന്ധിച്ച തീരുമാനമെടുക്കുക. Share This News

Share This News
Read More

സ്‌കൂളുകളില്‍ ലൈംഗീക വിദ്യാഭ്യാസത്തിന് തുടക്കമാകുന്നു

രാജ്യത്തെ സ്‌കൂളുകളില്‍ ലൈംഗീക വിദ്യാഭ്യാസം നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. സെക്കന്‍ഡ് ലെവല്‍ സ്‌കൂളുകളിലാണ് ഇത് നടപ്പിലാക്കുന്നത്. ലൈംഗീക ബന്ധത്തിന് രണ്ടു പേരുടേയും സമ്മതം അനിവാര്യമാണ് എന്ന വിഷയത്തിലാണ് വിദ്യാര്‍ത്ഥികളെ ബോധവത്ക്കരിക്കുന്നത്. ഡിബേറ്റുകളും അവയര്‍നെസ് പ്രോഗ്രാമുകളും ഈ വിഷയത്തില്‍ സ്‌കൂളുകളില്‍ നടത്തും. 15-17 പ്രായപരിധിയില്‍പ്പെട്ട കുട്ടികള്‍ക്ക് ബോധവത്ക്കരണ ക്യാമ്പുകളും മാതാപിതാക്കള്‍ക്കും പരിശീലകര്‍ക്കുമായി പ്രത്യേക പരിപാടികളും നടപ്പിലാക്കും. നിലവിലുള്ള ലൈംഗീകാരോഗ്യ പാഠ്യപദ്ധതികളുടേയും പ്രോജക്ടുകളുടേയും ഭാഗമായിട്ടാവും ഇത് നടപ്പിലാക്കുക. ഇത്തരം വിദ്യാഭ്യാസം നല്‍കുന്നത് തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത എന്തെങ്കിലും സംഭവിച്ചാല്‍ തുറന്ന് പറയുന്നതിനും നോ പറയുന്നതിനുമുള്ള ആത്മവിശ്വാസം കുട്ടികളില്‍ സൃഷ്ടിക്കുന്ന രീതിയിലായിരിക്കും ഇത് നടപ്പിലാക്കുക എന്ന് കുട്ടികളുടെ പ്രശ്‌നങ്ങളിലെ ഓംബുഡ്‌സ്മാന്‍ ഡോ.നിയാല്‍ മുള്‍ഡൂണ്‍ പറഞ്ഞു. Share This News

Share This News
Read More

അഫ്ഗാനിലുള്ള പൗരന്‍മാരെ രക്ഷിക്കാന്‍ പ്രത്യേക സേനയെ അയച്ചു

അയര്‍ലണ്ട് അഫ്ഗാനിസ്ഥാനിലേയ്ക്ക് പ്രത്യേക സേനയെ അയച്ചു. സൈന്യത്തിലെ പ്രത്യേക പരിശീലനം ലഭിച്ച എലൈറ്റ് റേഞ്ചര്‍ വിംഗിനെയാണ് അഫ്ഗാനിലേയ്ക്ക് അയച്ചിരിക്കുന്നത്. കാബൂള്‍ എയര്‍ പോര്‍ട്ടിലാണ് ഇപ്പോള്‍ ഇവരുള്ളത്. ഏകദേശം 36 അയര്‍ലണ്ട് പൗരന്‍മാരാണ് ഇനിയും അഫ്ഗാനില്‍ കുടുങ്ങിയിരിക്കുന്നത്. എത്രയും വേഗം ഇവരെ രക്ഷിച്ച് തിരികെയെത്തിയ്ക്കുക എന്നതാണ് പ്രത്യേക സേനയുടെ ദൗത്യം. ലോകത്തിലെ തന്നെ ഏറ്റവും പ്രഫഷണലയായ സേനകളിലൊന്നാണ് അഫ്ഗാന്റെ ആര്‍മി റേഞ്ചര്‍ വിംഗ് എന്നറിയപ്പെടുന്ന യൂണിറ്റ്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഇപ്പോള്‍ അപ്ഗാനിലുള്ള മറ്റ് രാജ്യങ്ങളുടെ സേനകളുമായി ചേര്‍ന്നാവും ഇവര്‍ പ്രവര്‍ത്തിക്കുക. ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ സേനകള്‍ ഇതിനകം തന്നെ അഫ്ഗാനിലുണ്ട്. അഫ്ഗാനില്‍ നിന്നുള്ള സൈനീക പിന്‍മാറ്റം സംബന്ധിച്ച് അമേരിക്കയുടെ അന്തിമ തീരുമാനവും ഇന്നുണ്ടായേക്കും. Share This News

Share This News
Read More

ആശുപത്രികളിലെ കോവിഡ് രോഗികളില്‍ പകുതിയും 55 വയസ്സിന് താഴെയുള്ളവര്‍

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അനുദിനം നേരിയതോതില്‍ വര്‍ദ്ധിക്കുകയാണ്. രോഗം ബാധിക്കുന്നവരിലും ചികിത്സ തേടുന്നവരിലും ഗുരുതരമാകുന്നവരിലും ചെറുപ്പക്കാരുടെ എണ്ണം കൂടുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗുരുതരമാകുന്നവരില്‍ ചെറുപ്പക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം . ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ തന്നെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,592 പേരിലാണ് കോവിഡ് പുതുതായി സ്ഥിരീകരിച്ചത്. 318 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നാല് പേരുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 60 പേരാണ് രോഗം ഗുരുതരമായിനെ തുടര്‍ന്ന് നിലവില്‍ ഇന്റന്‍സീവ് കെയര്‍ വിഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. ഈ 60 ആളുകളില്‍ പകുതി ആളുകളും 55 വയസ്സില്‍ താഴെയുള്ളവരാണെന്നാണ് കണക്കുകള്‍. കഴിഞ്ഞ ദിവസം ഐസിയുവില്‍ ഉണ്ടായിരുന്നത് 59 പേരായിരുന്നു. ഇന്നലെ ഒരാളുടെ വര്‍ദ്ധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍…

Share This News
Read More

വര്‍ക്ക് ഫ്രം ഹോം ; പുതിയ നിയമം വരുന്നു

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകത്താകമാനം തൊഴില്‍ മേഖലയില്‍ ഉടലെടുത്ത പുതിയ സംസ്‌ക്കാരമായിരുന്നു ” വര്‍ക്ക് ഫ്രം ഹോം ” എന്നത്. എന്നാല്‍ ഇത് വിജയകരമായി മുന്നോട്ട് പോകുന്നതായി കണ്ടെത്തിയതോടെ ഇപ്പോള്‍ പല കമ്പനികളും തങ്ങളുടെ തൊഴിലാളികളെ വീട്ടില്‍ തന്നെയിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ “വര്‍ക്ക് ഫ്രം ഹോം” ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമായി ഒരു നിയമം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് അയര്‍ലണ്ട് സര്‍ക്കാര്‍. നിയമം പ്രാബല്ല്യത്തിലായാല്‍ ജോലിക്ക് പ്രവേശിക്കുന്ന സമയം തന്നെ വര്‍ക്കം ഫ്രം ഹോം ആണ് താത്പര്യമെങ്കില്‍ അത് തൊഴിലുടമയോട് പറയാം. ഓഫീസില്‍ വന്ന് തന്നെ ജോലി ചെയ്യണമെന്ന് തൊഴിലുടമ നിര്‍ബന്ധിച്ചാല്‍ അതിനുള്ള കാരണവും അദ്ദേഹം കാണിക്കണം. ഇനി വര്‍ക്ക് ഫ്രം ഹോം ആണ് അനുവദിക്കുന്നതെങ്കില്‍ അതിനുള്ള കംപ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ കമ്പനി തന്നെ ജീവനക്കാര്‍ക്ക് നല്‍കണം. പൊതുമേഖല സ്ഥാപനങ്ങളില്‍ ഒരു വര്‍ഷത്തെ മുഴുവന്‍ ജോലി സമയത്തിന്റെ ഇരുപത്…

Share This News
Read More

കോവിഡ് ഭീതിയൊഴിയുന്നില്ല; ആശുപത്രികളിലെത്തുന്ന രോഗികളില്‍ വന്‍ വര്‍ദ്ധനവ്

രാജ്യത്ത് കോവിഡ് ഭീതി ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവ്. കോവിഡ് ബാധിച്ച് ആശുപത്രികളില്‍ കഴിയുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 314 പേരാണ് കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉള്ളത്. കഴിഞ്ഞ മാര്‍ച്ച് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കുകളാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,688 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആശുപത്രികളില്‍ കഴിയുന്നവരുടെ കാര്യത്തില്‍ 55 പേരുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളില്‍ 59 പേരാണ് ഉള്ളത് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 5 പേരുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 6.6 മില്ല്യണ്‍ വാക്‌സിനുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തിരിക്കുന്നത്. മുതിര്‍ന്ന ആളുകളില്‍ 85% പേര്‍ രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിച്ചു. 91 % ആളുകളും ആദ്യ ഡോസെങ്കിലും സ്വീകരിച്ചവരാണ്. 12-15…

Share This News
Read More

കൗമാരക്കാരില്‍ 1,24,000 പേര്‍ വാക്‌സിനായി രജിസ്റ്റര്‍ ചെയ്തു

വാക്‌സിനേഷന്‍ വളരെ വേഗത്തില്‍ എല്ലാവരിലേയ്ക്കും എത്തിക്കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയകരമായി മുന്നോട്ടു പോകുന്നതായി ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവ് സിഇഒ പോള്‍ റീഡ് പറഞ്ഞു. 12-15 പ്രായപരിധിയിലുള്ളവരുടെ വാക്‌സിനേഷന്‍ ആരംഭിച്ചത് മുതല്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഇതുവരെ 1,24,000 പേര്‍ രജിസ്‌ട്രേഷന്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു. ഇതില്‍ 72000 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ നല്‍കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു. വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉടനടി രജിസ്റ്റര്‍ ചെയ്യണമെന്നും സമൂഹം പഴയ രീതിയില്‍ സമഗ്രമായി തുറന്നു പ്രവര്‍ത്തിക്കണമെങ്കില്‍ അതിന് ഒരേയൊരു വഴി എല്ലാവരും വാക്‌സിന്‍ സ്വീകരിച്ചിരിക്കണം എന്നതാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. രജിസ്റ്റര്‍ ചെയ്യാന്‍ ബുദ്ധിമുട്ടള്ളവരെ ഉദ്ദേശിച്ചാണ് വാക്ക്-ഇന്‍- വാക്‌സിന്‍ സെന്ററുകള്‍ ആരംഭിച്ചിരിക്കുന്നതെന്നും ഇതും പരാമാവധി പ്രയോജന പ്പെടുത്തണമെന്നും പോള്‍ റീഡ് പറഞ്ഞു. Share This News

Share This News
Read More

രജിസ്ട്രേഷനില്ലാതെ വാക്സിന്‍ എടുക്കാവുന്ന സ്ഥലങ്ങള്‍

രാജ്യത്ത് വാക്സിനേഷന്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി യാതൊരു വിധത്തിലുള്ള രജിസ്ട്രേഷനുമില്ലാതെ വാക്സിന്‍ നല്‍കുന്നു. ഈ നിശ്ചയിക്കപ്പെട്ടിരിക്കുന്ന സെന്ററുകളില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയത്താണ് രജിസ്റ്റര്‍ ചെയ്യാതെയുള്ള വാക്സിനേഷന് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഫൈസര്‍ മൊഡേണ വാക്‌സിനുകളാണ് ഇവിടെ വിതരണം ചെയ്യുന്നത്. ഒന്നം ഡോസ് വാക്‌സിനും രണ്ടാം ഡോസ് വാക്‌സിനും ഇവിടെ ലഭ്യമാണ്. 16 വയസ്സ് കഴിഞ്ഞവര്‍ക്കാണ് ഈ സൗകര്യം ഒുരുക്കിയിരിക്കുന്നത്. എന്നാല്‍ വാക്സിന്‍ കേന്ദ്രങ്ങളില്‍ ഓരോരുത്തരും ഇഐആര്‍ കോഡ്, പിപിഎസ് നമ്പര്‍, ഫോണ്‍ നമ്പര്‍ , ഈ മെയില്‍ ഐഡി, ഫോട്ടോ ഐഡി എന്നിവ ഹാജരാക്കണം. താഴെ പറയുന്ന സെന്ററുകളിലാണ് നിലവില്‍ രജിസ്ട്രേഷനില്ലാതെ വാക്സിനേഷന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. Galway Racecourse, Ballybrit (Moderna Dose 2) – Friday, 1:30pm to 3:30pm Punchestown Racecourse, Co Kildare (Pfizer Dose 1 and 2) – Sunday, 10am to 12:30pm Midlands Park…

Share This News
Read More

നിയന്ത്രണങ്ങള്‍ ഈ മാസം അവസാനത്തോടെ നീക്കിയേക്കും

കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് നിലവില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ ഈ മാസം അവസാനത്തോടെ നീക്കിയേക്കുമെന്ന് സൂചനകള്‍. സാമൂഹ്യ അകലം സംബന്ധിച്ച നിയന്ത്രണങ്ങളും മറ്റ് കര്‍ശന നിയന്ത്രണങ്ങളും ഒഴിവാക്കിയേക്കും. ആളുകള്‍ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ സ്വയം കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. നിലവില്‍ രണ്ട് മീറ്റര്‍ സാമൂഹ്യ അകലമാണ് സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത്. ഇത് ജോലിസ്ഥലങ്ങലിലും, ഇന്‍ഡോര്‍ ഏരിയകളിലും അടക്കം ഒരു മീറ്ററായി ചുരുക്കിയേക്കും. രാജ്യത്തെ ഭൂരിഭാഗം ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കുന്നതോടെയാണ് നിയന്ത്രണങ്ങള്‍ മാറ്റി ജനജീവിതം സാധാരണ ഗതിയിലാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുമ്പോഴും മാസ്‌ക് ധരിക്കണം എന്നത് നിര്‍ബന്ധമായിരിക്കും. 85-90 ശതമാനം ആളുകള്‍ വാക്‌സിനേറ്റഡ് ആകുന്നതോടെയായിരിക്കും നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുക. ഇതിനായുള്ള ഡ്രാഫ്റ്റ് തയ്യാറായതായാണ് ലഭിക്കുന്ന വിവരം. സ്‌കൂളുകളും കോളേജുകളും തുറക്കുന്നത് സംബന്ധിച്ചും , കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവ പുനരാരംഭിക്കുന്നത് സംബന്ധിച്ചും നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിനുള്ള…

Share This News
Read More