സാമൂഹിക സുരക്ഷാ പദ്ധതിക്കായി ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത് 2.3 മില്ല്യണ്‍ യൂറോയാണ്. അയര്‍ലണ്ടിന്റെ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് തുകയാണിതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. കുറഞ്ഞ വരുമാനക്കാര്‍, പെന്‍ഷന്‍കാര്‍, വിവിധ വൈകല്ല്യങ്ങളുള്ളവര്, കെയറേഴ്സ് എന്നിവര്‍ക്ക് ബഡ്ജറ്റില്‍ പരിഗണന നല്‍കിയിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ ഫണ്ടുകള്‍ ആഴ്ചയില്‍ 12 യൂറോ എന്ന കണക്കിലാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സാമൂഹ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ബഡ്ജറ്റ് പ്രഖ്യാപനങ്ങള്‍ താഴെ പറയുന്നു. €300 Lump Sum payment to all households receiving the Fuel Allowance payment in November 2023; A double payment of Child Benefit for families receiving this payment to be paid in December 2023; A €200 Lump Sum for pensioners and people with a disability receiving the Living Alone Increase in…
ബഡ്ജറ്റ് 2024 : പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്
ഏറെ ആശ്വാസ പ്രഖ്യാപനങ്ങളുള്ള ബഡ്ജറ്റാണ് ധനകാര്യമന്ത്രി അവതരിപ്പിച്ചത്. എന്നാല്‍ ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായി രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കാര്‍ബണ്‍ ടാക്സ് വര്‍ദ്ധിപ്പിച്ചതിന്റെ ഫലമായാണ് ഇന്ധനവില വര്‍ദ്ധിച്ചത്. 60 ലിറ്റര്‍ പ്രെട്രോളിന് 1.28 യൂറോയും ഇതേ അളവില്‍ ഡീസലിന് 1.48 യൂറോയുമാണ് വര്‍ദ്ധന. ഒരു ടണ്‍ കാര്‍ബണ്‍ മോണോക്സൈഡ് എമിഷനന് 7.50 യൂറോയാണ് കാര്‍ബണ്‍ ടാക്സ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കാര്‍ബണ്‍ ടാക്സ് ടണ്ണന് 56 യൂറോയാകും. കാര്‍ബണുമായി ബന്ധമുള്ള മറ്റ് ഇന്ധനങ്ങള്‍ക്കും വില വര്‍ദ്ധിക്കും. എന്നാല്‍ ഒക്ടോബര്‍ അവസാനത്തോടെ പെട്രോളിന് 8 ശതമാനവും ഡീസലിന് 6 ശതമാനവും എക്സൈസ് നികുതി വര്‍ദ്ധിക്കുമെന്ന മുന്‍ തീരുമാനം വേണ്ടെന്ന് വെച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത വര്‍ഷം ഏപ്രില്‍ ഒന്ന് ഓഗസ്റ്റ് ഒന്ന് തിയതികളിലായി പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ദ്ധിക്കുമെന്നും ബഡ്ജറ്റിലുണ്ട്. Share This News
ബഡ്ജറ്റിന് അന്തിമരൂപമായി അവതരണം ഇന്ന് ഒരുമണിക്ക്
അയര്‍ലണ്ടിന്റെ 2024 വര്‍ഷത്തേയ്ക്കുള്ള പൊതുബഡ്ജറ്റ് ഇന്ന് അവതരിപ്പിക്കും. ഇന്നുച്ചയ്ക്ക് ഒരുമണിക്ക് ധനകാര്യമന്ത്രി മൈക്കിള്‍ മഗ്രാത്താണ് ബഡ്ജറ്റ് അവതരിപ്പിക്കുക. അവസാനഘട്ട ചര്‍ച്ചകള്‍ ഇന്നലെ രാത്രിയും നടന്നു ഇതിനു ശേഷമാണ് അന്തിമ രൂപത്തിലേയ്ക്കെത്തിയത്. അയര്‍ലണ്ടിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന ബഡ്ജറ്റായിരിക്കും എന്ന് പ്രധാനമന്ത്രി നേരത്തെ പ്രസ്താവിച്ചിരുന്നു ഇത് ഏറെ പ്രതീക്ഷയോടെയാണ് അയര്‍ലണ്ടിലെ ജനങ്ങള്‍ കാണുന്നത്. എനര്‍ജി ക്രെഡിറ്റ് സംബന്ധിച്ച പ്രഖ്യാപനമായിരിക്കും ഇതില്‍ പ്രധാനം. സോഷ്യല്‍ വെല്‍ഫെയര്‍ പേയ്മെന്റുകള്‍, വിദ്യാര്‍ത്ഥി ഗ്രാന്റുകള്‍ എന്നിവയില്‍ വര്‍ദ്ധനവ് ഉണ്ടായേക്കും സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പുസ്തകങ്ങള്‍ നല്‍കുമെന്ന പ്രഖ്യാപനവും ബഡ്ജറ്റില്‍ പ്രതീക്ഷിക്കുന്നു. Share This News
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ട്രെയിനിംഗ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സെക്യുരിറ്റി ട്രെയിനിംഗ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്. സ്ഥിര നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിമാനത്താളവളത്തിലെയും വേണ്ടിവന്നാല്‍ ആവശ്യമനുസരിച്ച് മറ്റ് ഓര്ഗനൈസേഷനുകളിലേയും ആളുകള്‍ക്ക് ട്രെയിനിംഗ് നല്‍കുക എന്നതാണ് പ്രധാന ചുമതല. വിമാനത്താവളത്തിലെ ഡെപ്യൂട്ടി ഹെഡ് ഓഫ് ട്രെയിനിംഗിനായിരിക്കും റിപ്പോര്‍ട്ട് ചെയ്യേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്നയാളുടെ പ്രധാന ചമുതലകള്‍ താഴെ കൊടുക്കുന്നു Develop and deliver instructional programmes, to meet demands using current learning methodologies such as micro, interactive, gamification, social etc in addition to traditional training methods Deliver training in person and remotely and provide training and certification support Participate in the continual improvement of training and certification, using observation, feedback and benchmarking to build excellence into both curriculum…
ക്രിസ്മസ് സീസണിലേയ്ക്ക് 600 പേരെ നിയമിക്കാനൊരുങ്ങി Domino’s
ക്രിസ്മസ് സീസണിലെ തിരക്ക് മുന്‍കൂട്ടികണ്ട് 600 പേരെ നിയമിക്കാനൊരുങ്ങി പിസ ഭീമന്മാരായ Domino. ഡെലിവെറി ഡ്രൈവേഴ്സ്, സ്റ്റോസ് സ്റ്റാഫ്, പിസ മേക്കേഴ്സ് എന്നീ തസ്തികകളിലേയ്ക്കാണ് നിയമനം നടക്കുന്നത്. പാര്‍ട്ട് ടൈമായും ഫുള്‍ ടൈമായും ജോലി ചെയ്യാന്‍ അവസരമുണ്ട്. കൂടുതല്‍ വരുമാനമാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് സുവര്‍ണ്ണാവസരമാണ് കാരണം ആഫ്റ്റര്‍ നൂണ്, ഈവനിംഗ് ഷിഫ്റ്റുകളില്‍ നിരവധി ഒഴിവുകളാണ് ഉള്ളത്. അയര്‍ലണ്ടിന്റെ എല്ലാ മേഖലകളിലും ഒഴിവുകളുണ്ട്. കൂടുതല്‍ ഔട്ട്ലെറ്റുകള് തുറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കമ്പനി സൗജന്യ ട്രെയിനിംഗും നല്‍കും. നിയമനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. CLICK HERE Share This News
ചെറുകിട സംരഭങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ചേക്കും
സമസ്ത മേഖലകളിലും കടന്നു കയറിയിരിക്കുന്ന വിലക്കയറ്റം രാജ്യത്തെ ചെറുകിട സംരഭകരേയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഇവര്‍ക്ക് കൈത്താങ്ങായായി സര്ക്കാരിന്രെ ഭാഗത്ത് നിന്നും ധനസഹായം പ്രഖ്യാപിച്ചേക്കും. ചെറുകിട- ഇടത്തരം സംരഭങ്ങള്‍ക്കാണ് ഇത് ലഭിക്കുക. എത്ര തുകയാണ് നല്‍കുക എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഇത് സംരഭങ്ങളുടെ വലിപ്പവും നിലവിലെ സാഹചര്യവും അനുസരിച്ചായിരിക്കും തീരുമാനിക്കുക. നിലവില്‍ ബഡ്ജറ്റിന്റെ അന്തിമ രൂപം തയ്യാറാക്കാനുള്ള ചര്‍ച്ചകളിലാണ് രാഷ്ട്രീയ പാര്‍ട്ടികളും മന്ത്രിമാരും. ജീവിത ചെലവുകള്‍ക്ക് ആശ്വാസം പകരുന്ന ബഡ്ജറ്റായിരിക്കുമെന്നും ബഡ്ജറ്റിന് ശേഷം ജീവിത നിലവാരം ഉയരുമെന്നും കഴിഞ്ഞ ദിവസം ഉപപ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. ഏവരും പ്രതീക്ഷയോടെയാണ് ബഡ്ജറ്റിലേയ്ക്ക് ഉറ്റുനോക്കുന്നത്. Share This News
PHOENIX പാര്‍ക്കിലേയ്ക്ക് “ഡബ്ലിന്‍ ബസ്” സര്‍വ്വീസ് ആരംഭിക്കുന്നു
ഡബ്ലിനിലെ സന്ദര്‍ശക തിരക്കുള്ള വിനോദ കേന്ദ്രങ്ങളിലൊന്നായ PHOENIX പാര്‍ക്കിലേയ്ക്ക് “ഡബ്ലിന്‍ ബസ്” സര്‍വ്വീസ് ആരംഭിക്കുന്നു. ഒക്ടോബര്‍ എട്ട് ഞായറാഴ്ചയാകും ആദ്യ സര്‍വ്വീസ്. ആഴ്ചയില്‍ ഏഴ് ദിവസവും എല്ലാ അരമണിക്കൂറിലും ബസ് സര്‍വ്വീസ് ഉണ്ടാകും. രാവിലെ ഒമ്പത്മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാകും സര്‍വ്വീസ് ഉണ്ടാകുക. PHOENIX പാര്‍ക്ക് വിസിറ്റേഴ്സ് സെന്റര്‍, പാര്‍ക്ക് ഗേറ്റ്, ഡബ്ലിന്‍ സൂ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടാവും ബസ് സര്‍വ്വീസ് നടത്തുക. Chesterfield Avenue വഴിയാകും ബസ് കടന്നു പോവുക. കുട്ടികള്‍ക്ക് 0.65 യൂറോയും മുതിര്‍ന്നവര്‍ക്ക് 1.30 യൂറോയുമാകും ആദ്യ ഘട്ടത്തില്‍ ബസ് നിരക്ക്. സന്ദര്‍ശകര്‍ക്ക് ഏറെ സഹായകരമാകുന്ന ഈ സര്‍വ്വീസ് ഇവിടുത്തെ പാര്‍ക്കിംഗ് പ്രശ്നം കുറയ്ക്കാനും സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. Share This News
40 പേര്‍ക്ക് തൊഴില്‍ അവസരങ്ങളുമായി JOULICA
അയര്‍ലണ്ടില്‍ തൊഴില്‍ വാഗ്ദാനവുമായി പ്രമുഖ അനലിറ്റിക്സ് കമ്പനിയായ Joulica. ഗാല്വേയിലാകും തൊഴില്‍ അവസരങ്ങള്‍ 40 പേര്‍ക്കാണ് കമ്പനി തൊഴില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. അടുത്ത മൂന്ന വര്‍ഷത്തിനുള്ളിലാണ് നിയമനങ്ങള്‍ പൂര്‍ത്തിയാക്കുക. എന്നാല്‍ ആദ്യഘട്ട റിക്രൂട്ട്മെന്റ് നടപടികള്‍ ഉടന്‍ ആരംഭിക്കും. പ്രോഡക്ട് ഡവലപ്പ്മെന്റ്, കസ്റ്റമര്‍ സക്സസ്, സെയില്‍സ് , മാര്‍ക്കറ്റിംഗ് എന്നീ വിഭാഗങ്ങളിലായിരിക്കും ഒഴിവുകള്‍. നിലവില്‍ 30 പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. കൂടുതല്‍ നിക്ഷേപത്തിനും നിയമനങ്ങള്‍ നടത്താനുമുള്ള കമ്പനിയുടെ തീരുമാനത്തെ സര്‍ക്കാരും അഭിനന്ദിച്ചു. സോഫ്റ്റ്വെയര് ഡവലപ്പര്‍ തസ്തികയിലേയ്ക്ക് ഇതിനകം കമ്പനി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്പനിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. CLICK HERE Share This News
ഡബ്ലിനില്‍ പബ്ബിലേയ്ക്ക് മാനേജരെ ആവശ്യമുണ്ട്
ഡബ്ലിനില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ പബ്ബുകളില്‍ ഒന്നായ The Lord Lucan അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ തസ്തികയിലേയ്ക്ക് യോഗ്യരായവരെ തെരയുന്നു. 48000 യൂറോയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന പ്രതിവര്‍ഷ ശമ്പളം. ആഴ്ചയില്‍ നാല് ദിവസമാണ് ജോലി. ഉയര്‍ന്ന ശമ്പളവും കുറഞ്ഞ ജോലി സമയവുമാണെങ്കിലും ഏറെ ഉത്തരവാദിത്വങ്ങള്‍ നിറഞ്ഞ ജോലിയാണ്. പബ്ബിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ പ്ലിനിംഗും മേല്‍നോട്ടവും , ജീവനക്കാരുടെ പരിശീലനം എന്നിവ അസിസ്റ്റന്റ് ജനറല്‍ മാനേജരുടെ ഉത്തരവാദിത്വമാണ്. ബാര്‍ മാനേജര്‍ മുതല്‍ മുകളിലേയ്ക്കുള്ള തസ്തികകളില്‍ വിജയകരമായ പ്രവൃത്തി പരിചയമുള്ള മികച്ച ആശയവിനിമയ ശേഷിയും നേതൃപാടവവുമുള്ളവര്ക്ക് അപേക്ഷിക്കാവുന്നതാണ്. താത്പര്യമുള്ളവര്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ അറിയാനും അപേക്ഷ നല്‍കാനും സാധിക്കും. FOR MORE DETAILS AND APPLY Share This News
ഡബ്ലിന്‍ സിറ്റിസണ്‍ഷിപ്പ് സെറിമണി ; ഏറ്റവുമധികം പൗരത്വം ലഭിച്ചത് ഇന്ത്യക്കാര്‍ക്ക്
അയര്‍ലണ്ടിലെ ഇന്ത്യന്‍ ജനതയ്ക്ക് അഭിമാനിക്കാം ഇന്ത്യക്കാരെ തങ്ങളുടെ പൗരന്മാരായി സ്വീകരിക്കാന്‍ അയര്‍ലണ്ട് യാതൊരു വൈമനസ്യവും കാണിക്കുന്നില്ല. ഇക്കഴിഞ്ഞ ദിവസം ഡബ്ലിനില്‍ നടന്ന പൗരത്വദാന ചടങ്ങില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഐറീഷ് പൗരത്വം ഏറ്റുവാങ്ങി. പൗരത്വം ഏറ്റുവാങ്ങിയവരില്‍ കൂടുതലും ഇന്ത്യയില്‍ നിന്നുള്ളവരായിരുന്നു. ആകെ 3039 പേര്‍ക്കാണ് സെറിമണിയില്‍ പൗരത്വം ലഭിച്ചത്. ഇന്ത്യയില്‍ നിന്നും 421 പേര്‍ക്കാണ് പൗരത്വം ലഭിച്ചത്. തൊട്ടു പിന്നിലുള്ള യുകയെില്‍ നിന്നും 254 പേര് ഐറീഷ് പൗരന്മാരായി. ബ്രസീല്‍ (181), പോളണ്ട് (169), നൈജീരീയ (153) എന്നീ രാജ്യങ്ങളും ആദ്യ അഞ്ചില്‍ ഇടം നേടി. Bryan MacMahon ആയിരുന്നു ചടങ്ങിന്റെ പ്രിസൈഡിംഗ് ഓഫീസര്‍. ഈ വര്‍ഷം ഇതുവരെ 11000 ത്തിലധികം പേര്‍ക്കാണ് പൗരത്വം ലഭിച്ചത്. ഇനിയും ഈ വര്‍ഷം സെറിമണികള്‍ നടക്കാനുണ്ട്. പൗരത്ം ലഭിച്ച ആളുകളുടേയും കുടുംബാംഗങ്ങളുടേയും സന്തോഷം തനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും ഇത് അവര്‍ക്ക്…