അയര്‍ലണ്ടില്‍ അഞ്ച് വിയസ്സുമുതല് 11 വയസ്സുവരെ പ്രായമുള്ളവരിലേയ്ക്ക് വാക്സിന് എത്തിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ഇതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 20 ന് ഈ പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിനേഷന് ആരംഭിച്ചിരുന്നെങ്കിലും ജനുവരി മൂന്നുമുതല്‍ ഇത് ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടികള്‍ക്കും മോശമായ ആരോഗ്യ സ്ഥിതിയിലുള്ളവര്ക്കൊപ്പം താമസിക്കുന്നവര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കുന്നത്. ഇവര്‍ക്കായുള്ള രജിസ്ട്രേഷന് നാളെ ആരംഭിക്കും. ഇതോടൊപ്പം മുപ്പത് വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസുകളും ഉടന്‍ വിതരണം ആരംഭിക്കും. വാക്സിനേഷന് സെന്റുകളിലും ഫാര്‍മസികളിലും ഇവര്‍ക്ക് വാക്സിന് ലഭ്യമാകും. Share This News
പ്രളയ ദുരിത ബാധിതര്‍ക്ക് ആശ്വാസവുമായി സര്‍ക്കാര്‍
കോ വെക്സ് ഫോര്‍ഡില്‍ ഇക്കഴിഞ്ഞ ദിവസമുണ്ടായ പ്രളയത്തില്‍ നിരവധി പേര്‍ക്കാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്. വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വെള്ളം കയറുകയും വലിയ തോതില്‍ നഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ പ്രളയ ദുരിതത്തിലകപ്പെട്ടവര്‍ക്ക് ആശ്വാസമായി സാമ്പത്തീക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇന്നലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സോഷ്യല്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് റൂറല്‍ , കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് മന്ത്രിയാണ് ഇക്കാര്യം പറഞ്ഞത്. ജനങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും തന്റെ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ പ്രളയ ദുരിത മേഖലകളില്‍ സന്ദര്‍ശനം നടത്തുകയാണെന്നും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കെല്ലാം ഉടന്‍ തന്നെ നഷ്ട പരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. Share This News
ക്രിസ്മസ് അവധിയ്ക്ക് ശേഷം സ്കൂളുകള്‍ തുറക്കുമോ ?
രാജ്യത്ത് കോവിഡും ഒപ്പം ഒമിക്രോണ്‍ വകഭേദവും അനുദിനം വ്യാപിക്കുന്നതിനിടെ ക്രിസ്മസ് അവധിക്കായി സ്കൂളുകള്‍ അടച്ചു. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്കൂളുകള്‍ വീണ്ടും തുറക്കുമോ എന്ന ആശങ്കയാണ് രക്ഷിതാക്കള്‍ക്കും മാതാപിതാക്കള്‍ക്കും ഒപ്പം അധ്യാപകര്‍ക്കുമുള്ളത്. എന്നാല്‍ അവധിയ്ക്ക് ശേഷം സ്കൂളുകള്‍ തുറക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന സ്കൂള്‍ പ്രതിനിധികളുടെ യോഗത്തിന് ശേഷമാണ് ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ടേം തുറക്കുന്നതിനുള്ള കാര്യങ്ങള്‍ സൂക്ഷമായി നിരീക്ഷിച്ച ശേഷമാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം പ്രഖ്യാപിച്ചിച്ചത്. വരും ആഴ്ചകളില്‍ രക്ഷിതാക്കള്‍ക്കായി ബോധവത്ക്കരണം നടത്താനും വിദ്യാഭ്യാസ വകുപ്പിന് പദ്ധതിയുണ്ട്. Share This News
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് സഹായധനം
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് ആശ്വാസമായി സര്‍ക്കാര്‍ സഹായധനം. കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഹോസ്പിറ്റാലിറ്റി മേഖലയിലെ സംരഭകര്‍ക്ക് ഏറെ ആശ്വാസം നല്കുന്ന തീരുമാനമാണിത്. നാല്‍പ്പത് മില്ല്യണ്‍ യൂറോയുടെ സഹായധനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ കണക്കുകളനുസരിച്ച് 3200 സംരഭകരാണ് സഹായധനത്തിന് അര്‍ഹരായിട്ടുള്ളത്. 10,000 മുതല്‍ 20,000 യൂറോ വരെയാണ് ഓരോരുത്തര്‍ക്കും ലഭിക്കാന്‍ സാധ്യത. നൈറ്റ് ക്ലബ്ബുകള്‍, റസ്റ്റോറന്റുകള്‍, കഫേകള്‍, കോഫി ഷോപ്പുകള്‍, പബ്ബുകള്‍, ബാറുകള്‍, ബ്രസ്റ്റോര്സ്, സോഷ്യല്‍ ക്ലബ്ബുകള്‍ എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്കാണ് സഹായം ലഭിക്കുന്നത്. എന്നാല്‍ സ്പോര്‍ട്സ് ക്ലബ്ബുകള്‍ക്ക് സഹായം ലഭിക്കില്ല. ഈ മോഖലയില്‍ നിരവധി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനൊപ്പമാണ് സര്‍ക്കാര്‍ കൈത്താങ്ങാകാന്‍ സഹായവും പ്രഖ്യാപിച്ചിരിക്കുന്നത്. Share This News
ആശ്വാസം ; കൊച്ചു കുട്ടികളില്‍ കോവിഡ് വ്യാപനം കുറയുന്നു
രാജ്യത്ത് അനുദിനം കോവിഡും ഒമിക്രോണ്‍ വകഭേദവും വര്‍ദ്ധിക്കുന്നതിനിടയില്‍ അല്പം ആശ്വാസം നല്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കൊച്ചുകുട്ടികളില്‍ കോവിഡ് വ്യാപനം കുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് മുതല്‍ 12 വയസ്സുവരെ പ്രായമുള്ളവരുടെ കോവിഡ് കണക്കുകളാണ് ആശ്വാസത്തിനിട നല്‍കുന്നത്. ആരോഗ്യവകുപ്പിന്റെ പഠനങ്ങള്‍ പ്രകാരം ഈ പ്രായപരിധിയിലുള്ളവരില്‍ കോവിഡ് വ്യാപനം 36 ശതമാനത്തോളം കുറഞ്ഞതായാണ് കാണുന്നത്. രണ്ടാഴ്ച മുമ്പ് ആഴ്ചയില്‍ ശരാശരി 7,359 കുട്ടികള്‍ കോവിഡ് പോസിറ്റിവായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ ഇത് 4,726 മാത്രമാണ്. രാജ്യത്തെ മുഴുവന്‍ കോവിഡ് കണക്കുകളുടെ 21.5 ശതമാനം അഞ്ച് മുതല്‍ 12 വയസ്സുവരെ ഉള്ളവരായിരുന്നെങ്കില്‍ ഇപ്പോള്‍ ഇത് 14.3 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ സ്കൂളുകളില്‍ 90,000 ആന്റിജന്‍ ടെസ്റ്റുകളാണ് നടത്തിയത്. Share This News
കോവിഡ് പിടിമുറുക്കുന്നു ജാഗ്രത അനിവാര്യം
അയര്‍ലണ്ടില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കുകള്‍ പുറത്തു വിട്ടു. കോവിഡ് മഹാമാരി അയര്‍ലണ്ടില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ കഴിഞ്ഞയാഴ്ചവരെ 5890 പേരാണ് കോവിഡിനെ തുടര്‍ന്ന് മരിച്ചത്. ആരോഗ്യ വകുപ്പാണ് ഈ വിവരങ്ങള്‍ പുറത്ത് വിട്ടത്. ആകെ മരണങ്ങളില്‍ കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ച 55 മരണങ്ങളും ഉള്‍പ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6307 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 429 പേരാണ് അയര്‍ലണ്ടിലെ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ തന്നെ 100 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സയില്‍ കഴിയുന്നത്. ക്രിസ്മസിനോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളില്‍ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കണമെന്നും പരമാവധി കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. Share This News
കോവിഡ് മുക്തരായവര്‍ക്ക് ബൂസ്റ്റര്‍ ഡോസിനുള്ള സമയപരിധി കുറച്ചു
കോവിഡ് വന്നു ഭേദമായവര്‍ക്ക് മൂന്നാം ഡോസ് വാക്സിന് എടുക്കാനുള്ള സമയപരിധി കുറച്ചു. രണ്ട് ഡോസ് വാക്സിന് സ്വികരിച്ചവരില്‍ കോവിഡ് വന്നു ഭേദമായവര്‍ക്ക് ഇനി മൂന്നു മാസത്തിന് ശേഷം മൂന്നാ ഡോസ് സ്വീകരിക്കാം ഇതുവരെ കോവിഡ് ഭേദമായ ശേഷം ആറുമാസമായിരുന്നു മൂന്നാം ഡോസിനായി കാത്തിരിക്കേണ്ടത്. കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി ആളുകളിലേയ്ക്ക് ബൂസ്റ്റര്‍ ഡോസ് എത്തിക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം. ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. Share This News
ക്രിസ്മസില്‍ പരമാവധി സമ്പര്‍ക്കം കുറയ്ക്കണമെന്ന് ആരോഗ്യവകുപ്പ്
ക്രിസ്മസ് അടുത്തതോടെ ആഘോഷങ്ങളും പാര്‍ട്ടികളും കൂടിച്ചേരലുകളും വര്‍ദ്ധിക്കുകയാണ്, എന്നാല്‍ മറുവശത്ത് കോവിഡും അതിന്റെ ഒമിക്രോണ്‍ വകഭേദവും വ്യാപിക്കുന്നു. ഈ സാഹചര്യത്തില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ വലിയ അപകടത്തിലേയ്ക്ക് പോകാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണമെന്ന് ചിഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു. സാമൂഹ്യ സമ്പര്‍ക്കം പരമാവധി കുറയ്ക്കണമെന്നും അത്രയ്ക്കും ഒഴിവാക്കാന്‍ കഴിയാത്ത ആളുകളുമായി മാത്രം കൂടിച്ചേരലുകള്‍ ക്രമീകരിക്കണമെന്നും വലിയ ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നുമാണ് ഹോളോഹാന്‍ പറയുന്നത്. ക്രിസ്മസ് ആഘോഷിക്കേണ്ടത് തന്നെയാണെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സാമൂഹ്യസമ്പര്‍ക്കം പരമാവധി ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രത്യേകിച്ച് യുവജനങ്ങളാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നും ഇപ്പോള്‍ യുവജനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുക്കണമെന്നും ആരോഗ്യവകുപ്പ് പറയുന്നു. Share This News
ലിവിംഗ് സര്‍ട്ടിഫിക്കറ്റ് : ഓറല്‍ എക്സാമിനേഷന് തിയതികള്‍ പ്രഖ്യാപിച്ചു
രാജ്യത്ത് ലിവിംഗ് സര്‍ട്ടിഫിക്കറ്റ് പരീക്ഷ എഴുതുന്ന കുട്ടികളുടെ ഓാറല് എക്സാമിനേഷനുള്ള തിയതികള്‍ പ്രഖ്യാപിച്ചു. ഐറീഷ് ഭാഷയുടേയും മറ്റ് വിദേശ ഭാഷകളുടേയും പരീക്ഷാ തിയതികളാണ് പ്രഖ്യാപിച്ചത്. ഇതോടൊപ്പം പ്രാക്ടിക്കല്‍ പരീക്ഷകളും നടത്തും. അടുത്ത വര്‍ഷം ഏപ്രീല്‍ ഒമ്പത് മുതല്‍ 14 വരെയാണ് പരീക്ഷകള്‍ നടത്തുക. രാജ്യത്തെ പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഉപേദേശകസമതി ഓണ്‍ ലൈനായി ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. സ്കൂളുകളിലെ ഈസ്റ്റര്‍ അവധിയുടെ ആദ്യത്തെ ആഴ്ചയാണ് ഈ തിയതികള്‍. കുട്ടികള്‍ക്ക് നേരത്തെ പഠിച്ചൊരുങ്ങുന്നതിനും ഒപ്പം അവധിക്കാലം പ്ലാന്‍ ചെയ്യുന്നതിനുമായാണ് നേരത്തെ തിയതികള്‍ പ്രഖ്യാപിച്ചതെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈസ്റ്ററിന് മുമ്പ് പരീക്ഷ നടത്തുന്നതിനാല്‍ ഈസ്റ്ററിനോടനുബന്ധിച്ച ദിവസങ്ങളില്‍ കുട്ടികള്‍ക്ക് പരീക്ഷയുടെയും പഠനത്തിന്റെയും തിരക്കുകളില്‍ നിന്നൊഴിവാകാനും സാധിക്കും. Share This News
ബൂസ്റ്റര്‍ ഡോസ് : വാക്സിനെടുക്കാന്‍ തയ്യാറായി കൂടുതല്‍ ആളുകള്‍
അയര്‍ലണ്ടില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്സിന് സ്വീകരിക്കാന്‍ ആളുകളില്‍ താത്പര്യമേറുന്നതായി റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതും സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളില്‍ 50 ശതമാനത്തിന് മുകളില്‍ കേസുകളും ഒമിക്രോണ്‍ വകഭേദമാകുന്നതുമാണ് ആളുകളെ ബൂസ്റ്റര്‍ ഡോസ് എടുത്തു സുരക്ഷിതരാകാന്‍ പ്രേരിപ്പിക്കുന്നത്. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 15 ലക്ഷത്തോളം ആളുകളാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മൂന്ന് ലക്ഷം ആളുകളാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത്. വാക്സിനേഷന് യജ്ഞത്തില്‍ ഇതൊരു ശുഭസൂചനയാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ യോഗ്യരായവരെല്ലാം എത്രയും വേഗം വാക്സിന് സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. മാത്രമല്ല ഇനി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചാല്‍ ഒരു പക്ഷെ ഇളവുകള്‍ ലഭിക്കുക ബൂസ്റ്റര്‍ ഡോസ് കൂടി സ്വീകരിച്ചവര്‍ക്കായിരിക്കുമെന്നാണ് അഭ്യൂഹങ്ങള്‍. അന്താരാഷ്ട്ര യാത്രകളിലും ബൂസ്റ്റര്‍ ഡോസ് ഒരു പ്രധാന ഘടകമായിരിക്കും. Share This News