രാജ്യത്ത് ലിവിംഗ് സര്ട്ടിഫിക്കറ്റ് പരീക്ഷ എഴുതുന്ന കുട്ടികളുടെ ഓാറല് എക്സാമിനേഷനുള്ള തിയതികള് പ്രഖ്യാപിച്ചു. ഐറീഷ് ഭാഷയുടേയും മറ്റ് വിദേശ ഭാഷകളുടേയും പരീക്ഷാ തിയതികളാണ് പ്രഖ്യാപിച്ചത്. ഇതോടൊപ്പം പ്രാക്ടിക്കല് പരീക്ഷകളും നടത്തും. അടുത്ത വര്ഷം ഏപ്രീല് ഒമ്പത് മുതല് 14 വരെയാണ് പരീക്ഷകള് നടത്തുക.
രാജ്യത്തെ പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഉപേദേശകസമതി ഓണ് ലൈനായി ചേര്ന്ന യോഗത്തിലാണ് ഇക്കാര്യങ്ങള് തീരുമാനിച്ചത്. സ്കൂളുകളിലെ ഈസ്റ്റര് അവധിയുടെ ആദ്യത്തെ ആഴ്ചയാണ് ഈ തിയതികള്. കുട്ടികള്ക്ക് നേരത്തെ പഠിച്ചൊരുങ്ങുന്നതിനും ഒപ്പം അവധിക്കാലം പ്ലാന് ചെയ്യുന്നതിനുമായാണ് നേരത്തെ തിയതികള് പ്രഖ്യാപിച്ചതെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഈസ്റ്ററിന് മുമ്പ് പരീക്ഷ നടത്തുന്നതിനാല് ഈസ്റ്ററിനോടനുബന്ധിച്ച ദിവസങ്ങളില് കുട്ടികള്ക്ക് പരീക്ഷയുടെയും പഠനത്തിന്റെയും തിരക്കുകളില് നിന്നൊഴിവാകാനും സാധിക്കും.