ഡബ്ലിൻ : അയർലൻഡിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കോട്ടയം ജില്ലയിലെ മൂഴൂർ നിവാസികളുടെ പ്രഥമ കൂട്ടായ്മ കഴിഞ്ഞ ശനിയാഴ്ച ഡബ്ലിനിൽ വച്ച് നടന്നു. രാവിലെ 11 മണിക്ക് ആരംഭിച്ച കൂട്ടായ്മ സൗഹൃദത്തിന്റെയും,ഒരുമയുടെയും നേർക്കാഴ്ചയായിരുന്നു .പതിനഞ്ചോളം കുടുംബങ്ങൾ പങ്കെടുത്ത സംഗമത്തിൽ എല്ലാവരും ജന്മനാടിനെക്കുറിച്ചുള്ള ഓർമകളും അനുഭവങ്ങളും പങ്കുവച്ചത് ഏറെ ഗൃഹാതുരത്വം സൃഷ്ടിച്ച നിമിഷങ്ങൾ ആയിരുന്നു. കൂടാതെ കുട്ടികൾക്കായുള്ള വിവിധ വിനോദ പരിപാടികൾ കൂട്ടായ്മയുടെ മാറ്റ് കൂട്ടി. തുടർന്നുള്ള വർഷങ്ങളിലും കൂട്ടായ്മകൾ നടത്താൻ തീരുമാനിക്കുകയും ,അടുത്ത വർഷം സ്ലൈഗോയിൽ വച്ച് നടത്താൻ നിശ്ചയിക്കുകയും ചെയ്തുകൊണ്ട് 4 മണിയോടെ ‘മൂഴൂർ സംഗമം’ സമാപിച്ചു. വാർത്ത : ജോബി മാനുവൽ . Share This News
Accommodation Available in Citywest
Hi Single/double room available for rent in citywest, from December first week, 3km from Tallaght hospital.200 meter from bus stop,900 meter from Luas station.Bus stop in 2 minutes . Dunes stores and Lidl nearby. Please contact 0894833554 ( WhatsApp ) . Share This News
അയർലണ്ടിലെ മലയാളി നേഴ്സ് സുമനസുകളുടെ സഹായം തേടുന്നു
അയർലണ്ടിലെ കെറിയിൽ കഴിഞ്ഞ 2 വർഷമായി താമസിക്കുന്ന ജെസ്സി ജോയ് എന്ന മലയാളി നേഴ്സ് സുമനസുകളുടെ ധനസഹായം തേടുന്നു. ജെസ്സിക്ക് അടുത്തിടെ സ്റ്റേജ് 4 കാൻസർ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ജെസ്സി ഇപ്പോൾ പാലിയേറ്റീവ് കെയറിൽ ശുസ്രൂഷയിലുമാണ്. അടുത്ത കാലം വരെ, ഔവർ ലേഡി ഓഫ് ഫാത്തിമ ഹോമിൽ ജോലി ചെയ്തിരുന്ന ജെസ്സി, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കെറിയിൽ തന്റെ പുതിയ ജോലി ആരംഭിക്കുകയായിരുന്നു. നിർഭാഗ്യവശാൽ ഇപ്പോൾ അതേ ആശുപത്രിയിൽ പാലിയേറ്റീവ് കെയറിലാണ് എല്ലാവരുടെയും പ്രിയങ്കരിയായ ജെസ്സി ജോയ്. സകുടുംബത്തോടൊപ്പം കഴിഞ്ഞ രണ്ടു വർഷമായി ജെസ്സി അയർലണ്ടിൽ താമസമാക്കിയിട്ട്. ജെസ്സി വിവാഹിതയാണ്. പാർട്ട് ടൈം ജോലിക്കാരനായ ഭർത്താവ് പോൾ ഇപ്പോൾ ജോലിക്ക് പോകാൻ സാധിക്കാത്ത സ്ഥിതിയിലുമാണ്. കൂടാതെ 7 വയസ്സുള്ള സുന്ദരിയായ ഒരു പെൺകുട്ടിയുമുണ്ട് ഇവർക്ക്. ജെസ്സി ഗുരുതരാവസ്ഥയിലാണ്. ഈ ഘട്ടത്തിൽ നിങ്ങളാൽ നൽകാൻ കഴിയുന്ന എല്ലാ സഹായവും ഈ…
നീനാ ചിയേഴ്സ് സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് 2023 നവംബർ 25 ന് .
നീനാ (കൗണ്ടി ടിപ്പററി ) : ‘നീനാ ചിയേർസ് ‘ സംഘടിപ്പിക്കുന്ന രണ്ടാമത് ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് 2023 നവംബർ 25 ശനിയാഴ്ച രാവിലെ 10 മണി മുതൽ നീനാ സ്കൗട്ട് ഹാളിൽ വച്ച് നടക്കും . അത്യന്തം വാശിയേറിയ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 1001 യൂറോ ,401 യൂറോ ,101 യൂറോ ,51 യൂറോ എന്നിങ്ങനെ സമ്മാനമായി ലഭിക്കുന്നതാണ് .അയർലണ്ടിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള മത്സരാർത്ഥികളെ നീനയിലേയ്ക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കും ,രജിസ്ട്രേഷനും താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. ടോം : 0879057924 റിനു : 0873588780 ഷിന്റോ : 0892281338 വാർത്ത : ജോബി മാനുവൽ . Share This News
ഇസബെൽ ഒരുങ്ങി :,നവംബർ 26 ഞായറാഴ്ച്ച രണ്ട് ഷോകൾ.
അയർലണ്ടിലെ നാടകാസ്വാദകർക്ക് ഒരാഘോഷമാകാൻ , സാമൂഹിക സംഗീത നാടകം ‘ഇസബെൽ’ ഈ ഞായറാഴ്ച്ച വൈകിട്ട് 3 നും 6 നും ഡബ്ലിൻ സെന്റോളജി കമ്മ്യുണിറ്റി സെന്ററിൽ അരങ്ങേറും. ആനുകാലിക വിഷയങ്ങൾ കാല്പനികതയും യാഥാർത്ഥ്യവും ഇടകലർന്ന വർണ്ണാഭമായ രംഗങ്ങളിൽ കോർത്തിണക്കി ഇമ്പമുള്ള.ഗാനങ്ങളുടെ അകമ്പടിയിൽ പ്രേക്ഷകർക്ക് സ്വപ്നതുല്യമായ ഒരനുഭൂതി സമ്മാനിക്കുന്ന ഇസബെൽ സീറോ മലബാർ കത്തോലിക്കാ ചർച്ച്, ബ്ലാഞ്ചാസ്ടൌൺ ചാരിറ്റി ഫണ്ട് റൈസർ ഇവന്റായായാണ് അവതരിപ്പിക്കുന്നത്. അഭിനയ മാറ്റുരയ്ക്കുന്ന വൈകാരിക രംഗങ്ങളും, മനോഹര നൃത്തച്ചുവടുകളും, നിറപ്പകിട്ടാർന്ന രംഗവിധാനവും ഉപരി കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ആകർഷകമായ ഒരു മാജിക്കൽ ഡ്രാമയാണ് ഇസബെൽ. ലോസ്റ്റ് വില്ല, പ്രളയം, പ്രണയാർദ്രം, ഒരുദേശം നുണപറയുന്നു, നീതിമാന്റെ രക്തം എന്നീ ജനപ്രീയ നാടകൾക്ക് ശേഷം ഡബ്ലിൻ തപസ്യയാണ് ഇസബെൽ അരങ്ങിലെത്തിക്കുന്നത്. സലിൻ ശ്രീനിവാസിന്റെ രചനയിൽ ബിനു ആന്റണിയും തോമസ് അന്തോണിയും ചേർന്ന് സംവിധാനം നിർവ്വഹിക്കുന്ന ഇസബെല്ലിലെ…
2024 ജനുവരി 1 മുതൽ പെയ്ഡ് സിക്ക് ലീവ് 5 ദിവസമായി വർദ്ധിപ്പിക്കും
2024 ജനുവരി 1-ന് പെയ്ഡ് സിക്ക് ലീവിനുള്ള അർഹത 3 എന്നത് 5 ദിവസത്തേക്ക് വർദ്ധിപ്പിക്കുമെന്ന് ബിസിനസ്, തൊഴിൽ, റീട്ടെയിൽ വകുപ്പ് മന്ത്രി നീൽ റിച്ച്മണ്ട് ടിഡി പ്രഖ്യാപിച്ചു. 2026 ആകുമ്പോൾ ഇത് ക്രമേണ വർധിപ്പിച്ച് 10 ദിവസമാക്കും. മന്ത്രി റിച്ച്മണ്ടിന്റെ വാക്കുകൾ: “സാമ്പത്തിക ഭയം മൂലം അസുഖം വരുമ്പോൾ ജോലിക്ക് ഹാജരാകണമെന്ന് തൊഴിലാളികൾക്ക് തോന്നുന്നത് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അനാരോഗ്യമോ പരിക്കോ കാരണം യഥാർത്ഥമായി ജോലി ചെയ്യാൻ കഴിയാത്ത ജീവനക്കാർക്ക് സംരക്ഷണം നൽകുന്ന ഒരു പ്രധാന തൊഴിലാളിയുടെ അവകാശമാണ് ശമ്പളമുള്ള അസുഖ അവധി. അസുഖം വരുമ്പോൾ ജോലി നഷ്ടപ്പെടുത്താൻ കഴിയാത്ത താഴ്ന്ന ശമ്പളമുള്ള തൊഴിലാളികൾക്കാണ് ഈ അഞ്ച് ദിവസത്തെ ശമ്പളമുള്ള അസുഖ അവധിയായി വർദ്ധിപ്പിച്ചതിന്റെ ഏറ്റവും പ്രയോജനം ലഭിക്കുന്നത്. ഈ സ്കീം തൊഴിലാളികൾക്ക് ഏറ്റവും കുറഞ്ഞ പരിരക്ഷ നൽകുന്നതിനാൽ തൊഴിലുടമയിൽ നിന്ന് കൂടുതൽ അനുകൂലമായ അസുഖ വേതനം…
നാല് വിവിധ ക്രിസ്തുമസ് മെനുവുമായി റോയൽ കേറ്ററിംഗ്
അയർലണ്ടിലെ മലയാളികൾ ഹൃദയത്തോട് ചേർന്ന് നിർത്തുകയും കൈകോർക്കുകയും ചെയ്യുന്ന ക്രിസ്തുമസ് കെങ്കേമമാക്കാൻ ഇത്തവണയും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട റോയൽ കേറ്ററിംഗ്. ഇത്തവണ നാല് വിവിധ ക്രിസ്തുമസ് മെനുവുമായി രംഗത്തെത്തിയിരിക്കുകയാണ് റോയൽ കേറ്ററിംഗ്. അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി അസ്സോസിയേഷനുകൾക്കും ഗ്രൂപ്പുകൾക്കുമുള്ള മെനുവാണ് റോയൽ ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇവിടെ കൊടുത്തിരിക്കുന്ന നാല് മെനുവിനും ഒരേ വിലയാണ്. എന്നാൽ, ഏത് മെനുവും വ്യത്യാസം വരാതെ വേണം ഓർഡർ ചെയ്യാൻ. നിങ്ങൾ ഓർഡർ ചെയ്യുന്ന ഓർഡറിന്റെ എണ്ണത്തിനും ദൂരത്തിനും അനുസരിച്ച് വിവിധ കൗണ്ടികളിൽ ഉള്ളവർക്ക് ചിലപ്പോൾ വിലയിൽ നേരിയ വ്യത്യാസങ്ങൾ വരാവുന്നതാണ്. MENU 1 MENU 2 MENU 3 MENU 4 ഇത് കൂടാതെ നിങ്ങൾക്ക് നിങ്ങളുടേതായ മെനു ഐറ്റംസ് വേണമെങ്കിൽ റോയൽ കേറ്ററിങ്ങുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: +353 89 951 5307 Share This…
കേരള ഹൗസ് ഇൻഡോർ ഗെയിംസ് കോമ്പറ്റീഷൻസ്
കേരള ഹൗസ് കാർണിവൽ 2024 മുന്നോടിയായി അയർലൻഡിൽ ആദ്യമായി ലേഡീസ് പ്ലെയിംഗ് കാർഡ് കോമ്പറ്റീഷനോടുകൂടി നടത്തപ്പെടുന്ന കേരള ഹൗസ് ഇൻഡോർ ഗെയിംസ് കോമ്പറ്റീഷൻസ് ഡിസംബർ 3,10,17 തീയതികളിൽ താല കില്മനാ ഹാളിൽ വൈകിട്ട് 5 മണി മുതൽ രാത്രി 11:മണി വരെ നടത്തപ്പെടുന്നതാണ് .ഡിസംബർ മൂന്നാം തീയതി പ്ലെയിംഗ് കാർഡ് റമ്മി കോമ്പറ്റീഷനും ഡിസംബർ പത്താം തീയതി പ്ലെയിംഗ് കാർഡ് 28 കോമ്പറ്റീഷനും . മറ്റു കോമ്പറ്റീഷനുകൾ ഡിസംബർ 17തീയതിയും നടത്തപ്പെടുന്നതാണ്. എല്ലാ കോമ്പറ്റീഷനുകൾക്കും ആകർഷമായ സമ്മാനങ്ങൾ നൽകുന്നതാണ് അയർലൻഡിലെ എല്ലാ ഇന്ത്യൻ സുഹൃത്തുക്കളെയും ഈ കോമ്പറ്റീഷനുകളിലേക്ക് കേരള ഹൗസ് സ്വാഗതം ചെയ്യുന്നു കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വേണ്ടി ഈ നമ്പറുകളിൽ ബന്ധപ്പെടുക. For more information Rummy: അനിൽ 0894750507 സിജോ 0873197575 28 (men) ടോം 0877636770 28(women) ഡെൽന 0876727942 Chess(Adult) സെൻ…
മനുഷ്യക്കടത്ത് തടയാൻ സർക്കാർ പദ്ധതി ആവിഷ്കരിക്കും
മനുഷ്യക്കടത്ത് തടയാനും ചെറുക്കാനും ലക്ഷ്യമിട്ട് സർക്കാർ പുതിയ കർമപദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കും. കൂടുതൽ ഇരകളെ കേന്ദ്രീകരിച്ചുള്ള സമീപനം സൃഷ്ടിക്കുക, മനുഷ്യക്കടത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ കണ്ടെത്തി പ്രോസിക്യൂട്ട് ചെയ്യുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. അയർലണ്ടിൽ മനുഷ്യക്കടത്തിന് ഇരയായ 42 പേരെ കഴിഞ്ഞ വർഷം ഔദ്യോഗികമായി തിരിച്ചറിഞ്ഞതായി ഗാർഡായി പറഞ്ഞു. ഈ ഇരകളിൽ ഭൂരിഭാഗവും ലൈംഗിക ചൂഷണത്തിനായി രാജ്യത്തേക്ക് കടത്തപ്പെടുന്നു, എന്നാൽ മറ്റുള്ളവരെ തൊഴിൽ ചൂഷണത്തിനായി കൊണ്ടുവരുന്നു. എന്നിരുന്നാലും, കോ ലിമെറിക്കിലെ മേരി ഇമ്മാക്കുലേറ്റ് കോളേജിൽ നിന്നുള്ള ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത് അയർലണ്ടിലേക്ക് കടത്തപ്പെട്ടവരുടെ യഥാർത്ഥ കണക്ക് മുമ്പ് കരുതിയിരുന്നതിനേക്കാൾ 38% വരെ കൂടുതലായിരിക്കാം. ഗവൺമെന്റ് ആരംഭിച്ച മനുഷ്യക്കടത്ത് ചെറുക്കുന്നതിനുള്ള മൂന്നാമത്തെ ദേശീയ പദ്ധതിയാണിത്, ഇരകൾക്ക് മുന്നോട്ട് വരുന്നതിനും തിരിച്ചറിയുന്നതിനും പിന്തുണ ലഭ്യമാക്കുന്നതിനും എളുപ്പമുള്ള പുതിയ നടപടികൾ ഇതിൽ ഉൾപ്പെടുന്നു. ഇരകളുമായി സമ്പർക്കം പുലർത്തുന്നവർക്ക് പരിശീലനം, സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന…
യൂറോപ്യന്‍ നിലവാരത്തിലുള്ള സീനിയര്‍ സിറ്റസണ്‍സ് വില്ലേജ് – ആബേല്‍സ് ഗാര്ഡന് തൊടുപുഴയില്‍ ഒരുങ്ങുന്നു
കേരളത്തിലുള്ളവരുടെയും വിദേശത്തു നിന്നു മടങ്ങിയെത്തുന്ന പ്രവാസികളുടെയും റിട്ടയര്‍മെന്റ് ലൈഫ് ആസ്വാദ്യകരമാക്കാന്‍ യൂറോപ്യന്‍ നിലവാരത്തിലുള്ള സീനിയര്‍ സിറ്റസണ്‍സ് വില്ലേജ് – ആബേല്‍സ് ഗാര്ഡന് തൊടുപുഴയില്‍ ഒരുങ്ങുന്നു. അയര്‍ലന്‍ഡില്‍ നിന്നുള്ള ഒരു കൂട്ടം സംരംഭകരാണ് ഈ ഉദ്യമത്തിന് പിന്നില്‍. 55 വയസ് പിന്നിട്ട ആര്‍ക്കും ആബേല്‍സ് ഗാര്‍ഡനില്‍ പങ്കാളികളാകാം. പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഹരിതാഭമായ അന്തരീക്ഷത്തില്‍ ആഡംബരത്തിന്റെയും കരുതലിന്റെയും സുരക്ഷിതത്വത്തിന്റെയും അവസാന വാക്കായിരിക്കും ആബേല്‍സ് ഗാര്ഡന്. പരമ്പരാഗത റിട്ടയര്‍മെന്റ് ഹോമുകളുടെ വിരസത ഒഴിവാക്കി തീം പാര്ക്കിന് സമാനമായ ലിവിംഗ് സ്പേസ് ഒരുക്കാനാണ് പ്രമോട്ടര്‍മാരുടെ ലക്ഷ്യം. അഞ്ച് സെന്റില്‍ 1065 ചതുരശ്ര അടിയുള്ള സിംഗിള്‍ സ്റ്റോറി വില്ലകളും 495 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഇരുപത് സ്റ്റുഡിയോ യൂണിറ്റുകളുമാണ് ആബേല്‍സ് ഗാര്‍ഡന്റെ ഒന്നാംഘട്ടത്തിലുള്ളത്. വ്യക്തികള്‍ക്ക് നേരിട്ടും മാതാപിതാക്കള്‍ക്ക് വേണ്ടി മക്കള്‍ക്കും ആബേല്‍സ് ഗാര്ഡന്നില് നിക്ഷേപം നടത്താം. തികച്ചും ശാന്തമായ ഗാര്‍ഹിക അന്തരീക്ഷത്തില്‍ എല്ലാ അത്യാധുനിക…