മൈക്രോസോഫ്റ്റിന്റെ പ്രഫഷണലുകള്‍ക്കായുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ലിങ്ക്ഡ് ഇന്‍ വീണ്ടും പിരിച്ചു വിടല്‍ പ്രഖ്യാപിച്ചു. ആഗോള തലത്തില്‍ 668 പേര്‍ക്കാണ് ജോലി നഷ്ടമാവുക. കമ്പനിയുടെ രണ്ടാം ഘട്ട പിരിച്ചുവിടലാണ് ഇത്. അയര്‍ലണ്ടിലെ ജീവനക്കാരേയും ഈ നീക്കം ബാധിച്ചേക്കും. വരുമാന വളര്‍ച്ചയുടെ വേഗത കുറഞ്ഞതാണ് കമ്പനിയെ ആള്‍ബലം കുറയ്ക്കാന്‍ പ്രേരിപ്പിച്ചത്. നിലവില്‍ ഇരുപതിനായിരത്തോളം പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ മൂന്നുശതമാനത്തിലധികം പേരെയാണ് പിരിച്ചുവിടുന്നത്. അയര്‍ലണ്ടില്‍ തന്നെ രണ്ടായിരത്തോളം ജീവനക്കാരുണ്ട്. engineering, product, talent and finance teasm എന്നീ വിഭാഗങ്ങളില്‍ നിന്നാവും പിരിച്ചുവിടല്‍ ഉണ്ടാവുക. എല്ലാവിധ ആനുകൂല്ല്യങ്ങളും നല്‍കിയാവും പിരിച്ചുവിടല്‍ ഉണ്ടാവുക. Share This News
60 പുതിയ തൊഴിലവസരങ്ങളുമായി സ്പെക്ട്രം ലൈഫ്
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 60 പുതിയ തൊഴിലവസരങ്ങളുമായി സ്പെക്ട്രം ലൈഫ്. digital mental health and wellbeing businsse കമ്പനിയാണ് സ്പെക്ട്രം ലൈഫ്. ബെല്‍ഫാസ്റ്റിലേയ്ക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നാല് മില്ല്യണ്‍ യൂറോയാണ് കമ്പനി പുതുതായി നിക്ഷേപം നടത്തുന്നത്. അടുത്ത ഒരു വര്‍ഷം കൊണ്ടാണ് 60 പേരെ നിയമിക്കുക. എന്നാല്‍ നിയമന നടപടികള്‍ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു. അയര്‍ലണ്ട് , യുകെ എന്നിവിടങ്ങളിലായി മൂവായിരത്തോളം കസ്റ്റമേഴ്സാണ് കമ്പനിക്കുള്ളത്. ഇതില്‍ വന്‍കിട കോര്‍പ്പറേറ്റുകളും , സ്റ്റുഡന്റ് ഓര്‍ഗനൈസേഷനുകളും ഇന്‍ഷുറന്‍സ് കമ്പനികളും ഉള്‍പ്പെടുന്നു. ഇതിനകം തന്നെ നിരവധി ഒഴിവുകള്‍ കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനും താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://spectrumlife.breezy.hr/ Share This News
ഡബ്ലിനില്‍ പുതിയ പാര്‍പ്പിട പദ്ധതി ഒരുങ്ങുന്നു
ഭവനാന്വേഷകരായ സാധാരണക്കാര്‍ക്ക് കൈത്താങ്ങാകാന്‍ ഡബ്ലിനില്‍ പുതിയ പാര്‍പ്പിട പദ്ധതി ഒരുങ്ങുന്നു. ലാന്‍ഡ് ഡവലപ്പ്മെന്റ് ഏജന്‍സി രാജ്യത്തെ ഏറ്റവും വലിയ ഭവന നിര്‍മ്മാതാക്കളായ Glenveagh എന്ന കമ്പനിയുമായി സഹകരിച്ചാണ് പുതിയ ഭവനങ്ങള്‍ ഒരുക്കുന്നത് 69 പുതിയ വീടുകളാണ് നിര്‍മ്മിക്കുന്നത്. പടിഞ്ഞാറന്‍ ഡബ്ലിനിലെ HOLLYSTOWN ല്‍ Wilkinson’s Brook ലാണ് നിര്‍മ്മാണം നടത്തുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിധത്തിലായിരിക്കും ഈ വീടുകളുടെ വാടക നിരക്ക്. സോഷ്യല്‍ ഹൗസിംഗ് പദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍ക്കും എന്നാല്‍ വാടകയിനത്തില്‍ ബുദ്ധമുട്ടനഭുവിക്കുന്നവര്ക്കുമാകും ഈ വീടുകള്‍ നല്‍കുക. Cost Rentel Scheme എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത് ഡബ്ലിനില്‍ വാര്‍ഷിക വരുമാനം 66000 യൂറോയും മറ്റിടങ്ങളില്‍ 590000 യൂറോയും പരമാവധിയുള്ളവര്ക്ക് ഈ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം. എന്നാല്‍ സോഷ്യല്‍ ഹൗസിംഗ് പദ്ധതിയുടെ യാതൊരു പ്രയോജനവും ലഭിക്കുന്നവരാകരുത് അപേക്ഷകര്‍. Share This News
ആരോഗ്യമേഖലയ്ക്കുള്ള ബഡ്ജറ്റ് വിഹിതം കുറഞ്ഞുപോയെന്ന് പരാതി
സാധാരണക്കാര്‍ക്ക് നിരവധി ആനുകൂല്ല്യങ്ങള്‍ പ്രഖ്യാപിച്ച ബഡ്ജറ്റിനെതിരെ പരാതികളും ഉയരുന്നു. ആരോഗ്യമേഖലയ്ക്ക് വേണ്ടത്ര പരിഗണന നല്‍കിയില്ല എന്നതാണ് പ്രധാന പരാതി. എച്ച്എസ്ഇ മേധാവി തന്നെയാണ് ഈ വിഷയം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. അടുത്ത വര്‍ഷത്തെ എച്ച്എസ്ഇ യുടെ സര്‍വ്വീസ് പ്ലാനില്‍ ധനക്കമ്മിയുണ്ടാകുമെന്ന് എച്ച്എസ്ഇ ചീഫ് എക്സിക്യൂട്ടീവ് Bernard Gloster പറഞ്ഞു. 22.5 ബില്ല്യനാണ് ബഡ്ജറ്റില്‍ ആരോഗ്യമേഖലയ്ക്കായി മാറ്റിവച്ചത്. എന്നാണ് ഇത് മതിയാവില്ലെന്നും കുറഞ്ഞത് 2.4 ബില്ല്യണെങ്കിലും അധികമായി വേണമെന്നും അദ്ദേഹം പറഞ്ഞു. പണത്തിന്റെ അപര്യാപ്തത ആരോഗ്യമേഖലയിലെ വികസന പ്രവര്‍ത്തനങ്ങളേയും ക്ലിനിക്കല്‍ പ്രോഗ്രാമുകളേയും ഒപ്പം ക്യാന്‍സര്‍ , സ്ട്രോക്ക് എന്നിവ ബാധിച്ച രോഗികളുടെ ചികിത്സയെ വരെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 800 മില്ല്യണ്‍ മാത്രമാണ് അധികം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. Share This News
ഗാര്‍ഡയില്‍ നിയമനത്തിന് ഇനി പ്രായപരിധി 50 വയസ്സ്
പ്രായം അല്‍പ്പം കൂടി പോയതിന്റെ പേരില്‍ ഇനി അയര്‍ലണ്ട് പോലീസില്‍ ജോലി ചെയ്യാനുള്ള അവസരം ആര്‍ക്കും നിഷേധിക്കപ്പെടുകയില്ല. നിലവില്‍ 35 വയസ്സായിരുന്നു ഗാര്‍ഡയിലേയ്ക്ക് നിയമനം ലഭിക്കുന്നതിന് നിശ്ചയിച്ചിരുന്ന പ്രായ പരിധി. എന്നാല്‍ ഇനി ഇത് 50 വയസ്സായിരിക്കും വിവിധ വിഭാഗങ്ങളിലുള്ള കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി സേനയുടെ അംഗബലം വര്‍ദ്ധിപ്പിക്കാനാണ് ഇത്തരമൊരു തീരുമാനം. മന്ത്രി Helen McEntee യും ഗാര്‍ഡ കമ്മീഷണറും സംയുക്തമായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റിട്ടയര്‍മെന്റ് പ്രായം നിലവിലെ 60 വയസ്സില്‍ നിന്നും ഉയര്‍ത്തുന്ന കാര്യവും ചര്‍ച്ച ചെയ്യുന്നുണ്ട്. ഗാര്‍ഡയില്‍ കുറഞ്ഞ പ്രതിവാരശമ്പളം ഉയര്‍ത്താനും നേരത്തെ തീരുമാനമായിരുന്നു. ഇനിയുള്ള റിക്രൂട്ട്മെന്റ് കാംപയിനുകളില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. Share This News
“ALDI” സ്റ്റോര്‍ അസിസ്റ്റന്റ്മാരെ നിയമിക്കുന്നു
രാജ്യത്തെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ALDI യില്‍ ജോലി ചെയ്യാന്‍ അവസരം. സ്റ്റോര്‍ അസിസ്റ്റന്റ്മാരുടെ ഒഴിവുകളിലേയ്ക്കാണ് ഇപ്പോള്‍ അപേക്ഷിക്കാവുന്നത്. ഡബ്ലിന്റെ പരിസര പ്രദേശങ്ങളിലടക്കം രാജ്യത്ത് വിവിധ കൗണ്ടികളില്‍ ഒഴിവുണ്ട്. സ്ഥിരമായ നിയമനങ്ങളും താത്ക്കാലിക നിയമനങ്ങളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. മുഴുവന്‍ സമയം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഭാഗിഗമായ സമയങ്ങളില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. മണിക്കൂരിന് 13.85 യൂറോ മുതല്‍ 16 യൂറോ വരെയാണ് കമ്പനി വിവധയിടങ്ങളില്‍ വാഗ്ദാനം ചെയ്യുന്നത്. ഓരോ സ്ഥലങ്ങളിലെ സ്റ്റോറുകളിലേയ്ക്കും പ്രത്യേകം പ്രത്യേകമാണ് അപേക്ഷ നല്‍കേണ്ടത്. ആഴ്ചയില്‍ 25 മണിക്കൂറാണ് ജോലി സമയം തിരക്ക് അനുസരിച്ച് അധികസമയം ജോലി ചെയ്യാനും അവസരം ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. APPLY NOW Share This News
GO AHEAD IRELAND ബസില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നു
അയര്‍ലണ്ടിന്റെ പൊതുഗതാഗത രംഗത്തെ പ്രമുഖരായ GO AHEAD IRELAND ബസ് ഡ്രൈവര്‍മാരെ നിയമിക്കുന്നു. ഡബ്ലിനിലെ Ballymount ഡിപ്പോയിലാണ് നിയമനം നല്‍കുക D കാറ്റഗറി ലൈസന്‍സ് ഉള്ളവരെയാണ് തേടുന്നതെങ്കിലും B കാറ്റഗറി ലൈസന്‍സ് ഉള്ളവര്‍ക്കും അപേക്ഷിക്കാം ഇവര്‍ക്ക് പരിശീലനം നല്‍കും. ഫുള്‍ ടൈം പൊസിഷനുകളിലാണ് ഒഴിവുകള്‍. പ്രതിവര്‍ഷം 32000 മുതല്‍ 40000 യൂറോവരെയണ് ശമ്പളം വാഗ്ദാനം ചെയ്യുന്നത്. അതിരാവിലെ ആരംഭിക്കുന്നതും രാത്രി വൈകി അവസാനിക്കുന്നതുമായ ഷിഫ്റ്റുകളും ജോലിയില്‍ ഉള്‍പ്പെടുന്നു. ആഴ്ചാവസാനങ്ങളിലും പൊതു അവധി ദിനങ്ങളിലും ജോലി ചെയ്യാന്‍ അപേക്ഷകര്‍ സന്നദ്ധരായിരിക്കണം. സൗജന്യ യൂണിഫോം, സൗജന്യയാത്ര, പെന്ഷന്, GP സ്കീം, Maternity, Paternity ലീവുകള്‍, എന്നിങ്ങനെ നിരവധി ആനുകൂല്ല്യങ്ങളും തെരഞ്ഞെടുക്കപ്പെടുന്നവരെ കാത്തിരിക്കുന്നു. താഴെ പറയുന്ന യോഗ്യതകളുള്ളവര്കക്ക് അപേക്ഷിക്കാവുന്നതാണ്. Minimum 21 years of age 2 years of driving experience, Car driving licence for minimum of…
കോര്‍ക്കിലെ മലയാളികളോടുള്ള വംശവെറി ; അന്വേഷണം പ്രഖ്യാപിച്ചു
ആഗോളതലത്തില്‍ തന്നെ കയ്യടി നേടുന്നതരത്തിലുള്ള സ്തുത്യര്‍ഹമായ സേവനം കാഴ്ചവയ്ക്കുന്നവരാണ് ഇന്ത്യന്‍ നേഴ്സുമാര്‍ പ്രത്യേകിച്ച് മലയാളി നേഴ്സുമാര്‍ എന്ന കാര്യത്തില്‍ ലോകനേതാക്കള്‍ക്കിടയില്‍ പോലും അഭിപ്രായവിത്യാസമില്ല. ഒരു മലയാളി നേഴ്സിന്റെ കയ്യൊപ്പു പതിയാത്ത ആരോഗ്യമേഖല ലോകത്തൊരിടത്തും ഇല്ലതാനും. ഇന്ത്യന്‍ നേഴ്സുമാര്‍ ഭൂമിയിലെ മാലാഖമാരാണെന്ന കാര്യത്തില്‍ അയര്‍ലണ്ടിനും അഭിപ്രായവിത്യാസമില്ല. കോവിഡ് കാലത്തടക്കം സ്വന്തം ജീവന് പണയംവെച്ച് അയര്‍ലണ്ടിന് ജീവശ്വാസം നല്കിയവരാണ് മലയാളികളടക്കം ഇവിടെയുള്ള സമര്‍പ്പണബോധമുള്ള നേഴ്സുമാര്‍. എന്നാല്‍ കോര്‍ക്കില്‍ നിന്നും പുറത്തുവരുന്ന വംശവെറിയുടെ വിവരങ്ങള്‍ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. കോര്‍ക്കിലെ യൂണിവേഴ്സ്റ്റി ഹോസ്പിറ്റലിലാണ് അയര്‍ലണ്ടിന്റെ മഹത്തായ സംസ്കാരത്തെപ്പോലും വെല്ലുവിളിച്ച് ചില നരാധമന്മാര് വംശീയാധിക്ഷേപം നടത്തിയത്. ഒരു വര്‍ഷം മുമ്പാണ് സംഭവം . ഇക്കാര്യം കാട്ടി 29 മലയാളി നേഴ്സുമാരാണ് പരാതി നല്‍കിയിരിക്കുന്നത്. അഡാപ്റ്റേഷന് പ്രേഗ്രാമിനിടെയായിരുന്നു സംഭവം. ഇതില്‍ പരാജയപ്പെടുമോ എന്ന ഭീതിയായിരുന്നു വംശീയാധിക്ഷേപം പുറത്തുപറയുന്നതില്‍ നിന്നും ഇവരെ പിന്നോട്ടുവലിച്ചത്. എന്തായാലും ഇപ്പോള്‍ വിഷയത്തില്‍…
സാമൂഹ്യ സുരക്ഷാ പദ്ധതിക്കായി ബഡ്ജറ്റിലുള്ളത് 2.3 മില്ല്യണ്‍
സാമൂഹിക സുരക്ഷാ പദ്ധതിക്കായി ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത് 2.3 മില്ല്യണ്‍ യൂറോയാണ്. അയര്‍ലണ്ടിന്റെ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് തുകയാണിതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. കുറഞ്ഞ വരുമാനക്കാര്‍, പെന്‍ഷന്‍കാര്‍, വിവിധ വൈകല്ല്യങ്ങളുള്ളവര്, കെയറേഴ്സ് എന്നിവര്‍ക്ക് ബഡ്ജറ്റില്‍ പരിഗണന നല്‍കിയിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ ഫണ്ടുകള്‍ ആഴ്ചയില്‍ 12 യൂറോ എന്ന കണക്കിലാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സാമൂഹ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ബഡ്ജറ്റ് പ്രഖ്യാപനങ്ങള്‍ താഴെ പറയുന്നു. €300 Lump Sum payment to all households receiving the Fuel Allowance payment in November 2023; A double payment of Child Benefit for families receiving this payment to be paid in December 2023; A €200 Lump Sum for pensioners and people with a disability receiving the Living Alone Increase in…
ബഡ്ജറ്റ് 2024 : പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്
ഏറെ ആശ്വാസ പ്രഖ്യാപനങ്ങളുള്ള ബഡ്ജറ്റാണ് ധനകാര്യമന്ത്രി അവതരിപ്പിച്ചത്. എന്നാല്‍ ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായി രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കാര്‍ബണ്‍ ടാക്സ് വര്‍ദ്ധിപ്പിച്ചതിന്റെ ഫലമായാണ് ഇന്ധനവില വര്‍ദ്ധിച്ചത്. 60 ലിറ്റര്‍ പ്രെട്രോളിന് 1.28 യൂറോയും ഇതേ അളവില്‍ ഡീസലിന് 1.48 യൂറോയുമാണ് വര്‍ദ്ധന. ഒരു ടണ്‍ കാര്‍ബണ്‍ മോണോക്സൈഡ് എമിഷനന് 7.50 യൂറോയാണ് കാര്‍ബണ്‍ ടാക്സ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കാര്‍ബണ്‍ ടാക്സ് ടണ്ണന് 56 യൂറോയാകും. കാര്‍ബണുമായി ബന്ധമുള്ള മറ്റ് ഇന്ധനങ്ങള്‍ക്കും വില വര്‍ദ്ധിക്കും. എന്നാല്‍ ഒക്ടോബര്‍ അവസാനത്തോടെ പെട്രോളിന് 8 ശതമാനവും ഡീസലിന് 6 ശതമാനവും എക്സൈസ് നികുതി വര്‍ദ്ധിക്കുമെന്ന മുന്‍ തീരുമാനം വേണ്ടെന്ന് വെച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത വര്‍ഷം ഏപ്രില്‍ ഒന്ന് ഓഗസ്റ്റ് ഒന്ന് തിയതികളിലായി പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ദ്ധിക്കുമെന്നും ബഡ്ജറ്റിലുണ്ട്. Share This News