സാധാരണക്കാര്ക്ക് നിരവധി ആനുകൂല്ല്യങ്ങള് പ്രഖ്യാപിച്ച ബഡ്ജറ്റിനെതിരെ പരാതികളും ഉയരുന്നു. ആരോഗ്യമേഖലയ്ക്ക് വേണ്ടത്ര പരിഗണന നല്കിയില്ല എന്നതാണ് പ്രധാന പരാതി. എച്ച്എസ്ഇ മേധാവി തന്നെയാണ് ഈ വിഷയം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്.
അടുത്ത വര്ഷത്തെ എച്ച്എസ്ഇ യുടെ സര്വ്വീസ് പ്ലാനില് ധനക്കമ്മിയുണ്ടാകുമെന്ന് എച്ച്എസ്ഇ ചീഫ് എക്സിക്യൂട്ടീവ് Bernard Gloster പറഞ്ഞു. 22.5 ബില്ല്യനാണ് ബഡ്ജറ്റില് ആരോഗ്യമേഖലയ്ക്കായി മാറ്റിവച്ചത്. എന്നാണ് ഇത് മതിയാവില്ലെന്നും കുറഞ്ഞത് 2.4 ബില്ല്യണെങ്കിലും അധികമായി വേണമെന്നും അദ്ദേഹം പറഞ്ഞു.
പണത്തിന്റെ അപര്യാപ്തത ആരോഗ്യമേഖലയിലെ വികസന പ്രവര്ത്തനങ്ങളേയും ക്ലിനിക്കല് പ്രോഗ്രാമുകളേയും ഒപ്പം ക്യാന്സര് , സ്ട്രോക്ക് എന്നിവ ബാധിച്ച രോഗികളുടെ ചികിത്സയെ വരെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് 800 മില്ല്യണ് മാത്രമാണ് അധികം നല്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.