അനുദിനം വര്‍ദ്ധിച്ച് കോവിഡ് ഇന്നലെ 16,428

  രാജ്യത്ത് കോവിഡ് കേസുകള്‍ അനുദിനം വര്‍ദ്ധിക്കുന്നു. 16,428 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മഹാമാരി ആരംഭിച്ച ശേഷം ആദ്യമായാണ് അയര്‍ലണ്ടില്‍ ഇത്രയധികം പേര്‍ക്ക് ഒരു ദിവസം കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 568 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 93 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ചിക്ത്‌സയില്‍ കഴിയുന്നത്. 22 കോവിഡ് മരണങ്ങളാണ് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 5912 ആണ്. ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിക്കുന്ന ആളുകളുടെ എണ്ണവും ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. രാജ്യം മറ്റൊരു ലോക്ഡൗണിലേയ്ക്ക് പോകാന്‍ നിര്‍ബന്ധിതമാകുമോ എന്നതാണ് എല്ലാവരും ആശങ്കയോടെ ഉറ്റുനോക്കുന്നത്. എല്ലാവരും സാമൂഹിക അകലമടക്കം കോവിഡ് മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിക്കണമെന്നും എന്തെങ്കിലും ലക്ഷണങ്ങള്‍ ഉള്ളവരും കോവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ളവരും സ്വയം ക്വാറന്റീനില്‍ പ്രവേശിക്കണമെന്നും സാമൂഹിക കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍…

Share This News
Read More

അയര്‍ലണ്ട് പോലീസില്‍ ചേരാന്‍ സുവര്‍ണ്ണാവസരം

അയര്‍ലണ്ടിലെ പോലീസ് സേനയായ ഗാര്‍ഡയില്‍ ചേരാന്‍ ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് സുവര്‍ണ്ണാവസരമൊരുങ്ങുന്നു. അടുത്തവര്‍ഷമാദ്യം തന്നെ റിക്രൂട്ട്‌മെന്റ് കാമ്പയിന്‍ ആരംഭിക്കും ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കമ്മ്യൂണിറ്റികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നാണ് ജസ്റ്റീസ് മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ നിന്നും വ്യക്തമാകുന്നത്. പബ്ലിക്ക് അപ്പോയിന്റ്‌മെന്റ് സര്‍വ്വീസ് വഴിയാണ് നിയമനം നടത്തുക. മുഴുവന്‍ 1200 പേരെയാണ് നിയമിക്കുക. ഇതില്‍ 800 പേര്‍ ഗാര്‍ഡ അംഗങ്ങളും 400 പേര്‍ സിവിലിയന്‍ അംഗങ്ങളും ആയിരിക്കും. സ്റ്റാമ്പ് ഫോര്‍ സ്റ്റാറ്റസ് വിസയുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. നേരത്തെ രണ്ട് ഭാഷകളില്‍ പ്രാവിണ്യമുള്ളവരെയ മാത്രമായിരുന്നു ഗാര്‍ഡയില്‍ നിയമിച്ചിരുന്നത്. ഇതിലൊന്ന് ഐറിഷോ ഇംഗ്ലീഷോ ആയിരിക്കണമെന്നും നിയമമുണ്ടായിരുന്നു. ഇതില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഒരു ഭാഷയില്‍ മാത്രം പ്രാവിണ്യമുള്ളവര്‍ക്കും അപേക്ഷിക്കാം. പുതുവര്‍ഷാരംഭത്തില്‍ തന്നെ ഇതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കും. പുതിയ റിക്രൂട്ട്‌മെന്റുകള്‍ക്കായി 28 മില്ല്യണ്‍ യൂറോ 2022 ലേയ്ക്കുള്ള ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. Share This News

Share This News
Read More

ബ്രിട്ടനില്‍ ഇനി കെയറര്‍മാരും ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റില്‍

ബ്രിട്ടനില്‍ കെയറര്‍മാരേയും ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതോടെ അതിവേഗം വിസ ലഭ്യമാക്കുമെന്നതാണ് ഒരു പ്രത്യേകത. ബ്രിട്ടനിലെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. സാധാരണയായി ജീവനക്കാരുടെ ക്ഷാമം അതിരൂക്ഷമായ മേഖലകളിലുള്ള ജോലികളാണ് ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. ഇവര്‍ക്ക് വിസ എളുപ്പത്തില്‍ ലഭ്യമാക്കി ഈ മേഖലയിലെ പ്രതിസന്ധി ഒഴിവാക്കുക എന്നതാണ് ഈ നടപടിയുടെ ഉദ്ദേശ്യം. ബ്രിട്ടനില്‍ സ്ഥിരതാമസമാക്കാനുള്ള സൗകര്യവും ഈ വിസവഴി ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. അഞ്ച് വര്‍ഷം ബ്രിട്ടനില്‍ താമസിക്കാനും അതുവഴി ബ്രിട്ടനില്‍ സെറ്റില്‍മെന്റും ഈ വിസവഴി സാധ്യമാകും. കെയറര്‍മാരെ ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതോടെ കെയറര്‍ മേഖലയിലുള്ളവര്‍ക്ക് കുറഞ്ഞ ചെലവില്‍ ബ്രിട്ടനില്‍ എത്താന്‍ സാധിക്കുന്നതിനൊപ്പം തൊഴിലുടമകള്‍ക്ക് ജീവനക്കാരെയും വേഗത്തില്‍ ലഭിക്കും. മെഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റിയുടെ ശുപാര്‍ശ ബ്രീട്ടീഷ് സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് ഈ തീരുമാനം നടപ്പിലായത്. Share…

Share This News
Read More

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇന്ന് മുതലാണ് ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവിന്റെ പോര്‍ട്ടലില്‍ ഇതിനായുള്ള സൗകര്യം ലഭ്യമാകുന്നത്. 5 മുതല്‍ 11 വയസ്സുവരെ പ്രായപരിധിയിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ ഒന്നാം ഡോസ് രജിസ്‌ട്രേഷനാണ് ആരംഭിക്കുന്നത്. ഗുരുതരമായ രോഗങ്ങളോ അപകടകരമായ ആരോഗ്യ സ്ഥിതിയോ ഉള്ള കുട്ടികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. ഈ വിഭാഗത്തിലുള്ളവര്‍ക്കാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നത്. ഇവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായ ശേഷമായിരിക്കും എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ അവസരം ലഭിക്കുന്നത്. ജനുവരി 11 മുതല്‍ എല്ലാവര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഈ പ്രായപരിധിയില്‍ ഹോസ്പിറ്റലുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ വാക്‌സിന്‍ വിതരണം ചെയ്തിരുന്നു. മുതിര്‍ന്നവര്‍ക്ക് നല്‍കിയ അതേ വാക്‌സിന്‍ ചെറിയ അളവിലാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. Share This News

Share This News
Read More

യൂറോപ്യന്‍ യൂണിയനില്‍ ഏകീകൃത മിനിമം വേതനം വരുന്നു

യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ മിനിമം വേതനം ഏകീകരിക്കാന്‍ നീക്കം ആരംഭിച്ചു. ഇതിനായുള്ള നടപടികള്‍ ആരംഭിക്കുവാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. മിനിമം വേജ് നിയമങ്ങള്‍ ഏകീകരിക്കാനുള്ള നടപടി 198 നെതിരെ 443 വോട്ടുകള്‍ക്കാണ് പാസ്സായത്. അംഗരാജ്യങ്ങളിലെ തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മാന്യമായ രീതിയില്‍ ജീവിക്കാനുള്ള വേതനം ഉറപ്പാക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യം ഉയര്‍ന്നു. ആവശ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരോഗ്യമേഖലയിലും കാര്‍ഷിക മേഖലയിലും ജോലി ചെയ്യുന്നവര്‍ ഹൗസ് കീപ്പിംഗ് ജീവനക്കാര്‍ എന്നിവരടക്കമുള്ളവരുടെ സേവനങ്ങള്‍ എത്രത്തോളം മഹത്തരമാണെന്ന് കോവിഡ് കാലം തെളിയിച്ചതായും ഇവര്‍ക്ക് ഉയര്‍ന്ന മിനിമം വേതനം ഉറപ്പാക്കണമെന്നും പാര്‍ലമമെന്റ് അംഗങ്ങളില്‍ അഭിപ്രായം ഉയര്‍ന്നു. എന്നാല്‍ എല്ലാ രാജ്യങ്ങളിലും ഒരേ നയം നടപ്പിലാക്കരുതെന്ന് മാള്‍ട്ടയില്‍ നിന്നുള്ള പ്രതിനിധി അഭിപ്രായപ്പെട്ടു. ദാരിദ്ര്യ നിരക്ക്, പര്‍ച്ചേസിംഗ് പവര്‍ ഒരോ രാജ്യങ്ങളിലേയും ദേശീയ നയങ്ങള്‍ ട്രേഡ് സംഘടനകളുടെ അഭിപ്രായങ്ങള്‍ എന്നിവ പരിഗണിച്ചായിരിക്കും മിനിമം വേതനം ഉയര്‍ത്തല്‍…

Share This News
Read More

വാക്‌സിന്‍ കുട്ടികളിലേയ്ക്ക് ; വിപുലമായ ഒരുക്കങ്ങളുമായി ആരോഗ്യ വകുപ്പ്

അയര്‍ലണ്ടില്‍ അഞ്ച് വിയസ്സുമുതല്‍ 11 വയസ്സുവരെ പ്രായമുള്ളവരിലേയ്ക്ക് വാക്‌സിന്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ഇതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 20 ന് ഈ പ്രായപരിധിയിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിച്ചിരുന്നെങ്കിലും ജനുവരി മൂന്നുമുതല്‍ ഇത് ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്കും മോശമായ ആരോഗ്യ സ്ഥിതിയിലുള്ളവര്‍ക്കൊപ്പം താമസിക്കുന്നവര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. ഇവര്‍ക്കായുള്ള രജിസ്‌ട്രേഷന്‍ നാളെ ആരംഭിക്കും. ഇതോടൊപ്പം മുപ്പത് വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസുകളും ഉടന്‍ വിതരണം ആരംഭിക്കും. വാക്‌സിനേഷന്‍ സെന്റുകളിലും ഫാര്‍മസികളിലും ഇവര്‍ക്ക് വാക്‌സിന്‍ ലഭ്യമാകും. Share This News

Share This News
Read More

പ്രളയ ദുരിത ബാധിതര്‍ക്ക് ആശ്വാസവുമായി സര്‍ക്കാര്‍

കോ വെക്‌സ് ഫോര്‍ഡില്‍ ഇക്കഴിഞ്ഞ ദിവസമുണ്ടായ പ്രളയത്തില്‍ നിരവധി പേര്‍ക്കാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്. വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വെള്ളം കയറുകയും വലിയ തോതില്‍ നഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ പ്രളയ ദുരിതത്തിലകപ്പെട്ടവര്‍ക്ക് ആശ്വാസമായി സാമ്പത്തീക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇന്നലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സോഷ്യല്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് റൂറല്‍ , കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് മന്ത്രിയാണ് ഇക്കാര്യം പറഞ്ഞത്. ജനങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും തന്റെ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ പ്രളയ ദുരിത മേഖലകളില്‍ സന്ദര്‍ശനം നടത്തുകയാണെന്നും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കെല്ലാം ഉടന്‍ തന്നെ നഷ്ട പരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. Share This News

Share This News
Read More

ക്രിസ്മസ് അവധിയ്ക്ക് ശേഷം സ്‌കൂളുകള്‍ തുറക്കുമോ ?

രാജ്യത്ത് കോവിഡും ഒപ്പം ഒമിക്രോണ്‍ വകഭേദവും അനുദിനം വ്യാപിക്കുന്നതിനിടെ ക്രിസ്മസ് അവധിക്കായി സ്‌കൂളുകള്‍ അടച്ചു. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കുമോ എന്ന ആശങ്കയാണ്‌ രക്ഷിതാക്കള്‍ക്കും മാതാപിതാക്കള്‍ക്കും ഒപ്പം അധ്യാപകര്‍ക്കുമുള്ളത്. എന്നാല്‍ അവധിയ്ക്ക് ശേഷം സ്‌കൂളുകള്‍ തുറക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന സ്‌കൂള്‍ പ്രതിനിധികളുടെ യോഗത്തിന് ശേഷമാണ് ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ടേം തുറക്കുന്നതിനുള്ള കാര്യങ്ങള്‍ സൂക്ഷമായി നിരീക്ഷിച്ച ശേഷമാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം പ്രഖ്യാപിച്ചിച്ചത്. വരും ആഴ്ചകളില്‍ രക്ഷിതാക്കള്‍ക്കായി ബോധവത്ക്കരണം നടത്താനും വിദ്യാഭ്യാസ വകുപ്പിന് പദ്ധതിയുണ്ട്. Share This News

Share This News
Read More

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് സഹായധനം

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് ആശ്വാസമായി സര്‍ക്കാര്‍ സഹായധനം. കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഹോസ്പിറ്റാലിറ്റി മേഖലയിലെ സംരഭകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന തീരുമാനമാണിത്. നാല്‍പ്പത് മില്ല്യണ്‍ യൂറോയുടെ സഹായധനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ കണക്കുകളനുസരിച്ച് 3200 സംരഭകരാണ് സഹായധനത്തിന് അര്‍ഹരായിട്ടുള്ളത്. 10,000 മുതല്‍ 20,000 യൂറോ വരെയാണ് ഓരോരുത്തര്‍ക്കും ലഭിക്കാന്‍ സാധ്യത. നൈറ്റ് ക്ലബ്ബുകള്‍, റസ്‌റ്റോറന്റുകള്‍, കഫേകള്‍, കോഫി ഷോപ്പുകള്‍, പബ്ബുകള്‍, ബാറുകള്‍, ബ്രസ്റ്റോര്‍സ്, സോഷ്യല്‍ ക്ലബ്ബുകള്‍ എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്കാണ് സഹായം ലഭിക്കുന്നത്. എന്നാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്ക് സഹായം ലഭിക്കില്ല. ഈ മോഖലയില്‍ നിരവധി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനൊപ്പമാണ് സര്‍ക്കാര്‍ കൈത്താങ്ങാകാന്‍ സഹായവും പ്രഖ്യാപിച്ചിരിക്കുന്നത്. Share This News

Share This News
Read More

ആശ്വാസം ; കൊച്ചു കുട്ടികളില്‍ കോവിഡ് വ്യാപനം കുറയുന്നു

രാജ്യത്ത് അനുദിനം കോവിഡും ഒമിക്രോണ്‍ വകഭേദവും വര്‍ദ്ധിക്കുന്നതിനിടയില്‍ അല്പം ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കൊച്ചുകുട്ടികളില്‍ കോവിഡ് വ്യാപനം കുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് മുതല്‍ 12 വയസ്സുവരെ പ്രായമുള്ളവരുടെ കോവിഡ് കണക്കുകളാണ് ആശ്വാസത്തിനിട നല്‍കുന്നത്. ആരോഗ്യവകുപ്പിന്റെ പഠനങ്ങള്‍ പ്രകാരം ഈ പ്രായപരിധിയിലുള്ളവരില്‍ കോവിഡ് വ്യാപനം 36 ശതമാനത്തോളം കുറഞ്ഞതായാണ് കാണുന്നത്. രണ്ടാഴ്ച മുമ്പ് ആഴ്ചയില്‍ ശരാശരി 7,359 കുട്ടികള്‍ കോവിഡ് പോസിറ്റിവായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ ഇത് 4,726 മാത്രമാണ്. രാജ്യത്തെ മുഴുവന്‍ കോവിഡ് കണക്കുകളുടെ 21.5 ശതമാനം അഞ്ച് മുതല്‍ 12 വയസ്സുവരെ ഉള്ളവരായിരുന്നെങ്കില്‍ ഇപ്പോള്‍ ഇത് 14.3 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ സ്‌കൂളുകളില്‍ 90,000 ആന്റിജന്‍ ടെസ്റ്റുകളാണ് നടത്തിയത്. Share This News

Share This News
Read More