ഇക്കഴിഞ്ഞ ബഡ്ജറ്റില്‍ ജീവിത ചെലവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ പ്രഖ്യപിച്ച സാമൂഹ്യ സുരക്ഷാ ആനുകൂല്ല്യങ്ങള്‍ വിതരണം ചെയ്യുന്ന തിയതികളുടെ കാര്യത്തില്‍ ധാരണയായി നവംബര്‍ 20 തിങ്കളാഴ്ച മുതലാണ് ആനുകൂല്ല്യങ്ങള്‍ നല്കി തുടങ്ങുക. വര്‍ക്കിംഗ് ഫാമിലി പേയ്മെന്റ് – 400 യൂറോ, ഡിസബിലിറ്റി സപ്പോര്‍ട്ട് ഗ്രാന്റ് – 400 യൂറോ , ഫ്യുവല്‍ അലവന്‍സ് ടോപ് അപ്പ് -300 യൂറോ എന്നിവയാണ് അന്നു മുതല്‍ വിതരണം ചെയ്യുക. നാല് ലക്ഷത്തിലധികം ആളുകള്‍ക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക. നവംബര്‍ 27 ന് ആരംഭിക്കുന്ന ആഴ്ചയില്‍ കെയറേഴ്സ് സപ്പോര്‍ട്ട് ഗ്രാന്റ് -400 യൂറോ , ലീവിംഗ് അലോണ്‍ അലവന്‍സ് – 200 യൂറോ , ചൈല്‍ഡ് ഫെനഫിറ്റ് – 100 യൂറോ എന്നീവ വിതരണം ചെയ്യും. ഡിസംബര്‍ നാലിന് ആരംഭിക്കുന്ന ആഴ്ചയില്‍ ക്രിസ്മസ് ബോണസ് വിതരണം ചെയ്യും. ഡബിള്‍ ചൈല്‍ഡ് ബെനഫിറ്റായ 280…
Wyeth Nutrition കമ്പനി അടച്ചുപൂട്ടലിലേക്ക്
Nestlé യുടെ ഉടമസ്ഥതയില്‍ ഉള്ള Wyeth Nutrition കമ്പനി അടച്ചു പൂട്ടലിലേയ്ക്ക് 2026 ആദ്യ പാദത്തില്‍ തന്നെ പ്രവര്ത്തനമവസാനിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ലിമെറിക്കിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. 542 പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. ഘട്ടം ഘട്ടമായി ഇവരുടെ എല്ലാവരുടേയും ജോലി നഷ്ടമാകും. ഇത്രയധികം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുന്നത് കനത്ത തിരിച്ചടിയാണെന്നാണ് തൊഴിലാളി സംഘടനകള്‍ പറയുന്നത്. ഇതിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന റിസേര്‍ച്ച് സെന്റര്‍ 2025 ആദ്യം അടച്ചുപൂട്ടും. ഉത്പാദനം കുറയ്ക്കുന്നതോടെ തൊഴിലാളികളുടെ എണ്ണവും കുറച്ചുകൊണ്ടുവരും. നേരത്തെ Pfizer ന്റെ ഉടമസ്ഥതയിലായിരുന്ന പ്ലാന്റ് 2012ലാണ് നെസ്ലെ ഏറ്റെടുത്തത്. കുഞ്ഞുങ്ങള്‍ക്കുള്ള Infants Formula യാണ് ഇവിടെ ഉത്പാദിപ്പിച്ചിരുന്നത്. ചൈനയിലേയ്ക്കായിരുന്നു ഇവിടുന്ന് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തിരുന്നത്. ചൈനയില്‍ തങ്ങളുടെ ഉത്പന്നങ്ങളുടെ ആവശ്യം കുത്തനെ ഇടിഞ്ഞതാണ് കമ്പനിക്ക് തിരിച്ചടിയായത്. ജനനനിര Share This News
ക്രിസ്മസ് യാത്രകള്‍ക്ക് ഒരുങ്ങുന്നുവോ ? സുപ്രധാന അറിയിപ്പ്
ക്രിസ്മസിന് അയര്‍ലണ്ടിന് പുറത്തേയ്ക്ക് യാത്രക്കൊരുങ്ങുന്നുവര്ക്ക് സുപ്രധാന അറിയിപ്പ്. നിങ്ങള്‍ IRP കാര്‍ഡ് പുതുക്കേണ്ടവരാണെങ്കില് ഒക്ടോബര്‍ 31 ന് മുമ്പ് അപേക്ഷ നല്‍കണം. അവധിക്കാലത്തിലേയ്ക്ക് പ്രവേശിക്കുന്നതിനാലും അപേക്ഷകളുടെ ബാഹുല്ല്യം മൂലവും കാലതാമസമുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു മുന്നറിയിപ്പ്. ലഭിക്കുന്ന അപേക്ഷകളിന്മേല് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കാര്‍ഡ് കൈവശമെത്തുന്നതിന് കുറഞ്ഞത് ആറാഴ്ചയെങ്കിലും സമയമെടുക്കും ഇതിനാല്‍ ഒക്ടോബര്‍ 31 ന് ശേഷം ലഭിക്കുന്ന അപേക്ഷകളില്‍ ക്രിസ്മസിന് മുമ്പ് കാര്‍ഡ് ലഭിക്കുമെന്ന് ഉറപ്പ് നല്‍കാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഡബ്ലിനിലും സമീപത്തും താമസിക്കുന്നവര്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി അപേക്ഷ നല്‍കാവുന്നതാണ്. https://inisonline.jahs.ie/user/login Share This News
പൗരത്വത്തിനായുള്ള അപേക്ഷകള്‍ ഇനി ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം
അയര്‍ലണ്ട് പൗരത്വത്തിനായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതില്‍ കാതലായ മാറ്റം വരുത്തി സര്‍ക്കാര്‍. അപേക്ഷകള്‍ ഇനി ഓണ്‍ലൈനായി നല്‍കാം. ആര്‍ക്കും എളുപ്പത്തില്‍ പൂരിപ്പിക്കാവുന്ന അപേക്ഷയാണ് ഓണ്‍ലൈനില്‍ ഉള്ളതെന്നും ഇതിനോടൊപ്പം ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്താല്‍ മതിയെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ പഴയ രീതിയില്‍ അപേക്ഷിച്ച് നടപടിക്രമങ്ങള്‍ ആരംഭിച്ചവര്‍ക്ക് അതേ രീതിയില്‍ തുടരുകയോ അല്ലെങ്കില്‍ പുതുതായി ഓണ്‍ലൈന്‍ രീതിയില്‍ ആരംഭിക്കുകയോ ചെയ്യാം. അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://inisonline.jahs.ie/user/login പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള ഓണ്‍ലൈന്‍ ഫോമുകള്‍ ഇപ്പോള്‍ ലഭ്യമല്ല. ഉടന്‍ തന്നെ ഇത് ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.irishimmigration.ie/citizenship-applications-can-now-be-made-online/ Share This News
വീണ്ടും പിരിച്ചുവിടവല് പ്രഖ്യാപിച്ച് LinkedIn
മൈക്രോസോഫ്റ്റിന്റെ പ്രഫഷണലുകള്‍ക്കായുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ലിങ്ക്ഡ് ഇന്‍ വീണ്ടും പിരിച്ചു വിടല്‍ പ്രഖ്യാപിച്ചു. ആഗോള തലത്തില്‍ 668 പേര്‍ക്കാണ് ജോലി നഷ്ടമാവുക. കമ്പനിയുടെ രണ്ടാം ഘട്ട പിരിച്ചുവിടലാണ് ഇത്. അയര്‍ലണ്ടിലെ ജീവനക്കാരേയും ഈ നീക്കം ബാധിച്ചേക്കും. വരുമാന വളര്‍ച്ചയുടെ വേഗത കുറഞ്ഞതാണ് കമ്പനിയെ ആള്‍ബലം കുറയ്ക്കാന്‍ പ്രേരിപ്പിച്ചത്. നിലവില്‍ ഇരുപതിനായിരത്തോളം പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ മൂന്നുശതമാനത്തിലധികം പേരെയാണ് പിരിച്ചുവിടുന്നത്. അയര്‍ലണ്ടില്‍ തന്നെ രണ്ടായിരത്തോളം ജീവനക്കാരുണ്ട്. engineering, product, talent and finance teasm എന്നീ വിഭാഗങ്ങളില്‍ നിന്നാവും പിരിച്ചുവിടല്‍ ഉണ്ടാവുക. എല്ലാവിധ ആനുകൂല്ല്യങ്ങളും നല്‍കിയാവും പിരിച്ചുവിടല്‍ ഉണ്ടാവുക. Share This News
60 പുതിയ തൊഴിലവസരങ്ങളുമായി സ്പെക്ട്രം ലൈഫ്
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 60 പുതിയ തൊഴിലവസരങ്ങളുമായി സ്പെക്ട്രം ലൈഫ്. digital mental health and wellbeing businsse കമ്പനിയാണ് സ്പെക്ട്രം ലൈഫ്. ബെല്‍ഫാസ്റ്റിലേയ്ക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നാല് മില്ല്യണ്‍ യൂറോയാണ് കമ്പനി പുതുതായി നിക്ഷേപം നടത്തുന്നത്. അടുത്ത ഒരു വര്‍ഷം കൊണ്ടാണ് 60 പേരെ നിയമിക്കുക. എന്നാല്‍ നിയമന നടപടികള്‍ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു. അയര്‍ലണ്ട് , യുകെ എന്നിവിടങ്ങളിലായി മൂവായിരത്തോളം കസ്റ്റമേഴ്സാണ് കമ്പനിക്കുള്ളത്. ഇതില്‍ വന്‍കിട കോര്‍പ്പറേറ്റുകളും , സ്റ്റുഡന്റ് ഓര്‍ഗനൈസേഷനുകളും ഇന്‍ഷുറന്‍സ് കമ്പനികളും ഉള്‍പ്പെടുന്നു. ഇതിനകം തന്നെ നിരവധി ഒഴിവുകള്‍ കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനും താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://spectrumlife.breezy.hr/ Share This News
ഡബ്ലിനില്‍ പുതിയ പാര്‍പ്പിട പദ്ധതി ഒരുങ്ങുന്നു
ഭവനാന്വേഷകരായ സാധാരണക്കാര്‍ക്ക് കൈത്താങ്ങാകാന്‍ ഡബ്ലിനില്‍ പുതിയ പാര്‍പ്പിട പദ്ധതി ഒരുങ്ങുന്നു. ലാന്‍ഡ് ഡവലപ്പ്മെന്റ് ഏജന്‍സി രാജ്യത്തെ ഏറ്റവും വലിയ ഭവന നിര്‍മ്മാതാക്കളായ Glenveagh എന്ന കമ്പനിയുമായി സഹകരിച്ചാണ് പുതിയ ഭവനങ്ങള്‍ ഒരുക്കുന്നത് 69 പുതിയ വീടുകളാണ് നിര്‍മ്മിക്കുന്നത്. പടിഞ്ഞാറന്‍ ഡബ്ലിനിലെ HOLLYSTOWN ല്‍ Wilkinson’s Brook ലാണ് നിര്‍മ്മാണം നടത്തുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിധത്തിലായിരിക്കും ഈ വീടുകളുടെ വാടക നിരക്ക്. സോഷ്യല്‍ ഹൗസിംഗ് പദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍ക്കും എന്നാല്‍ വാടകയിനത്തില്‍ ബുദ്ധമുട്ടനഭുവിക്കുന്നവര്ക്കുമാകും ഈ വീടുകള്‍ നല്‍കുക. Cost Rentel Scheme എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത് ഡബ്ലിനില്‍ വാര്‍ഷിക വരുമാനം 66000 യൂറോയും മറ്റിടങ്ങളില്‍ 590000 യൂറോയും പരമാവധിയുള്ളവര്ക്ക് ഈ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം. എന്നാല്‍ സോഷ്യല്‍ ഹൗസിംഗ് പദ്ധതിയുടെ യാതൊരു പ്രയോജനവും ലഭിക്കുന്നവരാകരുത് അപേക്ഷകര്‍. Share This News
ആരോഗ്യമേഖലയ്ക്കുള്ള ബഡ്ജറ്റ് വിഹിതം കുറഞ്ഞുപോയെന്ന് പരാതി
സാധാരണക്കാര്‍ക്ക് നിരവധി ആനുകൂല്ല്യങ്ങള്‍ പ്രഖ്യാപിച്ച ബഡ്ജറ്റിനെതിരെ പരാതികളും ഉയരുന്നു. ആരോഗ്യമേഖലയ്ക്ക് വേണ്ടത്ര പരിഗണന നല്‍കിയില്ല എന്നതാണ് പ്രധാന പരാതി. എച്ച്എസ്ഇ മേധാവി തന്നെയാണ് ഈ വിഷയം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. അടുത്ത വര്‍ഷത്തെ എച്ച്എസ്ഇ യുടെ സര്‍വ്വീസ് പ്ലാനില്‍ ധനക്കമ്മിയുണ്ടാകുമെന്ന് എച്ച്എസ്ഇ ചീഫ് എക്സിക്യൂട്ടീവ് Bernard Gloster പറഞ്ഞു. 22.5 ബില്ല്യനാണ് ബഡ്ജറ്റില്‍ ആരോഗ്യമേഖലയ്ക്കായി മാറ്റിവച്ചത്. എന്നാണ് ഇത് മതിയാവില്ലെന്നും കുറഞ്ഞത് 2.4 ബില്ല്യണെങ്കിലും അധികമായി വേണമെന്നും അദ്ദേഹം പറഞ്ഞു. പണത്തിന്റെ അപര്യാപ്തത ആരോഗ്യമേഖലയിലെ വികസന പ്രവര്‍ത്തനങ്ങളേയും ക്ലിനിക്കല്‍ പ്രോഗ്രാമുകളേയും ഒപ്പം ക്യാന്‍സര്‍ , സ്ട്രോക്ക് എന്നിവ ബാധിച്ച രോഗികളുടെ ചികിത്സയെ വരെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 800 മില്ല്യണ്‍ മാത്രമാണ് അധികം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. Share This News
ഗാര്‍ഡയില്‍ നിയമനത്തിന് ഇനി പ്രായപരിധി 50 വയസ്സ്
പ്രായം അല്‍പ്പം കൂടി പോയതിന്റെ പേരില്‍ ഇനി അയര്‍ലണ്ട് പോലീസില്‍ ജോലി ചെയ്യാനുള്ള അവസരം ആര്‍ക്കും നിഷേധിക്കപ്പെടുകയില്ല. നിലവില്‍ 35 വയസ്സായിരുന്നു ഗാര്‍ഡയിലേയ്ക്ക് നിയമനം ലഭിക്കുന്നതിന് നിശ്ചയിച്ചിരുന്ന പ്രായ പരിധി. എന്നാല്‍ ഇനി ഇത് 50 വയസ്സായിരിക്കും വിവിധ വിഭാഗങ്ങളിലുള്ള കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി സേനയുടെ അംഗബലം വര്‍ദ്ധിപ്പിക്കാനാണ് ഇത്തരമൊരു തീരുമാനം. മന്ത്രി Helen McEntee യും ഗാര്‍ഡ കമ്മീഷണറും സംയുക്തമായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റിട്ടയര്‍മെന്റ് പ്രായം നിലവിലെ 60 വയസ്സില്‍ നിന്നും ഉയര്‍ത്തുന്ന കാര്യവും ചര്‍ച്ച ചെയ്യുന്നുണ്ട്. ഗാര്‍ഡയില്‍ കുറഞ്ഞ പ്രതിവാരശമ്പളം ഉയര്‍ത്താനും നേരത്തെ തീരുമാനമായിരുന്നു. ഇനിയുള്ള റിക്രൂട്ട്മെന്റ് കാംപയിനുകളില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. Share This News
“ALDI” സ്റ്റോര്‍ അസിസ്റ്റന്റ്മാരെ നിയമിക്കുന്നു
രാജ്യത്തെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ALDI യില്‍ ജോലി ചെയ്യാന്‍ അവസരം. സ്റ്റോര്‍ അസിസ്റ്റന്റ്മാരുടെ ഒഴിവുകളിലേയ്ക്കാണ് ഇപ്പോള്‍ അപേക്ഷിക്കാവുന്നത്. ഡബ്ലിന്റെ പരിസര പ്രദേശങ്ങളിലടക്കം രാജ്യത്ത് വിവിധ കൗണ്ടികളില്‍ ഒഴിവുണ്ട്. സ്ഥിരമായ നിയമനങ്ങളും താത്ക്കാലിക നിയമനങ്ങളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. മുഴുവന്‍ സമയം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഭാഗിഗമായ സമയങ്ങളില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. മണിക്കൂരിന് 13.85 യൂറോ മുതല്‍ 16 യൂറോ വരെയാണ് കമ്പനി വിവധയിടങ്ങളില്‍ വാഗ്ദാനം ചെയ്യുന്നത്. ഓരോ സ്ഥലങ്ങളിലെ സ്റ്റോറുകളിലേയ്ക്കും പ്രത്യേകം പ്രത്യേകമാണ് അപേക്ഷ നല്‍കേണ്ടത്. ആഴ്ചയില്‍ 25 മണിക്കൂറാണ് ജോലി സമയം തിരക്ക് അനുസരിച്ച് അധികസമയം ജോലി ചെയ്യാനും അവസരം ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. APPLY NOW Share This News