ന്യൂകാസില് വെസ്റ്റ് ഇന്ത്യന് കള്ച്ചറല് അസോസിയേഷന്റെ ആഭിമുഖ്യത്തില് ഓഗസ്റ്റ് 24 ന് ഓണഘോഷത്തിന്റെ ഭാഗമായി ‘ചിങ്ങപുലരി 2023’ ‘Castlemahon-Feohanagh Community Hall ല് വച്ച് പൂര്വാധികം ആഘോഷിച്ചു. പ്രസ്തുത പരിപാടിയ്ക്ക് വിശിഷ്ടാതിഥിയായി എത്തിയ ബഹുമാന്യനായ Cllr ശ്രീ. ടോം റിഡ്ഡില് ഭദ്രദീപം കൊളുത്തി ഓണാഘോഷ പരിപാടികള്ക്ക് തുടക്കം കുറിച്ചു.
കമ്മ്യൂണിറ്റി അംഗങ്ങളുടെ ഓണപ്പാട്ടുകള് നൃത്തനൃത്ത്യങ്ങള് തുടങ്ങിയ കലാപരിപാടികക്കൊപ്പം, പൂക്കളം, ചെണ്ടമേളം, പുലികളി, ഓണത്തപ്പന്, ഓണസദ്യ, ഇന്സ്ട്രമെന്റല് മ്യൂസിക്, കുട്ടികളുടെ ഫണ് ഗെയിംസ്, പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യേകം വടംവലി തുടങ്ങിയ ഓണമത്സരങ്ങളുമായി ഒരു ദിവസത്തെ ആഘോഷ പരിപാടികളാണ് നടന്നത്.
വിജയികള്ക്ക് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. കമ്മറ്റി അംഗങ്ങളായ ഗിരീഷ് നായര്, ക്ലെന്റ് കുര്യച്ചന്, ആന്റോ പൗലോസ്, മരിയ അരുണ്, സൗമ്യ സിറില്, രമ്യ അഖില്
എന്നിവര് പരിപാടികള്ക്ക് നേതൃത്വം നല്കി