പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ് വകഭേദം അയര്ലണ്ടില് സ്ഥിരീകരിച്ചു. പുതിയ വകഭേദമെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ച BA.4 ആണ് അയര്ലണ്ടില് സ്ഥിരീകരിച്ചത്. രണ്ട് പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. സംശയം തോന്നിയ രോഗികളുടെ സാംപിള് ജനിതക ശ്രേണീകരണം നടത്തയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
തീവ്രവ്യാപനശേഷിയുള്ള വൈറസെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. നിലവില് അയര്ലണ്ടില് നിരവധി പേരില് സ്ഥിരീകരിച്ചിരിക്കുന്ന ഒമിക്രോണ് വകഭേദത്തിന്റെ തന്നെ മറ്റൊരു വിഭാഗമാണ് BA.4. ഇക്കഴിഞ്ഞ ജനുവരി ഫെബ്രുവരി മാസങ്ങളില് ദക്ഷിണാഫ്രിക്കയിലാണ് ഇത് സ്ഥിരീകരിച്ചത്.